"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/ഉള്ളിലെ പ്രതിരോധം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=PRIYA|തരം= ലേഖനം}} |
14:35, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളിലെ പ്രതിരോധം.
ബാക്ടീരിയ ,വൈറസുകൾ, പൂപ്പൽ,പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണുവൃന്ദം, വിഷത്വമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ, അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധം.രോഗപ്രതിരോധവ്യവസ്ഥയെ മറികടക്കും വിധം വളരെപ്പെട്ടെന്ന് പരിണമിക്കാൻ രോഗകാരികൾക്ക് സാധിക്കും. ഇതുകാരണം രോഗകാരികളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാനും തടയാനും സാധിക്കുന്ന തരത്തിൽ വിവിധ രോഗപ്രതിരോധസംവിധാനങ്ങളും പരിണമിച്ചുണ്ടായിട്ടുണ്ട്. മനുഷ്യന് സ്വമേധയാ രോഗത്തെ പ്രതിരോധിക്കാൻ കഴിവുണ്ട്. അതിനതീമായി പ്രവർത്തിക്കുവാൻ കഴിയുന്ന രോഗാണുക്കളാണ് ശരീരത്തിൽ രോഗം ഉണ്ടാക്കുന്നത്. ശരീരത്തിന് അകത്തും പുറത്തും രോഗാണുക്കളെ പ്രതിരോധിക്കുവാനായി ധാരാളം സംവിധാനങ്ങളുണ്ട്. ത്വക്കിലെ കെ രാറ്റിൽ എന്ന പ്രോട്ടീൻ സേ ബം, ശ്വാസനാളത്തിലെ ശ്ലേഷവും സീലിയകളും, ചെവിയിലെ മെഴുക് ,ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡ് എന്നിവ മനുഷ്യശരീരത്തിലെ രോഗ പ്രതിരോധ സംവിധാനങ്ങളാണ്. കണ്ണുനീരിലും ഉമീനീരിലും അടങ്ങിയ ലൈസോസൈം കണ്ണിലൂടെയും വായിലൂടെയും കടക്കുന്ന രോഗാണുക്കളെ നശിപ്പക്കുന്നു.ശരീര ദ്രവങ്ങളായ രക്തവും ലിംഫും രോഗപ്രതിരോധത്തിൽ മുഖ്യപങ്ക് വഹിക്കുന്നു. അവയിൽ ശ്വേതരക്താണുക്കളുടെ പ്രവർത്തനം മുഖ്യമാണ്. അവ രോഗാണുക്കളെ പലതരത്തിലാണ് നേരിടുന്നത്. ശ്വേതരക്താണുക്കളുടെ കുറവ് രോഗ പ്രതിരോധശേഷിയെ ബാധിക്കും. പനിയും ഒരു പ്രതിരോധ പ്രവർത്തനമാണ്. ശരീര താപനില ഉയരുന്നത് രോഗാണുക്കളുടെ പെരുകൽ നിരക്ക് കുറയ്ക്കുവാനാണ്. മനുഷ്യരിൽ മാത്രമല്ല സസ്യങ്ങളിലും രോഗപ്രതിരോധ സംവിധാനം ഉണ്ട്. പുറംതൊലി, മെഴുക് ആവരണം ,കോശഭിത്തി തുടങ്ങിയവ സസ്യങ്ങളിൽ കാണപ്പെടുന്ന പ്രതിരോധ സംവിധാനങ്ങളാണ്. രോഗപ്രതിരോധശേഷിയുണ്ടെന്നതിനാൽ നാം പൂർണ്ണമായും രോഗമുക്തരാകുന്നില്ല. നമ്മുടെ രോഗ പ്രതിരോധശേഷി കുറവായിരിക്കുമ്പോൾ രോഗം നമ്മെ പെട്ടെന്ന് പിടികൂടും. അതിനാൽ നാം നമ്മുടെ ആരോഗ്യം എപ്പോഴും സംരക്ഷിക്കണം. സ്വഭാവിക രോഗപ്രതിരോധശേഷി നാം വർദ്ധിപ്പിക്കണം. വാക്സിനേഷൻ രോഗം വരാതിരിക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ശുചിത്വം പാലിക്കലും രോഗത്തെ ഒരു പരിധി വരെ ചെറുക്കുന്നു. കോവിഡ്- 19 പോലുള്ള രോഗത്തെ വരെ ചെറുക്കുവാൻ രോഗപ്രതിരോധ ശേഷിയാൽ കഴിയുന്നു.രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണ ശീലങ്ങൾ നാം പരിശീലിക്കണം. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം തന്നെയാണ്.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം