"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/അതിജീവനം കൊറോണയ്ക്കെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prwhssktda (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 30: | വരി 30: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
12:28, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനം കൊറോണയ്ക്കെതിരെ
കോവിഡിനെതിരെ ജാഗ്രതയോടും, ആത്മവിശ്വാസത്തോടുമുള്ള പോരാട്ടത്തിലാണ് കേരളം ഒന്നാകെ.അതിജീവനം എന്ന വാക്കിനെ കേരളം നേരിട്ട പ്രളയത്തിനുശേഷം ,കൊറോണ എന്ന മഹാമാരിയിൽ ഊട്ടി ഉറപ്പിക്കുകയാണ് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്. മഹാമാരിക്കെതിരെ പോരാടാനുള്ള മാർഗം ജാഗ്രതയും,സാമൂഹിക അകലവുമാണെന്ന് ലോകാരോഗ്യ സംഘടന വ്യകതമാക്കുന്നുണ്ട്. ജനതകർഫ്യു വലിയ ഒത്തൊരുമയോടെ നമ്മൾ ഏറ്റെടുത്തു. പിന്നെ ലോക്ക് ഡൗൺ സകലവും തിരുത്തി എഴുതിയ ദിവസങ്ങൾ, മാറ്റങ്ങൾ കൈവരിച്ച ദിനങ്ങൾ, അഘോഷവും, ആരവങ്ങളും ഇല്ലാതെ ലോകം ഒറ്റക്കെട്ടായി കൊണ്ടാടിയ ദിനങ്ങൾ.എന്തിനും ഏതിനും ചിലവ് ചുരുക്കാമെന്നും, അവശ്യ കാര്യങ്ങൾ മാത്രം തിരഞ്ഞെടുത്ത വഴികൾ. തിരിച്ചറിവിന്റെ ദിനങ്ങൾ. " മനുഷ്യന് അപൂർവ സുഹൃത്തുക്കളെ പരിചയപ്പെടുത്തി കൊടുക്കുന്ന ഒന്നാണ് ദുരിതം " - വിശ്വസാഹിത്യക്കാരൻ ഷേക്സ്പിയറിന്റെ വാക്കുകളാണിവ. എന്തുകൊണ്ടും അക്ഷരാർത്ഥത്തിൽ പ്രതിഫലിക്കുന്ന വാക്കുകൾ .കോവിഡ് എന്ന ദുരിതം വേണ്ടി വന്നു നമുക്ക് നമ്മുടെ ചുറ്റുമുള്ളവരെ മനസ്സിലാക്കാൻ. ഓരോ തൊഴിലിന്റെയും മഹത്വം തൊട്ടറിയാൻ. ' ഫ്ലോറൻസ് നൈറ്റിംഗേൽ' ആദ്യമായി നഴ്സിംഗ് തുടങ്ങി വച്ച പ്രതിഭ. അവർ പറഞ്ഞിരുന്നു 150 വർഷം വേണ്ടി വരും നഴ്സിംഗ് എന്ന തൊഴിലിന്റെ മഹത്വം മനസ്സിലാക്കാൻ .1870-ൽ പറഞ്ഞ ആ വാചകം 2020 ൽ ഭൂമിയിലെ മാലാഖമാരെ ജനങ്ങൾ അംഗീകരിച്ചു. സാമൂഹികബോധത്തെക്കുറിച്ചും, മാനവരാശിയെക്കുറിച്ചും, ഓരോരുത്തരുടെയും പങ്ക് എന്താണെന്ന് മനസ്സിലാക്കാൻ ഒരു മഹാമാരി വേണ്ടി വന്നു. നിയമം കൈയിലെടുക്കുന്ന പോലീസിനെയാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. എന്നാൽ ഈ മഹാമാരികാലത്ത് എല്ലാവരും സുരക്ഷിതരായി വീട്ടിലിരിക്കാൻ പറഞ്ഞിട്ട് ,പെരുവെയിൽ കൊള്ളുന്നവർ,മരുന്ന് എത്തിച്ച് കൊടുക്കുന്നവർ .ഈ അവസരത്തിൽ ജനങ്ങളെ മാത്രം തടഞ്ഞാൽ പോരല്ലോ. വൈറസിനെയും നേരിടണ്ടേ. എല്ലാവരും കുടുംബമായി ഒന്നിച്ച് കൂടാൻ അവസരം ലഭിച്ചപ്പോൾ, മറ്റുള്ളവർക്ക് വേണ്ടി സേവനം ചെയ്യുന്നവർ. 60 വയസ്സ് കഴിഞ്ഞ രോഗബാധിതരെ ഹൈറിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. പല വികസിത രാജ്യങ്ങളും ഇവരെ പോലുള്ള വൃദ്ധരെ മരണത്തിലേയ്ക്ക് വഴുതി വിടേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ 80 വയസ്സ് കഴിഞ്ഞവരെ പോലും ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ടു വരുന്നു.ആത്മവിശ്വാസത്തിന്റെ കൈപിടിച്ച് അങ്ങേയറ്റം ജാഗ്രത കൊണ്ടും, കരുതലുകൊണ്ടും നേരിടുന്ന പോരാട്ടമാണ്. പ്രകൃതി നമ്മളെ ജാതി മത വ്യത്യാസമില്ലാതെ, രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസമില്ലാതെ മനുഷ്യൻ എന്ന സ്പീഷീസ് ആയിട്ടാണ് പ്രകൃതി കാണുന്നത് എന്നതിനുള്ള ഉത്തമ ഉദാഹരണമാണിത്.അധ്വാനിക്കുന്ന ഒരുപാടു പേരുടെ കാരുണ്യമാണ് നമ്മുടെ ഓരോരുത്തരുടെയും ജീവൻ. ലോക്ക്ഡൗൺ കഴിയുമ്പോൾ ഒരു പുതിയ ലോകം നമുക്ക് മുൻപിൽ തുറക്കും. പുതിയ ശീലങ്ങൾ, പുതിയ വ്യവസ്ഥകൾ, എല്ലാം അംഗീകരിക്കാനും, പ്രവർത്തിക്കാനും നമ്മൾ ഓരോരുത്തരും മനസ്സൊരുക്കണം. ഇതും നമ്മൾ അതിജീവിക്കും.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം