"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = പരിസ്ഥിതിയും ശുചിത്വവും | color=4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color=4
| color=4
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

11:47, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിയും ശുചിത്വവും
   മനുഷ്യരാശി നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ വിപത്തായി മൂന്നാം ലോകമഹായുദ്ധത്തെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് കോവിഡ്  19 എന്ന മഹാമാരിയെയാണ് അതിലധികം ഭയാനകമായി നാം നേരിടുന്ന വിപത്ത്. അതിനെ നമുക്ക് മറികടക്കണമെങ്കിൽ അത് എന്താണെന്ന് ആദ്യം അറിയണം. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച കൊറോണ വൈറസ് മൂന്നു മാസത്തിനകം എൺപതിലധികം രാജ്യങ്ങളിൽ വ്യാപിച്ചു കഴിഞ്ഞു. 
                കോവിഡ് -19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് ചൈനയിലായിരുന്നു. കോവിഡ് -19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 
               സാധാരണ ജലദോഷപ്പനി മുതൽ ന്യൂമോണിയ വരെയുണ്ടാക്കുന്ന വൈറസുകളാണ് കൊറോണാ വൈറസ് എന്ന് പൊതുവേ അറിയപ്പെടുന്നത്. പക്ഷികളിലും മൃഗങ്ങളിലുമെല്ലാം ഈ രോഗമുണ്ടാകാറുണ്ട് ഈ വൈറസ്. അവയിൽ നിന്ന് മനുഷ്യരിലേക്ക്. അതിനെ പ്രതിരോധിക്കാൻ വേണ്ടി ചെയ്യേണ്ടതിൽ ഏറ്റവും പ്രധാനം പരിസ്ഥിതി സംരക്ഷണവും വ്യക്തിശുചിത്വവും. 
            ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പര ബന്ധത്തിലുമാണ് ജീവിക്കുന്നത്. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്ത ആയിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വൃത്തിയും വെടിപ്പുമുള്ള ലോകം ഉണ്ടെങ്കിലേ നമുക്ക് മാരകമായ പകർച്ചവ്യാധികളെ തടയാനാകു. ഇതുപോലുള്ള ഒരു ഘടകമാണ് പരിസ്ഥിതി. 
               കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം നമ്മുടെ കർത്തവ്യമാണ്. നാം മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാതിരുന്നാൽ അത് ഒരു വലിയ നേട്ടത്തിന് കാരണമാകും. അതുകൂടാതെ കൊറോണ എന്ന മഹാമാരിയെ  മറികടക്കാൻ നമ്മൾ എടുക്കേണ്ടുന്ന ചില കാര്യങ്ങളാണ്, 
▪︎ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും വൃത്തിയായി കഴുകണം.
▪︎ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും, വായും തൂവാല ഉപയോഗിച്ച് മൂടണം.
▪︎ കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ അമിതമായി തൊടരുത്.
▪︎ പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ പോകുക.
▪︎ പുറത്തിറങ്ങുമ്പോൾ മാസ്കും, ഗ്ലൗസും ധരിക്കുക.
▪︎ രോഗമുള്ളവരുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കുക.
▪︎ വൃത്തിയുള്ള പരിസ്ഥിതിയും ശുചിത്വമുള്ള ചുറ്റുവട്ടവും ഉണ്ടെങ്കിലേ ആരോഗ്യമുള്ള ശരീരമുണ്ടാകൂ. 
▪︎ കൊറോണ എന്ന പകർച്ചവ്യാധി യെ തടഞ്ഞുനിർത്തി കൊണ്ട് ആരോഗ്യമുള്ള ലോകത്തെ നമുക്ക് വാർത്തെടുക്കാം. 
തൻവീർ അസ്ലം എം എസ്
7സി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം