Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 14: |
വരി 14: |
| | പേര്= ദേവനാരായൺ | | | പേര്= ദേവനാരായൺ |
| | ക്ലാസ്സ്= 2 A | | | ക്ലാസ്സ്= 2 A |
| | പദ്ധതി= അക്ഷരവൃക്ഷം
| | പദ്ധതി= അക്ഷരവൃക്ഷം |
| | വർഷം=2020 | | | വർഷം=2020 |
| | സ്കൂൾ= പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്, നെടുമങ്ങാട് ഉപ ജില്ല | | | സ്കൂൾ= പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട് |
| | സ്കൂൾ കോഡ്= 42535 | | | സ്കൂൾ കോഡ്= 42535 |
| | ഉപജില്ല= നെടുമങ്ങാട് | | | ഉപജില്ല= നെടുമങ്ങാട് |
| | ജില്ല= ആറ്റിങ്ങൽ | | | ജില്ല= തിരുവനന്തപുരം |
| | തരം= ലേഖനം | | | തരം= ലേഖനം |
| | color= 3 | | | color= 3 |
| }} | | }} |
| | {{verified|name=Shefeek100|തരം=ലേഖനം}} |
21:26, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആക്ഷൻ ഹീറോ കൊറോണ
ഈ അവധിക്കാലത്തെ എൻറെ ഒരു അനുഭവക്കുറിപ്പ് ആണ് ഞാൻ ഇവിടെ എഴുതുന്നത് അതിനു ഞാൻ ഒരു പേരും ഇട്ടിട്ടുണ്ട്
ആക്ഷൻ ഹീറോ കൊറോണ
കൊറോണ ..കൊറോണ...... എല്ലാവരും സംസാരിക്കുന്നത് ഇവനെ പറ്റി മാത്രം ആരാണ് ഇവൻ വില്ലനോ അതോ ഹീറോ യോ? ടിവിയിലും പത്രത്തിലും നിറഞ്ഞുനിൽക്കുന്നു ഇവൻ .കൊറോണ കേരളത്തിലേക്ക് കടക്കുംമുമ്പ് എൻറെ അവസ്ഥ എന്താണെന്ന് പറയാം നേരം വെളുത്താൽ ഉടനെ അമ്മ വിളിച്ചു തുടങ്ങും വേഗം എഴുന്നേൽക്കൂ സ്കൂളിൽ പോണം ഒരു ദിവസം എങ്കിലും മാറ്റി പറയുമോ എന്ന് ഞാൻ ആഗ്രഹിച്ചു ഞാൻ കിടക്കുമ്പോൾ അച്ഛൻറെ മുഴക്കത്തിൽ ഉള്ള ശബ്ദം കേൾക്കാം നിനക്ക് അടി കിട്ടിയിട്ടേ എഴുന്നേൽക്കുക യുള്ളൂ ....സ്കൂളിൽ പോകണം . കുറച്ചുകൂടെ കിടക്കാം എന്ന് ആഗ്രഹമുണ്ടെങ്കി ലും അച്ഛൻറെ കയ്യിൽനിന്നും അടി രാവിലെ തന്നെ വാങ്ങിച്ചു കൂട്ടേണ്ട എന്ന് വിചാരിച്ച് എഴുന്നേറ്റ് ദിനചര്യകൾ ചെയ്തുതുടങ്ങി പല്ലു തേച്ചോ കുളിച്ചോ ടൈംടേബിൾ എടുത്തു വച്ചോ റെഡിയായോ ബസ് ഇപ്പോൾ വരും ഇങ്ങനെയുള്ള കാര്യങ്ങൾ അമ്മ ഒന്നും വിടാതെ അടുക്കളയിൽ നിന്ന് ജോലിത്തിരക്കിനിടയിൽ ചോദിച്ചുകൊണ്ടിരിക്കും കാരണം അമ്മയ്ക്കും അച്ഛനും സമയമില്ല അവർക്കും ജോലിക്ക് പോകണ० വൈകുന്നേരം വന്നാലു० സമയമില്ല ചോദ്യങ്ങൾ മാത്രം എന്തൊക്കെ പഠിപ്പിച്ചു ?ഹോംവർക്ക് ചെയ്തോ? ചോദ്യങ്ങൾ കേട്ട് കേട്ട് ഉറങ്ങിപ്പോകും അവർക്ക് ഒന്നിനും സമയമില്ല എന്നാൽ ഇപ്പോൾ അങ്ങനെയല്ല കുറച്ചു ദിവസം മുൻപ് ഞാൻ ഉണർന്നപ്പോൾ അച്ഛൻ പറഞ്ഞു കുറച്ചു നേരം കൂടെ കിടന്നോ അതെന്താ അങ്ങനെ നെ ഇന്ന് ഹർത്താൽ ആണോ ?അതോ ഞായറാഴ്ചയോ അല്ല മോനേ ഇപ്പോൾ കൊറോണ വൈറസ് ഭീഷണി ഉള്ളതിനാൽ ആരും പുറത്തിറങ്ങാൻ പാടില്ല അപ്പോൾ എനിക്ക് സ്കൂളിൽ പോകണ്ടേ ? വിശ്വാസം വരാത്തതിനാൽ ഒരിക്കൽ കൂടി എടുത്തു ചോദിച്ചു ഇനി കുറച്ചുനാൾ ഒരിടത്തും പോകണ്ടാ എന്ന് അച്ഛൻ പറഞ്ഞു *മോനേ മനസ്സിൽ ലഡു പൊട്ടി *എന്ന പരസ്യം ഓർമ വന്നു . സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യ. വീട്ടിൽ എല്ലാവരും ഒത്തുചേർന്നാൽ എന്ത് രസമാണ്. വൈകുന്നേരവും നാലുമണി പലഹാരം വരെ Home made .വെറുതേ ഞങ്ങൾ ഒരു പച്ചക്കറി കൃഷി തുടങ്ങി. അതിന് അമ്മയുടെ വകഒരു കമൻ്റ് കൂടി "സമ്പത്തുകാലത്ത് തൈ പത്ത് വച്ചാൽ ആ പത്ത് കാലത്ത് കാ പത്തു തിന്നാ० "എന്ന് .ഞാൻ പയർ,ചീര,വെണ്ട എന്നിവ നട്ടു. പൊടിച്ച് കിട്ടിയാൽ ഭാഗ്യം. ഉച്ചയ്ക്ക് റോഡിലേക്ക് നോക്കിയപ്പോൾ രണ്ടു പോലീസുകാർ വെയിലും കൊണ്ട് റോഡിൽ നിൽക്കുന്നു . അവർ റോഡിൽ കറങ്ങി നടക്കുന്ന ചേട്ടൻമാരെ വഴക്ക് പറഞ്ഞു ഓട്ടിക്കുന്നു. പാവം പോലീസുകാർ അവരെ സമ്മതിക്കണം. ഇപ്പൊ ചക്ക, ചേന, ചേമ്പ്, മരച്ചീനി ഇവ സ്ഥിരം ഭക്ഷണമായി. മീനും ഇറച്ചിയും പേടി കാരണം വാങ്ങാൻ വയ്യ. ഇതു കൊണ്ട് പണികിട്ടിയത് എനിക്കു० അപ്പുവിനുമാണ്(പട്ടിക്കുട്ടി) ഇക്കാര്യം ഓർക്കുമ്പോൾ കൊറോണയെ മുമ്പിൽ കിട്ടിയാൽ തല്ലിക്കൊന്ന് വെളളത്തിൽ താഴ്ത്താൻ തോന്നു०. മേശയിൽ ഭക്ഷണത്തിനു० കൊറേണയെആലോചിക്കു० എന്നാലും സാരമില്ല. ദേവനാരായൺ എന്ന എന്നെ രണ്ടാം ക്ലാസിൽ നിന്നും പരീക്ഷ എഴുതി കഷ്ടപ്പെടുത്താതെ ഒറ്റയടിക്ക് മൂന്നാം ക്ലാസിൽ എത്തിച്ച കൊറോണയെ ഈ വീടിൻ്റെ ഐശ്വര്യം എന്ന് എഴുതി വയ്ക്കാൻ തോന്നുന്നു 🤪🤪🤪
[[Category:{{{പദ്ധതി}}} പദ്ധതിയിലെ സൃഷ്ടികൾ]][[Category:തിരുവനന്തപുരം ജില്ലയിലെ {{{പദ്ധതി}}}-2020 സൃഷ്ടികൾ]][[Category:നെടുമങ്ങാട് ഉപജില്ലയിലെ {{{പദ്ധതി}}}-2020 സൃഷ്ടികൾ]][[Category:{{{പദ്ധതി}}} പദ്ധതിയിലെ ലേഖനംകൾ]][[Category:തിരുവനന്തപുരം ജില്ലയിലെ {{{പദ്ധതി}}} ലേഖനംകൾ]][[Category:തിരുവനന്തപുരം ജില്ലയിലെ {{{പദ്ധതി}}} സൃഷ്ടികൾ]][[Category:നെടുമങ്ങാട് ഉപജില്ലയിലെ {{{പദ്ധതി}}}-2020 ലേഖനംകൾ]][[Category:തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത {{{പദ്ധതി}}} സൃഷ്ടികൾ]]
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|