"ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ പ്രതിരോധത്തിലൂടെ അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധത്തിലൂടെ അതിജീവിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=ലേഖനം}}

16:21, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധത്തിലൂടെ അതിജീവിക്കാം

നല്ല രോഗപ്രതിരോധശേഷി മനുഷ്യന് നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നു.നല്ല പ്രതിരോധ ശേഷി ഉണ്ടാകേണ്ടതിന്റെ ആവശ്യകത നാം ഓരോരുത്തർക്കും മനസ്സിലായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. 2019 ഡിസംബർ മാസത്തിൽ ചൈനയിൽ ഉണ്ടായ കൊറോണ രോഗബാധ ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. പ്രതിരോധ ശേഷി നല്ലവണ്ണം ഉണ്ടായ ഒരു സമൂഹമാണ് ലോകമൊട്ടുക്കും ഉണ്ടായതെങ്കിൽ ഈ രോഗത്തിന്റെ വ്യാപനത്തിന്റെ തോത് ഗണ്യമായി കുറക്കാമായിരുന്നു. ഒരു മനുഷ്യ ശരീരത്തെ ആക്രമിക്കുന്ന രോഗാണുക്കളെ സ്വയമേവ നശിപ്പിക്കാൻ നമ്മുടെ ശരീരത്തിനുള്ള കഴിവിനെ രോഗപ്രതിരോധശേഷി എന്ന് ഏറ്റവും ലളിതമായി പറയാം.നമ്മുടെ ശരീരത്തിന്റെ ജന്മനാ ഉള്ള പ്രതിരോധശേഷി നമുക്ക് വർദ്ധിപ്പിക്കാൻ കഴിയും.കുഞ്ഞുങ്ങൾക്ക് ജനനം മുതൽ മുതൽ 15 വയസ്സു വരെ അവരെ വാക്സിനേഷൻ നടത്തി എത്തി പലരോഗങ്ങൾക്കും ക്ക് എതിരെ പ്രതിരോധശേഷി നേടുന്നു.എന്നാൽ എന്നാൽ കൊറോണ രോഗബാധ ക്കെതിരെ എതിരെ പ്രതിരോധമരുന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഇവിടെയാണ് രോഗപ്രതിരോധശേഷി യുടെയും പ്രതിരോധ പ്രവർത്തനത്തിന്റേയും പ്രാധാന്യം കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ പ്രധാനപ്പെട്ടതാണ്.സാമൂഹിക അകലം പാലിക്കുക .വ്യക്തി ശുചിത്വം പാലിക്കുക .മാസ്ക് ഉപയോഗിക്കുക. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് കഴുകി വൃത്തിയാക്കുക.നമ്മൾ മലയാളികളുടെ ഭക്ഷണ പാരമ്പര്യ ഭക്ഷണ രീതികൾ ഒക്കെയും നമുക്ക് നല്ല ആരോഗ്യവും പ്രതിരോധവും നേടിത്തരുന്ന വയായിരുന്നു.പഴയ ഭക്ഷണ രീതികൾ ഒക്കെ നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.അതുകൊണ്ട് തന്നെ ഈ കൊറോണ കാലത്തും ഇനി വരുന്ന കാലത്തേക്കും നാം നല്ല ഒരു ഭക്ഷണസംസ്കാരം വളർത്തിയെടുക്കാം.പ്രതിരോധശേഷി വർധിപ്പിക്കുന്നതിനൊപ്പം പ്രതിരോധശേഷി തകർക്കുന്ന പല ശീലങ്ങളും നാം പിന്തുടരുന്നുണ്ട്.പുകവലി, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം ,ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്നുകളുടെ ഉപയോഗം ഇവയൊക്കെയും നമ്മൾ ഉപേക്ഷിക്കേണ്ടതുണ്ട്.നമ്മുടെ പ്രായം കൂടുന്തോറും പ്രതിരോധശേഷി സ്വാഭാവികമായി കുറഞ്ഞുവരുന്നു.പ്രതിരോധത്തിനായി നാം പാലിക്കേണ്ട ശീലങ്ങളിൽ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വം.ഇതൊക്കെ പാലിച്ച് നമുക്ക് നല്ല ഒരു രോഗപ്രതിരോധം നേടിയെടുക്കാൻ ശ്രമിക്കാം.

റിതുരാജ് കെ വി
8 H ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം