"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/''' പരിസരശുചീകരണം '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| color=    4
| color=    4
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

22:22, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസരശുചീകരണം

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. എന്താണ് ആരോഗ്യമെന്ന ചോദ്യത്തിന് ഉത്തരമാണിത്. രോഗമില്ലാത്ത അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്കുവഹിക്കുന്നത് പരിസരശുചീകരണമാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂഷിക്കുകയെന്നതാണ് ഇതുകൊണ്ടർത്ഥമാകുന്നത്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്.
ഒരു വ്യക്തി, വീട്, പരിസരം, ഗ്രാമം, നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകൾ വിപുലമാണ്. നാടിന്റെ ശുചിത്വം ഓരോ പൗരന്റെയും ചുമതലയായി കരുതണം. നിയമങ്ങൾ അനുസരിക്കാൻ ഉത്സാഹിക്കണം. വൃത്തിയും വെടിപ്പും ഏറ്റവും കൂടുതൽ ആവശ്യമുള്ള ആശുപത്രികളുടെ ശോചനീയാവസ്ഥ നാമെല്ലാം കാരണങ്ങൾ നമ്മൾ തന്നെയാണല്ലോ
ആദ്യം ശുചിത്വബോധം ഉണ്ടാവുക.തുടർന്ന് ശുചീകരണം നടത്തുക ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാനുള്ളത് രോഗം വന്നിട്ടു ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്. വിദ്യാർത്ഥികളായ നമ്മൾ അറിവുനേടുക മാത്രമല്ല, ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ആരോഗ്യശീലങ്ങൾ. വ്യക്തിത്വശുചിത്വവും പരിസരശുചിത്വവും പാലിക്കുക. നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതുതന്നെയാണ് പറ്റിയ വഴി ....

അക്ഷയ് ബി. സേവ്യർ
5 A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം