"എസ് . എൻ . വി .എൽ.പി .സ്കൂൾ‍‍‍‍ , ചേപ്പറമ്പ്/അക്ഷരവൃക്ഷം/കസർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കസർത്ത്സ|കസർസർത്ത്


{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<P>
അനന്തുവിൻ്റെ അമ്മ ഉച്ചഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. അവധി ദിവസം ആയതു കൊണ്ടു തന്നെ അച്ഛനും മക്കളും ഉച്ചയൂണിനുണ്ടാവും. പ്രാതൽ ഇത്തിരി ആർഭാടമാകട്ടെ എന്നു കരുതി, അരിയലും അരയ്ക്കലുമൊക്കെയായി ചൂടിനോടു മല്ലിടുന്ന നേരം കോളിംഗ്‌ ബെല്ലിൻ്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടവർ ഞെട്ടി.ആരാണീ നേരത്തെന്ന് പിറുപിറുത്തു കൊണ്ട് കൈയ്യും മുഖവും അമർത്തിത്തുടച്ച് ഉമ്മറ വാതിൽ തുറന്നു. പരിചിതനല്ലാത്ത ഒരു ചെറുപ്പക്കാരൻ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു. തെല്ലൊരമ്പരപ്പോടെ കാര്യമന്വേഷിക്കാൻ തുടങ്ങുമ്പോഴേക്കും, മുന്നിലെ സ്ട്രെയിറ്റ് ചെയ്ത മുടി മാടിയൊതുക്കി കയ്യിലെ കടലാസ് നോക്കി ആഗതൻ ചോദിച്ചു." ഇത് അനന്തുവിൻ്റെ വീടല്ലേ? ഡമ്പൽസ് എത്തിക്കാൻ വന്നതാണ് ." ഒന്നും പിടികിട്ടാതെ മിഴിച്ചു നിന്ന അവരുടെ മുന്നിലേക്ക് കൗമാരക്കാരനായ മകൻ ഓടിയെത്തി. ബൈക്ക് വീടിൻ്റെ മുറ്റത്തേക്ക് വരുന്നത് അപ്പുറത്തെ വീട്ടിലിരുന്ന് അവൻ കണ്ടിരുന്നു. ഫ്ലിപ്പ് കാർഡ് ഏജൻറ് മുന്നിലെത്തിയതിൻ്റെ സന്തോഷം അവൻ്റെ കണ്ണുകൾക്ക് തിളക്കം കൂട്ടി. സാധനവുമേൽപ്പിച്ച് അയാൾ മടങ്ങിയ നേരം, ചുളിഞ്ഞ മുഖവുമായി നിൽക്കുന്ന അമ്മയോട് അവൻ പറഞ്ഞു." ഇത് വെറും മസിൽ പെരുപ്പിക്കുന്ന സാധനം മാത്രമല്ല വ്യായാമത്തിന് ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ഒരു spc കാഡറ്റായ എനിക്കറിയാമെന്നും പറഞ്ഞു കൊണ്ട് പെട്ടിയുമായി ധൃതിയിൽ അകത്തേക്കു പോയി. വായനയ്ക്കും മറ്റും കൃത്യമായി സമയം കണ്ടെത്താത്ത മകൻ അവൻ്റെ ഭാഷയിൽ workout നായി കൃത്യമായി സമയം മാറ്റിവെക്കാറുണ്ട്. വായനയും ഉറക്കവുമായി സമയം കൊല്ലുന്ന ഭർത്താവിനേയും ഓർത്തുകൊണ്ട് അവർ ജോലിയിൽ മുഴുകി.
           
        അനന്തുവും കൂട്ടുകാരും കസർത്തുമായി മുന്നോട്ടു പോയി. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് മാസിൽമാനും ഹീറോയുമായി മാറാനുള്ള ത്വരതന്നെയായിരിക്കുമെന്ന് തൻ്റെ ചെറുപ്പം ഓർത്തുകൊണ്ട് അച്ഛൻ പറഞ്ഞു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ. ഇതു രണ്ടു മുണ്ടെങ്കിൽ ഏതു പ്രതിസന്ധിയേയും ചെറുത്തു തോൽപ്പിക്കാൻ സാധിക്കുമെന്ന് വായിച്ചതയാളുടെ മനസ്സിലൂടെ മിന്നി മറഞ്ഞു.
          നിനച്ചിരിക്കാതെ അശ നിപാതം പോലെ കൊറോണയും ലോക്ക് ഡൗണും വന്നുപെട്ടു. എല്ലാവരും വീട്ടിലിരിപ്പായി. സർക്കാറിൻ്റെ അക്കമിട്ട നിർദ്ദേശങ്ങളിലുള്ള വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയെ മനസിൽ സൂക്ഷിച്ച് നാലിൽ പഠിക്കുന്ന മകൾ ശുചിത്വമിഷൻ്റെ ചിഹ്നവുമുയർത്തി പിടിച്ച് അവളുടെ അറിവും നിരത്തി. രോഗ പ്രതിരോധശേഷി കുറഞ്ഞവരേയാണ്‌ മഹാമാരിയായ കൊറോണയും ആക്രമിക്കുന്നതെന്ന വാർത്താ മാധ്യമങ്ങളുടേയും ആശുപത്രി വൃത്തങ്ങളുടേയും വെളിപ്പെടുത്തലുകളും കൂടിയായപ്പോൾ മകൻ തൻ്റെ കസർത്തിൽ കാര്യമുണ്ടെന്നും ചിട്ടയായ വ്യായാമം, ശുചിത്വം, ഭക്ഷണം എന്നിവയിലൂടെ സ്വയം ആർജ്ജിക്കുന്നതാണ് പ്രതിരോധശേഷി എന്നും അല്ലാതെ ആർക്കുമതു ലഭ്യമാകില്ലെന്നും  ഗർവ്വോടെ വാദിച്ചു. ഏതു പരിതസ്ഥിതി യേയും നേരിടാൻ ആരോഗ്യമുള്ള ശരീരം വേണമല്ലോ എന്ന തിരിച്ചറിവിൽ പ്രചോദിതരായി അച്ഛൻ നടത്തത്തിലേക്കും യോഗയിലേക്കും തിരിഞ്ഞു.അമ്മ പ്രഭാത സവാരിയിലേക്കും......
ശ്രീലക്ഷ്മി മനോഹർ
</p>
{{BoxBottom1
| പേര്= ശ്രീലക്ഷ്മി മനോഹർ
| ക്ലാസ്സ്=  3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ് . എൻ . വി .എൽ.പി .സ്കൂൾ‍‍‍‍ , ചേപ്പറമ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13438
| ഉപജില്ല= ഇരിക്കൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

09:40, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം