"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/എന്തിനീ ക്രൂരത ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്തിനീ ക്രൂരത? | color= 2 }} <center> <poem> എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=  3
| color=  3
}}
}}
{{verification|name=MT_1206| തരം= ലേഖനം}}

11:59, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്തിനീ ക്രൂരത?


എങ്ങും പച്ചപ്പും നിറച്ചു തന്ന ഈ പ്രകൃതിയിൽ തണലേകുന്ന മരങ്ങളുടെ മുകളിരുന്ന് കൊണ്ട് കിളികൾ അവരുടെ മനോഹരമായ നാദം കൊണ്ട് അവരുടെ സന്തോഷം പ്രകടിപ്പിക്കുന്നു.മലകളെക്കണ്ടാൽ അനുസരണയുള്ള കുട്ടികളെപോലെ തോന്നും. കൊച്ചുവിരലുകൾ അവരുടെ ഭംഗിയുള്ള നാദം കൊണ്ട് ഒഴുകികൊണ്ടേയിരുന്നു .എവിടെനിന്നോ വീശുന്ന തണുത്ത കാറ്റിന്റെ തലോടലിൽ,കിളികളുടെ മനോഹരമായ നാദത്തിൽ ചെടികൾ ന്രത്തം ചെയ്യുന്നു. പക്ഷെ ഇന്ന് നമുക്ക് ഇതൊന്നും കാണാൻ സാധിക്കുകയില്ല, നിരനിരയായി നിന്നിരുന്ന മലകളുടെ സ്ഥാനത്ത് ഇപ്പോൾ നിരനിരയായി നിൽക്കുന്ന കെട്ടിടങ്ങളല്ലാതെ കാണുകയില്ല.പക്ഷികൾ അവരുടെ മനോഹരമായ നാദം കൊണ്ട് പ്രകടിപ്പിച്ച സന്തോഷം ഇപ്പോൾ അവർക്കില്ലാതായിരിക്കുന്നു. ഇതിനെല്ലാംകാരണം നാം തന്നെയാണ്. അത് നമുക്ക് അറിയാഞ്ഞിട്ടല്ല. എന്തിനാണ് നമ്മൾ പ്രകൃതിയോട് ഈ ക്രൂരത കാണിക്കുന്നത്? കിളികളുടെ മനോഹരമായ നാദം കേട്ടുകൊണ്ട് ന്രത്തം ചെയ്തിരുന്ന ചെടികൾക്ക് പകരം എല്ലായിടത്തേക്കും ധൃതിയിൽ ഓടുന്ന മനുഷ്യരെയല്ലാതെ കാണാൻ സാധിക്കുകയില്ല. മിണ്ടാപ്രാണികളായ ഇവയോട് നാം എന്തിനീക്രൂരത കാണിക്കണം. എന്തിനാണ് മനുഷ്യൻ ഇത്ര ക്രൂരനാവുന്നത്? ഒന്ന് ചിന്തിക്കൂ .............

 

മുഹ്‌സിന പി
9 R പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം