"ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/കോവിഡ് 19അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 അവധിക്കാലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ,കണ്ണൂർ,പയ്യന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13968
| സ്കൂൾ കോഡ്= 13968
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 16: വരി 16:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}

21:12, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19 അവധിക്കാലം

പെട്ടെന്നൊരു ദിവസമായിരുന്നു ആ പ്രഖ്യാപനം. മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണമെന്ന്. അതിനുപിന്നാലെ സമ്പൂർണ ലോക്ക് ഡൗണും വന്നു. ആദ്യമൊന്നും ഇതിന്റെ ഗൗരവം മനസ്സിലായിരുന്നില്ല. പിന്നീട് പത്രങ്ങളിലുടെയും, ടെലിവിഷൻ വാർത്തകളിലൂടെയും നവമാധ്യമങ്ങളിലൂടെയും 'കൊറോണ വൈറസ്' എന്ന മഹാവിപത്തിനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ നാം മനസിലാക്കി. നടത്താൻ തീരുമാനിച്ചിരുന്ന പൊതു പരീക്ഷകൾ, വാർഷികാഘോഷങ്ങൾ, യാത്രയയപ്പു പരിപാടികൾ.... ഒക്കെയും മാറ്റിവെക്കേണ്ടി വന്നു. കൂട്ടുകാരെ കാണാനും അവധികാലം ആസ്വദിക്കാനും പറ്റാത്തതായിരുന്നു അതിലേറെ സങ്കടം. എന്നിരുന്നാലും ഒരു കാര്യത്തിൽ നമുക്ക് സന്തോഷിക്കാം. ഈ അവധിക്കാലം കുടുംബാംഗങ്ങളോടൊപ്പം വീട്ടിൽതന്നെ കഴിയാം എന്നുള്ളത്. ലോക്ക് ഡൗൺ കൊണ്ട് ഒരുപാട് ആൾക്കാർവളരെയധികം കഷ്ടപ്പെടുന്നുണ്ട്. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്നവർ പെട്ടെന്ന് പുറത്തുപോലും ഇറങ്ങാനാവാതെ, പണിയില്ലാതെ വീട്ടിലിരിക്കുകയാണ്. എന്തൊരു കഷ്ടകാലമാണിത് ! മനുഷ്യന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണിത്. മറ്റു ജീവജാലകങ്ങളെപ്പോലെ മനുഷ്യനും പ്രകൃതിയുടെ ഒരംശം മാത്രമാണ്. തന്റെ നേട്ടങ്ങൾക്കുവേണ്ടി പ്രകൃതിയെ നശിപ്പിക്കാൻ അവന് ഒരധികാരവുമില്ല. ഈ തിരിച്ചറിവ് ഇനിയെങ്കിലും നമ്മുക്കുണ്ടാവണം. ഒപ്പം നമ്മുടെ സർക്കാർ നാടിനുവേണ്ടി ചെയ്യുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയേകാനും നാം തയ്യാറാവണം. കൊറോണ വൈറസിനെ ചെറുക്കാനുള്ള ഏറ്റവും ഉചിതമായ വഴി 'സാമൂഹിക അകലം പാലിക്കുക' എന്നുള്ളതാണ്. അതിനാൽ എല്ലാവരും വീടിനുള്ളിൽ തന്നെ കഴിയുക.  സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ തൂവാലയോ മാസ്‌കോ കൊണ്ട് മുഖം മറക്കുക. ഇതൊക്കെ എല്ലാവർക്കും ബാധകമാണെന്നോർക്കണം. വിഷുക്കോടിയില്ലാതെ, പടക്ക ങ്ങളില്ലാതെ നല്ലൊരു വിഷുക്കാലം കൂടി കടന്നുപോയിരിക്കുന്നു. ഈ വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിനായി സർക്കാരിന്റെ കർശന നിയന്ത്രണങൾ തുടരുന്നതിനാൽ നമ്മുടെ നാട്ടിലെ എല്ലാ തെയ്യങളും എന്തിന് തൃശൂർ പൂരം പോലും മാറ്റി വെച്ചിരിക്കകയാണ്. ആഘോഷങൾ ഇനിയും വരും. ജീവനല്ലേ വലുത്. അതിനാൽ ഓരോരുത്തരും സർക്കാർ നിർദേശങ്ങൾ പാലിക്കുക. രാപ്പകലില്ലാതെ നമുക്കുവേണ്ടി കഷ്ടപ്പെടുന്ന പോലീസുകാർക്കും, ആരോഗ്യപ്രവർത്തകർക്കും, മറ്റുള്ളവർക്കും നന്ദി പറയാം. ഒപ്പം നമ്മുടെ കൊച്ചു കേരളം ലോകത്തിനുതന്നെ മാതൃകയാവുന്നത് കണ്ട് അഭിമാനിക്കാം......... 

സാധികരവി
6 എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം