"ഗവ ഹൈസ്കൂൾ, തിരുനല്ലൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:
| സ്കൂൾ= ജി എച്ച് എസ്‌ എസ്‌ തിരുനല്ലൂർ  
| സ്കൂൾ= ജി എച്ച് എസ്‌ എസ്‌ തിരുനല്ലൂർ  
| സ്കൂൾ കോഡ്= 34032
| സ്കൂൾ കോഡ്= 34032
| ഉപജില്ല= ചേർത്തല     <!--  >
| ഉപജില്ല= ചേർത്തല    
| ജില്ല= ആലപ്പുഴ
| ജില്ല= ആലപ്പുഴ
| തരം= കവിത    <!--  -->
| തരം= കവിത     
| color= 3     <!-- color -  -->
| color= 3  
}}
}}

15:12, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസര ശുചിത്വം

പുറത്തേയ്ക്കൊന്നിറങ്ങൂ കൂട്ടരേ
ചുറ്റും കണ്ണുതുറന്നൊന്നു വീക്ഷിക്കൂ
ചപ്പുചവറുകൾ കൂമ്പാരം
പ്ലാസ്റ്റിക്കാണെങ്കിലെമ്പാടും.
ഡെങ്കിപ്പനി, മന്ത് , എലിപ്പനി
അങ്ങനെ യെന്തെല്ലാമേതെല്ലാം രോഗങ്ങൾ
അവസാനമിതാ കൊറോണയും.
ആരോഗ്യമുള്ളൊരു ദേഹത്തിലില്ലാവരില്ലാ രോഗങ്ങൾ .
ആരോഗ്യമുള്ളവരാകൂ നിങ്ങൾ ദൂരെ പോകും രോഗങ്ങൾ
എങ്ങനെയൊരുക്കാം ഈ ഒരവസ്ഥയെ
അതിനായാദ്യം പാലിക്കൂ വ്യക്തി ശുചിത്വം.
വ്യക്തിശുചിത്വം മാത്രം പോര
നമ്മുടെ വീടും വൃത്തിയായി കാക്കേണം.
വീടിൻ പരിസരം വൃത്തിയായി മാറ്റേണം.
നമ്മളതിനായ് മനസ്സുമൊരുക്കേണം.
അലക്ഷ്യമായ് വലിച്ചെറിയല്ലേയടുക്കള.
മാലിന്യമതു കമ്പോസ്റ്റാക്കിയാൽ നല്ലവളമല്ലേ
ആഴ്ചയിലൊരുദിനമെല്ലാരും ഡ്രൈഡേയായിക്കൊണ്ടാടൂ.
മലിനജലമതു പരിസരമെങ്ങും കെട്ടിക്കിടപ്പതു വിനയാണേ.
ഈച്ചകൾ പെരുകും കൊതുകുകൾ പെരുകും അത്
മഹാരോഗങ്ങൾക്കിടയാക്കും.
പ്ലാസ്റ്റിക് എന്നൊരു ഭീകരനതിനെ കരുതിയിരിക്കൂ
നാമെല്ലാം.
പൊതുസ്ഥലങ്ങളിലരുതരുതേ
മലമൂത്രവിസർജ്ജനമരുതരുതേ
പൊതുസ്ഥലങ്ങളിൽ തുപ്പരുതേ
അതത്യാപത്തുവരുത്തീടും.
തുമ്മുമ്പോഴും ചീറ്റുമ്പോഴും മുഖം മറച്ചതുചെയ്തീടൂ.
വ്യക്തികൾ ചേർന്നാൽ കുടുംബമായ്
പലകുടുംബങ്ങൾ ചേർന്നാൽ സമൂഹമായി.
പലസമൂഹമല്ലേ രാഷ്ട്രം
ബഹുരാഷ്ട്രമതല്ലോ ലോകം.
വ്യക്തിയിൽനിന്നാകട്ടെ തുടക്കം.
അങ്ങനെ ശുചിത്വഭാരതം പുലരട്ടെ.

റിയ വിജയൻ
7B ജി എച്ച് എസ്‌ എസ്‌ തിരുനല്ലൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത