"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ പരിസ്ഥിതിയും മാനവരാശിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും മാനവരാശിയും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=shajumachil|തരം= ലേഖനം}} |
21:47, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിയും മാനവരാശിയും
അർഹതയുള്ളവർ അതിജീവിക്കും. ഈ വാക്കുകൾ പ്രസക്തമാണ്. പ്രകൃതി അതിന്റ ചരിത്രത്തിൽ ഓരോ ഇടങ്ങളിലും അതിൻറെ സൃഷ്ടികളെ പുനർ ക്രമീകരിക്കുന്ന തായി പലരും നിരീക്ഷിച്ചിരിക്കുന്നു. വിവിധ സിദ്ധാന്തങ്ങൾ പ്രകൃതിയുടെ ഈ പ്രത്യേകത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജനസംഖ്യ ക്രമീകരണത്തിൽ രോഗങ്ങളും പ്രകൃതിദുരന്തങ്ങളും മറ്റും പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്ന ജനസംഖ്യയെക്കുറിച്ചുള്ള ചില സിദ്ധാന്തങ്ങൾ പറയുന്നു. എന്നാൽ ഇന്ന് പ്രകൃതിയിൽ കാണുന്ന പല വിപത്തുകൾക്കും കാരണം മനുഷ്യർ തന്നെയാണ്.പരിസ്ഥിതി മലിനീകരണത്തിൽ മനുഷ്യർക്കുള്ള പങ്ക് വളരെ വലുതെന്ന് പല അനുഭവങ്ങളും നമുക്ക് കാണിച്ചു തരുന്നു. പരിസ്ഥിതിയുടെ ഓരോ ഘടകത്തിനും മനുഷ്യൻറെ കടന്നുകയറ്റം വൻ നാശങ്ങൾ ഉണ്ടാക്കുന്നു.എന്നാൽ ഇവരെല്ലാം തങ്ങളുടെ നാശത്തിനു തന്നെ കാരണമായി തീരുമെന്ന തിരിച്ചറിവിനെ പലപ്പോഴും മനുഷ്യർ അവഗണിക്കുന്നു. വനനശീകരണം, മണൽവാരൽ,പ്ലാസ്റ്റിക് ഉപയോഗം,കുന്നിടിക്കൽ, വ്യവസായ ശാലകളിൽ നിന്നുള്ള മലിനീകരണം, വയൽ നികത്തൽ, തുടങ്ങിയ നിരവധി കാരണങ്ങൾ പരിസ്ഥിതി മലിനീകരണത്തിനും അതുവഴി നമ്മുടെ തന്നെ നാശത്തിനും ഇടവരുന്നു. മനുഷ്യന് ഒരു നിമിഷം പോലും പരിസ്ഥിതിയെ ആശ്രയിക്കാതെ ജീവിക്കാൻ സാധ്യമല്ല.ഓക്സിജനയും, ജലമായും,ഭക്ഷണമായും, ഇന്ധനമായും ഏതു തരത്തിലും നാം പ്രകൃതിയെ ആശ്രയിക്കുന്നു.മനുഷ്യൻ പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണ്.പ്രകൃതിയെ അമ്മയായി കാണുന്ന പാരമ്പര്യത്തെ നാം വിസ്മരിക്കരുത്.അത് പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും ആദരിക്കാനുമുള്ള സന്ദേശം തന്നെയാണ് നമുക്ക് നൽകുന്നത്. പ്രകൃതിയിലെ മറ്റു ജീവജാലങ്ങളെയും നാം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.എല്ലാ ജീവരൂപങ്ങളും നമ്മുടെ ക്ഷേമത്തിന് പ്രധാനമാണ് എന്ന് നാലാം നൂറ്റാണ്ടിലെ അശോക ചക്രവർത്തിയുടെ കാലത്തുപോലും മനസ്സിലാക്കിയിരിക്കുന്നു. നാം നിസ്സാരമെന്ന് കരുതുന്ന തേനീച്ചയ്ക്ക് നമ്മുടെ നിലനിൽപ്പിൽ ഉള്ള പങ്കിനെ പല പഠനങ്ങളും ഉയർത്തിക്കാട്ടുന്നു.അതിനാൽ പരിസ്ഥിതിയും അതിലെ മറ്റു ജീവജാലങ്ങളും സംരക്ഷിക്കപ്പെടേണ്ടതു തന്നെയാണ്.അവയൊന്നും മനുഷ്യന്റെ കടന്നു കയറ്റം മൂലം നശിച്ചു കൂടാ. ഇന്ന് മാനവരാശിയുടെ നിലനിൽപ്പിന് ഭീഷണിയായി കൊണ്ടിരിക്കുന്ന കോവിഡ് 19 പോലുള്ള ദുരന്തങ്ങൾ ശുചിത്വത്തിനും പരിസ്ഥിതിക്കുമെല്ലാം നാം നൽകേണ്ട പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്നു.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം