"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/വെെറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 110: വരി 110:
| തരം=  കഥ     
| തരം=  കഥ     
| color=  3     
| color=  3     
}}
{{BoxTop1
| തലക്കെട്ട്= എസൊലേഷൻ       
| color=      5   
}}
<poem>
ഈ കൊറോണക്കാലത്ത് പതിവായി നാം കേൾക്കുന്ന വാക്കുകളിലൊന്നാണിത്.മലയാളത്തിൽ പറഞാൽ ഒറ്റപ്പെടുത്തൽ.മറ്റുള്ളവരിൽ നിന്ന് അകറ്റി നിർത്തൽ അത് നമ്മുടെ സംരക്ഷണത്തിനും പകരുന്നത് തടയുവാനും വേണ്ടിയാണ്.കൊറോണ അതവാ കോവിഡ് 19 എന്ന പിടികിട്ടാപ്പുള്ളിയായ മഹാമാരി നമ്മെ പിടികൂടിയിരിക്കുന്നു.അതിനെ തടയുവാൻ വേണ്ടിയാണ് ഈ ഐസോലേഷനും ലോക്ക്ഡൗണും മറ്റും.സോപ്പു ഉപയോഗിച്ച് കൈ കഴുകിയാൽ നശിക്കുന്നതും,12,14 മണിക്കൂറിലേറെ ആയുസില്ലാത്തതുമായ ഈ രോഗത്തിന് മരുന്ന് കണ്ടുപിടിക്കാൻ ഇന്നിതുവരെ സാധിച്ചില്ല.പനി,ജലദോശം,ശ്വാസതടസം എന്നിങ്ങനെ വ്യത്യസ്ത അടയാളങ്ങളുളള രോഗമാണിത്.ഇത്തരം പ്ര ശ്നങ്ങളുളളവരെയാണ് ഐസോലേഷൻ വാർഡിൽ പ്ര വേശിപ്പിക്കുന്നത് അതിനു ശേഷം രോഗം ഉണ്ടോ ഇല്ലയോ എന്ന് ടെസ്റ്റ് ചെയ്യും.പോസിറ്റീവായവർ ഈ രോഗത്താൽ മരിക്കാൻ വരെ സാധ്യതയുണ്ട്.പ്ര  ശ്നങ്ങളൊന്നുമില്ലാത്ത സാധാരണ ജനങ്ങൾ അവരുടെ വീടുകളിൽ  ഒതുങ്ങി കൂടുക അതിനുവേണ്ടിയാണ് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
നൂറു പേരുടെ ശ്രദ്ധയേക്കാൾ വലുതാണ് ഒരാളുടെ അശ്രദ്ധ.ആരോഗ്യ പ്രവർത്തകരുെയും മറ്റു സാമൂഹ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങളനുസരിച്ച് നാം ഇതിനെ  അതിജീവിക്കുകത്തന്നെചെയ്യുമെന്ന വിശ്വാസത്തോടെ ഈ കഥ ഇവിടെ അവസാനിപ്പിക്കുന്നു നന്ദി...
</poem>
{{BoxBottom1
| പേര്= ന‍‍ജ്‍ല എൻ സി
| ക്ലാസ്സ്=  8 L 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ് എസ് എച്ച് എസ് എസ് മ‍ൂർക്കനാട്       
| സ്കൂൾ കോഡ്= 48086
| ഉപജില്ല=    അരീക്കോട് 
| ജില്ല=  മലപ്പ‍ുറം
| തരം=  കഥ   
| color=  5   
}}
}}

15:06, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വെെറസ്

A world... A devil.... The heroes...
From the land of monsters and epidemics there are angels.. 😇
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
[ തുരുമ്പെടുത്തിരിക്കുന്ന കൂട്ടിലെ തത്തയെപോലെ.... തീറ്റ...കുടി.... ഉറക്കം Main പരിപാടി ആക്കിയ എല്ലാർക്കും വേണ്ടി ]


5 കൊലപാതകം കഴിഞ്ഞിട്ടുള്ള വരവായിരുന്നു മനുവിൻ്റേത്.ആകെ ക്ഷീണിച്ചു.
               "എടീ ചേച്ചീ.... വെളളം.... "
" കിടന്ന് കറാതെ ടാ...വരുന്നു.... "
"ഒന്ന് വേഗം കൊണ്ടുവന്നൂടെ... ദുബായിലൊന്നും അല്ലല്ലോ water tank... "
"ഓ.... അലറാതെ ഇന്നാ വെള്ളം.... "
" അഞ്ചെണ്ണത്തെ കൊന്ന് നിക്കാ ഈ ധീരനായ പോരാളി. ഒന്ന് അഭിനന്ദിച്ചൂടേ..."
"ഓ ... അതിന് മനുഷ്യരെ അല്ലല്ലോ കൊന്നത് കൊതുകിനെ അല്ലേ....😒
അതിപ്പം ഞാൻ daily ചെയ്യുന്നതാ..." (ചേച്ചി)
"അസൂയ .... ഒന്ന് പോടി... അഞ്ചെണ്ണത്തെ കൊന്നില്ലേ... അതിനെങ്കിലും ഒരു thank you പറഞ്ഞൂടെ.. ഒന്നെങ്കിലും നിൻ്റെ ചോര കുടിപ്പിക്കാതെ കൊന്നില്ലേ.. "
" പിന്നേ നിന്നെ അഭിനന്ദിക്കല്ലേ ൻ്റെ പണി! ഇവിടെ ഒര് വൈറസ് എത്ര ആൾക്കാരെ കൊന്നത് !?... " ( ചേച്ചി )
"നീ പോടി. ഒരു scorpio ൻ്റെ വണ്ടി വേണായിരുന്നു "
"ന്തിന് "
"അല്ലാ,,, കൊല കഴിഞ്ഞ് വരല്ലേ..."
" തള്ള് ഓവറാ...നിർത്ത്... scorpio പോയിട്ട് ഒര് ബൈക്കു പോലും ഇല്ല ഈ വീട്ടില്... At least ഒര് ബുള്ളറ്റ് അല്ലെങ്കിൽ KTM... "
"ൻ്റെമ്മോ... ഒര് ബൈക്കാപ്പൊ... ങ്ങള് പെണ്ണ്ങ്ങൾക്ക് രണ്ട് ബൈക്കിൻ്റെ പേരേ അറിയൂ. ഒന്ന് ബുള്ളറ്റ് പിന്നെ KTM. ഈ ലോകത്തില് എത്ര ബൈക്കുകൾ ഉണ്ടെന്ന് നിനക്കറിയോ?!... (മനു)
"എൻ്റെ ദൈവമേ.... നീന്നോടൊന്നും പറഞ്ഞീല്ല.. എന്നാണാവോ ഈ മഹാമാരി ഒന്ന് പോകാ?!!.. "
ഇതും പറഞ്ഞ് വാദത്തിൽ നിന്ന് ചേച്ചി ഇറങ്ങി പോയി. അല്ലേലും ഈ ആണുങ്ങളുടെ നാവിന് നീളം കൂടുതലാ.
കൊല്ലാനുള്ള ഇരയെ കാണാഞ്ഞപ്പൊ മനു അവൻ്റെ ചങ്കിനെ വിളിച്ചു.
"ഹലോ മുത്തേ... ന്താ പരിവാടി...?(മനു)
"എടാ ഞാൻ കൊർച്ച് Busy ആണ്. Free ആയിട്ട് വിളിക്കാ.. "(ചങ്ക്)
"അതെന്താടാ " (മനു)
"ഒരു വർക്ക്ണ്ട് " (ചങ്ക്)
" ന്ത് വർക്ക് ..! ഒരു ജോലിയും നീ ആത്മാർഥമായി ചെയ്തീല്ലല്ലോ ... പിന്നെന്താ..!"(മനു)
"എടാ അത് ഞാനും Bro യും കൂടി ഒരു Game കളിക്കാ... (ചങ്ക്)
"PUB G ആണോ?" (മനു)
"അല്ല. ഞങ്ങളെ വീട്ടില് എത്ര ജനൽ കമ്പി ണ്ടന്ന് എണ്ണി നോക്കാ. എണ്ണിഎണ്ണി ഞാനിപ്പൊ അടക്കളേല് എത്താനായി. ഇതു വരെ 235 ആയി. ഇപ്പൊ കളി pause ആക്കി. അടുക്കളേല് എത്തീട്ട് മാണം മ്മച്ചി ഇണ്ടാക്ക്യച്ച വർത്തുപ്പേരി തിന്നാന്... ഞാൻ വെക്കട്ടളിയാ ... അനക്ക് പണിയൊന്നും ഇല്ലേ? " ( ചങ്ക്)
" ഞാൻ കൊന്ന് .ഇപ്പം കഴിഞ്ഞൊള്ളൂ. കൊല കഴിഞ്ഞ് ബാഹുബലീ ലെ പ്രഭാസ് വരുന്ന പോലെ വാളും പിടിച്ച് വന്ന് .ചേച്ചി കൊണ്ടുവന്ന ജ്യൂസും കുടിച്ചു . ഇപ്പം rest ആണ് " (മനു)
"അള്ളാ... ഇജ്ജാരെ കൊന്നത്?" ( ചങ്ക്)
"അല്ല ടാ... ഞാൻ നമ്മളെ സ്ഥിരം ശത്രുനെ കൊന്നത്. കുറേ നാളായി വിചാരിക്കുന്നു. ഇപ്പഴാ Time കിട്ടിയേ.." (മനു)
"ആരെ മുത്തേ ഇജ്ജ് കൊന്നത് !"😮 (ചങ്ക്)
"അത് മറ്റരും അല്ല നമ്മളെ മെസ്കൂനെ " (മനു)
"മൊസ് ക്വോ.... അതാരാ ഞാനറിയത്തൊരവതാരം!!?! " ( ചങ്ക്)
"എടാ കൊതൂനെ... " (മനു)
"ഇപ്പളാ ശ്വാസം നേരെ വീണത്... ഞാൻ വിചാരിച്ച് ആ അർഷാദ് ൻ്റെ ആൾക്കാരെക്കാരം ന്ന്.... " ( ചങ്ക്)
"ഓലെ കാര്യം പറയല്ലെടാ... മുട്ടും കാല് വിറക്കും" (മനു)
"എടാ... ഇന്ന് ജ്ജ് കളിക്കാൻ ഇണ്ടാവോ?" ( ചങ്ക്)
"ഇന്നേത് കളിയാ കളിക്കാ"?(മനു)
" ഞമ്മക്ക് സാറ്റ് കളിച്ചാലോ?" ( ചങ്ക്)
"വേണ്ട വേണ്ട... ഇന്നലെ ൻ്റെ തല തെങ്ങിൻ മേൽ കുത്തിയിരുന്നു. ഇജ്ജ് track മാറ്റ്..... " (മനു)
"ന്നാല് കൊല കൊല മുന്തിരി കളിച്ചാലോ?" ( ചങ്ക്)
"ആ..... അത് മതി .ഇയ്യ് എല്ലാരേയും വിളിക്കണം ട്ടാ.." (മനു)
"ഹാ .... ഇന്നാ ശെരി അളിയാ വെക്കട്ടെ?" ( ചങ്ക്)
"എടാ....എനിക്കൊരു പണി പ റയടാ.. ഞാൻ പോസ്റ്റാണ്..."😒 (മനു)
"ഇജ്ജ് പ്പൊ.....
ഹാ... ഇജ്ജെ അൻ്റെ വീട്ടില് എത്ര switch ഇണ്ടെന്ന് എണ്ണിക്കൊ.. ന്നട്ട് Whats app ല് ഇൻക്ക് അയച്ചൊണ്ടൊ... ഞാൻ ഇൻ്റതും അയച്ചേരാ. ന്നട്ട് ആരെ പെരേലാ കൊറേ ള്ളത് ന്ന് നോക്കാ.. " ( ചങ്ക്)
"അയ്ക്കോട്ടെ വാവേ.... " (മനു)

Switch ഓരോന്ന് എണ്ണി പോവായിരുന്നു മനു.suddenly... അവൻ്റെ വയറ്റിന്ന് ഒരലർച്ച... വേറൊന്നും അല്ല. വിശപ്പ്...
പറയുമ്പൊ അവൻ കുറച്ച് മുൻപ് രണ്ട് കുറ്റി പുട്ടും നാല് ഏത്തയ്ക്കാ പുഴുങ്ങിയതും അടിച്ചു കേറ്റീട്ടുള്ളൂ.
Switch പതിയെ എണ്ണിഎണ്ണി അടുക്കളേലെത്തി. Number ചങ്കിന് വേഗം അയച്ച് കൊടുത്ത് അവൻ അമ്മയോട് പോയ് ചോദിച്ചു.
"അമ്മാ...അമ്മാ..." (മനു)
"ന്താടാ മോനേ.... " (അമ്മ)
അമ്മയുടെ സ്നേഹത്തോടുള്ള മറുപടി കേട്ടപ്പോ അവന് കുറച്ച് ആശ്വാസമായി.കാരണം ഇപ്പൊ Cold as ice❄️ ആണ് .അല്ലെങ്കിൽ Hot as fire🔥 ആയിരിക്കും. അവൻ സമാധാനത്തോടെ ചോദിച്ചു.
"അമ്മാ... കഴിക്കാൻ എന്താ ഉള്ളേ... " (മനു)
"അമ്മേ ഈ വില്ലാളിവീരന് ന്തേലും കൊടുക്ക്. വലിയൊരു പണി കഴിഞ്ഞ് നിക്കാ.... " (ചേച്ചി )
ചേച്ചിൻ്റെ കുറവും കൂടി ഉണ്ടായിരുന്നൊള്ളൂ. അതിപ്പം ശെരിയായി.
"എടാ.... ക്ഷാമകാലമാ. എന്നാണാവോ Lock down കഴിയണത്.. വല്ലതും മേടിക്കണ്ടേ ...പൊറിപ്പിക്കണമെങ്കിൽ ഇതൊന്നും പോരാ.... degree 1st year മോനും കോളേജ് പഠിത്തം കഴിഞ്ഞ് നിക്കണ മോളും. നിങ്ങളെയൊക്കെ എങ്ങനെയാ നോ ക്വാ.. " (അമ്മ)
"അമ്മാ പേടിക്കണ്ട. ഞാൻHelp ചെയ്യാം " (മനു)
"വേണ്ട മോനേ മോൻ അട് ക്കളേല് കേറണ്ട. ആ ഡ്രസ്സൊക്കെ പോയി ഉണക്കാനിട്" (അമ്മ)
ശ്ശൊ...വേണ്ടാർന്ന്. ഇനിപ്പം ഡ്രസ്സൊക്കെ ഉണക്കണ്ടേ ..അതുംവെയിലത്ത്... കറുത്തു പോകും .ചെയ്യാതെ വേറെ വഴിയില്ല. ചോദിച്ചു വാങ്ങിയതല്ലേ.. മനു കരുതി.
അമ്മ അവിടെ അടുക്കളേലും. ചേച്ചി അവിടെ പുറത്തും .മനു വെയിലത്തും .ചങ്ക് വീട്ടിലും .അവരവരുടെ ജോലി Continue ചെയ്തു.

ഇത്രയുള്ളൂ കഥ .Daily പുറത്തു പോകുന്നവരെയൊക്കെ ഒരൊറ്റ വൈറസ് അകത്താക്കിയില്ലേ ... ഇപ്പൊ എല്ലാ മനുഷ്യരും വീട്ടിലാണ് .കൂട്ടിൽ അടച്ചിട്ട തത്തയെപോലെ!

 

ഇഷ ഹെനാൻ
8 L എസ് എസ് എച്ച് എസ് എസ് മ‍ൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


....രണ്ടു കുടുംബങ്ങളുടെ നിഴലുകൾ...

എല്ലാവരും കൊറോണ എന്ന അസുഖത്തി ന്റെ പേടിയാലാണ്. ആ സമയത്താണ് സൈനബ ആ വിവരമറിഞ്ഞത് . റിഷാനും സഞ്ചയിയും മൊബൈലിൽ കളിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് റിഷാന്റെ ഉപ്പ സമീർ വിളിച്ചത്.സാധാരണ 11 മണിക്കാണ് വിളിക്കാറുള്ളത്. പക്ഷെ അന്ന് 9 മണിക്ക് തന്നെ വിളിച്ചു. എന്താ ഉപ്പ ഇന്ന് നേരത്തേ വിളിച്ചേ " റിഷാന്റെ ചോദ്യത്തിന് എങ്ങനെ ഉത്തരം പറയണമെന്ന് സമീറിനറിയില്ലായിരുന്നു. "ഞാനും അനൂപും അവിടെ രാത്രി എത്തും " എന്നും പറഞ്ഞ് സമീർ ഫോൺ കട്ടാക്കി. അവർ അവരുടെ അമ്മമാരെ അറിയിക്കാനായി പോയി.
         സമീറും അനൂപും 22 വർഷമായി അയൽ വാസികളാണ്.സമീറിന്റെ ഭാര്യ സൈനബയും അനുപിന്റെ ഭാര്യ അനിതയും കൂട്ടുകാരികളുമാണ്.സമീറും അനൂപും ദുബായിലാണ്. രണ്ടു പേരും ഒരേ കമ്പിനിയിലാണ് വർക്ക് ചെയ്യുന്നത്. അനിതയും സൈനബയും വല്ലാത്ത പ്രതിസന്ധിയിലായി.
                 അന്ന് രാത്രി അവർ എത്തി.കൂടെ ആരോഗ്യ പ്രവർത്തകരും. അതിൽ ഒരാൾ പറഞ്ഞു :- "നാളെ ഇവരെ ഐസോലേഷൻ വാർഡിലേക്ക് മാറ്റും. ഇന്ന് രാത്രി നിങ്ങൾ ഇവർ തൊട്ട സാധനങ്ങളും ഇവർ കഴിച്ച ബാക്കിയും കഴിക്കാൻ പറ്റില്ല" എന്നും പറഞ്ഞ് അവർ പോയി .
           പിറ്റേന്ന് രാവിലെ തന്നെ അവരെ അവിടെ ആക്കി.കൂടാതെ അവർക്ക് പനിയും ഉണ്ടായിരുന്നു. എല്ലാ ടെസ്റ്റിലും പോസിറ്റീവായിരുന്നു. സൈനബക്കും അനിതക്കും എന്ത് ചെയ്യണമെന്നും അറിയില്ലായിരുന്നു. നാട്ടിലാണങ്കിൽ ലോക്ക്ഡൗണും. ആരുടെ കയ്യിലും പണവും ഇല്ല. നിസ്കാരമില്ലാത്ത ജുമാ മസ്ജിദുകൾ, പൂജകളില്ലാത്ത അമ്പലങ്ങൾ, കുർബാനയില്ലാത്ത പള്ളികൾ, പരീക്ഷകളില്ലാത്ത പഠനമില്ലാത്ത മദ്രസകളും സ്കൂളുകളും. എല്ലം കൊണ്ടും എല്ലാവരും വളരെയധികം ബുദ്ധിമുട്ടിലായിരിക്കുന്നു.
                കുറച്ച് ദിവസം കഴിഞ്ഞപ്പോൾ റിഷാന്റെ ഫോണിലേക്ക് ആരോഗ്യപ്രവർത്തകൻ സുദീറിന്റെ വീഡിയോ കോൾ. ഉപ്പാക്കും അനൂപ് ചേട്ടനും സുഖായന്ന് പറയാനാവും എന്ന് കരുതി റിഷാൻ ഉമ്മയെയും സഞ്ചയിയെയും അനിതയയെയും വിളിച്ചു. അവർ ഫോണെടുത്തു.
                സുദീറിന് എങ്ങനെ തുടങ്ങണമെന്നറിയില്ലായിരുന്നു. അവൻ ഒന്നും പറയാതെ വെള്ള ശീലകളിൽ പൊതിഞ്ഞ സമീറിനെയും അനൂപിനെയും കാണിച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു: എല്ലാം പടച്ചോന്റെ കയ്യിലാണ്" എന്നും പറഞ്ഞ് ഫോൺ വെച്ചു.ആ നാടിനെ ഇളക്കി മറിച്ച ആദ്യ രണ്ടു കൊറോണ മരണമായിരുന്നു അവരുടേത്.
            നാട്ടുകാർക്കും വീട്ടുകാർക്കും അവരുടെ കരച്ചിൽ നോക്കിനിൽക്കാനെ കഴിഞ്ഞൊള്ളൂ. കാരണം മരണം എല്ലാവർക്കും ഉള്ളതാണ്. പക്ഷെ ഒരു നോക്ക് അവസാനമായി കാണാതെയാണ് അവർ രണ്ടാളും അവരുടെ കുടുംബങ്ങളോട് വിട പറഞ്ഞത്.

ഷിഫാന ടി.കെ
8 K എസ് എസ് എച്ച് എസ് എസ് മ‍ൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ