"ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/സാക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=സാക്ഷി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 72: | വരി 72: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mohammedrafi|തരം= കവിത}} |
00:04, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സാക്ഷി
ജനലഴികളിലൂടെ തളയ്ക്കപ്പെട്ട കുറ്റവാളിയെപോൽ ഞാൻ നോക്കിക്കാണുക യാണി ലോകത്തെ. കാഴ്ചയില്ല, മങ്ങിയ ഭൂമി ! ക്ലോക്കിലെ സെക്കൻഡ് സൂചിയ്ക്ക് ചലനമറ്റിരിക്കുന്നു. സമയം അറിയുന്നില്ല, ദിക്കറിയുന്നില്ല. നാലു ചുവരിൽ കൂട്ടിനുള്ളത് കരുതൽ മാത്രം ! ഓരോ പകലിനെയും പിച്ചിചീന്തി കൊണ്ട് കറുത്ത രാത്രി വിരിയുന്നു. ദൈർഘ്യമേറിയ പകലിരവുകൾക്ക് താളമില്ല. പുഞ്ചിരികൾ വറ്റിവരണ്ട പൊയ്മുഖങ്ങൾ തൻ മുഖംമൂടി പറിച്ചു മാറ്റാനെൻറെ കരങ്ങൾക്ക് സാധ്യമാകാത്തതെന്തുകൊണ്ടെന്ന് ഞാൻ ചിന്തിക്കുകയാണ്. ചിതലരിച്ച മേശയിലെ പത്ര- കടലാസുകൾ പരിഭ്രാന്തരാണ്. അവയിലെ കുഞ്ഞൻ വരികളിൽ മഹാമാരിയുടെ താണ്ഡവം മാത്രം ! ആരവങ്ങളില്ലാതെ പെയ്തൊഴിഞ്ഞ വേനൽമഴ നനവ് പകർന്നില്ലെന്ന് തോന്നി... 'കൊഴിഞ്ഞുപോയ ഓരോ പൂവിനും ' പകരം ചോദിക്കാൻ ഞാനാരുമല്ല. എങ്കിലും ഞാൻ പറയുന്നു ; 'കാവൽ മാലാഖമാർ' മറഞ്ഞിട്ടില്ല. കരുതലായി കൂടെയുണ്ട് നാടും, നാം പൊരുതുക തന്നെ ചെയ്യും. കാത്തിരിപ്പിന് വിരാമമിട്ട് ഒരുനാൾ പുലരി വിരിയും അതിജീവനത്തിൻറെ പൊൻപുലരി. തുടച്ചുമാറ്റപ്പെട്ട മഹാമാരി മുത്തശ്ശികഥയായി മാറ്റപ്പെടും. കൊഴിഞ്ഞുപോയ പൂക്കൾക്ക് പുനർജന്മമുണ്ടാകും. കാലത്തിന് സാക്ഷിയായ് പ്രകൃതിയും...
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത