"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ഒറ്റവരിക്കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
   | color=3
   | color=3
   }}
   }}
{{Verified|name=Ajamalne}}
{{Verified|name= Vijayanrajapuram | തരം= കവിത}}

21:12, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒറ്റവരിക്കവിത

അരുത് കരയരുത്
ഓർമ്മകളുടെ ചിതയ്ക്കരികിൽ
ജീവിതത്തിൻ്റെ ഉത്തരക്കടലാസ് നോക്കി
നഷ്ടങ്ങളുടെ
കണക്കെടുപ്പിലാണ് ഞാൻ
അക്ഷരങ്ങളുടെ ഒരു കൂട്ടം
 ആത്മാക്കളും നിശബ്ദതയുടെ സംഗീതംപോലെ കൂട്ടിനുണ്ട് !
ഏതോ അനാദിയിൽ
വഴി മറന്ന പോയൊരു
നിത്യ നിശാശലഭം പോലെ ...
തുന്നിക്കുട്ടിയ നേട്ടങ്ങളുടെ ചിറകിലേറി
എന്നോ മറന്നു വച്ച
 സ്വപനങ്ങളും
ഉരുകിത്തീർത്ത
ശിശിരങ്ങളും തേടിപോണം..
മൗനത്തിലൊളിപ്പിച്ച
എഴുത്താണികൾക്ക്
പുതുജീവൻവച്ചിരിക്കുന്നു
ഇനിയെങ്കിലും
പൂർത്തിയാക്കണം
എന്നോ ബാക്കി വച്ച
ജീവിതത്തിൻ്റെ
ആ ഒറ്റവരിക്കവിത. ..!!!
 

ആദിത്യ രത്നാകരൻ
9 ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത