"നിർമ്മല ഇ എം എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== നിര്‍മ്മല ഹയര്‍ സെക്കന്ററി സ്‌കൂള്‍, മൂവാറ്റുപുഴ ==
==[[''' NIRMALA HIGHER SECONDARY SCHOOL,MUVATTUPUZHA''']]=
[[ചിത്രം:NIRMALA EMHS MUVATTUPUZHA.png]]
[[ചിത്രം:NIRMALA EMHS MUVATTUPUZHA.png]]



00:45, 2 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

=''' NIRMALA HIGHER SECONDARY SCHOOL,MUVATTUPUZHA'''

ആമുഖം

മൂവാറ്റുപുഴ ടൗണില്‍ പ്രവര്‍ത്തിച്ചുവരുന്ന മാര്‍ മാത്യൂസ്‌ പ്രസ്സ്‌ വക മന്ദിരത്തില്‍ 1961 ഓഗസ്റ്റ്‌ 7-ന്‌ നിര്‍മ്മല ഇംഗ്ലീഷ്‌ മീഡിയം (അണ്‍ എയ്‌ഡഡ്‌) മൂവാറ്റുപുഴ എന്ന പേരില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കത്തോലിക്ക സഭ കോതമംഗലം രൂപതയുടെ പ്രഥമ ബിഷപ്പ്‌ മാര്‍ മാത്യു പോത്തനാംമൂഴിയായിരുന്നു ഈ വിദ്യാലയത്തിന്റെ മുഖ്യരക്ഷാധികാരി. സ്‌കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍ മന്ത്രി ശ്രി. കെ.എം. ജോര്‍ജ്ജ്‌ നേതൃത്വം നല്‍കി അവിസ്‌മരണീയമായ പങ്കുവഹിച്ചു. 1964-ല്‍ മൂവാറ്റുപുഴ നഗരസഭയിലെ പതിനഞ്ചാംവാര്‍ഡില്‍ ഹോളിമാഗി പള്ളിയോടുചേര്‍ന്നുള്ള സ്ഥലത്തേക്ക്‌ സ്‌കൂള്‍ മാര്‌റി സ്ഥാപിക്കപ്പെട്ടു. 1963-ല്‍ ഹെഡ്‌മാസ്റ്ററായി ചുമതലയേറ്റ റവ. ഫാ. ജോര്‍ജ്ജ്‌ കുന്നുംകോട്ടിന്റെ കാലത്ത്‌ പ്രധാനമന്ദിരം, കളിസ്ഥലം, കുട്ടികള്‍ക്ക്‌ സഞ്ചരിക്കാനുള്ള വാഹനങ്ങള്‍, ബോര്‍ഡിംഗ്‌ സൗകര്യം എന്നിവ സുസജ്ജമായി. പടിപടിയായ വികസനം സ്‌കൂളിന്റെ പുരോഗതിക്ക്‌ നിമിത്തമായി 1981 ല്‍ ഹെഡ്‌മാസ്റ്ററായ റവ. ഫാ. ജോസഫ്‌ പുത്തന്‍കുളം (ഘമലേ) സ്‌കൂളിന്‌ അതിമനോഹരമായ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. തുടര്‍ന്ന്‌ 1994-ല്‍ ഹെഡ്‌മാസ്റ്ററായ റവ. ഫാ. ജോസ്‌ കരിവേലിക്കല്‍ സ്‌കൂളിന്‌ മറ്റൊരു മൂന്നുനില മന്ദിരവും സുസജ്ജമായ ലാബ്‌, ലൈബ്രറി സൗകര്യങ്ങളും ഒരുക്കി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ (2002-2003) ഈ വിദ്യാലയം ഹയര്‍ സെക്കന്ററിയായി പ്രമോട്ടു ചെയ്യപ്പെട്ടു. 1700-ലേറെ വിദ്യാര്‍ത്ഥികള്‍ 5 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലായി ഇവിടെ അധ്യയനം നിര്‍വ്വഹിച്ചുവരുന്നു. വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക്‌ ബോര്‍ഡിംഗ്‌ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പത്താംക്ലാസ്‌ പരീക്ഷയ്‌ക്ക്‌ ഇരുത്തുക, അവരെ ഉന്നതവിജയത്തിന്‌ പ്രാപ്‌തരാക്കുക, വര്‍ഷങ്ങളായി സമ്പൂര്‍ണ്ണ വിജയം തുടരുക എന്നീ കാര്യങ്ങളില്‍ ഈ വിദ്യാലയം പൊതുജനങ്ങളുടേയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസവകുപ്പിന്റെയും പ്രശംസയ്‌ക്ക്‌ പലകുറി അര്‍ഹമായിട്ടുണ്ട്‌. കഴിഞ്ഞ 30 വര്‍ഷങ്ങളായി മൂവാറ്റുപുഴ സബ്‌ ജില്ലാ തലത്തില്‍ കലോത്സവ രംഗത്ത്‌ ഈ വിദ്യാലയം ഓവോള്‍ ചാമ്പ്യന്‍മാരാണ്‌. സംസ്ഥാനതലം വരെ വിവിധ കലാമത്സരങ്ങളില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കുവാനും ഒന്നാം സ്ഥാനത്തിന്‌ അര്‍ഹരാക്കാനും പലവട്ടം കഴിഞ്ഞിട്ടുണ്ട്‌. എന്‍.സി.സി, സ്‌കൗട്ട്‌, ഗൈഡ്‌, റെഡ്‌ക്രോസ്‌ എന്നിവയുടെ യൂണിറ്റുകള്‍ സജീവമാണ്‌. കരാട്ടെ, സ്‌കെയിറ്റിംഗ്‌ എന്നിവയിലും സംഗീതം, ചിത്രരചന, വാദ്യോപകരണ പരിശീലനം എന്നിവയിലും കുട്ടികള്‍ക്ക്‌ നിരന്തര പഠനസൗകര്യം ഇവിടെയുണ്ട്‌. അവശര്‍ക്കും, ആലംബഹീനര്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന സോഷ്യല്‍ സര്‍വ്വീസ്‌ ലീഗിന്റെ പ്രവര്‍ത്തനം അത്യന്തം ശ്ലാഘനീയമാണ്‌. മൂവാറ്റുപുഴയിലെ വിവിധ സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാഗിത്വം എന്നും ഈ വിദ്യാലയത്തിനുണ്ട്‌. ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങി കേരളത്തിനകത്തും പുറത്തും പ്രശസ്‌തസേവനം നടത്തുന്ന അനേകം പേരുണ്ട്‌. എഞ്ചിനീയര്‍മാരായും വക്കീലന്മാരായും മറ്റു തുറയിലും പ്രശസ്‌ത സേവനം അനുഷ്‌ഠിക്കുന്ന അനേകം പേര്‍ ഈ വിദ്യാലയത്തിന്റെ സന്താനങ്ങളാണ്‌. ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജര്‍ ഫാ. ജോസഫ്‌ മക്കോളിലും പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ്‌ വടക്കേലും ആണ്‌. ഇടുക്കി ജില്ലാ എം.പി. ശ്രീ. ഫ്രാന്‍സിസ്‌ ജോര്‍ജ്‌ അമേരിക്കയില്‍ സേവനം നടത്തുകയും അവിടെ എം.എഡ്‌ പരീക്ഷയില്‍ ഒന്നാം റാങ്ക്‌ നേടുകയും ചെയ്‌ത ഡോ. ശോഭാ ജോണ്‍, മി. ജോസ്‌ മോഹന്‍ ഐ.പി.എസ്‌, മി. അനൂപ്‌ മാത്യു ഐ.എ.എസ്‌, ഡോ. ജോസഫ്‌ കൈനകരി, ഡോ. സേനാപതി ജോര്‍ജ്ജ്‌ ഡെയ ബിനോയ്‌ മാത്യു എന്നിവര്‍ അവരില്‍ ചിലരാണ്‌.


സൗകര്യങ്ങള്‍

READING ROOM

LIBRARY

SCIENCE LAB

COMPUTER LAB

MULTIMEDIA LAB

SHUTTLE COURT

BASKET BALL COURT

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

നിര്‍മ്മല ഹയര്‍ സെക്കന്ററി സ്‌കൂള്‍, മൂവാറ്റുപുഴ