"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
| സ്കൂൾ= ന്യൂ എച്ച് എസ്സ് എസ്സ് നെല്ലിമൂട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ന്യൂ എച്ച് എസ്സ് എസ്സ് നെല്ലിമൂട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 44032 | | സ്കൂൾ കോഡ്= 44032 | ||
| ഉപജില്ല= | | ഉപജില്ല= ബാലരാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sathish.ss|തരം=ലേഖനം}} |
09:38, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
മനുഷ്യൻ പ്രകൃതിയോടു ചെയ്ത കൊടും ക്രൂരത കാരണം ഈ ഭൂമി വാസയോഗ്യമല്ലാതാകും. പ്രകൃതിയുടെ മേൽ കൈവരിച്ച വിജയങ്ങളെ ഓർത്ത് നാം അധികം അഹങ്കരിക്കേണ്ടതില്ല. ഭക്ഷ്യസുരക്ഷയിൽ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത എറ്റവും പ്രധാനപ്പെട്ടതാണ്. പ്രകൃതിയിൽ നിക്ഷേപിക്കുന്ന എല്ലാ വിഷങ്ങളും വായുവിലൂടെ, വെള്ളത്തിലൂടെ, ഭക്ഷ്യശൃംഘലയിലൂടെ.... ഒടുവിൽ മനുഷ്യശരീരത്തിൽ തന്നെ കടന്നുക്കൂടി മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. നമ്മുടെ സൗരയുഥത്തിൽ വാസയോഗ്യമായ സാഹചര്യമുള്ള ഒറ്റ ഗ്രഹമേയുള്ളൂ അത് ഭൂമിയാണ്. ഈ ഭൂമിക്ക് ഇന്ന് ജീവന്റെ നിലനിൽപ്പു തന്നെ ഭീക്ഷണിയാകും വിധം. മുറിപ്പാടുകൾ ഉണ്ടായിരിക്കുന്നു. ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ് മണ്ണിൽ വേരൂന്നി വളരുന്ന ജീവജാലങ്ങളുമാണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്. ഒരു ഹരിതഭൂമി എന്ന സങ്കല്പം നമ്മുടെ എല്ലാവരുടേയും മനസ്സിൽ ഉണ്ടാകണം. ഭൂമിയെ പച്ചപിടിപ്പിക്കാൻ മണ്ണിന്റെ നനവും നന്മയും കാത്തു സൂക്ഷിക്കാനും , പ്രകൃതിയെ അറിയാനും , പ്രകൃതിയെ ആദരിക്കാനും ഒക്കെ നമ്മൾ കടപ്പെട്ടവരാണ്. ജീവനുള്ള ഒരു ഹരിതഗ്രഹം ഭൂമി മാത്രമാണ്. ഇത് നമുക്ക് ശുദ്ധമായ സുഗന്ധമുള്ള പക്ഷികൾ പാടിക്കൊണ്ടിരിക്കുന്ന ഒരു നല്ല അന്തരീക്ഷം അന്യമായികൊണ്ടിരിക്കുന്നു. അതിനു ഒരു പരിതിവരെ കാരണമാകുന്നത് നമ്മുടെ ജീവിത ശൈലിയാണ്. നാം പ്രകൃതിയോട് ചെയ്യുന്ന കടുത്ത തെറ്റുകൾക്കു നിഷ്കളങ്കരായ കുരുന്നുകൾ ശിക്ഷയനുഭവിക്കേണ്ടി വരും അപകടകരങ്ങളായ ബാക്ടീരിയകൾ, രാസവസ്തുകൾ കവറുകൾ, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ, കീടനാശിനികൾ, ആഫീസുകൾ , പ്യാപാരസ്ഥലങ്ങൾ , വർക്ക് ഷോപ്പുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റെുകൾ തുടങ്ങിയ ഇടങ്ങളിലെ മാലിന്യങ്ങൾ തള്ളപ്പെടുന്നത് പൊതു സ്ഥലങ്ങൾ ആളൊഴിഞ്ഞ പറമ്പുകൾ, പാതയോരങ്ങൾ, ചതുപ്പുകൾ, മണ്ണ് / മണൽ എടുത്ത കുഴികൾ, മറ്റ് സൗകര്യമുള്ളയിടങ്ങൾ എന്നിവിടങ്ങളിലാണ്. മഴക്കാലങ്ങളിൽ നദിയിലെ രാസമാലിന്യങ്ങൾ കലർന്ന ജലം ഒഴുകി എത്തി കാർഷികവിളകളെ നശിപ്പിക്കുന്നു. പ്രകൃതിയുടെ ഭാഗത്ത് ഇവിടുള്ള സർവ്വചരാചരങ്ങളും മനുഷ്യരും പ്രകൃതിയും രണ്ടല്ല ഒന്നാണ് എന്ന് ശങ്കരാചാര്യരും മനനുഷ്യാ നീ മണ്ണാകുന്നു എന്ന് ക്രിസ്തുവും നമ്മെ പഠിപ്പിച്ചു. കൂടുതൽ ഊർജ്ജം എന്നതാണ് മനുഷ്യന്റെ ജീവിത ത്വര. എല്ലാവരുടേയും അടിസ്ഥാനാവശ്യങ്ങൾ നിർവഹിക്കാനുള്ള ഊർജ്ജം ആണവോർജ്ജത്തിന് പകരം സൗരോർജ്ജം എന്നത് ഒരു മുദ്രാവാക്യമായി പോകാതെ. ഈ ഭൂമിയിലെ സകല മനുഷ്യരുടേയും ജീവിത മന്ത്രമായി മാറിയെങ്കിൽ മാത്രമേ വരാനിരിക്കുന്ന ആണശൗത്യത്തിൽ നിന്ന് നമുക്കും രക്ഷയുള്ളൂ. “ കാടിലെങ്കിൽ മഴയില്ല, മഴയില്ലെങ്കിൽ കൃഷിയില്ല, കൃഷിയില്ലെങ്കിൽ ഊണില്ല, ഊണില്ലെങ്കിൽ നാമില്ല". എല്ലാവരുടേയും ആവശ്യങ്ങൾ നിറവേറ്റാൻ പ്രകൃതിക്ക് കഴിവുണ്ട്. എന്നാൽ ആരുടേയും അത്യാഗ്രഹം നിറവേറ്റാൻ പ്രകൃതിക്ക് കഴിയില്ല. ഉയർന്ന ചിന്തയോടെ എളിയ ജീവിതം നയിക്കുക.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം