"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൊറോണ നർത്തകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 48: വരി 48:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank}}
{{Verified|name= Asokank| തരം=  കവിത }}

23:15, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ നർത്തകി

ഭയാനമാകുന്ന ചിലങ്കകൾ ചർത്തി
ഭീതി പരത്തുന്ന നൃത്തമാടി
കൊറോണ നർത്തകി താണ്ഡവമാടുന്നു
ലോകമൊന്നാകെ ഇരുൾ പരക്കുന്നു
നിൻ താണ്ഡവനൃത്തത്തിൽ പതിനായിരങ്ങൾ
യാത്രാമൊഴിചൊല്ലിമൂകമായി
പ്രകൃതി ദേവീ നിൻ പ്രതികാരമാണോ
അതൊ മാനുഷരെല്ലാരും ഒന്നെന്ന പാഠമോ
നമ്മൾ തൻ മനസ്സിലെ വിദ്വേഷ ചിന്തയോ
ഒന്നാമനാകാൻ നെട്ടോട്ടമോ
ലോകത്തിൻ നെറുകയിൽ വീടു വച്ചാലും
നാളെ നമ്മളീ മണ്ണിലെ കൃമികൾ മാത്രം
വിധിയിൽ പകച്ച് നിൽക്കരുത് നമ്മൾ
ഭീരുക്കളായ് ഓടേണ്ട നമ്മൾ
സത്യം പറഞ്ഞാൽ ഈ വിപത്ത് നൽകുന്നത്
സത്യമാർഗത്തിന്റെ പാഠമാണ്
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ
നേടണം മോചനം പുതുതലമുറയ്ക്കായ്
സ്നേഹസന്ദർശനങ്ങൾ ഒഴിവാക്കിടാം
അല്പകാലം നമുക്കകന്നിരിക്കാം
നടക്കല്ലേ നമ്മൾ കരുതലില്ലാതെ
നടന്നാൽ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെയാണെന്നോർത്തിടേണം
ഓർത്തിടേണം ഒരു ജനതയെയെന്ന്
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കാൻ
ദൂരങ്ങൾ പാലിച്ച് സൂക്ഷ്മത പുലർത്താം
ഈ ലോകനന്മയ്ക്കു വേണ്ടി നമ്മൾ
നന്മ തൻ പൂമരം നട്ടുനനയ്ക്കണം
ഹൃദയങ്ങളൊക്കെ ആർദ്രമക്കേണം
സ്നേഹത്തിൻ ചിറകുള്ള മാലാഖയാകണം

ആൻസൺ ജോ പോൾസൺ
4 ബി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത