"സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verified|name=Sheelukumards| തരം= കഥ }} |
01:09, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം അറിവ് നൽകും
നാലാം ക്ലാസ്സിലെ ലീഡറായിരുന്നു മുരളി .അവന്റെ അധ്യാപകൻ ,വിദ്യാർത്ഥികൾ മുടങ്ങാതെ അസ്സംബ്ലിയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്കു ശിക്ഷ നൽകുമെന്നും പറഞ്ഞിരുന്നു .അന്ന് ഒരു കുട്ടി മാത്രം വന്നില്ല .അത് മുരളിയായിരുന്നു .അവൻ നന്നായി പഠിക്കുന്ന വിദ്യാർത്ഥിയായിരുന്നു .നല്ല അനുസനയും വിനയവും ഉള്ള കുട്ടിയായിരുന്നു അവൻ .അധ്യാപകർ നൽകുന്ന ഹോംവർക്കുകൾ കൃത്യമായി ചെയ്യുമായിരുന്നു .അതിനാൽ ക്ലാസ്സിലെ സഹപാഠികൾക്കു അവനോടു അസൂയ തോന്നിയിരുന്നു .അധ്യാപകൻ മുരളിയോട് അസ്സംബ്ലിക്കു പങ്കെടുക്കാത്തതിന്റെ കാരണം തിരക്കി . മുരളിക്ക് ശിക്ഷ ലഭിക്കുമെന്ന് ചിന്തിച്ചു കുട്ടികൾ പരസ്പരം നോക്കി ചിരിച്ചു .എന്നാൽ മുരളി പറഞ്ഞത് കേട്ട് അധ്യാപകന് അഭിമാനം തോന്നി .അവൻ പതിവുപോലെ അസ്സംബ്ലി ആരംഭിക്കുന്നതിനു മുൻപ് സ്കൂളിൽ എത്തിയിരുന്നു .ആ സമയം വിദ്യാർത്ഥികൾ എല്ലാപേരും അസ്സംബ്ലിക്ക് പോയിരുന്നു .അവൻ ക്ലാസ്സിനകം നോക്കിയപ്പോൾ കീറിയ കടലാസുകളും പെന്സില് ചീളുകളും കണ്ടു .കഴിഞ്ഞ ദിവസം ശുചിത്വത്തെക്കുറിച്ചു അധ്യാപകൻ പറഞ്ഞ കാര്യങ്ങൾ അവനു ഓർമ്മ വന്നു .അവൻ അവിടം വൃത്തിയാക്കി അപ്പോഴേക്കും അസ്സംബ്ലി തുടങ്ങിയിരുന്നു .ഇത് കേട്ട അധ്യാപകന് തന്റെ വിദ്യാർത്ഥിയെ ഓർത്തു അഭിമാനം തോന്നി .വൃത്തിഹീനമായ സ്ഥലത്തിരുന്നു പഠിച്ചാൽ അറിവ് വരില്ല എന്ന് പഠിപ്പിച്ചത് ആ അധ്യാപകൻ ഓർത്തു .അധ്യാപകൻ മുരളിയെ അഭിനന്ദിച്ചുകൊണ്ടു മറ്റു വിദ്യാർത്ഥികൾക്ക് ഒരു മാതൃകയും നൽകി . ഗുണപാഠം :സദുപദേശത്തോടു കൂടെയുള്ള പ്രവർത്തനം പ്രശംസനീയമാണ് .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ