"ഗവ. യു. പി. എസ് ഊരുട്ടമ്പലം/അക്ഷരവൃക്ഷം/മുഖാവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
“ചേച്ചി അമ്മയുടെ നെറ്റിയിൽ ചൂടുണ്ട്”. | “ചേച്ചി അമ്മയുടെ നെറ്റിയിൽ ചൂടുണ്ട്”. | ||
അമ്മ അവനെ ഉറക്കനായി വന്നു. | അമ്മ അവനെ ഉറക്കനായി വന്നു. | ||
അവൻ “കൊറോണ കൊറോണ” എന്ന് പറഞ്ഞ് പേടിച്ച് പുതപ്പിൽ കയറി ഒളിച്ചു.ഞാൻ അറിയാതെ ചിരിച്ചു പോയി.അവൻ അന്ന് അമ്മയില്ലാതെ ആണ് ഉറങ്ങിയത് എങ്കിലും ആറു വയസുള്ള | അവൻ “കൊറോണ കൊറോണ” എന്ന് പറഞ്ഞ് പേടിച്ച് പുതപ്പിൽ കയറി ഒളിച്ചു.ഞാൻ അറിയാതെ ചിരിച്ചു പോയി.അവൻ അന്ന് അമ്മയില്ലാതെ ആണ് ഉറങ്ങിയത് എങ്കിലും ആറു വയസുള്ള അവന്റെ രോഗത്തെ കുറിച്ചുള്ള അറിവ് എന്നെ അത്ഭുതപ്പെടുത്തി.<br> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നിരഞ്ജന എ പി | | പേര്= നിരഞ്ജന എ പി |
16:27, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രാവിലെ അമ്മയുടെ നിര്ത്താ ത്ത തുമ്മൽ കേട്ടാണ് ഞാൻ ഉറക്കം എഴുന്നേറ്റത്.എഴുന്നേറ്റു നോക്കിയപ്പോൾ അമ്മ മാസ്ക് ധരിച്ചു നില്ക്കു ന്നു.ആദ്യം കണ്ടപ്പോൾ ചിരിവന്നു. പിന്നെ മനസിലായി തുമ്മുന്നത് കൊണ്ടാണ് മാസ്ക് ധരിച്ചതെന്ന്.ഞാൻ പല്ല് തേച്ചു വന്നപ്പോൾ ചൂടുള്ള മൊരിഞ്ഞ ദോശയുമായി അമ്മ വന്നു.സാമ്പാർ ആയതിനാൽ ഒരു ദോശ കൂടെ ഞാൻ വാങ്ങിക്കഴിച്ചു.അല്ലെങ്കിലും അമ്മ കനം കുറച്ച് മൊരിച്ച് ചുട്ടു തരുന്ന ദോശ എനിക്ക് ഒരുപാട് ഇഷ്ടം ആണ്.അപ്പോഴും അനിയൻ ഉണര്ന്നി ട്ടുണ്ടായിരുന്നില്ല. അല്പം വാശിക്കാരൻ ആണവൻ.അല്പം അല്ല അവനു ആവശ്യത്തിലേറെ വാശി ഉണ്ട്.അമ്മ വീണ്ടും തുമ്മി തുടങ്ങി തുമ്മൽ കേട്ട് അവനും എഴുന്നേറ്റു.അമ്മ ഇസ്നോഫീലിയയുടെ മരുന്ന് കഴിച്ചു കൊണ്ടിരുന്നതാണ്.കൊറോണ കാലത്ത് പരിശോധന നടത്താതെ അത് കൂടിയിട്ടുണ്ടാവും.
അനിയൻ എഴുന്നേറ്റ് അമ്മയെ തുറിച്ചു നോക്കി.എന്നും അമ്മയാണ് അവനെ കിടക്കയിൽ നിന്നും താഴെ ഇറക്കുന്നത്.ഇന്ന് അവൻ അമ്മയെ “പോ പോ” എന്ന് പറഞ്ഞ് ആട്ടി ഓടിച്ചു.സ്വയം താഴെ ഇറങ്ങി ഓടി പോയി.അമ്മയുടെ മാസ്ക് കണ്ടിട്ടാകാം എന്ന് എനിക്ക് മനസിലായി.അമ്മ അവനെ കാപ്പി കുടിക്കാൻ വിളിച്ചു. അവൻ വന്നില്ല.
“എനിക്ക് അമ്മ ഉണ്ടാക്കുന്ന ദോശ വേണ്ട “ എന്ന് പറഞ്ഞവൻ പുറത്തേയ്ക്ക് ഓടി
നിമിഷങ്ങള്ക്ക കം അവൻ അപ്പുറത്ത് പോയ് അമ്മാമ്മയുമായി വന്നു എന്നിട്ട് പറഞ്ഞു “എനിക്ക് ഇന്ന് അമ്മ ഉണ്ടാക്കുന്ന ദോശ വേണ്ട അമ്മാമ്മ ദോശ ഉണ്ടാക്കി തന്നാൽ മതി”
അന്നവൻ അമ്മയുടെ അടുത്തേയ്ക്ക് വന്നില്ല.അമ്മ അടുത്ത് പോയപ്പോഴൊക്കെ അവൻ ഓടി മാറി.അമ്മയുടെ കൈകൊണ്ട് ഒന്നും കഴിച്ചില്ല.ഉച്ചയോടെ തുമ്മൽ മാറിയപ്പോൾ അമ്മ മാസ്ക് എടുത്തു മാറ്റി.എന്നിട്ടും അവൻ അമ്മയുടെ അടുത്തേയ്ക്ക് പോയതെ ഇല്ല.
രാത്രി എന്നും അവൻ അമ്മയെയും കൂട്ടിയാണ് ഉറങ്ങാൻ പോകുന്നത്.അന്ന് അവൻ കസേരയിൽ ഇരിക്കുന്ന അമ്മയുടെ അടുത്ത് വരാതെ നോക്കി നിന്ന് .അതിനു ശേഷം പതിയെ അമ്മയുടെ അടുത്ത് വരാതെ അല്പം മാറി നിന്ന് കൈ നീട്ടി അമ്മയുടെ നെറ്റിയിൽ തൊട്ടു നോക്കി. പെട്ടെന്ന് കൈ പിന്വനലിച്ചു ഓടിപോയി കട്ടിലിൽ കിടന്നു. എന്നിട്ട് എന്നോട് ചെവിയിൽ പറഞ്ഞു
“ചേച്ചി അമ്മയുടെ നെറ്റിയിൽ ചൂടുണ്ട്”.
അമ്മ അവനെ ഉറക്കനായി വന്നു.
അവൻ “കൊറോണ കൊറോണ” എന്ന് പറഞ്ഞ് പേടിച്ച് പുതപ്പിൽ കയറി ഒളിച്ചു.ഞാൻ അറിയാതെ ചിരിച്ചു പോയി.അവൻ അന്ന് അമ്മയില്ലാതെ ആണ് ഉറങ്ങിയത് എങ്കിലും ആറു വയസുള്ള അവന്റെ രോഗത്തെ കുറിച്ചുള്ള അറിവ് എന്നെ അത്ഭുതപ്പെടുത്തി.
നിരഞ്ജന എ പി
|
7 A [[|ഗവ യു.പി.എസ് ഊരൂട്ടമ്പലം]] കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ