"ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിസംരക്ഷണം | color=2 }} <p align =...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  2   
| color=  2   
}}
}}
{{Verification|name=PRIYA|തരം= ലേഖനം}}

20:14, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിസംരക്ഷണം

നമ്മുടെ പരിസ്ഥിതി നമ്മുടെ അമ്മയെപ്പോലെയാണ്. ഈ പരിസ്ഥിതി പല അപകടകരമായ സാഹചര്യങ്ങൾ നേരിടുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. വനനശീകരണം, ഖനനം, വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം, നിങ്ങളുടെ വീടിൻറെ പരിസരം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിച്ച പ്ലാസ്റ്റിക് ചപ്പുചവറുകൾ എല്ലാം റീസൈക്കിൾ ചെയ്യുക. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗമനം നമ്മുടെ വികസനത്തിന് അനിവാര്യമാണ്. ഇന്നത്തെ വികസനപ്രക്രിയ പരിസ്ഥിതിയെ ദോഷമായി ബാധിക്കാത്ത വിധത്തിലായിരിക്കണം. പക്ഷേ മനുഷ്യർ സ്വീകരിച്ചു വരുന്ന അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയും തദ്യാര ഈ ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലാക്കും. ഭൂമിയിലെ ചൂടിൻറെ വർദ്ധനം, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ശുദ്ധജലക്ഷാമം തുടങ്ങിയ ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന് പ്രധാനകാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിൻറെ വർദ്ധനവാണ്.

ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ള മനുഷ്യവർഗം ചെയ്തുകൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത്തരം ചൂഷണങ്ങൾ സുനാമി, ഭൂകമ്പങ്ങൾ തുടങ്ങിയ രൂപങ്ങളിൽ പ്രകൃതിതന്നെ തിരിച്ചടിക്കാൻ തുടങ്ങി. ഇപ്പോൾ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങൾ പലതും ഇതിന് തെളിവാണ്.

ഗായത്രി ആർ ബി
7 B ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം