"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ വിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ലോക്ക് ഡൗൺ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ലോക്ക് ഡൗൺ വിശേഷങ്ങൾ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:21, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൗൺ വിശേഷങ്ങൾ

കൊറോണ ബാധയെ തുടർന്നുള്ള നിയന്ത്രണങ്ങൾ മൂലം ഞാനും എന്റെ അച്ഛനും അമ്മയും വീട്ടിൽ തന്നെ ഇരിക്കുകയാണ് എത്ര ദിവസമായി വീട്ടിൽ ഇരിക്കുന്നത് എന്നാണ് സ്കൂൾ തുറക്കുന്നത് എന്നൊന്നും എനിക്കറിയില്ല

  ഈ കൊല്ലത്തെ സ്കൂൾ വാർഷിക ആഘോഷങ്ങളോ വാർഷിക പരീക്ഷയോ നടത്താൻ കഴിഞ്ഞില്ല ഞങ്ങൾ പ്രതീക്ഷിക്കാതെ പെട്ടന്നൊരുദിവസം സ്കൂൾ അടക്കുകയാണ് ഉണ്ടണ്ടായത്

ഇത് എനിക്കും എന്റെ കൂട്ടുകാർക്കും വളരെ സങ്കടമായി.

 എന്തായാലും ഈ സമയത്ത് എനിക്ക് കുറച്ചു പുസ്‌തകങ്ങളൊക്കെ വായിക്കാൻ കഴിഞ്ഞു. ഒരു പൂച്ചയും നാല് സഹോദരങ്ങളും, ബീർബൽ കഥകൾ, തെന്നാലിരാമൻ, കുരുവികുഞ്ഞു തുടങ്ങിയവ. ഇതിൽ എനിക്ക് ശ്രീ. ഗോപകുമാർ ഉണ്ണിത്താൻ എഴുതിയ അത്താഴക്കുന്നിലെ അപ്പൂപ്പൻതാടികൾ എന്ന പുസ്‌തകം ഒത്തിരി ഇഷ്ടമായി ആ പുസ്‌തകം വായിച്ചപ്പോൾ ഞങ്ങളുടെ സ്കൂൾ അവിടത്തെ ടീച്ചർമാർ എന്റെ കൂട്ടുകാർ എല്ലാവരെയും ഓർമ വന്നു. അതിലെ അപ്പു എന്ന കഥാപാത്രം ഞങ്ങളിൽ ഒരാളായിമാറി.

ഈ ലോക്കഡൗണിന് മുൻപ് എല്ലാവർക്കും എപ്പോഴും തിരക്കായിരുന്നു എന്തയാലും ഇപ്പോൾ എന്നെ കൂട്ടുകാരുടെ കൂടെ കളിക്കുന്നതിനോ തറവാട്ടിലോ മറ്റുവീടുകളിലോ വിട്ടില്ലെങ്കിലും എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ കളിക്കാനും അവരുടെ കൂടെ ഓരോ പണികളിൽ ഏർപ്പെടുന്നതിൽ എനിക്ക് ഒത്തിരി സമയമുണ്ട. ഈ സമയം ഞങ്ങൾ വീട്ടിൽ ഒരു ചെറിയ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇ വി എസ് ന്റെ ക്ലാസ്സിൽ പയറുവിത്തു നടുന്നതും അത് മുളച്ചുവരുന്നതും അതിൽ പയറുമണികൾ ഉണ്ടാകുന്നതിനേ കുറിച്ചൊക്കെയും പഠിപ്പിച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴാണ് ഒരു പയർ മണി മുളച്ചു അതിൽ രണ്ട് ഇലകൾ മുളച്ചു വരുന്നതും അതിനെന്തേല്ലാം വളമാണ് ഉപയോഗിക്കേണ്ടതെന്നും അത് എങ്ങനെ പരിപാലിക്കണമെന്നും കണ്ടും ചെയ്തും മനസ്സിലാക്കാൻ എനിക്ക് സാധിച്ചു. ഇത് എനിക്ക് വളരെ ഉത്സാഹം തരുന്ന ഒന്നായിരുന്നു. ന്യൂസ്‌ കേൾക്കുമ്പോൾ അമേരിക്കയിലും ചൈനയിലും ഒക്കെ ഒത്തിരി ആളുകൾ മരണപ്പെടുന്ന വാർത്ത കാണിക്കുമ്പോൾ അമ്മ വേഗം ടീവി ഓഫ്‌ ആക്കും. കൊറോണ വൈറസ് എല്ലാവരെയും വളരെ സങ്കടപ്പെടുത്തുന്ന ഒന്നാണ് എന്നെനിക്ക് മനസ്സിലാക്കാൻസാധിച്ചു. നമ്മടെ വീട്ടിലിരുന്നു പ്രാർത്ഥിക്കുകയും ലോകം മുഴുവൻ ഇതിനു വേണ്ടി ഒന്നിച്ചു പ്രാർത്ഥിച്ചപ്പോൾ ഞാനും പ്രാർത്ഥിച്ചു കൊറോണയിൽ നിന്നും എല്ലാവരെയും രക്ഷിക്കണേയെന്ന്. ചിത്രശലഭത്തിന്റെ ജീവിതചക്രം പഠിപ്പിച്ചപ്പോൾ ഒരു ശലഭത്തെപ്പോലും ഞാൻ ശ്രദ്ധിച്ചിട്ടില്ലായിരുന്നു.രാവിലെയും വൈകിട്ടും എനിക്കും സമയമില്ലായിരുന്നു. എന്നാൽ ഇപ്പോൾ മഞ്ഞപ്പപ്പതി കരിയിലശലാഭം, അരളിശലഭം , നാട്ടുറോസ് എന്നിവഎല്ലാം ഞാൻ കണ്ടു കൊറോണ രോഗത്തിൽ നിന്നുള്ള പ്രാർത്ഥനയിലാണ് എല്ലാവരുമെങ്കിലും ഇതൊക്കെ എനിക്ക് സന്തോഷം തന്നു .

എല്ലാവരെയും ദൈവം രക്ഷിക്കട്ടെ. മുഖ്യമന്ത്രി പറഞ്ഞപോലെ എല്ലാവരും അകലം പാലിച്ചും പരിസരശുചിത്വം പാലിച്ചും നമുക്കു കോറോണയെ നേരിടാം

ഗൗരി നന്ദന
3 സി ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം