"കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ചെമ്പകത്തൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചെമ്പകത്തൈ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 7: വരി 7:
  തളിർത്തുനിൽക്കുന്ന  
  തളിർത്തുനിൽക്കുന്ന  
വിദ്യാലയ മുറ്റത്തെ  
വിദ്യാലയ മുറ്റത്തെ  
പൂചെടികളെല്ലാം
പൂച്ചെടികളെല്ലാം
എരിയുന്ന വെയിലേറ്റ്  
എരിയുന്ന വെയിലേറ്റ്  
വാടിക്കരിഞ്ഞിരിക്കാം  
വാടിക്കരിഞ്ഞിരിക്കാം  
വരി 59: വരി 59:
| color= 3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

00:12, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചെമ്പകത്തൈ

പച്ചത്തലപ്പുകൾ
 തളിർത്തുനിൽക്കുന്ന
വിദ്യാലയ മുറ്റത്തെ
പൂച്ചെടികളെല്ലാം
എരിയുന്ന വെയിലേറ്റ്
വാടിക്കരിഞ്ഞിരിക്കാം
ഞങ്ങളെക്കണാതെ
ഏറെക്കരഞ്ഞിരിക്കാം

        യാത്ര പറയാതെ
        പിരിയുന്ന നേരത്ത്
        കാണാതെ പോയ
        ചെമ്പകത്തൈ
       ദാഹനീരിനായ്
      ഏറെകൊതിച്ചിരിക്കാം

കാലം കയറൂരി വിട്ട
സൂക്ഷ്മ വിഷബിന്ദു
കാറ്റിന്റെ കൈകളിൽ
വിഷം പുരട്ടുന്നു
അഴുകി ദ്രവിക്കാത്ത
പ്ലാസ്റ്റിക് കവറുകൾ
കുപ്പികൾ പാറി
പ്പറന്നു കളിക്കുന്നു

    പേടിയാകുന്നെനിക്ക്
    ദൂരേക്ക് നോക്കുവാൻ
     വെയിലൊരുനദിയായ്
     ഒഴുകി വന്നെന്റെ
     പച്ചില തോപ്പിനെ
     തീയിട്ടു കളയുന്നു
     ഉറക്കം വരാതെ
     കരയുന്നുരാത്രിഞാൻ

എത്തുന്നു വീണ്ടുമെൻ
വിദ്യാലയത്തിൽ
കണ്ടു മഴയിൽ
തളിർത്ത ചെടികളെ
നിറയെ പൂവിട്ട
ചെമ്പക തൈയും
ഇളം കാറ്റിലാടി
സുഗന്ധം പരത്തുന്നു

ഫാത്തിമ. കെ. എച്ച്
5 F കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത