"വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/ കൊറോണയുടെ പൂ൪വിക൪" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified|name=Sheelukumards| തരം=ലേഖനം }} |
00:56, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയുടെ പൂർവ്വികർ
ഭൗതിക നേട്ടങ്ങളിൽ അഹങ്കരിക്കുന്ന മാനവരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കൊറോണ എന്ന പകർച്ചവ്യാധി. മനുഷ്യന്റെ പ്രവർത്തികളുടെ ഫലമാണ് ഇതു പോലുള്ള ദുരന്തങ്ങൾക്കു കാരണം.ക്രിസ്തുവിനു മുമ്പു തന്നെ മനുഷ്യൻ പകർച്ചവ്യാധികൾക്ക് അടിമപ്പെടാൻ തുടങ്ങിയിരുന്നു. അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അടിയുറച്ച ഒരു തലമുറയായിരുന്നു അന്നുണ്ടായിരുന്നത്. മരണപ്പെട്ട നൂറോളം ആൾക്കാരെ യാതൊരു ക്രമീകരണങ്ങളുമില്ലാതെ മറവു ചെയ്തത് ഒരു വലിയ പകർച്ചവ്യാധി പടർന്നു പിടിക്കാൻ ഇടയാക്കി. സാമ്പത്തികമായും സാംസ്കാരികമായും മികച്ച ഏഥൻസ് നഗരം അതിനു മുന്നിൽ പകച്ചു നിന്നു . ശാസ്ത്രീയമായി രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ശ്രമിക്കാതെ തങ്ങളുടെ ശതുക്കൾ നദിയിൽ വിഷം കലർത്തിയതാണ് മരണകാരണമെന്ന് അവർ വിശ്വസിച്ചു ശാസ്ത്രം വളർന്നതോടെ അന്ധവിശ്വാസങ്ങൾ അകലുകയും ആരോഗ്യ മേഖല പുതിയ കണ്ടുപിടിത്തങ്ങളിലൂടെ വളരുകയും ചെയ്തു. പകർച്ചവ്യാധികൾ പടരുന്നതിന് പ്രധാന കാരണങ്ങൾ ശുചിത്വമില്ലായ്മ, ജനപ്പെരുപ്പം, പ്രകൃതിയെ നശിപ്പിക്കൽ എന്നിവയാണ്. കോവിഡ് 19 എന്ന വൈറസ് അഹങ്കാരിയായ മനുഷ്യനെ നിസ്സഹായനാക്കിയിരിക്കുന്നു. നിപ , കൊറോണ ,എബോള , HIV അങ്ങനെ എത്രയെത്ര വൈറസുകളാണ് മനുഷ്യന് ഭീഷണിയായി മുന്നിലുള്ളത്. നല്ലൊരു നാളേയ്ക്കായി, ഭാവിക്കായി, പ്രകൃതിയോടിണങ്ങി നമുക്ക് പ്രതീക്ഷയോടെ മുന്നേറാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം