"എ.യു.പി.എസ് വെരൂർ/അക്ഷരവൃക്ഷം/ഇരുളിൽ കഴിയുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 71: വരി 71:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എ.യു.പി.എസ് വെരൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എ.യു.പി.എസ് വെരൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 19258
| ഉപജില്ല=എടപ്പാൾ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=എടപ്പാൾ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  

09:00, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇരുളിൽ കഴിയുന്നവർ


അന്നം തേടിയ യാത്രയിൽ, കൊറോണ
തിന്നുന്ന ജീവനാം പ്രവാസികളേ....
നിങ്ങളെ ഈ നരകത്തിലാക്കിയതാര്?
മരുഭൂവിന്റെ ചൂടേറിയ കഠിനതയിൽ
രക്തം ധാരപോൽ വിയർപ്പായ് ഒഴുകിയപ്പോൾ,
ജന്മനാടിന്റെ പച്ചപ്പ് ആസ്വദിച്ചവനിൽ.......
ഒരു കൊച്ചു വീടെന്ന സ്വപ്നമുണ്ടായിരുന്നു.
സ്വപ്നങ്ങൾ നിറഞ്ഞ വേദനകൾക്കുള്ളിൽ.....
സഹോദരിയുടെ ജീവിതവുമുണ്ടായിരുന്നു.......
എന്നാൽ, ഇന്നൊരിത്തിരി കുഞ്ഞൻ
 വൈറസ് പിട യിൽലോകമാകെ
വിയർക്കുന്നൊരവസ്ഥയിൽ.....
കുടുംബത്തിൻ പട്ടിണി മാറ്റുവാൻ വേണ്ടി.....
കേരളത്തിൽ എത്തിയ പ്രവാസി കളും
ഒരു കുന്നു സ്വപ്നവുമായ് കാതങ്ങൾ താണ്ടിയ
 ഗൾഫ് പ്രവാസി കളും
ഒരുപാട് ജന്മങ്ങൾ അവ
ശേഷിക്കുന്നുണ്ടെവിടെ...
ഇരുളിന്റെ ആഴങ്ങളിൽ ഒറ്റപ്പെടുമ്പോൾ........
ചിന്തയായ് ഇനിയെന്നെ ങ്കിലും......
കാലം തന്ന പണി
        *കൊറോണ *
കാമം നിറഞ്ഞ കണ്ണുകളും
നനവ് വറ്റിയ ചങ്കും ഉള്ള
സ്ത്രീ പുരുഷ മനുഷ്യക്കോലങ്ങളെ
നിൻ ഭീകരമാം കൈകളാൽ
ഒരായിരം മൊട്ടുകളും പൂക്കളും ഞെരിഞ്ഞമർന്നില്ലേ
പിഴുതെറിഞ്ഞില്ലേ നീ
ഈ മണ്ണിലെ പൊൻ മുത്തുകളെ
അതിന് കാലം തന്ന കണക്ക്
      *കൊറോണ *
മതത്തിന്റെ പേരിലും പണത്തിന്റെ പേരിലും
ലേശം പോലുംഅലി വി ല്ലാതെ ചോര ചിന്തിയ
മനുഷ്യ രൂപങ്ങളെ അഹങ്കാരത്തിൻ
അതിർവരമ്പ് വിട്ടതിൽ മനുഷ്യജന്മത്തിന്
കാലംതന്നകണക്ക്
    *കൊറോണ *
ലോകമെങ്ങും
ഇന്ന് ഇരുട്ടല്ലെയോ...
ചില ഹിന്ദു കൃസ്ത്യൻ മുസ്ലിം ജന്മമേ
കപട നാടകം പാടേ മായ്ച്ച് ശുദ്ധീകരിക്കുവിൻ
നിൻ ഹൃദയം
കൊറോണ സമയത്തോ
പ്രളയ സമയത്തോ മാത്രമല്ലാ
എന്നെന്നേക്കുമായ് ശുദ്ധീകരിക്കുവിൻ
മതം വേണ്ടെന്നോ ജാതി വേണ്ടെന്നോ പറഞ്ഞില്ല ഞാൻ
വേണം എല്ലാം നല്ല താളത്തിൽ വേഷവും മറ്റും നോക്കാതെ
എന്നുമെന്നും കരളും കരളും ഒന്നായാൽ
നിലാവിൻ തിളക്കമാർന്ന കൊട്ടാരം പണിയാം
സ്വന്തബന്ധങ്ങളെ കാണുവാനാകുമോ.
മൌനത്താൽ കണ്ണുനീർ അറിയാതെ ഒഴുകുമ്പോൾ
അമ്മയെ കാണുവാൻ ആശകൾ നിറയും.
ഇരുകാൽ വയ്ക്കുവാൻ സാധ്യമല്ലാത്തൊരാമുറിയിൽ
തനിച്ചിരുന്നുരുകും ആത്മാക്കളേ..
എന്താണ് പറയേണ്ടതെന്നറിയില്ലെനിയ്ക്ക്......
നിങ്ങൾക്കായ് പ്രാർത്ഥിക്കാൻ
 ഞങ്ങളുണ്ടെന്നല്ലാതെ.......

സോനു പ്രദീപ്‌
6 E എ.യു.പി.എസ് വെരൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത