"ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/പുഴയില്ലാ നാട്ടിലെ തോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sai K shanmugam എന്ന ഉപയോക്താവ് [[42343 - ഗവ. യു.പി.എസ്സ് ആലന്തറ സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടികൾ/...)
No edit summary
വരി 18: വരി 18:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കഥ}}

21:06, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുഴയില്ലാ നാട്ടിലെ തോണി


പുഴകളൊന്നുമില്ലാത്ത ഒരു നാടുണ്ടായിരുന്നു. ആ നാട്ടിലെ ഒരു അപ്പൂപ്പന് ഒരു തോണിയുണ്ടായിരുന്നു."പുഴയില്ലാത്ത നാട്ടിൽ തോണിയെന്തിനാണ്? ആളുകൾ അപ്പൂപ്പനോട് ചോദിച്ചു. അപ്പൂപ്പൻ മറുപടിയൊന്നും പറഞ്ഞില്ല. തൂത്തും തുടച്ചും എണ്ണ തേയ്ച്ചു മിനുക്കിയും അപ്പുപ്പൻ തോണി സൂക്ഷിച്ചു . അത് കണ്ടു ആളുകൾ കളിയാക്കി, *മണ്ടൻ അപ്പുപ്പൻ* പുഴയില്ലാത്ത കടത്തില്ലാത്ത നാട്ടിൽ എന്തിനാ തോണി? ഒരിക്കൽ മഴ വന്നു. മഴ രാവും പകലും പെയ്തു പേമാരി ആയി. കുളവും കിണറുo നിറഞ്ഞു. നാടാകെ വെള്ളത്തിൽ ആയി. ആളുകൾ വീടുകളിൽ ഒറ്റപെട്ടു. ഭക്ഷണം ഇല്ലാതെ അവർ വലഞ്ഞു.അ പ്പോൾ അതാ വരുന്നു അപ്പുപ്പൻ തോണിയിൽ !അപ്പുപ്പൻ തോണി തുഴഞ്ഞു പോയി പാലും റൊട്ടിയും വാങ്ങി വന്നു എല്ലാർക്കും നൽകി. മഴ തോർന്നു വെള്ളം ഇറങ്ങും വരെ നാട്ടിലെ എല്ലാവർക്കും സഹായം അപ്പുപ്പനും തോണിയും മാത്രം ആയിരുന്നു. "എന്റെ കുട്ടി കാലത്ത് വെള്ളപൊക്കം വന്നപ്പോൾ അച്ഛൻ വാങ്ങി സൂക്ഷിച്ച തോണി ആണ് ഇത്....... "അപ്പുപ്പൻ പറഞ്ഞു. കാര്യം അറിയാതെ അപ്പൂപ്പനെ കളി ആക്കിയതിൽ നാട്ടു കാർക്ക് സങ്കടം തോന്നി..........

അർപ്പിത. B. നായർ
2 B ഗവ.യു.പി.എസ്സ്.ആലന്തറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ