"ലേബർ എൽ പി എസ് പുല്ലൂറ്റ്/അക്ഷരവൃക്ഷം/ചിന്നുവിന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചിന്നുവിന്റെ അവധിക്കാലം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
<p>
<p>
അതോടൊപ്പം ഇത്തിരി നാണവും തോന്നി  എന്താണെന്നോ ? അദ്വാനത്തിന്റെ മഹത്വം മനസിലാക്കാൻ മഹാമാരിയുടെ രൂപത്തിൽ കൊറോണ വരേണ്ടിവന്നു
അതോടൊപ്പം ഇത്തിരി നാണവും തോന്നി  എന്താണെന്നോ ? അദ്വാനത്തിന്റെ മഹത്വം മനസിലാക്കാൻ മഹാമാരിയുടെ രൂപത്തിൽ കൊറോണ വരേണ്ടിവന്നു
നാം പേടിക്കേണ്ട പാഠം അധ്വാനിച്ചാൽ മനുഷ്യന് സസുഖം ജീവികമെന്നതാണ് .  
നാം പഠിക്കേണ്ട പാഠം അധ്വാനിച്ചാൽ മനുഷ്യന് സസുഖം ജീവിക്കാമെന്നതാണ് .
</p>
</p>



12:27, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചിന്നുവിന്റെ അവധിക്കാലം

ചിന്നുക്കുട്ടി പതിവിലും നേരത്തേ ഉണർന്നു . മുറ്റത്തും പറമ്പിലും അതാ കിളികളുടെ കലപിലാ ശബ്‌ദം . അവ വളരെ സന്തോഷത്തിലാണെന്നു തോന്നുന്നു .മനുഷ്യരുടെ ശല്ല്യമില്ലാതെ പറന്നുനടക്കാൻ അവർക്കു കിട്ടിയ അവസരമാണിതെന്നു ചിന്നുവിനു തോന്നി .ചിന്നു അവരെ കൗതുകത്തോടെ നോക്കിനിന്നു

കൊറോണ കാരണം പരീക്ഷാച്ചൂടില്ലാതെ അവധിക്കാലം വന്നതിന്റെ സന്തോഷം .അവൾ മുറ്റത്തും തൊടിയിലും എല്ലാം സന്തോഷത്തോടെ ഓടിച്ചാടി നടന്നു .ലോക്‌ഡൗണും കൊറോണയുമൊന്നും അവളെ സ്പർശിച്ചിതേയില്ല .അവധികാലത്തിന്റെ രസം ശരിക്കും അവൾ ഉപയോഗപ്പെടുത്തി .കൃഷിക്കായി അവൾ വളരെയധികം സമയം ചെലവഴിച്ചു .ചീരയും വെണ്ടയും പയറും പച്ചക്കറികളും നട്ടുപിടിപ്പിച്ചു .കൊറോണ കാരണം കടകളെല്ലാം അടച്ചിട്ടപ്പോൾ വിശപ്പിന്റെ വില മനുഷ്യൻ ശരിക്ക് മനസിലാക്കി .അതുകൊണ്ടാണ് ഞാനടക്കമുള്ളവർ കൃഷി ചെയ്യാൻ തയ്യാറായത് .ഇപ്പോഴിതാ പയറും ചീരയും എല്ലാം ഒട്ടുമിക്ക കൃഷിയിടങ്ങളിലും പറിച്ചെടുക്കാൻ പാകമായി .സ്വന്തം അധ്വാനത്തിന്റെ ഫലം പറിച്ചെടുക്കുമ്പോൾ നമുക്കു ലഭിക്കുന്ന സന്തോഷം അവർണനീയം തന്നെ . ചിന്നുവും തന്റെ ഫലം കണ്ട് അഭിമാനപുളകിതയായി

അതോടൊപ്പം ഇത്തിരി നാണവും തോന്നി എന്താണെന്നോ ? അദ്വാനത്തിന്റെ മഹത്വം മനസിലാക്കാൻ മഹാമാരിയുടെ രൂപത്തിൽ കൊറോണ വരേണ്ടിവന്നു നാം പഠിക്കേണ്ട പാഠം അധ്വാനിച്ചാൽ മനുഷ്യന് സസുഖം ജീവിക്കാമെന്നതാണ് .


ശിവാനന്ദ എം എസ്
3 C ലേബർ എൽ പി എസ് പുല്ലൂറ്റ്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ