"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 94: വരി 94:
* ഗാന്ധിജയന്തിദിനം</font>
* ഗാന്ധിജയന്തിദിനം</font>
ഒക്ടോബർ 2 ഗാന്ധിജയന്തിദിനത്തിൽ അനുസ്മരണം നടത്തി. സ്കൂളും പരിസരവും ശുചിയാക്കി.   
ഒക്ടോബർ 2 ഗാന്ധിജയന്തിദിനത്തിൽ അനുസ്മരണം നടത്തി. സ്കൂളും പരിസരവും ശുചിയാക്കി.   
<!--visbot  verified-chils->
 
=== <u>ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും- 2018-19</u>===
=== <u>ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും- 2018-19</u>===
*<font size=4>'''പ്രവേശനോത്സവം'''</font>
*<font size=4>'''പ്രവേശനോത്സവം'''</font>
വരി 159: വരി 159:
</tr>
</tr>
</table>
</table>
*<font size=4>'''അധ്യാപകദിനം''</font>
സെപ്റ്റംബർ 5ഭാരതത്തിന്റെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം.ഭാരതീയരായ നാം അധായപകദിനമായി കൊണ്ടാടുകയാണ്.നമ്മുടെ പ്രിയപ്പെട്ട അധ്യാപക ശ്രേഷ്ഠർക്ക് നമ്മുടെ സ്നേഹാദരവുകൾ അർപ്പിക്കാനുള്ള അവസരമായി ഈ ദിനം മാറ്റിവെച്ചിരിക്കുന്നു. കേവലം പാഠ പുസ്തകങ്ങൾക്കപ്പുറം അറിവിന്റെയും വിവേകത്തിന്റെയും ജീവിതത്തിന്റെയും മൂല്യവത്തായ പാഠങ്ങൾ പകർന്നു നൽകിയ പ്രിയ അധ്യാപകരെ ഹൃദയപൂർവ്വം സ്മരിക്കുന്ന ദിവസം. ആശംസാകാർഡുകളും പൂക്കളും സമ്മാനങ്ങളും അധ്യായപകർക്ക് നൽകികൊണ്ട് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപകദിനാഘോഷം കൊണ്ടാടി.കുട്ടികൾ തങ്ങളുടെ ഗുരുനാഥൻമാർക്കുള്ള സ്നേഹാദരവുകൾ പ്രകടിപ്പിക്കുന്ന വിവിധ ദൃശ്യങ്ങൾ<br>
[[പ്രമാണം:DfvIMG-20180906-WA0027.jpg|250px|I]]
[[പ്രമാണം:E5IMG-20180905-WA0017.resized.jpg|230px|]]
[[പ്രമാണം:If5MG-20180906-WA0030.resized.jpg|250px|I]]
[[പ്രമാണം:T8IMG-20180905-WA0021.resized.jpg|230px|]]<br>
[[പ്രമാണം:Sfd456.jpg|thumb|230px|]]
*<font size=4>'''മഹാത്മ ഗാന്ധി അനുസ്മരണവുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ '''</font>
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ചിത്രകലാ ക്ലബിന്റെ നേതൃത്വത്തിലാണ് മഹാത്മജി അനുസ്മരണം നടത്തിയത്.
ഒക്ടോബർ രണ്ട് മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനമാണ്.മഹാത്മജിയുടെ നൂറ്റി അമ്പത് രേഖാചിത്രങ്ങൾ വരച്ചാണ് വിദ്യാർത്ഥികൾ മഹാത്മ സ്മരണ പുതുക്കിയത്.
മഹാത്മജിയുടെ കുട്ടിക്കാലം, വിദ്യാഭ്യാസം, സ്വാതന്ത്ര്യ പോരാട്ടങ്ങൾ, ഒടുവിൽ വെടിയേറ്റ് മരിച്ചു വീഴുന്നത് തുടങ്ങിയ സന്ദർഭങ്ങളെല്ലാം ഉപയോഗിച്ചായിരുന്നു ചിത്രരചന
ചിത്രരചനാ ക്ലബിന്റെ നേതൃത്വത്തിൽ ചിത്രകലയിൽ താല്പര്യമുള്ള നൂറ്റി അമ്പത് വിദ്യാർത്ഥികൾ ചേർന്നാണ് രചന നടത്തിയത്.
*<font size=4>'''മുടി ദാനം ചെയ്ത് ഒരു കൂട്ടം വിദ്യാർത്ഥിനികൾ'''</font>
കീമോതെറാപ്പിയെ തുടർന്ന് മുടി നഷ്ടമാകുന്ന നിർധനരായ കേൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ മുടി ദാനം ചെയ്ത് ഒരു കൂട്ടം വിദ്യാർത്ഥിനികൾ.കണ്ണൂർ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥിനികളായ 34 പേരാണ് കേശദാനം നടത്തി മാത്യകയായത്.കേരളഫൗഡേഷൻെറ സഹായത്തോടെയാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ കേശദാനചടങ്ങ് ഒരുക്കിയത്.കോടിയേരി കേൻസർ സെന്ററിലെ നിർദ്ദന രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനാണ് വിദ്യാർർത്ഥിനികൾ മുടി ദാനം ചെയ്തത്.
*<font size=4>'''വിദ്യാർത്ഥികളുടെ സത്യസന്ധതക്ക് പത്തരമാറ്റിന്റെ തിളക്കം    '''</font>                                                              23 november 2018
യാത്രയ്ക്കിടയിൽ ബസിൽ നിന്നു കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്കു കൈമാറിയ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളെ പിടിഎ അനുമോദിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ പിടിഎയുടെ ഉപഹാരം പ്രസിഡന്റ് കെ.കെ. സജീവ് കുമാർ വിതരണം ചെയ്തു. പ്രിൻസിപ്പൽ എ.കെ. പ്രേമദാസൻ അധ്യക്ഷത വഹിച്ചു. മാല തിരിച്ചു കിട്ടിയ ഉടമ വിദ്യാർഥിനികൾക്കു നൽകിയ സ്നോപഹാരം ചടങ്ങിൽ കൈമാറി.ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ പുക്കോം കൊയപ്പാളിൽ അഞ്ജന ,നിടുമ്പ്രം ചുങ്കക്കാരന്റവിട താരാട്ടിൽ അമീഷ എന്നിവർക്കാണ് സ്കുളിൽ നിന്ന് വീട്ടിലേക്കു പോകുന്ന വഴിയിൽ സ്വകാര്യ ബസിൽ നിന്ന് താലി മാല കിട്ടിയത്.അവർ മാല കണ്ടക്ടറെ ഏൽപിച്ചു. കണ്ടക്ടർ മാല പൊലീസിൽ കൈമാറി. ഇതിനിടയിൽ മാലയുടെ ഉടമ സ്റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു. മാല തിരികെ നൽകി.
*<font size=4>'''ലഹരിവിരുദ്ധ ബോധവത്ക്കരണസദസ്സ്    '''</font>                                                                    6 december 2018
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പാനൂരിൽ ലഹരിവിരുദ്ധ ബോധവത്ക്കരണസദസ്സ് സംഘടിപ്പിച്ചു.എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ സുരേഷ് ആണ് പരിപാടി ഉദഘാടനം ചെയ്തത്.സ്കൂളിലെ<b>എൻ എസ്.എസ്,എസ്.പി,സി,ജെ.ആർ.സി </b>എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് പാനൂർ ബസ്സ്സ്റ്റാന്റിൽ ലഹരിവിരുദ്ധ ബോധവത്ക്കരണസദസ്സ് സംഘടിപ്പിച്ചത്.കൂത്തുപറമ്പ് എക്സൈസ് ഡിവിഷന്റയും പാനൂർ ജനമൈത്രി പോലീസിന്റയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പാനൂർ  എസ് എെ  പി .സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ച് തെരുവോര ചിത്രരചന,ലഹരിവിരുദ്ധ കവിതാലാപനം എന്നിവ നടത്തി.
[[ചിത്രം:Seimage.jpg|thumb|790px|centre]]<br>
[[പ്രമാണം:I12emage.JPG|thumb|230px|]]
*<font size=4>'''മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് വിശിഷ്ട ഹരിത വിദ്യാലയം      '''</font> 
കണ്ണൂർ : പ്രകൃതിയെ മനുഷ്യനുമായി അടുപ്പിക്കുന്നതിനും വിദ്യർത്ഥികളെ പാരിസ്ഥിതിക വിഷയങ്ങളിൽ തൽപരരാക്കുന്നതിനും മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2018-19 ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിനെ വിശിഷ്ട ഹരിത വിദ്യാലയമായി തിരഞ്ഞെടുത്തു .ഒരു ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിനെ വിശിഷ്ട ഹരിത വിദ്യാലയമാക്കിയത്.ഒരു ദേശത്തെ മുഴുവൻ പ്രകൃതിയോടിണക്കി പരിസ്ഥിതിയുടെ പ്രധാന്യം ഓരോരുത്തരിലും എത്തിക്കുന്നതിൽ ഇവർ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിയത്.പാറക്കെട്ട് നിറഞ്ഞ കുന്നിൻ മുകളിലെ വിദ്യാലയ പരിസരം ചെടിനട്ടും പൂക്കൾ വിരിയിച്ചും സീഡംഗങ്ങൾ അവർക്കൊപ്പം ചേർത്തു. ഹയർസെക്കൻഡറി വിഭാഗത്തിലെ 110 വിദ്യാർത്ഥികളുടെ രാപ്പകൽ ഭേദമന്യേയുള്ള പ്രവർത്തനമാണ് ഒരു ദേശത്തിന്റെ വിശിഷ്ട വിദ്യാലയമാക്കി മൊകേരി സ്‌കൂളിനെ മാറ്റിയത്. പഠന തിരക്കിനടിയിലും ഇവർ നടത്തിയ നൻമ നിറഞ്ഞ പ്രവർത്തനത്തിനുള്ള അംഗീകരമായാണ് വിശിഷ്ട ഹരിത വിദ്യാലയ പുരസ്‌കാരം തേടിയെത്തിയത്.
പുസ്തകങ്ങൾക്കും ചോറ്റു പാത്രത്തിനും പുറമെസീഡംഗങ്ങൾ കൈയ്യിൽ എപ്പോഴും ഒരു ടോർച്ചു കൂടി കരുതാറുണ്ട്.ഹയർസെക്കൻഡറിയിലെ പഠനഭാരം വൈകുന്നേരം അഴിച്ചു വെച്ചാണ് അവർ പരിസ്ഥിതി പ്രവർത്തനങ്ങളിൽ വ്യാപൃതരാവുന്നത്.മൊകേരി സ്‌കൂളിൽ നിന്ന് ഏഴു കിലോ മീററർ അകലെയാണ് കനകമല.ഇവിടെ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിനും കനകമലയുടെ പഴയപ്രതാപം വീണ്ടെടുക്കുന്നതിനും കൂട്ടായ ശ്രമമായിരുന്നു ഇത്. കനകമലയിലെ ജോലികൾ പൂർത്തിയാവുമ്പോൾ നേരം ഇരുട്ടും . തെരുവുവിളക്കുകളില്ലാത്ത വഴിയോരത്തുകൂടെ ടോർച്ച് തെളിച്ചാണ് അവർ വീട്ടിലെത്തുക. വീട്ടുകാരുടെ പൂർണ്ണ സമ്മതവും ഇക്കാര്യത്തിൽ കുട്ടികൾക്കുണ്ട്. പ്രകൃതിയോടും സമൂഹത്തോടും നമുക്ക് വലിയ ബാധ്യതയുണ്ടെന്നും അവ ചെയ്തു തീർക്കേണ്ടത് അത്യാവശ്യമാണെന്നും തിരിച്ചറിഞ്ഞതാണ് രാപ്പകൽ ഭേദമന്യേയുള്ള പ്രവർത്തനത്തിനുളള പിൻബലം. പിന്നെ സീഡ് കോർഡിനേറ്ററായ ബോട്ടണി വിഭാഗത്തിലെ ഡോ. പി.ദിലീപിന്റെ മേൽനോട്ടത്തിന്റെ നൈരന്തര്യവും.
ഇലഞ്ഞി, പാരിജാതം,ബിലിംപിക്ക, അത്തി, ചതുരനെല്ലി,ലക്ഷിതരു,രാജമല്ലി തുടങ്ങി മുപ്പത്തിയേഴ് ഇനംസസ്യങ്ങളാണ് കനകമലയിൽ വെച്ചു പിടിപ്പിച്ചത്. വൃക്ഷങ്ങളെ പരാദ സസ്യങ്ങളിൽ നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മരം ചുറ്റുന്ന ഇത്തിൾകണ്ണിയെയും മൂടില്ലാത്താളിയെയും എല്ലാം അവർ പിഴുതുമാറ്റി.സീഡ് ക്ലബ്ബിലെ ബയോ ഡൈവേഴ്‌സിറ്റി വിങ്ങിന്റെ കീഴിൽ റോക്ക് ഗാർഡൻ നിർമ്മിച്ചാണ് അവർ പാറക്കൂട്ടത്തെ ജൈവിക രീതിയിലേക്ക് മാറ്റിയത്.പിക്കാസും കൈക്കോട്ടും കൊണ്ട് അവർ പാറയെ ജൈവീകമാക്കി. പപ്പീലിയോ -ദി ബട്ടർഫ്‌ളൈ ഗാർഡൻ എന്ന പേരിൽ .ഭൂമിയിൽ നിന്ന് വേരറ്റു പോയേക്കാവുന്ന ചിത്രശലഭങ്ങളുടെ സംരക്ഷണമാണ് വിദ്യാലയത്തിലെ സീഡംഗങ്ങൾ ഏറ്റെടുത്തത്.സ്‌കൂളിലേക്കുള്ള വഴിയിൽ നിറയെ പപ്പായത്തോട്ടവുമുണ്ട്. ഹൈസ്‌കൂളിലെയും ഹയർസെൻഡറിയിലെയും 47 ഓളം മരങ്ങളും 26 ഓളം കുറ്റിച്ചെടികളും ഉൾപ്പെടുത്തി 73 സസ്യങ്ങളുടെ ശാസ്ത്രീയ നാമം പ്രദർശിപ്പിച്ചത് വിദ്യാർത്ഥികളുടെ അറിവ് കൂട്ടാൻ ഏറെ സഹായകമായി
ഊർജ്ജ സംരക്ഷത്തിനായി മെയിൻ സ്വിച്ച് ഓഫ് ചെയ്തുകൊണ്ടായിരുന്നു വിദ്യാർത്ഥികളുടെ ഇടപെടൽ .സീറോ അവർ എന്ന പേരിൽ ഉച്ചക്ക് 12.15 മുതൽ 1.15 വരെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക വഴി ദിനം പ്രതി മൂന്ന് യൂണിറ്റ് വൈദ്യുതിയാണ് ഇവർ ലാഭിക്കുന്നത്. ഓസിമം ഫോർ ഓസോൺ എന്ന പേരിൽ സ്‌കൂളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും തുളസി വെച്ചു പിടിപ്പിച്ചു.അന്തരീക്ഷത്തെ ശുദ്ധമാക്കുന്നതിൽ തുളസിക്ക് പ്രധാന പങ്കുവഹിക്കനാവുമെന്ന കണ്ടെത്തലാണ് സീഡംഗങ്ങളെ ഇതിനായി പ്രേരിപ്പിച്ചത്.മൊകേരി, കുന്നോത്തുപറമ്പ്, ചെണ്ടയാട്, പാട്യം, വള്ള്യായി, കൂരാറ,കതിരൂർ എന്നീ ബസ് കാത്തിരപ്പു കേന്ദ്രങ്ങളിലാണ് തുളസി വെച്ചു പിടിപ്പിച്ചത്. കണ്ടലും ഞണ്ടും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിക്കുന്നവരോട് മൊകേരി സ്‌കൂളിലെ സീഡംഗങ്ങൾക്ക് കുറെ പറയാനുണ്ട്. കണ്ടൽ ചെടിയിൽ നിന്ന് മുളപൊട്ടി വീഴുന്ന തൈകളെ വലിച്ച് മറ്റൊരിടത്തേക്ക് എത്തിക്കുന്നതിലും ഞണ്ടുകൾക്ക് പങ്കുണ്ട്. കണ്ടലുകൾ സംരക്ഷിക്കുന്നതിൽ ഇവ പ്രധാന പങ്കുവഹിക്കുന്നു. ഈ തിരിച്ചറിവാണ് കുട്ടികളെ കണ്ടലിനൊപ്പം വംശനാശ ഭീഷണി നേരിടുന്ന ഞണ്ടിനെയും സംരക്ഷിക്കാൻ പ്രേരിപ്പിച്ചത്. കുയ്യാലി പുഴയോരത്തെ കണ്ടൽ കാടുകളിൽ ഞണ്ടുകളെ നിക്ഷേപിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. നിയോ സർമേഷ്യം, മലബാറി കം പാരാസൈസർമാ, പ്ലിക്കേഷ്യം എന്നീ ഇനം ഞണ്ടുകളാണ് കണ്ടലുകൾക്ക് തുണയാവുന്നത് ദേശാടന കിളികളുടെയും വിവിധ മത്സ്യങ്ങളുടെയും ആവാസ കേന്ദ്രമായ കുന്നോത്തുമുക്ക് തോടിനെ മാലിന്യമുക്തമാക്കികഠിന ശ്രമത്തിലൂടെ തെളിനീരൊഴുക്കിയതും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറിയിലെ സീഡംഗങ്ങൾ തന്നെ<br>
[[പ്രമാണം:20190327_100540.resized.jpg|260px|I]]
[[പ്രമാണം:20190327_100555.resized.jpg|260px|]]
[[പ്രമാണം:20190327_100609.resized.jpg|260px|I]]
[[പ്രമാണം:20190327_100946.resized.jpg|260px|]]
=== <u>ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും- 2017-18</u>===
* <font size=4> '''കലോൽസവം'''</font>
ചിലമ്പും പക്കമേളങ്ങളും നിറങ്ങളും പെയ്തിറങ്ങുന്ന വേദികളിൽ  രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ പ്രകാശം ചൊരിയുന്നു.1998 ൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC<font color=red size=3>പാനൂർ  </font>] ഉപജില്ലാ കലോത്സവത്തിൽ  കിരീടമണിഞ്ഞുകൊണ്ട് ഈ സ്കൂൾ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു.പിന്നീട്കഴിഞ്ഞ 23 വർഷമായി പാനൂർ ഉപജില്ലയിൽ കലോത്സവം ,അറബികലോത്സവം,,സംസ്കൃതോത്സവം എന്നിവയിൽ വിജയകിരീടം ചൂടുന്നു.കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ കഴിഞ്ഞ പലവർഷങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടി കണ്ണൂർ റവന്യു ജില്ലയിലെ മികച്ച വിദ്യാലയമായി മാറാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. '''കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ തുടർച്ചയായി രണ്ട്തവണ (2015-16,2016-17)ചാമ്പ്യൻഷിപ്പ് നേടി മികച്ച വിദ്യാലയമായി മാറി'''.ഇക്കഴിഞ്ഞ കണ്ണൂർ റവന്യു ജില്ലാ [[കലോത്സവത്തിൽ ]] റണ്ണേഴ്‌സ് അപ്പ്,'''അറബിക്ക്  കലോത്സവത്തിൽ ചാമ്പ്യൻമാർ'''സംസ്ഥാനതലത്തിൽ നാല്പതോളം വിദ്യാർതഥി‍കൾക്ക്എ ഗ്രേഡ്.ഗ്രൂപ്പിനങ്ങളിൽ ഒപ്പന,ദഫ്‌മുട്ട്,പരിചമുട്ട്,ചെണ്ടമേളം ഇവയിൽ എ ഗ്രേഡ് സംസ്ഥാനതലത്തിൽ ലഭിച്ചിട്ടുണ്ട്
<table>
<tr>
<td>
[[ചിത്രം : DS34gC 0022.resized.JPG|thumb|290px|left|"കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ മികച്ച വിദ്യാലയം 2015-16"]]
</td>
<td>
[[ചിത്രം : DSCdrf6 0094.resized.JPG|thumb|290px|left|"കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ മികച്ച വിദ്യാലയം 2016-17"]]
</td>
<td>
[[ചിത്രം : DS4gt6C 0335.resized.jpg|thumb|290px|right|"കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ റണ്ണേഴ്‌സ് അപ്പ്.2017-18"]]
</td>
</tr>
</table>
* <font size=4> '''പ്രവൃത്തി പരിചയം'''</font>
പാനൂർ ഉപജില്ലാ ചാമ്പ്യൻഷിപ്പ്,,ജില്ലാ തലത്തിൽ മികച്ച വിദ്യാലയം ഓവറോൾ ചാമ്പ്യൻഷിപ്പ് ,സംസ്ഥാനതലത്തിൽ [[അ‍ഞ്ച് ഇനങ്ങളിൽ ]] പങ്കെടുത്ത് രണ്ട് ഇനങ്ങളിൽ രണ്ടാം സ്ഥാനം,,മൂന്നിനങ്ങളിൽ എ ഗ്രേഡ്,
<font size=4> 
*'''എസ്.എസ്,എൽ.സി റിസൽട്ട് 2017-18'''</font>
ഇക്കഴിഞ്ഞ എസ്.എസ്,എൽ.സി  പരീക്ഷയിൽ 1124 കുട്ടികൾ  പരീക്ഷയെഴുതിയതിൽ 1121 കുട്ടികൾ വിജയിച്ചു.141 കുട്ടികൾക്ക് ഫുൾ എ പ്ലസ്സ്,74 കുട്ടികൾക്ക് 9 വിഷയത്തിൽ എ പ്ലസ്സ്.വിജയം 99.5 ശതമാനം. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ എസ്.എസ്,എൽ.സി പരീക്ഷയ്കിരുത്തിയത് ഞങ്ങളുടെ സ്കൂളായിരുന്നു.അതുപോലെ ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ്സ് നേടിയതും ഞങ്ങളുടെ സ്കൂൾ തന്നെ [[ എസ്.എസ്,എൽ.സി  പരീക്ഷ ]]യിൽ സ്കൂൾ തുടങ്ങിയത് മുതൽ ഇന്നേവരെ ഉന്നത വിജയമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ.നിലനിർത്തിപോരുന്നത്.അർപ്പണബോധവും ആത്മാർത്ഥതയും കൈമുതലായുള്ള ഒരു പറ്റം <font color=blue size=3>[[ അധ്യാപികാധ്യപകൻമാരുടെ ]] </font>കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഞങ്ങളുടെ ഈ ഉന്നത വിജയം
<font size=4> 
*'''ഹയർസെക്കന്ററി റിസൽട്ട് 2017-18'''</font>
ഇക്കഴിഞ്ഞ ഹയർസെക്കന്ററി പരീക്ഷയിൽ മികച്ചവിജയം.. 27 കുട്ടികൾക്ക് ഫുൾ എ പ്ലസ്സ്.'''പ്ലസ് ടു''' പരീക്ഷയിൽ '''മുഴുവൻ മാർക്കും പ്രത്യുഷ് കോമത്ത്,സ്റ്റെഫി''' എന്നീ 2 വിദ്യാർത്ഥികൾക്ക് ലഭിച്ചു..4 പേർക്ക് രണ്ടാം വർഷം മുഴുവൻ മാർക്ക്..60 പേർക്ക് 90% ത്തിൽ കൂടുതൽ മാർക്ക്.
*പ്ലസ് ടു പരീക്ഷയിൽ ആകെ മാർക്കായ '''1200 ൽ 1200''' മാർക്കും ലഭിച്ച ഞങ്ങളുടെ അഭിമാന താരങ്ങൾ
<table>
<tr>
<td>
[[ചിത്രം : Full mark prathush komath.jpg|thumb|215px|left|"''പ്രത്യുഷ് കോമത്ത്''"]]
</td>
<td>
[[ചിത്രം : Full mark steffi.jpg|thumb|190px|left|"സ്റ്റെഫി"]]
</td>
</tr>
</table>
<font size=4>
* '''ശാസ്തമേള.'''</font>
മുഴുവൻ വിഭാഗത്തിലും ഉപജില്ലാ ചാമ്പ്യൻഷിപ്പ്,
റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിൽ മൊകേരി രാജീവ്ഗാന്ധി .മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ  41 പോയിന്റോടെ ഓവറോൾ ചാമ്പ്യന്മാരായി. '''തുടർച്ചയായി രണ്ടാംതവണയാണ് ചാമ്പ്യൻഷിപ്പ്''' ലഭിക്കുന്നത്.ശാസ്‌ത്രോത്സവത്തിൽ വിജയം നേടിയവർ: കെ.സ്‌നിഗ്ധ (സയൻസ് ക്വിസ്-ഒന്നാംസ്ഥാനം), നിഹാര പ്രജോഷ് (ടാലന്റ് സർച്ച് എക്‌സാം-ഒന്നാംസ്ഥാനം)അമൃതശ്രീ, അനുഗ്രഹ ദിനേശ് (സ്റ്റിൽമോഡൽ-ഒന്നാംസ്ഥാനം), മുഹമ്മദ് ഹാഫിസ്, ഷഫാസ് (പ്രോജക്ട്-മൂന്നാംസ്ഥാനം), മുഹമ്മദ് ഫർഹാൻ, അക്ഷയ ആർ.വത്സൻ (ഇംപ്രൊവൈസ്ഡ് എക്‌സ്​പിരിമെന്റ്-എ ഗ്രേഡ്), നിവേദ് എസ്.കുമാർ, നന്ദകൃഷ്ണ (വർക്കിങ് മോഡൽ-എ ഗ്രേഡ്), '''സംസ്ഥാന ശാസ്ത്രമേളയിൽ തുടർച്ചയായി [[ രണ്ട്തവണ (2015-16,2016-17)ചാമ്പ്യൻഷിപ്പ് നേടി ]]  സംസ്ഥാനത്തെ മികച്ച വിദ്യാലയമായി മാറി '''.കഴിഞ്ഞ വർഷത്തെ  [http://schoolsasthrolsavam.in/site17/index.php/welcome/schoolpoints/1/3<font color=red size=3>സംസ്ഥാന ശാസ്ത്രമേളയിൽ  </font>]  ശാസ്ത്ര ക്വിസ്സിൽ(ഹൈസ്തകൂൾവിഭാഗം) ഒന്നാം സ്ഥാനം ,സ്റ്റിൽ മോഡലിൽ എ ഗ്രേ‍ഡ്
<font size=4>
* '''ഗണിതശാസ്ത്ര മേള'''.</font>
ജില്ലാ ഗണിതശാസ്ത്ര മേളയിൽ  ഓവറോൾ ചാമ്പ്യൻഷിപ്പ്,[http://schoolsasthrolsavam.in/site17/index.php/welcome/schoolpoints/2/3 <font color=red size=3>സംസ്ഥാനമേളയിൽ  </font>] അ‍ഞ്ച് കുട്ടികൾ പങ്കെടുത്ത് മൂന്ന് ഇനങ്ങളിൽ രണ്ടാം സ്ഥാനം,രണ്ടിനത്തിൽ എ ഗ്രേഡ്,സംസ്ഥനത്തെ മികച്ച  വിദ്യാലയത്തിനുള്ള മൂന്നാം സ്ഥാനവും ഈ വിദ്യാലയത്തിനാണ്
<font size=4>
* '''ഐ.ടി.മേള'''.</font>
ഉപജില്ലാ ചാമ്പ്യൻഷിപ്പ്,ജില്ലാ ഐ.ടി.മേളയിൽ ഐ.ടി.ക്വിസ്സിൽ  ഒന്നാം സ്ഥാനം ഐ.ടി.പ്രോജക്ട് രണ്ടാം സ്ഥാനം, [http://schoolsasthrolsavam.in/site17/index.php/itfest/schoolpoints/3<font color=red size=3>സംസ്ഥാന ഐ.ടി.മേളയിൽ </font>]  ഐ.ടി.ക്വിസ്സിൽ രണ്ടാം സ്ഥാനം,ഐ.ടി.പ്രോജക്ട് ബി ഗ്രേഡ്
<font size=4>
*''' ചെസ്സ്'''</font>
വിസ്‍മയ കെ സി  എന്ന വിദ്യാർത്ഥിനി ദേശീയതലത്തിൽ ചെസ്സ്മത്സരത്തിൽ പങ്കെടുത്ത് ആറാം സ്ഥനം നേടി കേരളത്തിന്റെയും സ്കൂളിന്റെയും അഭിമാനമായി
<font size=4>
*''' ലഹരി വിരുദ്ധ റാലി'''</font>
ലഹരി വിരുദ്ധ ദിനത്തിൽ അസംമ്പ്ലിയിൽ വെച്ച് ഹെസ്‍മാസ്റ്റർ ലഹരിയുടെ ദുരുപയോഗത്തെകുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുന്ന പ്രഭാഷണം നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തി.ലഹരിവിരുദ്ധ റാലിയും നടന്നു.വിദ്യാർത്ഥികൾ .ലഹരിവിരുദ്ധ പോസ്റ്റർ രചന നടത്തി സ്കൂൾ പരിധിയിൽ പെട്ട കടകളിലും ,വീടുകളിലും എക്സൈസ് സബ്ബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ലഘുലേഖ വിതരണം ചെയ്തു.<br>
[[പ്രമാണം:DSlCN1638.resized.JPG|190px|I]]
[[പ്രമാണം:DSCpN1645.resized.JPG|190px|]]
[[പ്രമാണം:DSCt7N1672.resized.JPG|190px|I]]
[[പ്രമാണം:DSCo0N1706.resized.JPG|190px|]]
[[പ്രമാണം:IuiMG 0673.resized.JPG|190px|I]]
<font size=4>
* '''അക്ഷരമുറ്റം ക്വിസ്'''</font>
[[പ്രമാണം:PRM52 1987.resized.JPG|thumb|210px|അക്ഷരമുറ്റം ക്വിസ്]]
15000 സ്കൂളിൽനിന്ന് 40 ലക്ഷം കുട്ടികൾ പങ്കെടുത്ത ഒഡീസിയ-ദേശാഭിമാനി  [https://ml.wikipedia.org/wiki/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%AE%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82<font color=red size=3>അക്ഷരമുറ്റം ക്വിസിൽ  </font>]  വിജയകിരീടം ചൂടിയത് 16 മിടുക്കർ. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് കണ്ണൂർ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെകെ സ്നിഗ്ധയും കൃഷ്ണപ്രീയ എസ് മനോജുമാണ്. കതിരൂർ എരുവട്ടി സ്നിഗ്ധം വീട്ടിൽ സതീഷ്കുമാറിന്റെയും പ്രജിതയുടെയും മകളാണ് സ്നിഗ്ധ. പുത്തൂർ കുജേരി കുനിയിൽവീട്ടിൽ മനോജ്കുമാറും സ്നേഹലതയുമാണ് കൃഷ്ണപ്രീയയുടെ മാതാപിതാക്കൾ. ഒന്നാം സമ്മാനം 1 ലക്ഷം രൂപയും ഉത്തരേന്ത്യൻ ടൂറും..സമ്മാനം വിദ്യാർത്ഥികൾ മലയാളികളുടെ പ്രിയ താരം മോഹൻലാലിൽ നിന്നും ഏറ്റുവാങ്ങി
* <font size=4> '''ഹരിതനിധി'''</font>
കൃഷി,പൂന്തോട്ടം ഔഷധത്തോട്ടം ,എന്നിവ വികസിപ്പിച്ചെടുത്തുകൊണ്ട് സ്കൂളിൽ പച്ചപ്പുണ്ടക്കുക പ്രകൃതിയെ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2700 ൽ പരം പാക്കറ്റു വിത്തുകൾ സ്കൂളിൽ വിതരണം ചെയ്യുകയുണ്ടായി.
[[പ്രമാണം:DSh675C 0175.resized.JPG|thumb|190px|യോഗ ദിനാചരണം]]
*<font size=4>'''യോഗ ദിനാചരണം'''</font>
ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവും അതിലൂടെ ഏകാഗ്രതയും കെെവരിക്കുകയാണ് [[ യോഗയുടെ ]]  പ്രാഥമികലക്ഷ്യമെന്ന് കുട്ടികളെ ഉദ്‌ബോദിപ്പിച്ചു.സ്കൂൾ ഗ്രൗണ്ടിൽവെച്ച് കുട്ടികൾക്ക്  [https://ml.wikipedia.org/wiki/%E0%B4%AF%E0%B5%8B%E0%B4%97%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82<font color=red size=3>യോഗ  </font>]  ക്കായി ശരീരത്തെ സജ്ജമാക്കുന്നതിനുള്ള എക്സൈസുകൾ കുട്ടികൾക്ക് കാണിച്ചുകൊടുക്കുകയും കുട്ടികളെ കൊണ്ട് ചെയ്യിക്കുകയും ചെയ്തു. സ്കൂൾ കായികാധ്യാപകനായ രമേശൻമാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ഇത് സംഘടിപ്പിച്ചത്.‌
*<font size=4>'''ഹൈസ്കൂൾ മികവ്'''</font>
ജില്ലയിലെ ഹൈസ്കൂൾ പ്രധാനാധ്യാപകർക്കായി ആർ.എം എസ് എ യുടെ നേതൃത്വത്തിൽ നടന്ന സ്കൂൾ ലീഡർഷിപ്പ് ഡവലപ്പ്മെന്റ് പരിപാടിയിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ അവതരിപ്പിച്ച പ്രോജക്ടിന് ഒന്നാം സ്ഥാനം ലഭിച്ചു.കുട്ടികളുടെ പങ്കാളിത്തതോടുകൂടി ബാലസഭകൾ സംഘടിപ്പിച്ച് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ കൊണ്ടുവരുന്ന പ്രവർത്തനമാണ് മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ നടപ്പിലാക്കിയത്.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന നൂറ്റിഇരുപതിലേറെ കുട്ടികളെ മുൻനിരയിൽ കൊണ്ടുവരാൻ ഈ പ്രവർത്തനം കൊണ്ട് സാധിച്ചു
*<font size=4>  '''രക്ത ദാനം മഹാദാനം'''</font>
[[പ്രമാണം:Blood donation 0075.resized.JPG|thumb|210px| രക്ത ദാനം ]]
ഒരാൾക്ക് ജീവൻ പകർന്നുനൽകാൻ മനുഷ്യൻ അശക്‌തനാണ്. എന്നാൽ, ജീവൻ നിലനിർത്താൻ ആവശ്യമായ രക്തം പകർന്നുനൽകാൻ മനുഷ്യനാകും. അതുകൊണ്ടുതന്നെയാണ് രക്തദാനത്തെ മഹാദാനമായും ജീവദാനമായും വാഴ്‌ത്തുന്നത്. അത്യാഹിതങ്ങളിലും രോഗാവസ്ഥയിലും ജീവനുവേണ്ടി കേഴുന്ന സഹജീവിക്ക് നൽകാവുന്ന ഏറ്റവും വലിയ ജീവജലമായി രക്തദാനത്തെ
വിലയിരുത്താം.അപകടങ്ങളും രോഗങ്ങളും കൂടിവരുന്ന ഇക്കാലത്ത് രക്തത്തിന്റെ ആവശ്യകതയും അതോടൊപ്പം രക്തദാനത്തിന്റെ പ്രസക്തിയും കൂടുന്നു .രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവാണ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നത്.  [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE%E0%B4%BE_%E0%B4%AA%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%BD<font color=red size=3>ഹിരോഷിമാ ദിനത്തിൽ  </font>]  സ്കൂളിലെ അറുപതോളം അദ്ധാപകർ മലബാർ കാൻസർ സെന്ററിലേക്ക് രക്തം ദാനം നല്കി  ഒരു മാതൃക കാണിച്ചു.ഈ മഹത്തായ നന്മ ചെയ്ത എല്ലാ അധ്യാപികാധ്യപകന്മാർക്കും അഭിനന്ദനങ്ങൾ
*<font size=4> '''ബെസ്റ്റ് പ്ലാറ്റൂൺ'''</font>
2018 റിപ്പബ്ലിക്ക് ദിനത്തിലെ [[ ബെസ്റ്റ് പ്ലാറ്റൂൺ ]] ആയി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ [https://schoolwiki.in/%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%80%E0%B4%B5%E0%B5%8D_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF_%E0%B4%AE%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%BD_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%AE%E0%B5%8A%E0%B4%95%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B4%A1%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%95%E0%B4%BE%E0%B4%A1%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-17#.E0.B4.B8.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.82.E0.B4.A1.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D_.E0.B4.AA.E0.B5.8B.E0.B4.B2.E0.B5.80.E0.B4.B8.E0.B5.8D_.E0.B4.95.E0.B4.BE.E0.B4.A1.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8D<font color=blue size=3>സ്റ്റൂഡന്റ് പോലീസ് കാഡറ്റ്  </font>]യൂണിറ്റിനെ തിരഞ്ഞെടുത്തു. കണ്ണൂർ പോലീസ് ഗ്രണ്ടിൽ വെച്ചായിരുന്നു പരേ‍ഡ്. കണ്ണൂർ കലക്ടർ മീർ മുഹമ്മദലിയുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറിൽ നിന്നും കാഡറ്റുകൾ അവാർഡ്ഏറ്റുവാങ്ങി
*<font size=4> '''കുടയൊരു മാതൃക'''</font>
[[പ്രമാണം:Kudanirmanam.png|thumb|210px| കുടയൊരു മാതൃക ]]
കുടയൊരു മാതൃകയാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ നല്ല പാഠം പ്രവർത്തകർക്ക്. വിദ്യാർത്ഥികൾ തന്നെ  നിർമ്മിക്കുന്ന കുട വിറ്റു കിട്ടുന്ന വരുമാനംചെലവഴിക്കുന്നത്പാവപ്പെട്ട വിദ്യർത്ഥികളുടെ പഠനച്ചെലവിന് .മഴയിൽ നിന്ന് മാത്രമല്ല കുട ഇവർക്ക് തുണയാവുന്നത് .വിദ്യാലയത്തിൽ നിർമ്മിച്ച കുടകൾ സ്കൂളിൽ തന്നെ വിൽപ്പന നടത്തി.അടുത്ത വേനലവധിക്കലത്ത്  കൂടുതൽ കുടകൾ നിർമ്മിച്ച് വിപണിയിൽ വിതരണത്തിലെത്തിക്കും. കുടവിൽപ്പനയിൽ നിന്നു ലഭിക്കുന്ന ലാഭം പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യസ ആവശ്യങ്ങൾക്കായി ചെലവഴിക്കും.കോഴിക്കോട് ഗാന്ധിഗ്രാമം കോ-ഓർഡിനേറ്റർ വിനിൽരാജാണ് കുടനിർമ്മാണത്തിന് പരിശീലനം നൽക്കുന്നത്.വിദ്യാർത്ഥികൾ നിർമ്മിച്ച കുടയുടെ ആദ്യവിൽപ്പന പാനൂർ സി ഐ വി.വി.ബെന്നി നിർവഹിച്ചു
*<font size=4> '''ഹരിത കേരളമിഷനും  മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ സ്കൂൾ മാതൃകയായി'''</font>
കേരളസംസ്ഥനത്ത് ഡസംബർ 1ന് ആരംഭിച്ച ഹരിതകേരളം പദ്ധതിയിലേക്ക് കണ്ണൂർ ജില്ലാകലക്ടർ മാതൃകാവിദ്യാലയമായി തിരഞ്ഞെടുത്ത മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ  പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി മാതൃകയായി.ശുചിത്വ-മാലിന്യ സംസ്കരണം ,ജൈവകൃഷി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്കികൊണ്ടാണ് പ്രവർത്തനം
ആരംഭിച്ചത്. വിദ്യാലയത്തിലെ എസ്.പി.സി യൂണിറ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ജെ.ആർ.സി,സ്കൗട്ട്&ഗൈഡ്സ് തുടങ്ങിയ സന്നദ്ധ സംഘടനകൾ സംയുക്തമായി 3500 ഓളം വിദ്യർത്ഥികളുടെ വീട്ടിൽ നിന്നും പരിസരങ്ങളിൽ നിന്നും ഒരു ലക്ഷത്തോളം കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്ക് സഞ്ചികളും മറ്റും വിദ്യാലയത്തിൽ ശേഖരിച്ചു. എസ്.പി.സി യൂണിറ്റ് വിദ്യാലയത്തിലെ 5 ബ്ലോക്കുകളിൽ ഉപയോഗ്യ ശൂന്യമായ പേനകൾ ശേഖരിക്കുന്നതിനായി സ്ഥാപിച്ച 20 ബോക്സുകളിൽ 15000 ത്തോളം പേനയുടെ ഒഴിഞ്ഞ ഓടകൾ സംഭരിക്കുകയുണ്ടായി. ഡസംബർ 2 മുതൽ 8വരെ നടത്തിയ നിരന്തരപ്രവർത്തനത്തിന്റെ ഭാഗമായാണ്  ഈ നേട്ടം കൈവരിച്ചത്.ജൈവകൃഷിക്കായി വിദ്യാലയത്തിന് പിറകിൽ ലഭ്യമായ സ്ഥലത്ത്  വിളയിച്ച പച്ചക്കറികൾ ദൈനംദിന ഉച്ചഭക്ഷണപദ്ധതിക്ക് ഒരുമുതൽക്കൂട്ടായി മാറി.
<table>
<tr>
<td>
[[ചിത്രം : Hju 0110.resized.JPG|thumb|290px|left|"പ്ലാസ്റ്റിക്ക് സഞ്ചികളും,പേനയുടെ ഒഴിഞ്ഞ ഓടകളും"]]
</td>
<td>
[[ചിത്രം : Spc3.resized.JPG|thumb|260px|left|"പ്ലാസ്റ്റിക്ക് സഞ്ചി"]]
</td>
<td>
[[ചിത്രം : Uik7.JPG|thumb|290px|right|"ജൈവകൃഷി "]]
</td>
</tr>
</table>
*<font size=4> '''പ്രകൃതിപഠന സഹവാസ ക്യാമ്പ്'''</font>
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ മൊകേരിയിലെ എസ്.പി.സി  കേഡറ്റുകളുടെ പ്രകൃതിപഠന സഹവാസ ക്യാമ്പ് ആറളം വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ നടന്നു.ആറളം വനമേഖലയിലെ പ്രത്യേകതരം ജീവജാലങ്ങളേയും പക്ഷിമൃഗാദികളെയും തൊട്ടറിഞ്ഞും കണ്ടും കൊണ്ടുള്ള യാത്ര അവിസ്മരണീയമായ അനുഭവങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു. വിവിധതരം ചെടികൾ ,വള്ളികൾ മരങ്ങൾ എന്നിവ കാണാനും അതിന്റെ പ്രത്യകതകൾ മനസ്സിലാക്കാനും ഈ ക്യാമ്പിലൂടെ സാധിച്ചു.ആറളം ചീഫ് ഫാക്കൽട്ടി  കെ പി രാമചന്ദ്രന്റെ നേതൃത്വത്തിൽ ആറളം വനാന്തർ ഭഗത്തുള്ള യാത്ര വന്യമൃഗങ്ങളെ അറിഞ്ഞുകൊണ്ടുള്ളതായിരുന്നു. ആറളംവനമേഖലയെ പറ്റിയുള്ള സ്ലൈഡ് പ്രസന്റേഷനിലൂടെ  വനാന്തർ ഭാഗത്തിന്റെ പാരിസ്ഥിതിക പ്രത്യേകതകൾ അവിടെ കാണപ്പെടുന്ന ജീവജാലങ്ങൾ എന്നിവ കാഡറ്റുകൾക്ക് പരിചയപ്പെടുത്തി.കേരളത്തിലെ വിവിധങ്ങളായ വന്യമൃഗസംരക്ഷണകേന്ദ്രങ്ങളെ പറ്റിയും അവിടെ സംരക്ഷിക്കപ്പെടുന്ന ജീവജാലങ്ങളെ പറ്റിയും അവ ഇന്ന് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും വെളിവാക്കുന്ന  സിഡി പ്രദർശനങ്ങളും നടന്നു.ആറളം ഇൻൻറർ പ്രിറ്റേഷൻ സെന്റെറിന്റെ പശ്ചിമഘട്ട വനമേഖല കേരളത്തിന്റെ കാലാവസ്ഥ പ്രത്യേകതയ്ക്കും ദൈനംദിനജീവിതത്തിനും എത്രത്തോളം അത്യാവശ്യമാണെന്ന് മനസ്സിലാക്കാനും കഴിഞ്ഞു.ആറളം വനമേഖലയിൽ കാണപ്പെടുന്ന 240 ഓളം വരുന്ന ചിത്രശലഭങ്ങളെയും ഇവിടെ ആറിയാൻ കഴിഞ്ഞു കണ്ണൂർ ജില്ലയുടെ ജലശ്രോതസ്സായ ചീങ്കണ്ണി പുഴയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ കാഡറ്റുകൾക്ക് കഴിഞ്ഞു.
<table>
<tr>
<td>
[[ചിത്രം : DS26CF2300.resized.JPG|thumb|290px|left|"പ്രകൃതിപഠന സഹവാസ ക്യാമ്പ് "]]
</td>
<td>
[[ചിത്രം : D3DSCFe2v299.resized.JPG|thumb|290px|left|"പ്രകൃതിപഠന സഹവാസ ക്യാമ്പ്"]]
</td>
<td>
[[ചിത്രം : DSdtCF2304.resized.JPG|thumb|290px|right|"പ്രകൃതിപഠന സഹവാസ ക്യാമ്പ്"]]
</td>
</tr>
</table>=== <u>ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും- 2017-18</u>===
2,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/540848...699359" എന്ന താളിൽനിന്ന് ശേഖരിച്ചത്