"എസ് വി എച്ച് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
| ഉപജില്ല= കായംകുളം | | ഉപജില്ല= കായംകുളം | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= ലേഖനം | |||
| color= 2 | | color= 2 | ||
}} | }} | ||
{{Verified|name='''Santhosh.k | {{Verified|name='''Santhosh.k''' | തരം= ലേഖനം }} |
15:54, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ വൈറസ് - ഒരു ആത്മകഥ 🦠
ഞാൻ കൊറോണ വൈറസ്. കേവലം ഒരു സൂക്ഷ്മാണു. ചൈനയിലെ വുഹാനിൽ നിന്നും ഉടലെടുത്ത എന്നെ നിങ്ങൾ COVID-19 അഥവാ നോവൽ കൊറോണ വൈറസ് എന്ന് നാമകരണം ചെയ്തു.അങ്ങനെ ഒടുവിൽ ഞാൻ ഇന്ത്യയിലും വന്നെത്തി.ഇതുവരെ എന്നെ തുരത്താൻ വാക്സിനുകളോ പ്രതിരോധ കുത്തിവയ്പുകളോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.ആയതിനാൽ മുൻകരുതലുകൾ ഏവരിലും അത്യാവശ്യമാണ്.ഞാൻ ഒരാളിൽ പ്രവേശിച്ചാൽ സാധാരണ ഒരു പനിയുടെ ലക്ഷണങ്ങളായ ചുമ,തുമ്മൽ,ജലദോഷം,എന്നിവ പ്രകടമായേക്കാം.ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗ ലക്ഷണങ്ങൾ കൂടുതൽ വികസിച്ച് ന്യൂമോണിയയായി മാറാനും സാധ്യതയുണ്ട്. ശ്വാസതടസ്സം, തൊണ്ടവേദന,വയറിളക്കം എന്നീ ലക്ഷണങ്ങളും ഇതോടൊപ്പം പ്രകടമായേക്കാം. ലക്ഷണങ്ങൾ കൂടുതൽ വികസിക്കുന്നതോടെ ശ്വാസകോശത്തിന്റെ ഭാഗങ്ങളിൽ നീർവീക്കം ഉണ്ടാകുകയും രോഗിക്ക് പ്രതിരോധശേഷി മുഴുവനായും നഷ്ടപ്പെടുകയും ചെയ്തേക്കാം. ഈ അവസ്ഥ മരണത്തിന് പോലും കാരണമാകുന്നു. രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്ന ഒറ്റ കാര്യം മാത്രമേ എന്നെ പ്രതിരോധിക്കാൻ ആദ്യം ചെയ്യാൻ പറ്റുകയുള്ളൂ. കുറച്ച് മുൻകരുതലുകൾ കൂടി ഇതോടൊപ്പം ചേർക്കുന്നു: കുറച്ച് നാളത്തേക്ക് പുറം സമ്പർക്കം ഒഴിവാക്കുക ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കണ്ട് ആവശ്യമായ മരുന്നുകൾ കഴിക്കുക.ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിലേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക. വ്യക്തിശുചിത്വത്തിന് പ്രാധാന്യം നൽക്കുക വൃത്തിഹീനമായ കൈകൾ ഉപയോഗിച്ച് മൂക്ക്,കണ്ണ് എന്നീ ഭാഗങ്ങളിൽ സ്പർശിക്കാതെയിരിക്കുക. WHO (ലോകാരോഗ്യസംഘടന)അഥവാ ആരോഗ്യമന്ത്രാലയങ്ങൾ നല്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. കൈകൾ കൂടുതൽ തവണ സാനിടൈസറോ,സോപ്പോ ഉപയോഗിച്ച് വൃത്തിയാക്കുക. തുടർച്ചയായി ഉപയോഗിക്കുന്ന വസ്തുക്കൾ പതിവായി അണുവിമുക്തമാക്കുക. ശ്രവങ്ങളിലൂടെയാണ് കൂടുതലായും രോഗം പടരുന്നത്.ആയതിനാൽ ചുമക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം ഹാൻഡ് ടിഷ്യൂ പേപ്പറോ, മാസ്കോ ഉപയോഗിക്കുക. മാംസ ഭക്ഷണങ്ങൾ ഒഴിവാക്കുക അല്ലെങ്കിൽ അവ നന്നായി പാകം ചെയ്തതെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഭക്ഷിക്കുക. മൃഗങ്ങളിൽ ഇതുവരെ ഒരു കടുവക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചിട്ടുള്ളൂ.എങ്കിലും വളർത്തുമൃഗങ്ങളെയൊ മറ്റ് പക്ഷി-മൃഗാദികളെയോ സ്പർശിച്ച ശേഷം കൈ- കാലുകൾ അണുവിമുക്തമാക്കുക.സാധാരണ രീതിയിലുള്ള 'ഫ്ലൂ' ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നു. ബാക്ടീരിയകൾക്കെതിരെ പ്രതിരോധ വലയം സൃഷ്ടിക്കാൻ കൈ - കാലുകൾ അണുവിമുക്തമാക്കുന്നതിലൂടെ സാധിക്കുന്നു. __________ COVID-19 കേരളത്തിലും എത്തിയിരിക്കുകയാണ്.കേരളത്തിലെ ഏകദേശം എല്ലാ ജില്ലകളിലും ഭാഗികമായി ബാധിച്ചുകഴിഞ്ഞു.മേൽപറഞ്ഞ നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങളും കർശനമായി പാലിച്ചു കഴിഞ്ഞാൽ ഒരു പരിധി വരെ നമുക്ക് കൊറോണയെ അതിജീവിക്കാൻ കഴിയും. വേണ്ടത് പേടിയല്ല, കരുതലാണ്. പൊരുതാം ഒറ്റക്കെട്ടായ്
സാങ്കേതിക പരിശോധന - Santhosh.k തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം