"എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/അക്ഷരവൃക്ഷം/ഞാൻ എന്ന ശൂന്യത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞാൻ എന്ന ശൂന്യത <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എൻ എസ്  എസ്  എച് എസ്  എസ്  മടവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എൻ എസ്  എസ്  എച് എസ്  എസ്  മടവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 01174
| സ്കൂൾ കോഡ്= 42048
| ഉപജില്ല=  കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
വരി 52: വരി 52:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

11:33, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഞാൻ എന്ന ശൂന്യത


ധാരയായി വീഴുന്ന ആശ്രുബിന്ദുക്കൾതൻ
വേദനകളിലൊന്നിതാ കേൾക്കുന്നു ഞാൻ
അകലേയ്ക്ക് മായുന്ന ആത്മാവിൻ നോവുകൾ
അറിയാതെ ആരോടായി പറയുന്നു ഞാൻ

കേൾപ്പതിനാരുമില്ലിന്നെനിക്കരെ
എത്തണം ഏകയായ് മൂകയായി
പറയാനെനിക്കില്ല ഒന്നുമെൻ ഹൃത്തിലായി
ഒടുവിലായി നിൽക്കുന്ന തേങ്ങൽ മാത്രം

തേങ്ങലിൻ ഈണവും താളവും ഇമ്പവും
ഏകയായി നിറയുന്നു ചേതനയിൽ
ഏകനായി ഏകനായി മൗനിയായി നിൽക്കുന്നു
അനന്തമാം ധാരണി തൻ മാറിലായി

ആരോടെന്നറിയില്ല ആർക്കായെന്നറിയില്ല
ആരോരുമറിയാത്ത നൊമ്പരങ്ങൾ
ആത്മാവിൻ ഈണവും
ഓർമ്മതൻ നീറ്റലും
ഒന്നിച്ചു ചേരുന്ന ദിനരാത്രങ്ങൾ

നീങ്ങുന്നു ഞാനിതാ അനന്തമായി മുന്നോട്ട്
പുതിയ ഘട്ടങ്ങൾ തൻ പ്രതീക്ഷയോടെ
അറിയുന്നു ഞാൻ ആ വേദനകളിലൊന്നിതാ
പഴയകാലത്തിൻ യുഗ സ്മരണയോടെ

ധാരയായി വീഴുന്ന അശ്രുബിന്ദുക്കൾ തൻ
വേദനകളിലൊന്നിതാ കേൾക്കുന്നു ഞാൻ
അകലേക്ക് മറയുന്ന ആത്മാവിൻ നോവുകൾ
അറിയാതെ ആരോടായി പറയുന്നു ഞാൻ
അറിയാതെ ആരോടായി പറയുന്നു ഞാൻ



 

ശിവാനി കൃഷ്ണ
പ്ലസ് വൺ സയൻസ് എൻ എസ് എസ് എച് എസ് എസ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത