"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ/അക്ഷരവൃക്ഷം/ശുചിത്വമാണ് നമ്മുടെ ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വമാണ് നമ്മുടെ ആരോഗ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color=  5
| color=  5
}}
}}
{{Verified1|name=Manu Mathew| തരം=      കഥ }}

13:50, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വമാണ് നമ്മുടെ ആരോഗ്യം

ഒരു ഗ്രാമത്തിൽ 5 പോര് അടങ്ങുന്ന ഒരു കൊച്ചു വീടുണ്ടായിരുന്നു. ആ വീട്ടിൽ അമ്മയും അച്ഛനും രണ്ട് കൊച്ചു കുട്ടികളും ഒരു മുത്തശ്ശിയുമുണ്ടായിരുന്നു. ആ അച്ഛന്റെ ജോലിയെ ആശ്രയിച്ചായിരുന്നു ആ വീട് കഴിഞ്ഞിരുന്നത്. ഒരു ദിവസം ജോലി കഴിഞ്ഞു വന്നപ്പോൾ അച്ഛന് കഠിനമായ ക്ഷീണവും തലവേദനയും അനുഭവപ്പെട്ടു. പക്ഷെ, അദ്ദേഹമത് കാര്യമാക്കിയില്ല. പിറ്റേദിവസവും അച്ഛൻ ജോലിക്കുപോയി. കൂപ്പിൽ പണിയെടുക്കുമ്പോഴായിരുന്നു അച്ഛൻ പെട്ടെന്ന് തലകറങ്ങി വീണത്. അപ്പോൾ തന്നെ അടുത്ത് നിന്ന മറ്റ് പണിക്കാർ ആശുപത്രിലുമെത്തിച്ചു. അപ്പോൾ എത്തിച്ചതുകൊണ്ട് അച്ഛന്റെ ജീവൻ രക്ഷിക്കാനായി. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് അറിഞ്ഞത് അച്ഛന് മാരകമായ ഒരു വൈറസ് ബാധിച്ചിരുക്കുന്നു എന്ന് . ഈ വിവരമറിഞ്ഞ ഉടൻ തന്നെ ആരോഗ്യപ്രവർത്തകർ ഇവരുടെ വീടും പരിസരവും സന്ദർശിക്കാൻ എത്തി. വീടും പരിസരവും വൃത്തിഹീനവും മലിനവുമായി കിടക്കുന്ന കാഴ്ചയാണ് അവർ കണ്ടത്. ഇത് കണ്ട ആരോഗ്യപ്രവർത്തകർ ഈ വീട്ടുകാരെയും പ്രദേശത്തുള്ളവരെയും ബോധവൽക്കരിച്ചു . അന്ന് മുതൽ ആ പ്രദേശത്ത് ശുചിത്വമില്ലായ്മയിൽ നിന്ന് രോഗമുണ്ടായിട്ടില്ല .ഇപ്പോൾ മനസ്സിലായില്ലേ , ശുചിത്വമില്ലായ്മയിൽ നിന്നാണ് നമുക്ക് പല രോഗങ്ങളും ഉണ്ടാവുന്നത്. അതിനാൽ ശുചിത്വമാണ് നമ്മുടെ ആരോഗ്യം .


ആദിത്യൻ കെ. ആർ
8A ജി.വി.എച്ച്.എസ്.എസ് കീഴ്വായ്പൂര്
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ