"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/പരിസ്ഥിതിയും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 22: | വരി 22: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Manu Mathew| തരം= ലേഖനം }} |
14:43, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതിയും കൊറോണയും
മനുഷ്യനും ഭൂമിയിലെ മറ്റു ജീവജാലങ്ങളും ഈ നൂറ്റാണ്ടിൽ നേരിടുന്ന ഒരു വലിയ ഭീഷണിയാണ് പരിസ്ഥിതി മലിനീകരണം. ഏതൊക്കെ മേഖലയിലാണ് മലിനീകരണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം എല്ലാ മേഖലകളിലും എന്നു തന്നെയാണ്. നാം നിത്യവും കഴിക്കുന്ന ഭക്ഷണം മുതൽ സദാ ശ്വസിച്ചുകൊണ്ടിരിക്കുന്ന പ്രാണവായു വരെ മലിനമാണെന്നു തന്നെ പറയാം. അന്തരീക്ഷം, പരിസ്ഥിതി, ശബ്ദം, വായു, ഭക്ഷണം തുടങ്ങിയ ഏതു മേഖല നോക്കിയാലും മലിനമല്ലാത്ത ഒന്നും നമുക്ക് കണ്ടെത്താൻ കഴിയില്ല. ഞെങ്ങിഞെരുങ്ങി ജീവിക്കുന്ന ചുറ്റുപാടിൽ മാലിന്യത്തിന് ഒരു കുഴിയെടുക്കാൻ എവിടെ സ്ഥലം? നാം പരിസ്ഥിതിയോട് കാണിക്കുന്ന ക്രൂരതയുടെ പരിണിത ഫലമാണ് പ്രളയവും ഇപ്പോൾ ഉണ്ടായിരിക്കുന്ന കോവിഡ് - 19എന്ന കൊറോണ വൈറസും. ചൈനയിലെ വുഹാനിലാണ് ഇത് പൊട്ടിപ്പുറപ്പെട്ടതെങ്കിലും നമ്മുടെ രാജ്യത്തെയും ഇത് ബാധിച്ചു.കേരളത്തിലെ തൃശൂർ ജില്ലയിലാണ് ഈ മഹാമാരി ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്.ഇതിനെ നേരിടാൻ സർക്കാർ പല മുൻകരുതലുകളും എടുത്തു. പ്രധാനമായും ശുചിത്വം പാലിക്കുക എന്നതാണ്. ഇതിനായി സർക്കാർ രൂപീകരിച്ചതാണ് "ബ്രെയ്ക്ക് ദ ചെയിൻ". സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ചു ഇടയ്ക്കിടയ്ക്ക് കൈ കഴുകണം. 21 ദിവസത്തേയ്ക്ക് സർക്കാർ ലോക്ഡൗണും പ്രഖ്യാപിച്ചു. കോവിഡ് ബാധിച്ച സ്ഥലത്തുനിന്നു വന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നും സർക്കാർ ആവശ്യപ്പെട്ടു. അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഗവൺമെന്റ് നൽകും. ലോകത്തെ വിഴുങ്ങിയ ഈ മഹാമാരിയെ തുരത്താൻ നമുക്ക് കഴിയും. ഇനിയെങ്കിലും മനുഷ്യൻ പ്രകൃതിയെ അറിഞ്ഞു ജീവിക്കട്ടെ...
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം