"എം.എ.എൽ.പി.എസ് വണ്ടൂർ/അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:


*[[{{PAGENAME}}/കാലം |കാലം ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

20:04, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാലം

എന്തു മനോഹരമെൻറെ നാട്
മലിനമാം ജലമില്ല വായുമില്ല
പ്രകൃതിരമണീയമായ നാട്
മനുഷ്യകരങ്ങളാൽ നശിച്ചിരുന്ന
ഭൂമി സന്തോഷിക്കും നല്ലകാലം
ഇന്ന് പ്രകൃതിയെ കൊന്നു തീർക്കാൻ
മനുഷ്യരിറങ്ങാത്ത നല്ലകാലം
മനുഷ്യൻ ഭയന്നിടും കൊറോണകാലം
പ്രകൃതി പ്രതീക്ഷിച്ച നല്ലകാലം
 

അസീം മുഹമ്മദ്
4 A എം‌എ‌എൽ‌പി‌എസ് വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


നൊമ്പരം

വേനൽച്ചൂട് സഹിക്കാ൯ വയ്യ. അപ്പു സ്കൂളടച്ച സന്തോഷത്തിലാണ്. അപ്പുറത്ത് സരള എന്തിന്റെക്കെയോ തിരക്കിലാണ്. അപ്പുവിന്റെ അമിതമായ സന്തോഷം കണ്ട് ചക്കി തത്ത അവനോട് എന്തൊക്കയോ പറയുന്നുണ്ട്. അപ്പൂ.........അകത്ത് നിന്ന് അവന്റെ അമ്മ വിളിക്കുന്നു. വാ നിനക്ക് ന്യൂഡിൽസ് വേണ്ട, ബൂസ്റ്റ് വേണ്ട....... അപ്പു അത് കേട്ടതും അകത്തേക്കോടി. ഉമ്മറത്തിരുന്ന് നോക്കിയാല്ഴ റോഡിന്ഴെറ അങ്ങേയറ്റം കാണാം....ചുറ്റം കിളികളുടെ ശബ്ദം. അപ്പുറത്ത് അമ്മിണിചേച്ചിയുടെ ആടിന്റെ കരച്ചിലും കേൾക്കുന്നുണ്ട്. ടീ..... സരളേ.....നീ എനിക്കിത്തിരി കഞ്ഞിവെളളമെട്. ദൂരേ നിന്നും ആരക്കയോ നടന്ന് വരുന്നത് കാണാം. ആ …...കുഞ്ഞുട്ടനും, മുത്തൂട്ടിയും, സിന്ധുവും വരുന്നുണ്ട്. ഇനി കുറച്ച് നാൾ സന്തോഷം. അവര് വന്നാൽ ആകെ വെളിച്ചമാണ്. ചക്കക്കൂട്ടാന്റെയും നല്ല ഇറച്ചികറിയുടെയും കൊതിയൂറും മണം ഉമ്മറത്തേക്ക് വരുന്നു......അവരെല്ലാം വന്ന് കൂടെയിരുന്ന് നല്ലോണം ഭക്ഷണം കഴിച്ചു. പിന്നെ മുറ്റത്ത് ഊഞ്ഞാല് കെട്ടി. അപ്പുവും, കുഞ്ഞുട്ടനും, മുത്തുട്ടിയും മുറ്റത്തൂടെ ഓടികളിക്ക്യാണ്. അതുകണ്ട് സന്തോഷത്തോടെ ഉമ്മറത്തിരുന്നപ്പോ വല്ലാത്ത ഒരു സന്തോഷം. ഹാവൂ…..ഹാവൂ പെട്ടെന്ന് ആരുടെയോ ശബ്ദം കേട്ട് ഞെട്ടിയുണ൪ന്നപ്പോഴാണ് ഇതൊക്കെ വെറും സ്വപ്നമാണെന്ന് ഞാ൯ മനസിലാക്കിയത്. ഞാനിന്ന് കൊറോണക്കിരയാണ്. ഇനി എനിക്കൊന്നും തിരികെ കിട്ടില്ലല്ലോ എന്ന വേദനകൊണ്ടാവാം എന്റെ കണ്ണിൽ നിന്നും കണ്ണുനീ൪ ഒഴുകിയിറങ്ങിയത്.
 

അസീം മുഹമ്മദ്
4 A എം‌എ‌എൽ‌പി‌എസ് വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം