Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 34: |
വരി 34: |
| | color= 2 | | | color= 2 |
| }} | | }} |
| | {{Verification|name=sheelukumards|തരം=ലേഖനം}} |
21:07, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വ്യക്തി ശുചിത്വവും ആരോഗ്യ പരിപാലനവും
വായു, ജലം എന്നിവ മലിനമായിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തി ലാണ് നാം ഇന്നു ജീവിക്കുന്നത്. അപകടകരമായ നിരവധി രോഗങ്ങൾക്ക് കാരണ മാകുന്ന സൂക്ഷമാണുക്കൾ നമ്മുടെ ചുറ്റിലും ഉണ്ട്. അവ വായുവിലൂടെയും , ജല ത്തിലൂടെയും , ആഹാരത്തിലൂടെയും , പക്ഷിമൃഗാദികളിലൂടെയും നമ്മുടെ ശരീര ത്തിൽ പ്രവേശിച്ച് മാരകമായ രോഗങ്ങൾ ഉണ്ടാക്കുന്നു. ആയതിനാൽ നാം നമ്മുടെ ശരീരത്തോടൊപ്പം പരിസരവും ശുചിയായി സൂക്ഷിക്കേണ്ടിയിരിക്കുന്നു.
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ നോക്കണം എന്ന് കേട്ടിട്ടില്ലേ. ഈ അടുത്ത കാലത്തായി നമ്മുടെ ഇടയിൽ പടർന്നു പിടിച്ച നിപ്പ, കൊറോണ തുടങ്ങിയ രോഗങ്ങളും ആകസ്മികമായി ഉണ്ടായവയല്ല. നമ്മുടെ ശുചിത്വമില്ലായ്മയും, തെറ്റായ ജീവിതരീതികളും, പ്രകൃതിയോട് നാം ചെയ്യുന്ന കടന്നു കയറ്റവും മാരകമായ രോഗങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന സൂക്ഷ്മജീവികളുടെ പിറവിക്ക് കാരണമാകുന്നു.
നമ്മുടെ വിദ്യാഭ്യാസം ആരംഭിക്കുന്ന സമയത്ത് കുഞ്ഞു കവിതകളിലൂടെയും കഥകളിലൂടെയും മറ്റും ദിവസവും കുളിക്കേണ്ടതിന്റെയും, ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ കഴുകി വൃത്തിയാക്കേണ്ടതിന്റെയും, ദിവസവും അലക്കി വൃത്തിയാക്കിയ വസ്ത്രങ്ങൾ ധരിക്കേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി നമ്മളോരോരുത്തരേയും അദ്ധ്യാപകർ പഠപ്പിച്ചിട്ടുണ്ട്. അതോടൊപ്പം നമ്മുടെ പരിസരവും സ്കൂളും നാം ശുചിയായി സൂക്ഷിക്കണം. പൊതു സ്ഥലത്ത് തുപ്പുകയോ, മൂക്കു ചീറ്റുകയോ ചെയ്യരുത്. അത് രോഗവ്യാപനത്തിന് ഇടയാക്കുന്നു.
നാം ആരോഗ്യവാന്മാരായിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം എന്നു നോക്കാം. വ്യക്തി ശുചിത്വം പാലിക്കുകയെന്നതു തന്നെയാണ് പ്രധാനം. കൂടാതെ വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. ദിവസവും വ്യായാമം ചെയ്യണം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കണം. ദിവസവും കുളിക്കണം. കൂടാതെ നമ്മുടെ ജലാശയങ്ങളും അന്തരീക്ഷവും മലിനമാകാതെ നോക്കണം. ഭൂമിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണം. പ്ലാസ്റ്റിക്ക് കത്തിക്കരുത്. ജലാശയങ്ങളിലും പൊതു സ്ഥലങ്ങളിലും വലിച്ച് എറിയരുത്.
ഒരു വ്യക്തിയുടെ ശുചിത്വം എന്നത് ഒരു നാടിന്റെ ശുചിത്വം തന്നെയാണ്. ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തെ ആരോഗ്യ കേരളമാക്കി മാറ്റുന്നതിന് നാം കൈക്കോർത്ത് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. നമുക്ക് ഒത്തു ചേർന്ന് നമ്മുടെ നാടിനെ രക്ഷിക്കാൻ അണിനിരക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|