"സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്/അക്ഷരവൃക്ഷം/നന്ദനയുടെ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നന്ദനയുടെ ചിന്തകൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കഥ }}

19:56, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്ദനയുടെ ചിന്തകൾ
           അകത്തെ  പഠനമുറിയിലെ  മേശയിൽ  കൈമുട്ടുകൾ  ഊന്നി  ചിന്തിച്ചിരിക്കുകയാണ്  നന്ദന . അവൾ  മേല്ലെ തുറന്നിട്ട  ജനലിലൂടെ  പുറത്തേക്ക്  നോക്കി . മുറ്റത്തെ തേന്മാവിൽ  തൂങ്ങിക്കിടക്കുന്നതിൽ  കൂടതലും  പഴുത്ത  മാങ്ങകളാണ് . പെട്ടെന്ന്  അവൾ  അച്ഛനെ  കുറിച്ച്  ഓർത്തു . അച്ഛൻ  ലീവിന്  വരുന്നത്  മാമ്പഴക്കാലത്താണ് .അച്ഛനാണ്  മാങ്ങ  പറിക്കുന്നത് . കുറെ പഴുപ്പിക്കാൻ വയ്ക്കുകയും ബാക്കിയുള്ളത്  അച്ചാറാക്കുകയും  ഉപ്പിലിടുകയും  അയൽക്കാർക്കും  കൂട്ടുകാർക്കും  കൊടുക്കുകയും ചെയ്യുമായിരുന്നു . പിന്നെ  കൂട്ടുകാരും  നാട്ടുകാരും  ബന്ധുക്കളുമൊക്കെ  ചേർന്ന് സദ്യയൊരുക്കി സന്തോഷത്തിൻെറ  ദിനങ്ങളായിരിക്കും 
                    .പക്ഷെ  ഇക്കൊല്ലം അച്ഛൻ നാട്ടിലുണ്ടെങ്കിലും ഒന്ന് കാണാൻ പറ്റാത്ത അവസ്ഥയാണ് കഴിഞ്ഞ തിങ്കളാഴ്ചയാണ് അച്ഛൻ ഗൾഫിൽ നിന്നും വന്നത് വരുന്നതിനു മുൻപ് തന്നെ അപ്പൂപ്പനെ വിളിച്ച്‌ തനിച്ചു താമസിക്കാൻ നാട്ടിൽ തന്നെ ഒരു വാടകവീട് ഏർപ്പാടാക്കി. കൊറോണ ബാധിച്ചവരും വിദേശത്തു നിന്ന് വരുന്നവരും ക്വാറന്റീനിൽ പോകണമെന്ന് സർക്കാരിന്റെ നിർദ്ദേശമനുസരിച്ചാണ് അച്ഛനിങ്ങനെ തീരുമാനിച്ചത് അച്ഛൻ വന്നത് കൊണ്ട് ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവരുതെന്ന് ആഗ്രഹിച്ചിരുന്നു ആദ്യം ചെയ്ത ടെസ്റ്റിൽ നെഗറ്റീവ് ഫലമാണ് കാണിച്ചതെങ്കിലും അച്ഛൻ വാടക  വീട്ടിൽ  തന്നെ  താമസിച്ചു രണ്ടാമത്തെ ടെസ്റ്റിലും നെഗറ്റീവായിരുന്നെങ്കിലും മൂന്നാമതൊരു ടെസ്റ്റ് കൂടി കഴിഞ്ഞാലേ വീട്ടിലേക്കു വരുവാൻ സാധിക്കുകയുള്ളു എന്നോർത്തപ്പോൾ എനിക്കും അമ്മയ്ക്കും സങ്കടം വന്നു .ആറു വയസുള്ള അനിയനാണെങ്കിൽ ഇതൊന്നും അറിയാതെ കളിച്ചു നടക്കുന്നു .അപ്പുപ്പനാണെങ്കിൽ സദാസമയവും ടീവിയുടെ മുന്നിൽ തന്നെയാണ് അമ്മുമ്മയാണെങ്കിൽ കിടപ്പും എനിക്കാണെങ്കിൽ ഒൻപതാം ക്ലാസ്സിലെ പരീക്ഷ നിർത്തി വച്ചതിനാൽ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയും കൊറോണ ബാധിച്ചു മരണ പെടുന്നവരെ ഓർത്തു മനസ്സ് വേദനിച്ചു ദൈവമേ ..........എനിക്ക് ഒരു പ്രാത്ഥനയെ ഉള്ളു ഇനിയാർക്കും കൊറോണ വൈറസിന്റെ പകർച്ച ഉണ്ടാക്കല്ലെ............ എന്റെ അച്ഛന് നെഗറ്റീവ് ഫലം ലഭിച്ചു  വീട്ടിലെത്താനുള്ള അവസരം നല്കണമെന്ന് ............മറ്റുള്ളവർക്ക് അസുഖം വരാതിരിക്കാൻ തനിച്ചു താമസിച്ചു അതിനെ നേരിട്ട അച്ഛന്റെ മകളായതിൽ ഞാൻ അഭിമാനിക്കുന്നു ............
ദേവിക
9 B സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ