"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/നഷ്ടപ്പെട്ട ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നഷ്ടപ്പെട്ട  ഓർമ്മകൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Manu Mathew| തരം= കഥ }}

14:05, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നഷ്ടപ്പെട്ട  ഓർമ്മകൾ

ചുട്ടു പൊള്ളുന്ന വേനലിന്റെ കടുത്ത ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാനാണ് ഞാൻ മുറ്റത്തേയ്ക്ക് ഇറങ്ങിയത്.തിരക്കിട്ടു ചെയ്യുന്ന വീട്ടുജോലിയിൽ കുറച്ച് ആശ്വാസം തിരഞ്ഞ് നടക്കുമ്പോൾ വീണ്ടും ഞാൻ ആ മരത്തെ കണ്ടു.ഹാ! എന്തൊരു ആശ്വാസം.ആ  മരത്തിന്റെ തണലിൽ ഇരിക്കുമ്പോൾ പല കാര്യങ്ങളും എനിക്ക് അപരിചിതമായി തോന്നി.ആ മരം എന്നെ പലതും ഓർമിപ്പിച്ചു.ഞാൻ ചെറുപ്പത്തിൽ അനുഭവിച്ച എന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അച്ഛന്റെയും അമ്മയുടെയും തണൽ. അവരുടെ സ്‌നേഹവും എന്റെ ഓർമ്മകളിൽ നിറഞ്ഞു നിന്നു.നാലു മക്കളിൽ ഇളയവളായതിനാൽ എല്ലാവരും എന്നെ ഏറെ സ്നേഹിക്കുകയും വാത്സല്ലിക്കുകയും ചെയ്തിരുന്നു.എന്നാൽ പിന്നീട് എന്റെ ജീവിതത്തിലെ അവസ്ഥകൾ ഓർത്ത് എനിക്ക് കരയാതിരിക്കാൻ ആയില്ല.ചെറു പ്രായത്തിൽ ഞാൻ അനുഭവിച്ച സുഖ സന്തോഷങ്ങൾക്കും കരുതലിനും സമാധാനത്തിനും വിപരീതമെന്നോണം എന്റെ ജീവിതം ദുഃഖം കൊണ്ട് നിറഞ്ഞു.


ആർമി ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ ജോലിസംബന്ധമായ സ്ഥലം മാറ്റം കാരണം പല സ്ഥലങ്ങൾ കാണാനും അവിടെ പോകാനും താമസിക്കാനും വലിയ സ്കൂളുകളിലും കോളേജുകളിലും മറ്റും പഠിക്കാൻ സാധിച്ചതിനാലും ഏറെ സന്തോഷകരവും ആനന്ദകരവും ആയിരുന്നു എന്റെ ജീവിതം.അച്ഛന്റെ അവധി ആഘോഷിക്കാൻ വീട്ടിൽ എത്തുന്ന ഞങ്ങൾ അച്ഛന്റെ വീട്ടിൽ ആയിരുന്നു അവധി ആഘോഷിച്ചിരുന്നത്. വരുമ്പോൾ മുത്തശ്ശി ഞങ്ങൾക്കായി ഉണ്ണിയപ്പവും നെയ്യപ്പവും കൂടാതെ ഉണ്ണിമാങ്ങയും ഉപ്പിലിട്ട മാങ്ങയും ഉണ്ടാക്കി വച്ചിരുന്നു.അതിനൊക്കെ എന്ത് രുചിയായിരുന്നു.പലപ്പോളും മുത്തശ്ശിയുടെ കഥകളും പാട്ടുകളും കേട്ടായിരുന്നു മുത്തശ്ശിയോടൊപ്പം ഞാൻ ഉറങ്ങിയിരുന്നത്.ഒരു ദിവസം ഉറക്കത്തിൽ നിന്നും ഉണർന്ന ഞാൻ കേട്ടത് മുത്തശ്ശിയുടെ മരണവാർത്ത ആയിരുന്നു .അത് എന്നെ ഏറെ തളർത്തി. അതിനു ശേഷമാണ് ഞാൻ മുത്തശ്ശനുമായി ഏറെ അടുത്തത്.പിന്നീട് എനിക്ക് കഥ പറഞ്ഞു തന്നിരുന്നത് എന്റെ മുത്തശ്ശൻ ആയിരുന്നു.മുത്തശ്ശനോടൊപ്പം ട്രെയിൻ കാണാനും കപ്പലണ്ടി വാങ്ങാൻ പോകുന്നതും എന്റെ മനസ്സിന് ഏറെ സന്തോഷമുണ്ടാക്കിയിരുന്നു.വൈകാ


എന്റെ ആഗ്രഹം പോലെ തന്നെ അച്ഛൻ എന്നെ പഠിപ്പിച്ചു.എന്നാൽ പഠനം പൂർത്തി ആക്കുന്നതിനു മുൻപ് തന്നെ ഒരു പണക്കാരനുമായി എന്റെ വിവാഹം നടന്നു.എന്നാൽ ബിസ്സിനസ്സ് വരുത്തി വെച്ച കടബാധ്യത താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.സ്വന്തം വീടും സ്ഥലവും എല്ലാം വിറ്റു വാടകവീട്ടിൽ താമസിക്കേണ്ടി വന്നപ്പോൾ അതിലും ദുഃഖം ആയിരുന്നു.എന്നാൽ ഇന്ന് ഞാൻ ഏറെ സന്തോഷവതിയാണ്.പിന്നീട് സ്വന്തമായി വീടും സ്ഥലവും ഒക്കെ വാങ്ങി താമസിക്കുന്ന ഞങ്ങളുടെ വീട്ടിലേയ്ക്ക് ഇന്ന് എന്റെ മക്കളും മരുമക്കളും കൊച്ചുമക്കലും വരുമെന്ന് വാക്ക് തന്ന ദിവസമാണ്.അതിന്റെ തിരക്കിലായിരുന്നു ഇത്രയും നേരം ഞാൻ.അമേരിക്കയിൽ നിന്നും ലണ്ടനിൽ നിന്നും ഫ്രാൻസിൽ നിന്നും വരുന്ന എന്റെ മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടി പലഹാരങ്ങൾ ഉണ്ടാകുന്ന തിരക്കിൽ ആയിരുന്നു ഞാൻ.എന്റെ മുത്തശ്ശി എനിക്ക് തന്ന തണലും വാത്സല്യവും എന്റെ കൊച്ചുമക്കൾക്കും ഒരു മുത്തശ്ശി എന്ന നിലയിൽ നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു.അങ്ങനെ ഇരിക്കുന്ന സമയത്താണ് പെട്ടന്ന് ഇടിത്തീ പോലെ 'കൊറോണ' എന്ന മഹാമാരി വന്ന വിവരം ഞാൻ അറിയുന്നത്.എന്റെ മക്കളെ ഓർത്തു വിഷമിച്ചിരുന്ന സന്ദർഭത്തിൽ അമേരിക്കയിൽ നിന്നും മകൾ വിളിച്ചു. കൊറോണ പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണെന്നും അത് മനുഷ്യന്മാരെ എല്ലാം ബന്ധിച്ചിരിക്കുന്നെന്നും                    യാത്രകൾ നിർത്തി വെച്ചിരിക്കുകയാണെന്നും ഒക്കെ അവൾ എന്നോട് പറഞ്ഞു.അപ്പോൾ തേങ്ങലോടെ ആ സത്യം ഞാൻ അറിഞ്ഞു. എന്റെ മക്കളും കൊച്ചുമക്കളും എന്നെ കാണാൻ വരില്ലെന്ന സത്യം.അപ്പോൾ ഞാൻ ഒറ്റപെട്ട ലോകത്തേക്ക് വീഴുന്നതായി എനിക്ക് തോന്നി.എന്റെ ദൈവമേ ഞാൻ വീണ്ടും ഒറ്റപെട്ടു.എത്ര നാൾ ഞാൻ ഇങ്ങനെ കഴിയും?ആരാണെനിക്ക് ആശ്രയം? നീ മാത്രമേയുള്ളു.എത്ര പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും ഞാൻ അവരെ കാത്തി രുന്നതാണ്.ദൈവമേ,ഇനി എന്നാണ് അവരെ കാണാൻ കഴിയുക?എന്റെ മക്കൾക്ക് ഒരു ആപത്തും വരുത്ത റ്റ് ദൈവമേ,അവർക്ക് മാത്രമല്ല ലോകത്ത് ഒരാൾക്കും വരുത്തരുതേ.


അപ്പോൾ എന്റെ കൊച്ചുമക്കളും എന്നെ വിളിച്ചു.മുത്തശ്ശിയെ കാണാൻ കഴിയുന്നില്ലലോ എന്നും ഇനി എന്നാണ് കാണാൻ കഴിയുന്നതെന്നും പറമ്പിൽ ഓടി നടക്കാനും കളിക്കാനും  ഫ്ലാറ്റുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന ഞങ്ങൾക്ക് അവിടെ വരണമെന്നും മുത്തശ്ശി ഉണ്ടാക്കുന്ന പലഹാരങ്ങൾ കഴിക്കണമെന്നും അവിടെ ഒക്കെ ഓടി നടക്കണമെന്നും അവർ പറഞ്ഞു. എന്റെ ദൈവമേ ഞാൻ ഇനി എത്ര നാൾ കാത്തിരിക്കണം എന്റെ കൊച്ചുമക്കളെ കാണാൻ?കഴിഞ്ഞ തവണ അവർ വന്നപ്പോൾ എന്ത് സന്തോഷമായിരുന്നു എനിക്ക്. ബന്ധനങ്ങളിൽ നിന്നു അഴിച്ചു വിട്ടത് പോലെ ആശ്വാസം ആയിരുന്നു എനിക്ക്.അവർക്കും സന്തോഷമായിരുന്നു.നമ്മുടെ നാട്ടിലും ലോക്ക്ഡൗൻ പ്രഖ്യാപിച്ചതായി ഞാൻ അറിഞ്ഞു. ഇനി എന്നാണ് പുറത്തിറങ്ങാൻ ആവുന്നത്?ഓർമ്മകളുമായി ജീവിക്കാൻ മാത്രമാണോ ആണോ എന്റെ വിധി? അപ്പോൾ മാത്രമാണ് നഷ്ടപെട്ട ആ ഓർമ്മകളിലേയ്ക്ക് ഞാൻ തിരിച്ചെത്തുന്നത്

ഗ്ലാഡിസ് ബൈജു
10 B സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ