"ഗവ. എൽ. പി. എസ്സ്.പാപ്പാല/അക്ഷരവൃക്ഷം/മൂവാണ്ടൻ മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മൂവാണ്ടൻ മാവ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്സ്.പാപ്പാല/അക്ഷരവൃക്ഷംമൂവാണ്ടൻ മാവ് എന്ന താൾ [[ഗവ. എൽ. പി. എസ...)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം=  കഥ  }}

14:15, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മൂവാണ്ടൻ മാവ്

കൂട്ടുകാരെ ഞാൻ അപ്പുവിന്റെ കൂട്ടുകാരനാണ് .നിങ്ങൾ കരുത്തും പോലെ ഞാനൊരു കുട്ടിയല്ല .അപ്പുവിന്റെ വീട്ടുമുറ്റത്തു നിൽക്കുന്ന ഒരു മാവാന് ഞാൻ ഒരു മൂവാണ്ടൻ മാവ് .അപ്പുവിന് എന്നെ എന്തിഷ്ടമാണെന്നറിയാമോ?എന്റെ ഒരു കൊമ്പിൽ അവനു വേണ്ടി നല്ലൊരു ഊഞ്ഞാൽ കെട്ടിയിട്ടുണ്ട് .ഊഞ്ഞാലാടാൻ വേണ്ടി അപ്പുവും കൂട്ടുകാരും എന്നും വൈകുംനേരം എന്റെ അടുത്തേക്ക് ഓടി വരും .എന്റെ കൊമ്പിലുള്ള നല്ല പഴുത്ത മാങ്ങ പറിക്കാൻ അവർ തമ്മിൽ മത്സരമാണ് .അവരിൽ നാലഞ്ച് വിരുതന്മാർ എന്റെ കൊമ്പുകളിലേക്കു വലിഞ്ഞു കേറും .എന്റെ കൊമ്പുകളിൽ ചില പക്ഷികൾ കൂടുകൾ കൂട്ടിയിട്ടുണ്ട് .അവരുടെ കലപില ശബ്‌ദവും കുട്ടികളുടെ ബഹളവും എന്ത് രസമാണെന്നറിയാമൊ?ഒരിക്കൽ അപ്പുവിന്റെ അച്ഛൻ രണ്ടു മൂന്ന് ആളുകളെയും കൂട്ടി എന്നെ മുറിക്കുവാൻ വന്നു .പക്ഷെ അപ്പുവും കൂട്ടുകാരും എന്റെ കൊമ്പുകളിൽ കയറിയിരുന്നു എനിക്ക് വേണ്ടി സമരം ചെയ്തു .അങ്ങനെ അവർ എന്നെ രക്ഷപെടുത്തി . <
വർഷങ്ങൾ കഴിഞ്ഞു പോയി .അപ്പുവും കൂട്ടുകാരുമെല്ലാം വലുതായി .ഇപ്പോഴത്തെ കുട്ടികൾക്ക് ഊഞ്ഞാലാടാൻ നേരമില്ല .എന്റെ ചുറ്റും വന്നു കളിയ്ക്കാൻ ആരുമില്ല .എന്നിൽ നിന്ന് വീഴുന്ന പഴുത്ത മാമ്പഴങ്ങൾ വെറുതെ കിടന്നു നശിക്കുന്നു .കിളികളും ,അണ്ണാറക്കണ്ണന്മാരും പൂമ്പാറ്റകളും കുട്ടികളുമെല്ലാമുള്ള എന്റെ ആ നല്ല കാലം പോയി .പക്ഷെ അപ്പുവിന് എന്നോട് വലിയ ഇഷ്ട്ടമാണ് .എന്നും വൈകുംന്നേരം അപ്പു എന്റെ തണലിൽ വന്നു നിൽക്കാറുണ്ട് .ഞങ്ങൾ എന്നും കൂട്ടുകാർ തന്നെ .അത് മാത്രമാണ് ഏക ആശ്വാസം .

തൊയ്യിബ
4 A ജി .എൽ .പി .എസ് ,പാപ്പാല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ