"സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/അക്ഷരവൃക്ഷം/ഹരിതപുലരിക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(vv)
 
No edit summary
വരി 14: വരി 14:
{{BoxBottom1
{{BoxBottom1
| പേര്=അഫീഫ  
| പേര്=അഫീഫ  
| ക്ലാസ്സ്=10 a   
| ക്ലാസ്സ്=10
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

21:18, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഹരിതപുലരിക്കായ്

പരിസ്ഥിതി എന്ന വാക്കിന് ചുറ്റുപാടുകൾ എന്നർത്ഥം. ഈ ഭൗമോപരിതലത്തിൽ, നമ്മുടെ ജീവന്റെ നിലനിൽപിനുതകുംവിധം നമുക്കുചുറ്റും കാണപ്പെടുന്ന ജീവ- നിർജീവ വസ്തുക്കൾ ആ പരിപാവനമായ സങ്കല്പത്തിൽ ഉൾച്ചേരുന്നു. ലോകമെമ്പാടും ജൂൺ 5ന് പരിസ്ഥിതിദിനം ആചരിക്കപ്പെടുമ്പോൾ, അതിന്റെ പ്രാധാന്യവും പ്രസക്തിയും നമുക്ക് ഗ്രഹിക്കാവുന്നതേയുള്ളൂ.

നാം ജീവിക്കുന്ന മണ്ണും ശ്വസിക്കുന്ന വായുവും പാനം ചെയ്യുന്ന ജീവജലവുമാണ് പരിസ്ഥിതിയെങ്കിൽ, പരിസ്ഥിതി നമ്മുടെ ജീവന് അപരിത്യജ്യമാണെന്നതിൽ തെല്ലും സംശയമില്ല. എന്നാൽ പരിസ്ഥിതിയെത്രമാത്രം സുരക്ഷിതമാണ്, നമ്മുടെ ജീവൻ എന്തുമാത്രം സുരക്ഷിതമാണ് എന്നത് വളരെ ചിന്തനീയമായ ചോദ്യമാണ്. മനുഷ്യൻ എന്ന വിവേകി ഇങ്ങനെ ഒരു ചോദ്യം സൃഷ്ടിച്ചുവെങ്കിൽ, നിലനിൽപിന് മുൻപിലുള്ള ആ ചോദ്യചിഹ്നം നീക്കി അതിനുത്തരം കണ്ടെത്തെണ്ടതും മനുഷ്യൻ തന്നെയാണ്

.

പരിസ്ഥിതി അനുദിനം ഗുരുതരമായി മാലിനമായികൊണ്ടിരിക്കുകയാണ്. മണ്ണും വായുവും ജലവുമെല്ലാം മാലിന്യത്താൽ അഹിതമായി തീർന്നിരിക്കുന്നു. രാസകീടനാശിനികളും പ്ലാസ്റ്റിക് മാലിന്യങ്ങളും രാസവളങ്ങളുമെല്ലാം കാലിനടിയിലെ മണ്ണിനെ വിഷമയമാക്കി തീർത്തപ്പോൾ, നിരന്തരം വിഷപ്പുക തള്ളപ്പെടുന്ന പ്രാണവായു പ്രാണനുവേണ്ടിയുള്ള വായു എന്നതിനേക്കാൾ പ്രാണഹാനിയായി മാറുമ്പോൾ, സാഹചര്യങ്ങളുടെ തീക്ഷ്ണമായ ഗുരുതരാവസ്‌ഥ ഗ്രാഹ്യമാണ്. ജല സ്രോതസ്സുകളെല്ലാം ഖര-ദ്രാവക മാലിന്യങ്ങളാൽ പൊറുതിമുട്ടി, നീരൊഴുകുമുട്ടി ഭൂമിയുടെ കറുത്ത രക്തരേഖകളായി തീരുമ്പോൾ, ശുദ്ധജലം നാമമാത്രമാവുന്നു. ദാഹജലത്തിനും ശുദ്ധവായുവിനും അലയേണ്ട ദുരവസ്ഥ വരുന്നു. അല്പം ശുദ്ധ വായുവിനായി ഓക്സിജൻ പാർലറുകളെയും ശുദ്ധ ജലത്തിനായി വൻകിട ശുദ്ധജല കമ്പനികളെയും ഒരു വിത്തുവിളയിക്കാനായി കൃത്രിമ കാർഷിക രീതികളെയും ആശ്രയിക്കേണ്ടിവരുന്ന സ്ഥിതിവിശേഷം സമീപകാലത്ത് അത്ഭുതമല്ല. വികസിത വികസ്വര രാജ്യങ്ങളിലെ വ്യാവസായിക നഗരങ്ങളിൽ വായു ശ്വസിച്ച് പ്രാണൻ വെടിയേണ്ടിവന്ന നിർഭാഗ്യ ജന്മങ്ങൾ ഉണ്ടെന്നത് സത്യമാണ്. സമീപകാലത്ത് ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ ഉണ്ടായ ഭയാനകമായ അന്തരീക്ഷ മലിനീകരണവും അതിന്റെ പരിണിത ഫലങ്ങളും, വാരുകാലത്തെ ഭീകരമായ ദുരന്തത്തിന്റെ ആമുഖം മാത്രം. ഈ അടിയന്തിര ഘട്ടത്തിൽ ഒരു മാറ്റം അത്യന്താപേക്ഷിതമാണ് ഇനി ഒരു ദുരന്തം അനുവാദിച്ചുകൂടാ. ആ അധ്യായത്തിന് അവിടെ വിരാമമിടാം.

മനുഷ്യന്റെ ചൂഷണം അതിരുകടക്കുമ്പോൾ താൻ നിരന്തരം ചെയ്യുന്ന കർമ്മഫലം താൻ തന്നെ അനുഭവിക്കേണ്ടതായിവരും. ആ തീവ്രമായ പരിണിതഫലങ്ങൾ ഒരുപക്ഷെ മനുഷ്യനെക്കൊണ്ട് അതിജീവിക്കാൻ കഴിയുന്നതല്ലായിരിക്കാം. അതുകൊണ്ട് മനുഷ്യൻ മാറിയേ തീരു. നാം നമ്മുടെ പഴയ സംസ്കാരത്തിലേക്ക് തിരിച്ചു പോകണം. വികസനത്തിന്റ പേരുപറഞ്ഞുള്ള അനിയന്ത്രിതമായ ചൂഷണങ്ങൾ തടയപ്പെടണം പ്രകൃതിയും മനുഷ്യനും ഒത്തുചേർന്നുള്ള ശാസ്ത്രീയമായ സുസ്ഥിര വികസനമാണ് എന്നും ലോകനന്മയ്ക്കു അഭികാമ്യം, അതുതന്നെയാണ് ശാശ്വതം. നാമോരോരുത്തരും തന്നാൽ കഴിയുംവിധം പ്രകൃതിയെ സംരക്ഷിക്കണം. വൃക്ഷതൈകൾ നട്ടുവളർത്തുന്നത് നാളേയ്ക്ക് തണലാവണം...ഓരോരുത്തരും പരിസ്ഥിതിയുടെ കാവലാളാവണം... ദലമർമരങ്ങളോടെ ഇളം കാറ്റ് പുലർകാല വന്ദനമർപ്പിക്കുന്ന പുതുപുലരിക്കായി നമുക്ക് ഒരുമിച്ച് കൈകോർക്കാം...


അഫീഫ
10 എ എസ് എച്ച് എസ് എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]