|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഉമ്മ എന്ന മഹത്വം
| |
| നേരം ഇന്നും പതിവുപോലെ വൈകി. ഇന്നും മലയാള ടീച്ചർ ഇട്ടു പൊരിക്കും. പടച്ചോനേ...... എന്നാ
| |
| ഈ ഒരു പത്താം ക്ലാസ് കഴിയുക? അലിയും സുഹ്റയും ഒക്കെ എത്തിയിട്ടുണ്ടാകും. എന്റെ റബ്ബേ...... ടീച്ചർ
| |
| ഇന്ന് എന്നെ വഴക്കു പറയല്ലേ..... ഹാവൂ... എത്തിപ്പെട്ടു.ടീച്ചർ എത്തിയിട്ടില്ല.ഞാൻ ക്ലാസ്സിൽ കയറി പുസ്തകം
| |
| തുറന്ന് വെച്ചിരുന്നു. അപ്പോഴാണ് അലിയുടെ ഒരു പതിവ് ചോദ്യം: " എന്താ ആയിഷാ ഇന്ന് വൈകിയേ"? "
| |
| ഇന്ന് ഉമ്മ ചോറ്റുപാത്രം ആക്കാൻ വൈകിയതാ . ഉമ്മയെ ചീത്ത പറഞ്ഞു. അങ്ങനെ നേരം വൈകി." ഞാൻ
| |
| അപ്പോൾ തന്നെ മറുപടി കൊടുത്തു.അപ്പോഴേക്കും ടീച്ചർ എത്തി. മലയാളം സ്പെഷ്യൽ ക്ലാസ്സ് ആയത് കൊണ്ട്
| |
| പെട്ടെന്ന് പുസ്തകം എടുക്കാൻ പറഞ്ഞു. " അമ്മ" എന്നൊരു കവിത എടുക്കാൻ പറഞ്ഞു. ഞങ്ങൾ എല്ലാവരും
| |
| ആ പാഠഭാഗം തുറന്ന് വെച്ചിരുന്നു. ആദ്യം ടീച്ചർ കവിയെ കുറിച്ച് പറഞ്ഞു.അതിനു ശേഷം കവിത എടുക്കാൻ
| |
| തുടങ്ങി.കവിതയിൽ ഓരോ വരിയും അമ്മയുടെ സവിശേഷത നിറഞ്ഞതായിരുന്നു. ഇന്ന് ഉമ്മയുമായി
| |
| വഴക്കിട്ടത് കൊണ്ട് അമ്മയുടെ മഹത്വം അറിഞ്ഞപ്പോൾ ആദ്യം കരച്ചിൽ വന്നു.
| |
| ഉമ്മയുടെ താരാട്ട് പാട്ടും , അപകട സാഹചര്യത്തിൽ നിന്നുള്ള സുരക്ഷയും ഒന്നും ഉമ്മയോളം
| |
| വരില്ല.മറ്റാരുടെയും.
| |
| രാവിലെ ചോറ്റുപാത്രം ആക്കിതരുന്നതും ഇഷ്ട ഭക്ഷണങ്ങൾ വിലമ്പിതരുന്നതും അസുഖം വരുമ്പോഴുള്ള
| |
| ഉമ്മയുടെ നെഞ്ചിടിപ്പും വളരെ രീതിയിൽ കവി കുറിച്ചിട്ടുണ്ട് . ടീച്ചർ കവിത വായിച്ച് തീർന്നപ്പോഴേക്കും എന്റെ
| |
| കണ്ണിൽ നിന്നും കണ്ണുനീർ വന്നു തുടങ്ങിയിരുന്നു.അപ്പോൾ തന്നെ ഒരു കാര്യം തീരുമാനിച്ചു.ഇനി ഒരു
| |
| കാര്യത്തിലും ഉമ്മയുമായി വഴക്ക് കൂടില്ല. മാത്രമല്ല, ഇന്ന് തന്നെ ചെന്ന് മാപ്പ് പറയണമെന്നും
| |
| തീരുമാനിച്ചു.ഉള്ളിലൊരു വിങ്ങൽ നീറിനീറി കത്തുകയായിരുന്നു. ഒന്ന് സ്കൂൾ വിട്ടെങ്കിൽ വീട്ടിൽ
| |
| എത്താമായിരുന്നു. വീട്ടിൽ എത്തി ഉമ്മയോട് മാപ്പ് പറഞ്ഞപ്പോൾ ആദ്യം ഉമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി
| |
| വിടർന്നു. ഒപ്പം കണ്ണുനീരും. ഉമ്മയ്ക്ക് ഞാൻ മാപ്പ് പറഞ്ഞതിലുള്ള ആനന്ദക്കണ്ണീർ ആണ് . അത് കണ്ടപ്പോൾ
| |
| പാവം ഉമ്മയെ ഞാൻ വാരിപ്പുണർന്നു.എന്നിട്ട് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.എന്നിട്ട് " എന്റെ നല്ല
| |
| ഉമ്മയാണ് . ഞാൻ ഇനി ഒരിക്കലും ഇങ്ങനെ ആവർത്തിക്കില്ല." എന്ന് പറഞ്ഞു ഞാൻ കണ്ണ്
| |
| തുടച്ചു.അതിനുശേഷമാണ് ഞാൻ ആഹാരം കഴിച്ചത് . പിറ്റേ ദിവസം രാവിലെ നേരത്തെ എണീറ്റ് പത്രം
| |
| എടുത്ത് വായിച്ചു. പത്രത്തിനൊപ്പം കിട്ടുന്ന പഠിപ്പുര എനിക്ക് എസ് . എസ് . എൽ.സിക്ക്
| |
| ഉപകാരപ്രദമാണ്.അതിനു ശേഷം പത്രത്തിന്റെ ആദ്യ ഭാഗം കണ്ടു.ഞാൻ ഞെട്ടിപ്പോയി.കാമുകനുമായുള്ള
| |
| സുഖജീവിതത്തിന് വേണ്ടി ശരണ്യ തന്റെ സ്വന്തം കുഞ്ഞിനെ കടൽ ഭിത്തിയിലേക്ക് എറിഞ്ഞു കൊന്നു.
| |
| നൊന്ത് പ്രസവിച്ച ഏതൊരമ്മയ്ക്കാണ് ഇതിന് കഴിയുക.അതും ഒന്നിലേറെ പ്രാവശ്യം കുട്ടിയെ
| |
| പാറമടയിലേക്ക് എറിഞ്ഞു എന്നാണ് പത്രത്തിൽ കണ്ടത് . കണ്ണൂരിലെ ഞെട്ടിപ്പിക്കും ന്യൂസ് ആയിരുന്നു
| |
| അത് . ഇത് കാണുന്ന ഒരമ്മയും അവളെ വെറുതെ വിടില്ല.
| |
| വേദനയറ്റ ശരീരത്തിൽ നിന്നും കുഞ്ഞ് വാവിട്ട് കരഞ്ഞിരുന്നത് അമ്മേ....അമ്മേ......എന്ന് പറഞ്ഞ്
| |
| ആയിരുന്നു. അത് കേട്ടിട്ടും അവൾ അങ്ങനെ ചെയ്തു.
| |
| അപ്പോൾ ഞാൻ ഒന്ന് മനസ്സിലാക്കി. ഇവൾക്കൊന്നും "അമ്മ "എന്ന വാക്ക് ഉച്ചരിക്കാനുള്ള അർഹത
| |
| പോലുമില്ല.അവളെ പോലൊരു അമ്മയെ ഇനി ലോകം വളർത്തിയെടുക്കരുത് . എന്റെ പോലോത്തൊരുമ്മയെ
| |
| കിട്ടാൻ ഞാൻ ഭാഗ്യം ചെയ്യണം. "ന്റെമ്മോ" പത്രം വായിച്ചു സമയം പോയതറിഞ്ഞില്ല. പെട്ടെന്ന് എണീറ്റ്
| |
| കുളിയും ഒരുങ്ങലും കഴിഞ്ഞ് ഊൺ മേശക്കടുത്തെത്തിയപ്പോഴതാ .....!!! ഉമ്മ ചോർ പാത്രമെല്ലാം ഒരുക്കി
| |
| വെച്ചിരിക്കുന്നു.അത് കണ്ടപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞു പോയി.ഉമ്മയെ കെട്ടിപ്പിടിച്ചു.വാരിപ്പുണർന്ന
| |
| ഉമ്മാക്ക് അപ്പോഴേക്കും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു." പോയി വരട്ടെ ഉമ്മാ...." അവൾ സലാം പറഞ്ഞ്
| |
| ഇറങ്ങിയപ്പോൾ ഉമ്മ വീണ്ടും: " മോളേ... വണ്ടിയിൽ കയറുമ്പോൾ സൂക്ഷിച്ച് കയറണം. എപ്പോഴുംസൂക്ഷിക്കണം ട്ടോ...." പുസ്തകവും ഇന്നലെ ചെയ്ത ചാർട്ട് പേപ്പറും ഒക്കെ എടുത്തില്ലേ? "ഉം..." എന്ന്
| |
| മൂളിക്കൊണ്ട് ഞാൻ ഇറങ്ങി.പടച്ചോനേ..... എന്റെ ഉമ്മാക്കും ഉപ്പാക്കും നീ ദീർഘായുസ്സ് നൽകി
| |
| അനുഗ്രഹിക്കണേ...അവരുടെ പ്രാർത്ഥനക്കൊപ്പം എത്തില്ല ഒന്നും. ഇനി എന്റെ ഉമ്മയെ ഞാൻ ഒരിക്കലും
| |
| വിഷമിപ്പിക്കില്ല. അവൾ മനസ്സിൽ ഉറപ്പിച്ചു.ഇൻഷാ അള്ളാഹ് .
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= റാനിയ ബാനു.വി.എം
| |
| | ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ.എം.എൽ.പി.എസ് എടപ്പുലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 48511
| |
| | ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |