"സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/പരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പരിസരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=pkgmohan|തരം=ലേഖനം}} |
11:18, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസരം
നിത്യ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാന്ന് ശുചിത്വം. നമ്മുടെ സമൂഹം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന പല പകർച്ചവ്യാധികളെയും ഒരു പരിധി വരെ വ്യക്തി ശുചിത്യം കൊണ്ട് കീഴ്പ്പെടുത്താവുന്നതാണ് .ലോകരാജ്യങ്ങള കീഴ്പ്പെടുത്തിയ കൊറോണ വൈറസിനെ പോലും ശുചിത്വം കൊണ്ട് മാത്രമേ നിയന്ത്രിക്കാനാവുകയുള്ളൂ .അതിന്റെ ഉദാഹരണമാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിയ കൈ കഴുകി വൈറസിന്റെ വ്യാപനം തടയുക എന്ന-Break the chain, പദ്ധതി. നമ്മുടെ കണ്ണുകൾക്ക് പോലും കാണാൻ സാധിക്കാത്ത വൈറസുകളെ ശുചിത്വം കൊണ്ട് നിയന്ത്രിക്കാൻ സാധിക്കും.നമ്മുടെ പല രോഗങ്ങൾക്ക് കാരണം ശുചിത്വം ഇല്ലാത്തതാണ്. വൃത്തിയുള്ള ശരീരത്തിലേക്ക് വൈറസുകൾക്ക് കയറി കൂടാൻ പ്രയാസമാണ് .വൃക്തിശുചിത്വം പോലെ തന്നെ പരിസര ശുചിത്വവും ഓരോ വൃക്തിയുടെയും സാമൂഹിക ഉത്തരവാദിത്വമാണ് .പരിസര ശുചിത്വമില്ലായ്മയിലൂടെ നാം വലിയൊരു വിനയെയാണ് ക്ഷണിച്ചു വരുത്തുന്നത്.കാരണം പരിസരം വൃത്തിയല്ലങ്കിൽ പല രോഗങ്ങളും നമ്മെ തേടിയെത്തും. നമുക്കും, നമ്മുടെ സമൂഹത്തിനും ഏറ്റവും അത്യാവശ്യവും ഒരിക്കലും ഉപേക്ഷിക്കാൻ കഴിയാത്തതുമായ ഒന്നാണ് ശുചിത്വം. നാം ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന ഈ മഹാമാരിയെ തടയാൻ കഴിയുന്നതിൽ ഒരു വലിയ പങ്ക് വഹിക്കുന്നത് ശുചിത്വമാണ്. കൊറോണക്കാലത്ത് മാത്രമല്ല നാം ശുചിത്വമുള്ളവരാകേണ്ടത് എല്ലായ്പ്പോഴും വൃക്തിശുചിത്വവും, പരിസര ശുചിത്വവും നമുക്ക് ആവശ്യമായ ഒന്നു തന്നെയാണ്. നാം ശുചിത്വമുള്ളവരായിരിക്കുന്നതിലൂടെ നാം മാത്രമല്ല സംരക്ഷിക്കപ്പെടുന്നത്, നമ്മുടെ സമൂഹവും സംരക്ഷിക്കപ്പെടും. നാം അവർക്ക് മാതൃക ആവുകയും അവരിലും ശുചിത്വം എന്ന ശീലം ഉണ്ടാവുകയും ചെയ്യും. പണം കൊണ്ട് ഏത് രോഗത്തെയും ചികിത്സിച്ച് ഭേദമാക്കാം എന്ന ധാരണയായിരുന്നു എല്ലാവർക്കും 'എന്നാൽ കൊറോണ ആധാരണ തിരുത്തി.ഇത് നമുക്കൊരു പാoമാണ്. പരിസ്ഥിതി മലിനമാക്കിയും, വ്യക്തി ശുചിത്വം പാലിക്കാതെയും നടന്ന ജനതയ്ക്ക് ഒരു മഹാമാരിയിലൂടെ ശുചിത്വം എത്രത്തോളം നിത്യജീവിതത്തിൽ ആവശ്യമാണന്ന് മനസ്സിലായി. ഈ തിരിച്ചറിവിനെ ഉൾക്കൊള്ളാൻ എല്ലാവർക്കും കഴിയണം. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. അത് ഉറവിടത്തിൽ തന്നെ നിർമാർജ്ജനം ചെയ്യാൻ കഴിയണം.ഇത്തരത്തിലുള്ള ശീലങ്ങൾ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. വ്യക്തി ശുചിത്വം കുടുംബത്തിന്റെ ശുചിത്വം, കുടുംബത്തിന്റേത് സമൂഹത്തിന്റെയും.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം