"സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/അക്ഷരവൃക്ഷം/കരുതലിന്റെ കരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    സെൻറ് ജോസഫ് എ യു പി എസ് മണ്ടപം     >
| സ്കൂൾ=    സെൻറ് ജോസഫ് എ യു പി എസ് മണ്ടപം
| സ്കൂൾ കോഡ്= 12439
| സ്കൂൾ കോഡ്= 12439
| ഉപജില്ല=  ചിറ്റാരിക്കാൽ
| ഉപജില്ല=  ചിറ്റാരിക്കാൽ

22:42, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതലിന്റെ കരങ്ങൾ


പതിവില്ലാത്ത വിധം ന്യൂമോണിയ കേസുകൾ. ഓരോ ദിവസവും അവയുടെ എണ്ണം കൂടിവരുന്നു.എന്താണ് രോഗകാരണമെന്ന് പിടികിട്ടുന്നില്ലല്ലോ?ഇതിന്റെ ഉറവിടം എവിടെയാണാവോ? പെട്ടെന്നാണത് സംഭവിച്ചത്. ഒരാളുടെ രോഗം മൂർച്ഛിച്ചിരിക്കുന്നു."വേഗം അയാളെ വെന്റിലേറ്ററിലേയ്ക്ക് മാറ്റൂ" ഡോക്ടർ കൂടെയുള്ളവർക്ക് നിർദേശം കൊടുത്തു. എന്തു മരുന്നാണ് കൊടുക്കേണ്ടത്? ആലോചിച്ചു നിൽക്കാൻ സമയമില്ലെങ്കിലും ആലോചിക്കാതെ എന്തു ചെയ്യും.. രോഗിയുടെ രക്തം പരിശോധനയ്ക്ക് അയച്ചു. നാലു ദിവസം കഴിഞ്ഞേ പരിശോധന ഫലം ലഭിക്കൂ... നാലു ദിവസങ്ങൾ... രോഗിയുടെ നില അനുനിമിഷം വഷളായിക്കൊണ്ടിരിക്കുന്നു.ഏതോ ആപത്ത് അടുത്തെത്തിക്കൊണ്ടിരിക്കുകയാണ് ,ഡോക്ടറുടെ മനസ് മന്ത്രിച്ചു. പനിയും ചുമയുമുള്ള രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. എല്ലാവരേയും ശ്രദ്ധിക്കണമെന്ന നിർദേശം കൊടുത്തു. വെന്റിലേറ്ററിലുള്ള രോഗി മരിച്ച വാർത്ത ഡോക്ടറെ കൂടുതൽ തളർത്തി. മരിച്ച ആളുടെ ബന്ധുക്കളെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ അദ്ദേഹം മരവിച്ചു നിന്നു. രക്തപരിശോധനയുടെ റിസൾട്ടിനായി അദ്ദേഹം ആകാംഷയോടെ കാത്തു. എന്റെ ദൈവമേ ...‍ഞാൻ പേടിച്ചതുതന്നെ സംഭവിച്ചിരിക്കുന്നു. ഏതോ അത്യപൂർവയിനം വൈറസ് ആണ് രോഗകാരണം. അദ്ദേഹം തിടുക്കത്തിൽ മറ്റു രോഗികളുടെയും റിസൾട്ട് പരിശോധിച്ചു. അതെ എല്ലാവർക്കും ഒരേ രോഗമാണ്... ജാഗ്രതയുടെ, തയ്യാറെടുപ്പിന്റെ, കരുതലിന്റെ നാളുകൾ...പക്ഷെ എന്തു ഫലം... അവസാനം നിത്യമായ ശാന്തതയിലേയ്ക്ക് ആയിരങ്ങൾക്കൊപ്പം അദ്ദേഹവും ഇതാ യാത്രയാകുന്നു....

അലീന റോയി
ഏഴ് സെൻറ് ജോസഫ് എ യു പി എസ് മണ്ടപം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ