"യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/മറന്നു പോകുന്നത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മറന്നു പോകുന്നത്      <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= UNHS Pullur        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= യു.എൻ എച്ച്. എസ്. പുല്ലൂർ
| സ്കൂൾ കോഡ്= 12019
| സ്കൂൾ കോഡ്= 12019
| ഉപജില്ല= Bekal      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= ബേക്കൽ
| ജില്ല=  Kasaragod
| ജില്ല=  കാസർഗോഡ്
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  10A    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
| color=  10A    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
}}
}}
{{Verification|name= Vijayanrajapuram  | തരം= കവിത }}

20:34, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മറന്നു പോകുന്നത്     

 
മറന്നു പോകുന്നത്...
നീണ്ട ഈ ഇരുളിൽ
കണ്ണുകൾക്ക് മുന്നിലെ പാത-
നഷ്ടമാകുമ്പോൾ
പ്രജ്ഞയിൽ പതുക്കെ കറുപ്പു-
വ്യാപിക്കുമ്പോൾ
ഞാൻ മറന്നു പോകുന്നത്
മുന്നിലേക്കു നടക്കേണ്ട പാതയോ,
പിന്നിട്ടു കടന്നു വന്ന വഴികളോ
ഇന്നു ഞാൻ സ്വയം നിൽക്കുന്ന സ്ഥാനമോ?
മറന്നു പോകുന്നത്....
കൂടെ കൈ പിടിച്ചു നടന്നവരെയോ,
ചിന്തകളിൽ സുര്യൻ ചൊരിഞ്ഞ
പ്രകാശത്തെയോ,
മഴവില്ലിനെ കണ്ടൊരു നാളിൽ
സ്നേഹിച്ചവർ കണ്ട സ്വപ്നങ്ങളോ,
കടന്നു വന്ന താളലയങ്ങൾ കൊണ്ട്-
അന്യർക്ക് കൊടുത്ത വാക്കുകളോ,
തളർന്നു കിടന്നൊരു നാളിൽ
പിടിച്ചുയർത്തിയ സ്നേഹങ്ങളെയോ....?
ഈ ഇരുളിൽ...
ഞാൻ മറന്നു പോകുന്നത് എന്നെത്തന്നെയോ...?
                                          

Manasa M
10A യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത