|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Template:Welcome|realName=സരസ്വതി വിജയം യു പി സ്കൂൾ ചെണ്ടയാട്|name=14565}}
| |
|
| |
|
| -- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 14:20, 3 ഫെബ്രുവരി 2017 (IST)
| |
|
| |
| *[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി ]]
| |
| {{BoxTop1
| |
| | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൃത്രിമവും അധർമ പൂരിത വും ആകുമ്പോൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നു മനുഷ്യജീവിതം ശിഥിലമാകുന്നു. ഭൂമിയും ജലവും വായുവും എല്ലാം ദുഷിച്ചു പോകുന്നു. ലോകത്തെ അശാന്തിയും അസന്തുഷ് ടതയും വർദ്ധിക്കുന്നു. പ്രകൃതിയും മനുഷ്യനും ഹിതകാരി കളായി പ്രവർത്തിക്കുമ്പോഴേ ശ്രേയസ് ഉണ്ടാകൂ. പ്രകൃതിയെ അവഗണിച്ചു തള്ളിയ മനുഷ്യനെ പ്രകൃതി ഇപ്പോൾ എതിർക്കാൻ തുടങ്ങിയിരിക്കുന്നു. മനുഷ്യൻ കൂടുതൽ പരിഷ്കൃത നാകും തോറും കാടുകൾ കുറഞ്ഞുവരുന്നു. അതുപോലെ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ് അഗ്നിപർവ്വത സ്ഫോടനം, ഉരുൾപൊട്ടൽ, സുനാമി, ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങിയവയാണ് പ്രധാന പ്രകൃതിക്ഷോഭങ്ങൾ. ഇത് ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും അപഹരിക്കുന്നു. ഇതൊക്കെ കാരണം നമ്മുടെ പരിസ്ഥിതി ആകെ ചഞ്ചലം ആകുന്നു. നമ്മൾ മനുഷ്യർ പരിസ്ഥിതി മലിനമാക്കുന്നത് പല തരത്തിലുമുണ്ട് അത് പ്ലാസ്റ്റിക് വലിച്ചെറിഞ്ഞും, വാഹനങ്ങൾ പുഴയിൽ കഴുകിയും, ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങൾ പുഴയിൽ തള്ളിയും ഒക്കെ പരിസ്ഥിതി മലിനമാക്കുന്നു. അങ്ങനെ ഒരുപാട് കാരണത്താൽ മനുഷ്യൻ പരിസ്ഥിതിക്ക് ഭീഷണിയാണ്. മനുഷ്യൻ അല്ലാതെ മറ്റു ജീവജാലങ്ങൾ ഒന്നും പ്രകൃതിക്ക് ദോഷം വരുത്തുന്നില്ല, പ്രകൃതിനിയമം തെറ്റിക്കുന്നില്ല. മനുഷ്യനും ഈ പ്രകൃതി നിയമം തെറ്റിച്ചില്ലെങ്കിൽ ഈ ഭൂമി എത്ര നല്ലതായി തീർന്നേനെ. മൃഗങ്ങളും മനുഷ്യരും മറ്റെല്ലാ ജീവജാലങ്ങളും ഒത്തൊരുമിച്ച് ഒരു അവകാശത്തോടെ പരിസ്ഥിതിയിൽ നിൽക്കേണ്ടതാണ്. പക്ഷേ ദൈവം ബുദ്ധി കൂടുതൽ കൊടുത്തത് മനുഷ്യനാണ് ബുദ്ധികൊണ്ട് അവർ പരിസ്ഥിതിയെ ചൂഷണം ചെയ്യാതെ മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുകയാണ് വേണ്ടത്. അല്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യാൻ അല്ല ഉപയോഗിക്കേണ്ടത്. മലയോര പ്രദേശങ്ങളിൽ പതിവുള്ള ഒരു പ്രകൃതിക്ഷോഭം ആണ് ഉരുൾപൊട്ടൽ. ഇത് വനനശീകരണത്തിന് ദുരന്തഫലങ്ങളിൽ ഒന്നു കൂടിയാണ്. മണ്ണ് അടർന്നു മാറുന്ന ഈ വിപത്തു മൂലമുള്ള ദുരന്തങ്ങൾ കേരളത്തിൽ സ്വാഭാവികമാണ്. കൊടുങ്കാറ്റ് കൃഷി നശിപ്പിക്കുന്ന അപകടകരമായ ഒരു പ്രകൃതിക്ഷോഭം ആണ്. മത്സ്യത്തൊഴിലാളികൾ ആണ് അതുകൊണ്ട് പ്രധാനമായും ദുരിതം അനുഭവിക്കുന്ന വിഭാഗം. പരിസ്ഥിതിയിലെ ഈ മാറ്റം കണ്ടാൽ അവർക്ക് മീൻ പിടിക്കാൻ കടലിൽ പോകാനാവില്ല. വരുമാനവും ഉണ്ടാവില്ല. ഇങ്ങനെ പ്രകൃതി ദുരന്തങ്ങൾ ഒരുപാടുണ്ട് എല്ലാം മനുഷ്യൻറെ ഓരോ ദുഷ്ട പ്രവർത്തനങ്ങളായ മരംമുറിക്കൽ, കുന്നിടിക്കൽ, പുഴ മലിനമാക്കൽ എന്നിങ്ങനെ ഒരുപാട് ദുഷ്പ്രവൃത്തികൾ കാരണമാണ് ഇതുപോലെ പ്രകൃതിയെ ദുരന്തങ്ങൾ സംഭവിക്കുന്നത്. പ്രകൃതിയെ നമ്മൾ നമ്മുടെ സുഹൃത്തായി കരുതി സ്നേഹിക്കണം. വെറും സുഹൃത്തായല്ല ഒരു ഉത്തമ സുഹൃത്തായി
| |
|
| |
| {{BoxBottom1
| |
| | പേര്= നിരുപം ചന്ദ്രൻ
| |
| | ക്ലാസ്സ്= 7 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സരസ്വതി വിജയം യു. പി. സ്കൂൾ, ചെണ്ടയാട്. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14565
| |
| | ഉപജില്ല= പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| *[[{{PAGENAME}}/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം | പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം]]
| |
| {{BoxTop1
| |
| | തലക്കെട്ട്= പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| മനുഷ്യനുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒട്ടനവധി ഘടകങ്ങളുടെ ആകെ തുകയാണ് പരിസ്ഥിതി. മനുഷ്യൻ തന്റെ ചുറ്റുപാടിലെ എല്ലാ തരത്തിലുള്ള ഘടകങ്ങളുമായി പരസ്പ്പരം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ ഇടപെടലുകൾ പരിസ്ഥിതിയിൽ സാരമായി മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പല തരം പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ട്. അനിയന്ത്രിതമായ വനനശീകരണവും പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വായു മലിനീകരണവും ' മനുഷ്യന്റെ പ്രകൃതിയോടുള്ള ചൂഷണ മനോഭാവത്തെ വെളിയാക്കുന്നു. മണ്ണിന്റെ യും മലിനീകരണം പരിസ്ഥിതിക്ക് വളരെ വലിയ ആഘാതം മേൽപ്പിച്ചിട്ടുണ്ട്. നമ്മുടെ സമൂഹത്തിൽ തന്നെ കെട്ടിട നിർമാണം പരിസ്ഥിതിയെ പരമാവധി ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു.
| |
| ഇപ്പോൾ നമ്മൾ കുറേ പ്രകൃതി ദുരിതങ്ങളെ അനുഭവിക്കുന്നു .പ്രധാനമായും 2018 ലും2019 തിലും നന്മൾ 2 പ്രളയത്തെ അതിജീവിക്കുകയും അതിൽ കുറേ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു ️ ️
| |
| അതിനു ശേഷം നിപ വയറസിനെയും നന്മൾ അതിജീവിച്ചു . ഇപ്പോൾ ഇതാ നന്മൾ കൊറോണ വൈറസിനെയും പൊരുതുന്നു .ഇതു പോലെ കുറെ പ്രകൃതിദുരന്തങ്ങൾ നമുക്ക് സംഭവിച്ചിട്ടിട്ടുണ്ട്
| |
| അതിന്റെ ഭാഗമായി നമുക്ക് കേരള സർക്കാർ ആർദ്രം എന്ന പദ്ധതിയും ഹരിത കേരളം എന്ന പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്
| |
| നാം എപ്പോഴും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.Dry day ആചരിക്കുക 🏻🦰 🏻 🏻
| |
| വ്യക്തി ശുചിത്യം പരിസര ശുചിത്യം പാലിക്കുക .ചെറിയ കുട്ടികൾക്കും 🏻 🏻
| |
| വയോജനങ്ങൾക്കും രോഗപ്രദിരോധശേഷി കുറവായിരിക്കും. 🏻🦳 🏻🦳
| |
| പ്രധാനമായും കൈ കഴുകുക🤲🏻🤲🏻
| |
| നഖം മുറിക്കുക🤚🏻
| |
| ടോയ്ലറ്റിൽ പോയാൽ കൈ സോപ്പിട്ട് കഴുകുക .പഴങ്ങളും പച്ചക്കറി കളും നന്നായി കഴുകി ഉപയോഗിച്ചുക
| |
| പിന്നെ ധാരാളം വെള്ളം കുടിക്കുക🥛🥛🥛🥛
| |
| രോഗ പ്രതിരോധ കുത്തിവയ്പ്പുള്ള ൾ എടുക്കുക 🏻⚕️ 🏻⚕️ 🏻⚕️
| |
| രോഗ പ്രതിരോധ ശക്തിക്ക് വിറ്റാമിൻ c ക്കിക്കുക
| |
| ഇപ്പോൾ നമ്മുടെ രാജ്യത്ത് മഹാമാരി പിടിപ്പെട്ടിരിക്കുന്നു
| |
| നന്മുടെ കേരള സർക്കാർ പിണറായി വിജയനും ശൈലജ ടീച്ചറും വീട്ടിലിരിക്കുക എന്ന പ്രതിരോധ മാർഗമാണ് സ്വീകരിച്ചിരിക്കുന്നത്
| |
| മറ്റുള്ള രാജ്യങ്ങളെല്ലാം ദുരന്തം പേറിടുമ്പോൾ കേരളം അതിൽ നിന്ന് മുന്നോട്ടു പോയിരിക്കുന്നു. ലോക രാഷ്ട്രങ്ങൾ കേരളം മാതൃകയാക്കുന്നു
| |
|
| |
| {{BoxBottom1
| |
| | പേര്= സിയ
| |
| | ക്ലാസ്സ്= 6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സരസ്വതി വിജയം യു. പി. സ്കൂൾ, ചെണ്ടയാട്. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14565
| |
| | ഉപജില്ല= പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| *[[{{PAGENAME}}/അവധിക്കാലം | അവധിക്കാലം]]
| |
| {{BoxTop1
| |
| | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| കുട്ടികൾ എല്ലാവരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സമയമാണ് വേനലവധിക്കാലം. പരീക്ഷകളും പാഠപുസ്തകങ്ങളും ഇല്ലാതെ കൂട്ടുകാരുമൊത്ത് ആർത്തുല്ലസിക്കുന്ന സമയം. എന്നാൽ ഈ തവണ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് അങ്ങനെ ഒരവധിക്കാലം നമ്മുടെ ഇടയിലേക്ക് കടന്നു വന്നത് ഇന്ന് നമ്മുടെ ഈ ലോകം മുഴുവൻ വീട്ടിനകത്ത് അടച്ചിട്ടിരിക്കുകയാണ് കോവിഡ് 19 അല്ലെങ്കിൽ കൊറോണ എന്ന് നമ്മൾ വിളിക്കുന്ന ഒരു മഹാമാരി ഭയന്ന് മനുഷ്യർ അവരുടെ പുതിയ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ ഈ ലോകം തന്നെ കീഴടക്കി എന്ന് അഹങ്കരിച്ചിരിക്കുമ്പോഴാണ് അവർക്കിടയിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ ഈ മഹാമാരി പെയ്തിറങ്ങിയത് പിന്നീട് ലോകം മുഴുവൻ ഈ വൈറസിനു മുന്നിൽ കീഴടങ്ങുന്ന കാഴ്ചയാണ് നമ്മൾ കണ്ടത് എല്ലാവരും അവൻ്റെ വീടുകളിലേക്ക് ഒതുങ്ങി വാഹനങ്ങൾ തിങ്ങിനിറഞ്ഞ റോഡുകൾ വിജനമായി ആളുകൾ തിക്കിതിരക്കിയ ഉത്സവപ്പറമ്പുകളും ആരാധനാലയങ്ങളും തീയറ്ററുകളും ഷോപ്പിംഗ് മാളുകളും ആളൊഴിഞ്ഞ് കിടന്നു. ഫാക്ടറികൾ നിലച്ചു.അച്ഛനമ്മമാരുടെയും സ്വന്തം മക്കളുടെയും കൂടെ ഇരിക്കാൻ സമയമില്ലാതെ മൽസരിച്ച് ഓടി നടന്നിരുന്ന മനുഷ്യർ ഒരു തിരക്കും ഇല്ലാതെ സ്വന്തം കുടുംബത്തോടൊപ്പം ഇരിക്കുന്നു. അങ്ങനെ നമ്മൾ മനുഷ്യർ വീട്ടിൽ തന്നെ ആയപ്പോൾ അത് പ്രകൃതിക്ക് നൽകിയ ലാഭം വളരെ വലുതാണ്.വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും ഉയരുന്ന വിഷപ്പുക കളില്ല. അതുമൂലം ഉണ്ടാകുന്ന അന്തരിക്ഷ മലിനീകരണങ്ങൾ ഇല്ല. മാലിന്യങ്ങൾ നിറഞ്ഞ് ഇരുണ്ടു പോയ നദികളിലേയും പുഴകളിലേയും വെള്ളം തെളിനീരായി മാറിത്തുടങ്ങി. പ്രകൃതിയിൽ നമുക്ക് അതിൻ്റെ തനതായ മനോഹാരിതയും നന്മയും കാണാൻ കഴിയുന്നു.ഇത് നമ്മൾക്കുള്ള പ്രകൃതിയുടെ ഒരു ഓർമ്മപ്പെടുത്തലാണ്. മനുഷ്യൻ ശക്തനാണെന്ന് അവൻ എത്ര തന്നെ അഹങ്കരിച്ചാലും അവന് പ്രകൃതിയോട് മൽസരിച്ച് ജയിക്കാനാവില്ല. ഇന്ന് നമ്മൾ ശാരീരിക അകലം പാലിച്ചും കൈകൾ കഴുകിയും കൊറോണയിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കുന്നു. പ്രളയം പോലുള്ള ഒരു പാട് ദുരന്തങ്ങളെ ഒറ്റക്കെട്ടായി നേരിട്ട നമ്മൾ ഈ മഹാമാരിയേയും ഒരുമിച്ച് നിന്ന് നേരിടും. അതിനോടൊപ്പം ഒരു പാട് തിരിച്ചറിവുകൾ നൽകിയ ഈ അവധിക്കാലത്ത് കുറച്ച് സമയം നമുക്ക് നമ്മുടെ പ്രകൃതിക്ക് വേണ്ടിയും മാറ്റി നിർത്താം. പുതിയ തൈകൾ നട്ടുവളർത്തിയും അവയെ സംരക്ഷിച്ചും നല്ലൊരു നാളേയ്ക്കായ് കൈകോർക്കാം. അനുഭവങ്ങളാണ് ജീവിതത്തിലെ ഏറ്റവും നല്ല പാഠം. ഈ കൊറോണക്കാലം നമ്മളെ പഠിപ്പിച്ച പാഠങ്ങൾ എന്നും മനസ്സിലോർത്ത് ജാതിമത ഭേതമന്യേ എല്ലാവരും ഒന്നാണെന്ന ബോധത്തോടെ നമുക്ക് നല്ലൊരു നാളെ പ്രത്യാശിക്കാം. പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന ബോധത്തോടെ നമ്മൾ ഒരുമിച്ച് കഴിയുന്ന ഒരു കാലം.
| |
| {{BoxBottom1
| |
| | പേര്= ഷിയോണ
| |
| | ക്ലാസ്സ്= 7 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=സരസ്വതി വിജയം യു. പി. സ്കൂൾ, ചെണ്ടയാട്. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14565
| |
| | ഉപജില്ല= പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |