ഉള്ളടക്കത്തിലേക്ക് പോവുക

"D.B.H.S.S.Thiruvalla/അക്ഷരവൃക്ഷം/നാം അറിയുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Indulekha k v (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=നാം അറിയുമ്പോൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 51: വരി 51:
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:33, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാം അറിയുമ്പോൾ

കടലിന്റെ ഓളങ്ങൾ കാറ്റിൻെ വേഗത
ഓരോ ചലനവും കണ്ണിമവെട്ടാതെ
അറിയുന്നു നാം അറിയുന്നു നാം
തടയില്ലാതെ, ഒരു കണം സമയമില്ലാതെ
ഒഴുകുന്ന മാനവജാതിതൻ യാത്രയിൽ
തടയായി ഭീതിപ്പെടുത്തി നമ്മേ
ജീവന്റെ ഓരോനിമിഷവും യാഥാർത്ഥ്യ-
മായതെങ്ങനെയെന്നു ചിന്തിച്ച്
 ഭൂതവും ഭാവിയും വർത്തമാനവും
ഓരോ മനുഷ്യചിന്തയിൽ വന്നു
നിറഞ്ഞു വിലസുന്ന ഈ ദിനങ്ങളിൽ
 അറിയുന്നു നാം അറിയുന്നു നാം
അറിയുന്നു അറിയുന്നു അറിയുന്നു
 നാം അറിയുന്നു നാം
വേണ്ടെന്നു വച്ച പല നല്ലകാര്യങ്ങൾ
ചിന്തകൾ കണ്ടെത്തി കടത്തി നാം
നമ്മുടെ ചിന്താശേഷി മരവിച്ചു -
പോയ മസ്തിഷ്ക നാഡിയിലൂടെയും
കേൾക്കുന്ന നാടിന്റെ ഈയവസ്ഥ-
യോർത്തു ദുഃഖിച്ചു നീറുമ്പോഴും
ആശ്വസിക്കൂ....
ഇതു ദൈവത്തിന്റെ ലീല തൻ
സന്തതി തന്റെ യാത്ര മനസ്സിലാക്കുവാൻ
അറിയണം നാം അറിയണം നാം
ചെയ്തതും ചെയ്യുന്ന കൃത്യങ്ങൾ
ധർമ്മമോ അധർമ്മമോ
നമ്മുടെ ഉള്ളിലെ നമ്മളെ
അറിയുമ്പോൾ നാം ശാന്തി നേടും
നാം ശാന്തി നേടും
ഈ ദിനങ്ങൾ വെറും ദിനങ്ങളല്ല
സാന്ത്വനത്തിന്റെ തിരിച്ചറിവിന്റെ
കരുതലിന്റെ ദിനങ്ങളാണേ
തോൽക്കില്ല നാം തോൽക്കില്ല
ഏതൊരു കോവിഡിനു മുന്നിലും
തോൽക്കാത്ത ചങ്കുറപ്പാണ് നാം.

{{BoxBottom1

പേര്= ദേവോനാരായൺ എസ് കെ ക്ലാസ്സ്= 9 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഡി.ബി.എച്ച്.എസ്സ്.എസ്സ് സ്കൂൾ കോഡ്= 37042 ഉപജില്ല= തിരുവല്ല ജില്ല= പത്തനംതിട്ട തരം= കവിത color= 1