"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/അടച്ചിടൽ കാലത്തെ തുറന്ന വാതിലുകൾ-കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

15:03, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അടച്ചിടൽ കാലത്തെ തുറന്ന വാതിലുകൾ


അടുക്കള വാതിൽ തുറന്നിറങ്ങുമ്പോൾ
പവിഴമുത്തു പോൽ പഴുത്ത കാന്താരിയും
കയർപിരി പോൽ മാവിൻ തലപ്പത്തെ കാച്ചിലും
പുതുരുചി തൽ വാതിൽ തുറക്കുന്നു .
      കാലങ്ങളേറെയായ് താഴിട്ടു പൂട്ടിയ
      ജാലക വാതിലിന്നാദ്യമായ തുറക്കവേ
      മഴത്തുള്ളി താളത്തിൽ ഇറ്റു വീഴുന്നതും
      കിളിയൊച്ചയും പിന്നെ മണ്ണിന്റെ ഗന്ധവും
      മനസ്സിന്റെ കോണിൽ പുതുവെട്ടം വിതറുന്നു
കാരുണ്യത്തിന്റെ വാതിൽ ചുറ്റും തുറക്കുന്നു
മൺ കുടുക്കകൾ വാതിൽ തകർന്നിതാ ചുറ്റും
ചില്ലറത്തുട്ടുകൾ പൊട്ടിച്ചിരിക്കുന്നു
പൊട്ടി.ച്ചിരികളും കുട്ടിക്കളികളുമായിന്ന്
ചന്തം നിറഞ്ഞൊരെൻ വീട്ടിൽ വാതിൽ തുറക്കുന്നു
   ശ്രീകോവിലിൻ വാതിൽ തുറന്നിതാ ദൈവം
   പൊതിച്ചോറിനുള്ളിൽ സ്നേഹമായ് നിറയുന്നു
എന്നുള്ളിലിപ്പോൾ ഉയരുന്ന സംശയം
അടച്ചിടൽ കാലമോ ഇത് പുതുവാതിൽ തുറക്കലോ

പ്രണവ് പി റെജി
5A ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം , തിരുവനന്തപുരം , പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത