"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 228: വരി 228:

===2016 - 17===
===2016 - 17===
[[പ്രമാണം:20180910 183636.jpg|75px|left|]]
*പിടിഎ പ്രസിഡന്റ് ജിഷു സി. സി
*പിടിഎ പ്രസിഡന്റ് ജിഷു സി. സി
[[പ്രമാണം:20180910 183636.jpg|100px|left|]]

===2015 - 16===
===2015 - 16===

18:43, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിന്റെ സർവ്വതേമുഖമായ പുരോഗതിക്കായി സദാപ്രവർത്തന നിരതമാണ് വാകേരിസ്കൂളിലെ പി.ടി.എ കമ്മറ്റി. തുടർച്ചയായി രണ്ടുവർഷം ജില്ലയിലെ മികച്ച പി.ടി.എ കമ്മറ്റിയായി തിരഞ്ഞെടുക്കപ്പട്ടു എന്നതുതന്നെ ഇവിടുത്തെ പി.ടി.എ കമ്മറ്റിയുടെ പ്രവർത്തനമികവിനും അർപ്പണബോധത്തിനുമുള്ള അംഗീകാരമാണ്.

പിടിഏ കമ്മറ്റി 2017 -18

• പി.ടി.എ പ്രസിഡണ്ട് : അജിത്ത് മാവത്ത്
• വൈസ് പ്രസിഡണ്ട്: രമ ജയൻ
• സെക്രട്ടറി  : അബ്രഹാം വി. ടി (ഹെഡ്മാസ്റ്റർ)
• ജോ.സെക്രട്ടറി  : ആശ എം ടി ( പ്രിൻസിപ്പാൾ)
• ഖജാൻജി  : സിനിമോൾ എസ് എസ്
• എംജി വിനു ‌
• സിസി ജിഷg ‌
• സി എം ഷാജി ‌
• നൗഷാദ് ‌
• പി ഉദയൻ ‌
• ജയശ്രീ ‌
• സിന്ധു സുഭാഷ് ‌
• റഷീദ ഹുസൈൻ ‌
• സാബിറ ഹനീഫ ‌

പിടിഎ റിപ്പോർട്ട് 2017 -18

തികഞ്ഞ അഭിമാനത്തോടും സംതൃപ്തിയോടുകൂടിയാണ് 2017-18 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് നിങ്ങളുടെ മുമ്പിൽ സമർപ്പിക്കുന്നത്. എസ് എസ് എൽ സി വിദ്യാർത്ഥികളുടെ 94% വിജയവും സേ പരീക്ഷക്ക് ശേഷം അത് 98.5 ശതമാനമായും വർദ്ധിച്ചു. വി. എച്ച്.എസ്‍ ഇ വിദ്യാർത്ഥികളുടെ 70% വിജയവും പഠനാനുബന്ധ പ്രവർത്തനങ്ങളിലെ മുന്നേറ്റവും എല്ലാം കൊണ്ട് വയനാട് ജില്ലയിലെ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ സ്കൂൾ ആയി മാറാൻ കഴിഞ്ഞ വർഷം നമുക്ക് കഴിഞ്ഞു അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ, സന്നദ്ധസംഘടനകൾ, വ്യാപാരി വ്യവസായികൾ, മറ്റിതരസ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ സജീവമായ ഇടപെടലുകളും സഹായസഹകരണങ്ങളും ആണ് നമ്മുടെ സ്കൂളിലെ മികച്ച വിജയത്തിനും മികവാർന്ന പ്രവർത്തനത്തിനും പിന്നിലുള്ളത്. ഈ ഉജ്വല വിജയത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും പി.ടി.എ യുടെ കൃതജ്ഞതയും കടപ്പാടും അറിയിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു.
2017 ആഗസ്റ്റ് മാസം പത്താം തീയതി വ്യാഴാഴ്ച ചേർന്ന യോഗം ജനറൽബോഡി യോഗം ശ്രീ. അജിത്ത് എം എം, എംജി വിനു,സിസി ജിഷു, സി എം ഷാജി, നൗഷാദ്, പി ഉദയൻ, ജയശ്രീ, സിന്ധു സുഭാഷ്, രമ ജയൻ, റഷീദ ഹുസൈൻ, സാബിറ ഹനീഫ എന്നിവർ അംഗങ്ങളായ 11 അംഗഎക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ശ്രീ. അജിത്ത് എം എം, (പ്രസിഡൻറ്) രമ ജയൻ (വൈസ് പ്രസിഡണ്ട്) എന്നിവരെ ഈ കമ്മിറ്റി തെരഞ്ഞെടുത്തു അധ്യാപക പ്രതിനിധികളായി എബ്രഹാം മാസ്റ്റർ, സിനിമോൾ ടീച്ചർ, റോയി മാസ്റ്റർ, ശ്രീജിത്ത് മാസ്റ്റർ, രതീഷ് മാസ്റ്റർ, പത്മനാഭൻ മാസ്റ്റർ, ഗീതാഞ്ജലി ടീച്ചർ ,മോഹനൻ മാസ്റ്റർ, ഷീനടീച്ചർ, സ്വരാജ് മാസ്റ്റർ, ഷീജ ടീച്ചർ എന്നിവരെയും തെരഞ്ഞെടുത്തു. 21 അംഗ കമ്മറ്റി നാളിതുവരെ 16 യോഗങ്ങൾ ചേർത്തിട്ടുണ്ട് യോഗങ്ങളിൽ താഴെപ്പറയും പ്രകാരമാണ് ഹാജർ നില
അജിത്ത് എം എം 16
എംജി വിനു 10 ‌
സിസി ജിഷു 14
ജയശ്രീ 6
സിന്ധുസുഭാഷ് 14
രമ ജയൻ 12
റഷീദ ഹുസൈൻ 8
സാജിറ ഹനീഫ 6
നൗഷാദ് 13
സി എം ഷാജി 9
ഉദയൻ 5
17 8 2017 ചേർന്ന് മദർ പി.ടി.എ രൂപീകരണയോഗത്തിൽ 134 അമ്മമാർ പങ്കെടുത്തു. ഏഴ് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വത്സാ കുഞ്ഞുമോൻ, ലൈലാ മുംതാസ്, ഷൈജ സുരേഷ്, രേഖ രവീന്ദ്രൻ സമീറ കെ, സുനീറ റ്റി ഷാഹിദ എം എന്നിവരെ തെരഞ്ഞെടുത്തു ശ്രീമതി സുനീറ റ്റി പ്രസിഡണ്ടായും വത്സ കുഞ്ഞുമോനെ വൈസ് പ്രസിഡണ്ടായും യോഗം തെരഞ്ഞെടുത്തു

എസ്എസ്എൽസി വിജയശതമാനം

2017-18 അധ്യയനവർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 94% വിജയം കൈവരിക്കാൻ നമുക്ക് സാധിച്ചു ഇതിൽ ഒരു കുട്ടിക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് നേടാൻ സാധിച്ചു ഈ വിജയം സാധ്യമായ കുമാരി യദുകൃഷ്ണയെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നു എല്ലാ വിഷയങ്ങളിലും എപ്ലസ് ഗ്രേഡ് നേടുവാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമായ കാര്യമാണ് കാരണം സാമ്പത്തികമായും സാമൂഹികമായും എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചുകൊണ്ടാണ് നമ്മുടെ കുട്ടികൾ തിളക്കമാർന്ന വിജയം നേടിയെടുത്തത് മുഴുവൻ കുട്ടികളെയും ഈ അവസരത്തിൽ പി.ടി.എ കമ്മിറ്റിക്കുവേണ്ടി പ്രത്യേകം അഭിനന്ദിക്കുകയും വിജയത്തിനു പിന്നിൽ പ്രവർത്തിച്ച അധ്യാപകർ രക്ഷിതാക്കൾ വ്യക്തികൾ സ്ഥാപനങ്ങൾ സംഘടനകൾ എന്നിവരെയെല്ലാം നന്ദിയോടെ സ്മരിക്കുന്നു ഇതോടൊപ്പംതന്നെ ഈ വർഷം 100% വിജയം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നാം നടപ്പാക്കിവരുന്ന വിവിധ കർമ പരിപാടികൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞതായി അറിയിക്കട്ടെ! മോണിംഗ് ഈവനിംഗ് ക്ലാസുകൾ, പഠന കൂട്ടം, ഗൃഹസന്ദർശനം, യൂണിറ്റു ടെസ്റ്റുകൾ, മോട്ടിവേഷൻ ക്ലാസ്, രക്ഷിതാക്കളുടെ ബോധവൽക്കരണ ക്ലാസുകൾ എന്നിവ ഇവയിൽ ചിലതു മാത്രമാണ്

പ്രൈമറി നവീകരണം

hപ്രീപ്രൈമറി കെട്ടിടം
പ്രീപ്രൈമറി ക്ലാസ്റൂം അകം

കഴിഞ്ഞ അധ്യയന വർഷം നടത്തിയ മികച്ച പ്രവർത്തനമായിരുന്നു പ്രീ പ്രൈമറി ക്ലാസുകളിടെ നവീകരണം ഏതൊരു പ്രവർത്തിയുയുടടേയും തുടക്കം നന്നായാൽ ഒടുക്കവും നന്നാകുമെന്ന് പറയുന്നതുപോലെ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പി്കകുന്നതിനുവേണ്ടി കുട്ടികളുടെ അതിന്റെ അടിത്തറ ശക്തിപ്പെടുത്തുക എന്നത് പ്രധാനപ്പട്ടതാണ്. അതിന്റെ ഭാഗമായി എൽ. പി. ക്ലാസ്സുകൾ പ്രവർത്തിച്ചുകൊണ്ടിരുന്ന താരതമ്യേന മോശപ്പെട്ട ഒരു കെട്ടിടത്തിൽനിന്നും എൽ. പി. ക്ലാസുകൾ നമ്മുടെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. അതുപോലെ പ്രീ പ്രൈമറി ക്ലാസ് മുറികളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു പെയിന്റു ചെയ്ത് ശിശുസൗഹൃദം ആക്കുകയും ചെയ്തു. ഈ പ്രവർത്തനത്തിന് പ്രതിഫലനമെന്നോണം പ്രീ പ്രൈമറി ക്ലാസുകളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. 54 കുട്ടികളാണ് ഈ വർഷം ഉള്ളത്. കഴിഞ്ഞ 15 വർഷത്തിലേറെക്കാലമായി ഒരുഡിവിഷൻ മാത്രമായി പ്രവർത്തിച്ചു കൊണ്ടിരുന്ന എൽപി വിഭാഗത്തിലെ നാലാംക്ലാസിൽ പുതിയ ഒരു ഡിവിഷൻ കൂടി അനുവദിച്ച കിട്ടുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ വർദ്ധനവു മൂലമാണ് ഈ അധിക ഡിവിഷൻ നമുക്ക് ലഭിച്ചത്. അങ്ങനെ നാലാം ക്ലാസിൽ രണ്ട് ഡിവിഷനുകളായി മാറി പുതുതായി അനുവദിച്ചുകിട്ടിയ തസ്തികയിൽ ഒരു താൽക്കാലിക അധ്യാപികയെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ കെട്ടിട നിർമ്മാണം

കാലപ്പഴക്കം കൊണ്ട് ജീർണതയിലേക്ക് നീങ്ങിക്കൊണ്ടിരുന്നതും ഓടു മേഞ്ഞതുമായ രണ്ട് കെട്ടിടങ്ങളിൽ നിന്ന് കുട്ടികൾക്ക് ശാശ്വതമായ ഒരു മോചനം സാധ്യമാക്കിക്കൊണ്ട് വാകേരി സ്കൂളിൻറെ മുഖമുദ്രയാകാൻ പാകത്തിൽ 12 ക്ലാസ് മുറികളോട് കൂടിയ മൂന്ന് നില കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത് നമുക്ക് ഏവർക്കും അറിയാവുന്നതാണ് എം എസ് ഡി പി ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി 20 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ കെട്ടിടനിർമാണം 2018 ഡിസംബർ മാസത്തിൽ പൂർത്തിയാകുന്നതോടെ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും മികച്ചതും കോൺക്രീറ്റ് നിർമിതമായ മുറിയികളിലായിത്തീരുന്നു. സ്കൂളിലെ ഈ കെട്ടിട നിർമാണ പ്രവർത്തിയിൽ പങ്കുചേരുവാൻ പിടിഎ കമ്മിറ്റിക്കു കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിക്കുന്നതോടൊപ്പം കെട്ടിടം അനുവദിക്കുന്നതിൽ മുൻകൈയെടുത്ത് പ്രവർത്തിച്ച പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ റ്റി. എസ്. ദിലീപ്കുമാറിനെ പ്രത്യേകം അഭിനന്ദിക്കുകയും പിടിഎ കമ്മിറ്റിയുടെ നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഈ കെട്ടിടത്തിലേക്ക് ആവശ്യമായ ഉപകരണ സാമഗ്രികൾ കൂടി അനുവദിച്ചു നൽകണമെന്ന് പിടിഎ കമ്മിറ്റി അഭ്യർത്ഥിക്കുകയാണ്

സ്കൂൾ വാഹനം

സ്കൂൾ ബസ്

വന്യ മൃഗങ്ങൾ വിഹരിക്കുന്ന വനപ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന വാകേരി പ്രദേശത്ത് യാത്ര സൗകര്യം പരിമിതമാണെന്ന വസ്തുത ഏവർക്കും അറിയാവുന്നതാണ് അതുകൊണ്ടുതന്നെ പല രക്ഷിതാക്കളും നമ്മുടെ കുട്ടികളെ വാഹന സൗകര്യമുള്ള നഗരങ്ങളിലെ സ്കൂളുകളിലേക്ക് പഠനത്തിനായി അയക്കുന്നു ഇത്തരമൊരു പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനൊരു പരിഹാരമെന്നോണം നമ്മുടെ സ്കൂളിലെ അധ്യാന വർഷം മുതൽ രണ്ട് ബസുകളും ഒരു ജീപ്പും കുട്ടികളെ സ്കൂളിലെത്തിക്കാൻ സർവീസ് നടത്തുന്ന വിവരം ഏവരെയും അറിയിക്കുന്നു. ബസ് സർവീസുകൾ ഏർപ്പെടുത്തിയ പി.ടി.എ അംഗംകൂടിയായ ശ്രീ ജിഷു സി സിയെ പി.ടി.എ കമ്മിറ്റിയുടെ കടപ്പാട് അറിയിക്കുന്നു. അതോടൊപ്പം തന്നെ നമ്മുടെ സ്കൂളിന് ഒരു സ്കൂൾ ബസ് അനുവദിച്ച (16 ലക്ഷം രൂപ അടങ്കൽ തുക) സുൽത്താൻബത്തേരി എംഎൽഎ ശ്രീ ഐ. സി. ബാലകൃഷ്ണൻ എംഎൽഎയ്ക്കും ഇതിനായി പ്രവർത്തിച്ച രാഷ്ട്രീയരംഗത്തെ ആളുകൾക്കും നന്ദി അറിയിക്കുന്നു.

പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും

പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പാകം ചെയ്തു വളരെ ചിട്ടയോടും കൃത്യതയോടും കൂടി വിതരണം ചെയ്യുന്ന വിദ്യാലയമാണ് നമ്മുടേത്. അധ്യാപകരുടെയും രക്ഷിതാക്കളു ടെയും മേൽനോട്ടത്തിലും പങ്കാളിത്തത്തിലും ആണ് പ്രഭാതഭക്ഷണത്തിന്റെയും ഉച്ചഭക്ഷ ണത്തിന്റേയും പാചകവും വിതരണവും നടക്കുന്നത്. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന ഗോത്രവിഭാഗം വിദ്യാർത്ഥികൾക്ക് നൽകേണ്ട പ്രഭാതഭക്ഷണം സ്കൂളിൽ പഠിക്കുന്ന ഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും നൽകിവരുന്നത് പി.ടി.എ കമ്മിറ്റിയുടെ ആത്മാർത്ഥമായ സഹകരണം ഒന്നു കൊണ്ടുമാത്രമാണ് അതുപോലെതന്നെ പ്രീപ്രൈമറി മുതൽ എട്ടാംതരംവരെ പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രം നൽകേണ്ട ഉച്ചഭക്ഷണം വിഎച്ച്എസ്ഇ ഉൾപ്പെടെയുള്ള എല്ലാ വിദ്യാർഥികൾക്കും നൽകിവരുന്നു. ഉച്ചഭക്ഷണത്തിന്റെ പാചകത്തിനും വിതരണത്തിനും വേണ്ട മേൽനോട്ടം വഹിക്കാനും സഹായിക്കാനുമായി ഓരോ ദിവസവും അമ്മമാരുടെ സേവനം പ്രയോജനപ്പെടുത്തി വരുന്നു. കൂടുതൽ സുതാര്യതയും കാര്യക്ഷമതയും ഇതുമൂലം വർദ്ധിപ്പിക്കുവാൻ കഴിയുന്നുണ്ട് ഈ പ്രവർത്തനത്തിൽ സഹകരിച്ചുകൊണ്ടിരിക്കുന്ന എല്ലാ അമ്മമാർ്കകും പി.ടി.എ കമ്മറ്റിയുടെ പേരിൽ പ്രത്യേകം നന്ദി പ്രകാശിപ്പിക്കട്ടെ

വിദ്യാരംഗം കലാസാഹിത്യവേദി

23 9 2017 എന്ന തീയതി നമ്മുടെ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം സ്മരണീയമാണ്. കാരണം കഴിഞ്ഞ അധ്യായനവർഷത്തിലെ ഉപജില്ല വിദ്യാരംഗം സാഹിത്യോവത്തിന് ആഥ്ത്യമരുളുവാൻ സാധിച്ചത് നമ്മുടെ വിദ്യാലയത്തിന്റെ മഹത്തായ നേട്ടങ്ങളിലൊന്നാണ്. ഉപജില്ലയിലെ നൂറ്റമ്പതോളം വിദ്യാലയങ്ങളിൽ നിന്ന് 750 വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ആർ. പിമാരും നമമുടെവിദ്യാലയത്തിൽ എത്തിച്ചേർന്നു. ഇവരെ ഹൃദ്യമായ രീതിയിൽ സ്വീകരിക്കാനും ആവശ്യമായ സഹായങ്ങൾ നൽകുവാനും സാധിച്ചത് വളരെയധികം പ്രശംസ പിടിച്ചു പറ്റുന്നതിന് ഇടയാക്കി. പായസമടക്കമുള്ള വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ആണ് അന്നേദിവസം ഉച്ചഭക്ഷണമായി നൽകിയത്.ഇതിനു പിന്നിൽ പ്രവർത്തിച്ച കല്ലൂർകുന്നിലെ സംഘമിത്ര സംഘാംഗങ്ങൾക്കും രാഷ്ട്രീയപ്രവർത്തകർക്കും, ഉദ്ഘാടനം നിർവഹിച്ച ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഉഷാകുമാരി, മത്സരത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനവും കടപ്പാടും അറിയിക്കുന്നു

വാർഷികാഘോഷം യാത്രയയപ്പ് കർട്ടൻ ഉദ്ഘാടനം

സ്കൂൾ വാർഷികവും പുതിയ കെട്ടിടം ശിലാസ്ഥാപനവും

കാലപ്പഴക്കംകൊണ്ട് ഉപയോഗയോഗ്യമല്ലാത്ത കർട്ടന് പകരം പുതിയൊരു കർട്ടൻ സെറ്റ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന നമുക്ക് സംഭാവന നൽകിയിട്ടുണ്ട്. ഈ അവസരത്തിൽ പൂർവ്വവിദ്യാർത്ഥികൾക്കും സംഘടനയ്ക്കും പി.ടി.എ കമ്മിറ്റിയുടെ പ്രത്യേക നന്ദി അറിയിക്കുന്നു. കർട്ടൻ സെറ്റിന്റെ ഉദ്ഘാടനവും വാർഷികാഘോഷവും സർവീസിൽനിന്ന് റിട്ടയർ ചെയ്ത ശ്രീമതി രുഗ്മിണി ടീച്ചർക്കുള്ള യാത്രയയപ്പും വാർഷികവും വിപുലമായ രീതിയിൽ നടത്തുവാൻ നമുക്ക് കഴിഞ്ഞു. പ്രീപ്രൈമറി മുതൽ വി.എച്ച്.എസ്. ഇ. വരെയുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ ചടങ്ങിനെ വർണ്ണശഭളമാക്കിത്തീർത്തു. ഇതിനുപിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും രക്ഷിതാക്കളെയും ജീവനക്കാരെയും അഭിനന്ദിക്കുന്നു. ഒപ്പംതന്നെ പ്രീപ്രൈമറി എൽപി വിഭാഗത്തിലെ കുട്ടികളെ നൃത്തം അഭ്യസിപ്പിച്ച ശ്രീ അഭിലാഷിനെ യും വിദ്യാർത്ഥികളെയും നന്ദിയോടെ സ്മരിക്കുന്നു.

ഹൈടെക് ക്ലാസ് മുറികൾ

പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റ ചുവടു പിടിച്ചുകൊണ്ട് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും ഹൈടെക് പദ്ധതിയുടെ ഭാഗമായി മാറുമ്പോൾ. നമ്മുടെ സ്കൂളും ആ ദൗത്യം ഏറ്റെടുത്തു. ഇതിൻറെ ഭാഗമായി എല്ലാ ക്ലാസ് മുറികളും ഹൈടെക്കായി മാറ്റുന്ന പ്രവർത്തനം നടന്നുവരുന്നു. എല്ലാ ഹൈസ്കൂൾ ക്ലാസുകളും വിഎച്ച്എസ്ഇ വിഭാഗവും പ്രീ പ്രൈമറി യിലെ ഒരു ക്ലാസ്സും ഹൈടെക് ആക്കുവാൻ കഴിഞ്ഞിട്ടുണ്ട് എങ്കിലും എൽപി യുപി ക്ലാസുകൾ ഹൈടെക്ക് എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരണമെങ്കിൽ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഇതിനു വേണ്ട സാമ്പത്തിക സ്രോതസ്സിന്റെ ഒരു വിഹിതം പ്രാദേശികമായി കണ്ടെത്തണമെന്നിരിക്കെ ആവശ്യമായ സഹായസഹകരണങ്ങൾ പൂർവ വിദ്യാർഥികൾ, പൊതുജനങ്ങൾ സന്നദ്ധസംഘടനകൾ എന്നിവരിൽ നിന്നു പ്രതീക്ഷിക്കുന്നു. തുടർന്നുവരുന്ന പിടിഎ കമ്മിറ്റിക്ക് ഈ പ്രവർത്തനം പൂർത്തീകരിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു

കലാ-കായിക ഉത്സവവും ശാസ്ത്രോത്സവവും

കലാകായികരംഗങ്ങളിൽ പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും അതെല്ലാം കഴിയുന്ന രീതിയിൽ മറികടന്നുകൊണ്ട് മികവാർന്ന രീതിയിൽ നടത്താൻ കഴിഞ്ഞ അധ്യായന വർഷത്തിലും നമുക്കു സാധിച്ചു. മുട്ടിൽ W.MO. ഹൈസ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് 23 ഇനങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും അതിൽ ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു ജില്ലാ മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. കൂടാതെ ഒപ്പനയ്ക്ക് എ ഗ്രേഡും മൂന്നാം സ്ഥാനവും ലഭിച്ചു. ഉറുദു പദ്യം ചൊല്ലൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു ചിത്രരചന പ്രസംഗം എന്നീ ഇനങ്ങളിലും വിവിധ ഗ്രേഡുകൾ നേടാനും കഴിഞ്ഞു ജില്ലാ കലോത്സവത്തിൽ ജില്ലാ തലത്തിൽ തന്നെ നമുക്ക് ഉയർന്ന സ്ഥാനത്തെത്താൻ കഴിഞ്ഞു. വിജയകിരീടം ചൂടിയ വിദ്യാർത്ഥികൾക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു. അതോടൊപ്പംതന്നെ പുൽപ്പള്ളി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ കായികമേളയിലും ശാസ്ത്രോത്സവത്തിലും നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. എല്ലാവരെയും ഒരിക്കൽക്കൂടി പി.ടി.എ കമ്മിറ്റിക്കുവേണ്ടി അഭിനന്ദനമർറിയിക്കുന്നു

എസ്.പി.സി, എൻഎസ്എസ്

പ്രളയ ദുരിതാശ്വാസം വയനാട് കളക്ടറേറ്റിൽ സാധനങ്ങൾ എസ് പി സി കുട്ടികൾ പാക്കുചെയ്യുന്നു.
പ്രളയ ദുരിതാശ്വാസം എസ് പി സി കുട്ടികൾ കോളനി ശുചീകരണം നടത്തുന്നു

കുട്ടികളിൽ അച്ചടക്കബോധവും ആത്മസമർപ്പണ മനോഭാവവും വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളുകളിൽ പ്രവർത്തിക്കുന്ന എസ്പിസി എൻഎസ്എസ് എന്നീ ഘടകങ്ങൾ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവരം അഭിമാനപൂർവ്വം അറിയിക്കട്ടെ. ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന എൻഎസ്എസ് നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നു. വർഷംതോറും നടത്തിവരാറുള്ള സപ്തദിന ക്യാമ്പിന്റെ ഭാഗമായി ഡിസംബർ മാസത്തിൽ ............................. വിദ്യാലയത്തിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്ന എസ്.പി.സി, മികച്ച പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു ഓണം ക്രിസ്തുമസ് സമ്മർ വെക്കേഷൻ ക്യാമ്പുകൾ, നേച്ചർ ക്യാമ്പ്, ജില്ലാ ക്യാമ്പ്, വൃദ്ധസദന സന്ദർശനം, എം എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ റിസർച്ച് സെൻറർ സന്ദർശനം തുടങ്ങിയവ ഇതിൽ ചിലത് മാത്രമാണ് കൂടാതെ എസ്.പി.സി യുടെ ആക്ടിവിറ്റി കലക്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങളും സ്കൂളിൽ നടക്കുന്നു വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങിലും പങ്കെടുത്തു. 8 .8. 2018 ന് പൂതാടി ഗ്രാമപ്പഞ്ചായത്തിലെ ദുരിദാശ്വാസ ക്യാമ്പുകളായ പൂതാടി HSS, നടവയൽ യുപി സ്കൂൾ എന്നിവിടങ്ങളിലെ അന്തേവാസികളെ സന്ദർശിക്കുകയും കുട്ടികൾക്കുള്ള ഉടുപ്പുകൾ ,കമ്പിളിപ്പുതപ്പുകൾ ,ഭക്ഷണസാധനങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുകയും ചെയ്തു . 19.08.2018ന് പനമരം സ്കൂളിലെ ക്യാമ്പ് സന്ദർശിക്കുകയും കേഡറ്റുകൾ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. വിവിധ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തു. ജില്ലയിലെ ആദിവാസി കോളനികളായ മുത്തങ്ങ, പൊൻകുഴി, മൂടക്കൊല്ലി എന്നിവിടങ്ങൾ സന്ദർശിച്ച. അവിടങ്ങളിലെ ആളുകളുടെ ക്ഷേമാന്വേഷണം നടത്തുകയും ചെയ്തു. 20.08. 2018 ന് വയനാട് ജില്ലാ കളക്ടറേറ്റിൽ ദുരിദാശ്വാസ സാമഗ്രികൾ തരംതിരിച്ച് പാക്ക് ചെയ്യുന്നതിനായി പോയി . വെള്ളപ്പൊക്കത്തിൽ വാകേരി സ്കൂളിലെ കുട്ടികളായ ജയേഷ്ണ, സബിത ,രമ്യ, രജിത, ശ്രീദേവി, അതുല്യ എന്നിവരുടെ വീടുകളിൽ വെള്ളം കയറിയിരുന്നു .രജിത, സബിത ,രമ്യ ,ശ്രീദേവിക എന്നിവരുടെ വീടുകൾ 21 8 2018ന് സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. 23 8 2017 ന് വെള്ളപ്പൊക്ക ബാധിത സ്ഥലമായ കൂടൽ കടവ് സന്ദർശിച്ചു. പ്രദേശത്തെ വീടുകളുടെയും അംഗൻവാടിയുടെയും പരിസരം ശുചീകരിക്കുകയും ചെയ്തു . കേണിച്ചിറ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി 28.08. 2018ന് വിദ്യാലയ പരിസരം വൃത്തിയാക്കി. ഓണാവധിക്കു ശേഷം വിദ്യാലയം തുറക്കുന്നതുമായി ബന്ധപ്പെട്ട് ആയിരുന്നു പ്രസ്തുത ശുചിയാക്കൽ നടന്നത്. 30.08. 2018ന് ക്ലീൻ വയനാട് മിഷന്റെ ഭാഗമായി വാകേരി ടൗണും പരിസരവും വൃത്തിയാക്കി.

എൻ എം എം എസ്

മാസം 600 രൂപ വീതം ഡിഗ്രി പഠനം കഴിയുന്നതുവരെ കിട്ടുന്ന എൻ എം എം എസ് സ്കോളർഷിപ്പിന് നമ്മുടെ രണ്ട് കുട്ടികൾ അപർണ എം പി, മീര കെ എം എന്നീ കുട്ടികൾ അർഹരായി

ലിറ്റിൽ കൈറ്റ്

കഴിഞ്ഞവർഷം ആരംഭിച്ച കുട്ടിക്കൂട്ടം എന്ന ഐടി അധിഷ്ഠിത പരിപാടിയുടെ തുടർച്ചയാണ് ലിറ്റിൽ കൈറ്റ്സ്. ഈ അധ്യായന വർഷം ലിറ്റിൽ കൈറ്റ് എന്നപേരിൽ പ്രസ്തുത പരിപാടി മാറി കുട്ടികൾക്ക് ആനിമേഷൻ. മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ് വെയർ, ഇൻറർനെറ്റ്& സൈബർ സുരക്ഷ, പ്രോഗ്രാമിങ് എന്നിവയിൽ വിദഗ്ധ പരിശീലനം നൽകുന്ന പരിപാടിയാണ് ഇത്. എല്ലാ ബുധനാഴ്ചയും ഒരു മണിക്കൂർ വീതം സ്കൂൾതല പരിശീലനം നടക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പരിശീലനക്യാമ്പുകൾ നടത്തുന്നു. 27 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുള്ളത് സിനിമോൾ എസ്, കെ കെ ബിജു എന്നിവരാണ് പരിശീലകർ പ്രവേശനോത്സവം 2018 19 അധ്യായന വർഷത്തെ പ്രവേശനോത്സവം 1 6 2018ന് നടന്നു. ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എം കെ ബാലൻ നിർവഹിച്ചു. നവാഗതരായ വിദ്യാർഥികളെ ആനയിച്ചുകൊണ്ട് നടത്തിയ വർണ്ണശബളമായ പ്രവേശനോത്സവ റാലി വാകേരി ടൗൺചുറ്റി സ്കൂളിൽ അവസാനിച്ചു. തുടർന്ന് അസംബ്ലിയിൽ വച്ച് പുതുതായി പ്രവേശനം നേടിയ കുട്ടികളെ അനുമോദിച്ചുകൊണ്ട് പ്രീ പ്രൈമറിയിലും ഒന്നാം ക്ലാസിലും പ്രവേശനനേടിയ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു. തുടർന്ന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസ വിതരണം നടത്തുകയും ചെയ്തു .സഹകരിച്ച എല്ലാവർക്കും പിടിഎ കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു.

കമ്പ്യൂട്ടർലാബ്

കമ്പ്യൂട്ടർ‌ ലാബ്

വയനാട് ജില്ലയിലെ തന്നെ മികച്ച കമ്പ്യൂട്ടർ ലാബുകളിലൊന്നാണ് നമ്മുടേത്.60 കമ്പ്യൂട്ടറുകൾ ഇതുവരെ വിവിധ ഏജൻസികളിൽനിന്നു ലഭിച്ചിട്ടുണ്ട്. അവയിൽ പ്രവർത്തനക്ഷമമായവയുടെ എണ്ണം 22 മാത്രമാണ്.കഴിഞ്ഞ വർഷം ലഭിച്ച 5 എണ്ണമൊഴികെ മറ്റുള്ളവ ഏറെ പഴക്കം ചെന്നവയാണ്. ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾ 20 എണ്ണം ലഭിച്ചിട്ടുണ്ട്, അവയിൽ 8എണ്ണം ഹൈടെക്ക് പദ്ധതിയുമായി ബന്ധപ്പെട്ടു ലഭിച്ചതാണ്. 15 എണ്ണം പ്രവർ ത്തനക്ഷമമാണ്. വിദ്യാർത്ഥികളുടെ ഐടി പഠനം സുഗമമായി നടക്കണമെങ്കിൽ ഇനിയും 15 കമ്പ്യൂട്ടറുകൾ ആവശ്യമാണ്. ഇവ സംഘടിപ്പിക്കുക എന്നതാണ് PTA യുടെ മുന്നിലുള്ള വലിയ വെല്ലുവിളി. നിലവിലുള്ള സ്മാർട്ട്റൂമിനു പുറമെ UP,HS പര്രീപ്രൈമറി വിഭാഗങ്ങളിൽ ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നതിനായി 3 ക്ലാസ്മുറികൾ കൂടി സ്മാർ‌ട്ട് റൂമാക്കി മാറ്റി സ്കൂൾ ഐടി കോർഡിനേറ്റർ ബിജുമാഷിന്റെ നേതൃത്വത്തിൽ പൂർത്തിയായി

വായനശാല

ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 5000ത്തിൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല. യൂ പി അധ്യാപിക കെ. കെ ദീപടീച്ചറാണ് ലൈബ്രേറിയൻ. ലൈബ്രേറിയന്റെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു. ലൈബ്രറികൗസിൽ നടത്തിവകരുന്ന വായനാമത്സരം ഈ വർഷം ജൂലൈ1ന് നടത്തി. മൂടക്കൊല്ലി പുലരിലൈബ്രറിയുമായി സഹകരിച്ചാണ് മത്സരം നടത്തിയത്.

സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം

പച്ചക്കറി വിളവെടുപ്പ്
പച്ചക്കറി കൃഷി

പച്ചക്കറികളിലും പഴവർഗ്ഗങ്ങളിലും അമിതമായ തോതിൽ രാസവളവും കീടനാശിനിയും ഉപയോഗിക്കുന്നുണ്ട്. ഇതു മനുഷ്യജീവിതത്തിനു തന്നെ ഭീഷണിയായി മാറികൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ജൈവ കൃഷിയെ കുറിച്ച് വിദ്യാർഥികൾക്ക് വേണ്ടത്ര അറിവ് നൽകുകയും ജൈവപച്ചക്കറി കുട്ടികളുടെ ആഹാരത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി കഴിഞ്ഞ അധ്യയനവർഷം നമ്മുടെ സ്കൂളിലെ ഒഴിഞ്ഞ പ്രദേശങ്ങൾ ഉപയോഗിച്ചുകൊണ്ട് മികച്ച പച്ചക്കറി തോട്ടം നിർമിക്കാൻ സാധിച്ചു. അതിൽ നിന്നു നമുക്ക് മികച്ച വിളവ് ലഭിച്ചു. അതിൽനിന്നുണ്ടായ വിളവ് കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാനും കഴിഞ്ഞു എന്നകാര്യം ഇവിടെ സ്മരിച്ചുകൊണ്ട്ജൈവ പച്ചക്കറിത്തോട്ടത്തിനു വേണ്ടി പരിപൂർണ്ണ സഹായ സഹകരണങ്ങൾ നൽകിയ പൂതാടി കൃഷിഭവനിലെ കൃഷി ഓഫീസർ ശ്രീ സുബ്രഹ്മണ്യൻ സാറിനും വിദ്യാലത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം നന്ദി അറിയിക്കട്ടെ

മറ്റു പ്രവർത്തനങ്ങൾ

മേൽപ്രതിപാദിച്ചവ കൂടാതെ മറ്റു അനവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും കഴിഞ്ഞ അധ്യായന വർഷം നടത്താൻ കഴിഞ്ഞു. വായനാദിനം, അന്താരാഷ്ട്ര യോഗാദിനം, ബഷീർ അനുസ്മരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനാഘോഷം, ഗാന്ധിജയന്തി, വിജയപ്പൊലിമ, ചന്ദ്രഗ്രഹണ നിരീക്ഷണം, വൺമില്യൻ ഗോൾ, കൗണ്സലിംഗ് ക്ലാസുകൾ, റൂബല്ല മിസിൽ‍സ് കുത്തിവയ്പ്, നേത്ര പരിശോധന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, കേരളപ്പിറവി, ശിശുദിനാഘോഷം, കൈരളി വിജ്ഞാന പരീക്ഷ, സൗഹാർദ്ദം 2017, കൃസ്തുമസ് ആഘോഷം, സ്കൂൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ, അവതരണം, പ്രാദേശിക പിടിഎ, റിപ്പബ്ലിക് ദിനാഘോഷം തുടങ്ങിയവ ഇവയിൽ ചിലതുമാത്രമാണ്. ജലനിധി ടോയ്ലറ്റ് നിർമ്മാണം പൂർത്തിയായി വരുന്നു ഒന്നാാം ക്ലാസിലേക്ക് 25 കസേര പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ സംഭാവന നൽകി. പ്രൈമറി വിഭാഗത്തിൽ വ്യാപാരി വ്യവസായികൾ 20 കസേര കെഎസ്‍ടിഎ എന്ന അധ്യാപക സംഘടന 10 കസേര എന്നിങ്ങനെ സംഭാവന നൽകുകയുണ്ടായി ഇതിനെല്ലാം അരങ്ങിലും അണിയറയിലുമായി പ്രവർത്തിച്ച അധ്യാപകർ വിദ്യാർത്ഥികൾ ഏറ്റവും പ്രിയപ്പെട്ട രക്ഷിതാക്കൾ എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി. നമ്മുടെ അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനവും അതിന് അതിന് ഈ നാട്ടിലെ ജനങ്ങൾ നൽകിയ പിന്തുണയും സഹകരണവും ആണ് നമ്മുടെ വിദ്യാലയത്തെ മുൻനിരയിലെത്തിച്ചത്. നമ്മുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനു മായി ഈ കൂട്ടായ്മയും സഹകരണമനോഭാവവും ഇനിയും നമുക്ക് ആവശ്യമാണ് കൂടുതൽ മെച്ചപ്പെട്ട ഭാവിപ്രവർത്തനങ്ങൾ ചർച്ചയിലൂടെ രൂപപ്പെടുന്ന വിശ്വസിക്കുന്നു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അഭ്യർത്ഥിച്ചുകൊണ്ട് ഈ പൊതുയോഗത്തിനു മുമ്പാകെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കുന്നു

പിടിഏ റിപ്പോർട്ട് 2016-17

വാകേരി പ്രദേശത്തിന്റെ സാസ്കാരിക ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമാണ് വാകേരി ഗവൺമെന്റ് സ്കൂളിനുള്ളത്. 1962ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ നാടിന്റെ വികസനത്തിലും പുരോഗതിയിലും നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക ഉദ്യോഗതലങ്ങളിലെല്ലാം ഈ സ്കൂളിൽനിന്നു പഠിച്ചിറങ്ങിയ നിരവധി ആളുകൾ പ്രവർത്തിക്കുന്നു. പുതുതലമുറയേയും ഇത്തരത്തിൽ കർമ്മശേഷിയുള്ളവരാക്കുന്നതിൽ ശ്രദ്ധ പുലർത്തി നാനാവിധമായ പാഠ്യപ്രവർത്തനങ്ങളുമായി സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിതെളിച്ച് സ്കൂൾ പി.ടി.എ അതിന്റെ കർമ്മപഥകത്തിൽ മുന്നേറുകയാണ്. അംഗങ്ങൾ

21/08/16ന് ബുധനാഴ്ച 2015-16 വർഷത്തെ PTA പ്രസിഡന്റ് ശ്രീ സി സി ജിഷുവിന്റെ അദ്ധ്യക്ഷത യിൽ രക്ഷിതാക്കളുടെ പൊതുയോഗം ചേർന്നു. യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്രഹാം സ്വാഗതം പറഞ്ഞു. യോഗതതിൽ 2016-17 വർഷത്തെ റിപ്പോർട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. റിപ്പോർട്ടും വരവുചെലവുകണക്കും യോഗം അംഗീകരിച്ചു. 2016-17വർഷത്തെ ഭാരവാഹികളേയും അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു. ഷാജി ചൊറിക്കാവൻ, ജിഷു സി. സി. ഉദയൻ പി, ബാബു മടൂർ, രാജേന്ദേ്രൻ പി. ബി, മുനീർ സി പി, രാജൻ കക്കടം, ഷിബു എം കെ, മഞ്ജുഷ സി., സാജിറ പി, സുനിൽകുമാർ ഇ ആർഎന്നിവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു. ഇവർക്കു പുറമെ, ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ സീനിയർ അസിസ്റ്റന്റ് എന്നിവരുൾപ്പെടെ 10 അദ്ധ്യാപകപ്രതിനിധികളും ചേർന്ന 21 അംഗ എക്സിക്യുട്ടീവിനെ തെരഞ്ഞെടുത്തു. ഇതോടൊപ്പം 5 അംഗങ്ങളുള്ള മദർ പി.ടി.എ കമ്മറ്റിയേയും തെരഞ്ഞടുത്തു. സിന്ധുഅനിൽ (പ്രസിഡന്റ്), സാജിറ, മിനിസാബു, രാധാമണി, ശ്രീജ എന്നിവർ അംഗങ്ങൾ.

പഠനപ്രവർത്തനങ്ങൾ

പാഠ്യപ്രവർത്തനമികവുകൊണ്ട് അംഗീകാരങ്ങൾ നേടിയ ഒരുവർഷമാണ് കടന്നുപോയത്. ചിട്ടയായ പഠനപ്രവർത്തനങ്ങളുടെ ഫലമായി SSLC പരീക്ഷയിൽ 94% വിജയം നേടാൻ കഴിഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ ഉയർന്ന വിജയമാണ് നമ്മുടെ സ്കൂളിനുണ്ടാ യത്. യദുകൃഷ്ണ എവന്ന കുട്ടിക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു. 6 കുട്ടികൾക്ക് 9 A+ ഉം, 5 കുട്ടികൾക്ക് 8 A+ ഉം ലഭിച്ചു.മുൻ‌വർഷത്തേതിനേക്കാൾ ഉയർന്ന ഗ്രേഡുകൾ ഇക്കഴിഞ്ഞ ബാച്ചിന് ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടേയും അദ്ധ്യാപകരു ടേയും രക്ഷിതാക്കളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം. ഒന്നരമാസം നീണ്ടുനിന്ന പകൽ സമയക്യാമ്പ്, മോർണിംഗ്- ഈവനിംഗ് ക്ലാസുകൾ, പ്രാദേശിക പഠനക്കൂട്ടം തുടങ്ങിയ പ്രവർത്തനങ്ങളി ലൂടെയാണ് ഉയർന്ന വിജയം നേടാനായത്. 42 SPC കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചതും ഉയർന്ന ഗ്രേഡുകളുടെ എണ്ണം വർദ്ധിക്കുന്നതിന് നിർണ്ണായകമായി. LSS, USS സ്കോളർഷിപ്പ് പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. കൈരളി വിജ്ഞാന പരീക്ഷ എഴുതിയ കുട്ടികൾ ഗ്രേഡോടെ യോഗ്യത നേടി.എസ് റ്റി കുട്ടികൾക്കുള്ള പ്രത്യേക റസിഡൻഷ്യൽ ക്യാമ്പ് ഈ വർഷം നമുക്ക് ഉണ്ടായിരുന്നി്ല്ല എന്നിട്ടും മികച് വിജയം നേടാനായി പരാജയപ്പെട്ട 6 കുട്ടുികളിൽ നാലുപേര്ി‍ മാത്രമാണ് എസ്റ്റി കുട്ടികൾ

കമ്പ്യൂട്ടർലാബ്

കമ്പ്യൂട്ടർ‌ ലാബ്

വയനാട് ജില്ലയിലെ തന്നെ മികച്ച കമ്പ്യൂട്ടർ ലാബുകളിലൊന്നാണ് നമ്മുടേത്.60 കമ്പ്യൂട്ടറുകൾ ഇതുവരെ വിവിധ ഏജൻസികളിൽനിന്നു ലഭിച്ചിട്ടുണ്ട്. അവയിൽ പ്രവർത്തനക്ഷമമായവയുടെ എണ്ണം 22 മാത്രമാണ്.കഴിഞ്ഞ വർഷം ലഭിച്ച 5 എണ്ണമൊഴികെ മറ്റുള്ളവ ഏറെ പഴക്കം ചെന്നവയാണ്. ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾ 20 എണ്ണം ലഭിച്ചിട്ടുണ്ട്, അവയിൽ 8എണ്ണം ഹൈടെക്ക് പദ്ധതിയുമായി ബന്ധപ്പെട്ടു ലഭിച്ചതാണ്. 15 എണ്ണം പ്രവർ ത്തനക്ഷമമാണ്. വിദ്യാർത്ഥികളുടെ ഐടി പഠനം സുഗമമായി നടക്കണമെങ്കിൽ ഇനിയും 15 കമ്പ്യൂട്ടറുകൾ ആവശ്യമാണ്. ഇവ സംഘടിപ്പിക്കുക എന്നതാണ് PTA യുടെ മുന്നിലുള്ള വലിയ വെല്ലുവിളി. നിലവിലുള്ള സ്മാർട്ട്റൂമിനു പുറമെ UP,HS പര്രീപ്രൈമറി വിഭാഗങ്ങളിൽ ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നതിനായി 3 ക്ലാസ്മുറികൾ കൂടി സ്മാർ‌ട്ട് റൂമാക്കി മാറ്റി സ്കൂൾ ഐടി കോർഡിനേറ്റർ ബിജുമാഷിന്റെ നേതൃത്വത്തിൽ പൂർത്തിയായി

വായനശാല

ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 5000ത്തിൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല. യൂ പി അധ്യാപിക കെ. കെ ദീപടീച്ചറാണ് ലൈബ്രേറിയൻ. ലൈബ്രേറിയന്റെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു. ലൈബ്രറികൗസിൽ നടത്തിവകരുന്ന വായനാമത്സരം ഈ വർഷം ജൂലൈ1ന് നടത്തി. മൂടക്കൊല്ലി പുലരിലൈബ്രറിയുമായി സഹകരിച്ചാണ് മത്സരം നടത്തിയത്.

പ്രീപ്രൈമറി

സ്കൂളിൽ 2002 ജൂൺ മാസം മുതൽ പ്രീപ്രൈമറി പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭായമാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. ശിശുസൗഹൃദ രീതിയിൽ കെട്ടിടവും ഫർച്ചറുകളും ക്ലാസ് മുറിക്കവും വിവിധനിറങ്ങൾ പൂശി ഭംഗിയാക്കി. കുട്ടികൾക്കു വീടിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകവും ഹൈടെക്കും ആക്കുന്നു. 54 കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാരും ഒരു ആയയും കുട്ടികളുടെ കാര്യങ്ഹൾ ശ്രദ്ധിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു

പ്രഭാതഭക്ഷണം

സ്കൂളിലെ എസ് റ്റി വിഭാഗംകുട്ടികൾക്കും അർഹതപ്പെട്ട മറ്റു കുട്ടികൾക്കും മികച്ചരീതിയിൽ പ്രഭാതഭക്ഷണം നൽകിവരുന്നു. അധ്യാപകരുപടെ നേരിട്ടുള്ള ഇടപെടലുകൾ പ്രഭാതഭക്ഷണ വിതരണം സുതാര്യവും സമയബന്ധിതവുമാക്കിത്തീർത്തിട്ടുണ്ട്. ശ്രീമതി പുലിക്കുന്നേൽ രത്നമ്മയാണ് പ്രഭാതഭക്ഷണം പാകംചെയ്യുന്നത്. 164 കുട്ടികൾ രാവിലെ ഭക്ഷണം കഴിക്കുന്നു. UP അധ്യാപകൻ ശ്രീ രവിമാഷാണ് പ്രഭാതഭക്ഷണ ചുമതല നിർവ്വഹിക്കുന്നത്.

ഉച്ചഭക്ഷണം.

കുറ്റമറ്റരീതിയിൽ ഉച്ചഭക്ഷണവിതരണം ശ്രീമതി Regards ഷീനടീച്ചറുടെ ചുമതലയിൽ നടന്നുവരുന്നു. 350 കുട്ടികൾ സ്കൂളിൽനിന്ന് ഉച്ചക്കു ഭക്ഷണം കഴിക്കുന്നു. ശ്രീമാൻ നിഷാദാണ് ഉച്ചഭക്ഷണം പാകം ചെയ്യുന്നത്. അധ്യാപകരുടെ ഉത്തരവാദിത്വത്തിൽ കുട്ടികൾക്കു വിതരണം നടത്തുന്നു. LP,UP ക്ലാസുകളിലെ കുട്ടികൾക്ക് ക്ലാസ്മുറികളിൽ എത്തിച്ച് വിതരണം ചെയ്യുന്നു. ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്ക് കഞ്ഞിപ്പുരയിൽ വച്ചും വിളമ്പുന്നു. ഓരോ ദിവസവും ഉച്ചഭക്ഷണത്തിനും പ്രഭാതഭക്ഷണ വിതരണത്തിനും പ്രത്യേകം അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കലാ കായികം പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം കലാകായിക മേഖലയിലും കുട്ടികൾ മികവുപുലർത്തുന്നു. കുട്ടികളുടെ കഴിവുകൾ കണ്ടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി PTA പ്രത്യേകം ശ്രദ്ധപുലർത്തുന്നു. സ്കൂൾ കലോത്സവം 2017 ഒക്ടോബർ 21,22തിയ്യതികളിലായി നടന്നു. മുകച്ച നിലവാരം പുലർത്തിയ സമ്മാനാർഹരായ കുട്ടികളെ സബ് ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിച്ചു. 2017-18വർഷം കലോത്സവനടത്തിപ്പു ചുമതല പ്രവീൺ പി മാത്യ സാറിനാ യിരുന്നു. കലോത്സവകമ്മറ്റിയെ ഈ അവസരത്തിൽ അനുമോദിക്കുന്നു. കായികരംഗത്ത് വിദ്യാർത്ഥികളുടെ കഴിവുകൾ വി‌കസിപ്പിക്കുന്നതിന് കായികാദ്ധ്യാപകൻ പ്രത്യകം ശ്രദ്ധിക്കു ന്നു. 2015 നവംമ്പർ 7,8 തിയ്യതികളിലായി കായികമേള സംഘടിപ്പിച്ചു. വിജയികളെ സബ് ജില്ലാ കായികമേളയിൽ പങ്കെടുപ്പിച്ചു. യുവജനോത്സവവിഭാഗത്തിൽ മികച്ച പ്രകടനം നടത്തി.യ ചെണ്ട ടീം, ഒപ്പന ടീം എന്നിവരെ മുട്ടിൽ സ്കൂളി്ല‍ വച്ചുന്ടന്ന സബ്ജില്ലാ കലോത്വത്തിൽ‌ പങ്കടുപ്പിച്ചു. മികച്ച പ്രകടനം നടത്തി. ചെണ്ട ടീം ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിൽ പങ്കെടുത്തു

ക്ലബ്ബ്പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ 2017 18 വർഷം സബ്ജില്ലാ തല മത്സരങ്ങൾ നടന്നത് നമ്മുടെ സ്കൂളിൽ വച്ചാണ് ജില്ലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സംഭവമാക്കി മാറ്റാൻ നമ്മുടെ സ്കൂളിൽ നടത്തിയ കഴിഞ്ഞു അതിനെ തുടർന്ന് നിരവധി പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്നു ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ മാസം ഏഴാം തീയതി ആരംഭിച്ചു കൺവീനറായി 9 സി ക്ലാസിലെ മീര കെ എം തിരഞ്ഞെടുക്കപ്പെട്ടു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പങ്കാളിത്തം നൽകിക്കൊണ്ടുള്ള ഒരു പ്രവർത്തനമാണ് ഈ വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് വായനാദിനത്തോടനുബന്ധിച്ച് സാഹിത്യ പ്രവർത്തനങ്ങൾ സജീവമാക്കാനും തീരുമാനിച്ചു വായനാദിനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു അധ്യാപകർ വായനാദിനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം അധ്യാപികയും എഴുത്തുകാരിയുമായ കെ.ജി സുജാത ടീച്ചർ നിർവ്വഹിച്ചു കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു ഈ വർഷത്തെ ലൈബ്രറി അംഗത്വ കാർഡ് വിതരണം ദീപ ടീച്ചർ നിർവഹിച്ചു വായന വാരാഘോഷത്തിന്റെ ഭാഗമായി വാർഷിക പദ്ധതി ,പുസ്തക പ്രകാശനം , പുസ്തക ദർശനം ,പുസ്തകപരിചയം , രചനാ മത്സരങ്ങൾ തുടങ്ങിയ പരിപാടികൾക്ക് തുടക്കം കുറിച്ചു സ്കൂളിൽ നിരവധിക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി, കൈരളി, സയൻസ് ക്ലബ്ബ്, ഐടി, ഹിന്ദി, ഊർജ്ജക്ലബ്ബ്, ഗണിതം, ഹെൽത്ത്, പരിസ്ഥിതി, ഇംഗ്ലീഷ്, പാർലമെന്ററി,സോഷ്യൽക്ലബ്ബ്, നല്ലപാഠം, സീഡ് തുടങ്ങി അക്കാദമികവും അക്കാദമികേതരവുമായ എല്ലാ ക്ലബ്ബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകലുടെ ചുമതല പ്രത്യേകമായി അദ്ധ്യാപകർക്കു വീതിച്ചുനൽകിയിട്ടുണ്ട്. ഈ വർഷത്തെ ക്ലബ്ബ്പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രുഗ്മണി സുബ്രഹ്മണ്യൻ ജൂൺ 19ന് നിർവ്വഹിച്ചു.

പരിസ്ഥിതി സംരക്ഷണവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ സീഡ്ക്ലബ്ബ് നടത്തുന്നു. സ്കൂളിൽ ധാരാളം പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ സീഡ്ക്ലബ്ബിനു കഴിഞ്ഞിരിക്കുന്നു. തക്കാളി, വെണ്ട, പയർ, മുളക്, കാബേജ്, വഴുതന മത്തൻ ചേമ്പ്, തുടങ്ങിയ പച്ചക്കറിയിനങ്ങൾ കഴിഞ്ഞവർഷം ഉൽപാദിപ്പിച്ചു. നടുന്നതിനാവശ്യമായ പച്ചക്കറി തൈകൾ ലയൺസ് ക്ലബ്ബ് വാകേരിയാണ് സംഭാവനചെയ്ത്ത്. ബയോളജി അധ്യാപിക സജിന ടീച്ചറാണ് സീഡ്ക്ലബ്ബിന് മേൽനോട്ടം വഹിക്കുന്നത്. സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ്. സ്കൂളിലെ ശാസ്ത്രമേള മികവുറ്റരീതിയിൽ സംഘടിപ്പിച്ചു. ഉപജില്ലാശാസ്ത്രമേളയിൽ പ്രൊജക്ടുകൾ, സെമിനാർ, പ്രാദേശിക ചരിത്രം, തുടങ്ങിയ മത്സര ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. സീനിയർ അസിസ്റ്റന്റ് സിനിമോൾ ടീച്ചറും രമ്യടീച്ചറുമാണ് സയൻസ് ക്ലബ്ബിന്റെ ചുമതലവഹിക്കുന്നത്.

ദിനാഘോഷങ്ങൾ

2017-18 അദ്ധ്യയനവർഷത്തിലെ പ്രവേശനോത്സവം മുതൽ സ്കൂളിൽ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി. മെഡിക്കൽക്യാമ്പ്, വായനാദിനം, പൂക്കളമത്സരം, ഓണാഘോഷം, അധ്യാപകദിനം, ക്രിസ്തുമസ്, ബഷീർദിനാചരണം, അബ്ദുൾകലാം അനുസ്മരണം, സ്മൃതിവൃക്ഷംനടീൽ, ചാന്ദ്രദിനം, ഹിരോഷിമ, നാഗസാക്കിദിനാചരണം തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കളിത്തം കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിച്ചു. ഈ ദിനാഘോഷങ്ങൾ വിജയകരമാക്കിത്തീർത്തതിന് സഹകരിച്ച വിദ്യാർത്ഥികളേയും അധ്യാപകരേയും അഭിനന്ദനമറിയിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു.

സ്കൂൾ സൊസൈറ്റി

സ്കൂൾ സൊസൈറ്റി 40 വർഷമായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. നമ്മുടെ സ്കൂളിലെ കുട്ടി കൾക്കുള്ള പാഠപുസ്തകങ്ങൾ വിതരണംചെയ്യുകയാണ് മുഖ്യലക്ഷം. ഈ സൊസൈറ്റിയിൽ‌ നിന്നാണ് സമീപത്തെ സ്കൂളുകളായ കക്കടം, സിസി, ശ്രീനാരായണപുരം, പഴുപ്പത്തൂർ എന്നിവിടങ്ങളിലേക്കു പുസ്തകങ്ങൾ നൽകുന്നത്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് ഭരണം നിർവ്വഹിക്കുന്നത്. പ്രൈമറി അധ്ായാപിക ശ്രീമതി രാജമ്മ ടീച്ചറാണ് സൊസൈറ്റി പ്രസിഡന്റ്. കഴിഞ്ഞവർഷം മുതൽ സൊസൈറ്റി വഴി വിദ്യാർത്ഥികൾക്കാവശ്യമായ നോട്ട് ബുക്കുകൾ മറ്റ് പഠനോപകരണങ്ങൾ എന്നിവയും വിലകുറച്ച് വിൽപ്പന നടത്തുന്നു

എസ് പി സി

44 കുട്ടികൾ വീതമുള്ള 2 സ്റ്റുഡന്റ് കേഡറ്റ് പോലീസ് ബാച്ചുകൾ നമുക്കുണ്ട്. 2016 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ 44 കുട്ടികൾക്ക് എസ് പി സി യുടെ ഗ്രേസ്മാർക്ക് ലഭിച്ചു. രമ്യ കെ ആർ, എം.കെ രതീഷ് എന്നീ അധ്യാപകരാണ് എസ് പി സിയടെ ചുമതല വഹിക്കുന്നത്. എസ് പി സി കുട്ടികൾക്കായി ആരംഭിച്ച ബാന്റ് സെറ്റിന്റെ പരിശീലനം പൂർത്തിയാക്കാൻ സാധിച്ചു. 2018 ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിൽ നമ്മുടെ ബാന്റ്സെറ്റ് പരേഡ്നടത്തി. കൽപ്പറ്റ എസ് കെ എംജെ സ്കൂൾഗ്രൗണ്ടിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിലാണ് അരങ്ങേറ്റം നടത്തിയത്.

ബാലമുകുളം, പ്രസാദം

ഭാരതീയ ചികിത്സാവകുപ്പ് വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന സൗജന്യ ചികിത്സാ പദ്ധതിയാണ് ബാലമുകുളവും പ്രസാദവും. ജില്ലയിൽ 5 സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പാക്കിയത്. അതിലൊന്ന് നമ്മുടെ സ്കൂൾ ആയിരുന്നു. 1 മുതൽ 8 വരെ ക്ലാസിലുള്ള മുഴുവൻ കുട്ടികൾക്കും പത്താം ക്ലാസ് വരെയുള്ള എല്ലാ എസ്റ്റി വിഭാഗം കുട്ടികൾക്കും സൗജന്യമായി ചികിത്സയും ആയുർവേദമരുന്നുകളും ലഭ്യമാക്കി.

നിർമ്മാണ പ്രവർത്തനങ്ങൾ

MSDP ഫണ്ടിൽ ഉൾപ്പെടു്തതി ഒരു കോടി ഇരുപതു ലക്ഷം രൂപയുടെ പുതിയ കെട്ടിം അനുവദിച്ചു കെട്ടിടം പണി പുരോഗമിക്കന്നു. സർക്കാർ, ജില്ലാപഞ്ചായത്ത് തലങ്ങളിൽനിന്ന് പുതിയ പദ്ധതികളൊന്നും നമ്മുടെ സ്കൂളിന് ലഭിച്ചില്ല. 250000 രൂപയുടെ മെയിന്റനൻസ് ഗ്രാന്റ് ലഭിച്ചു. ക്ലാസ്മുറികളും വരാന്തയും ടൈൽചെയ്യുന്നതിനായി ഈ തുക വിനിയോഗിച്ചു. കുട്ടികൾക്കു കൈകഴുകുന്നതിനായി ഒരു വാഷ്ബേസിൻ നിർമ്മിച്ചു. .

മറ്റുപ്രവർത്തനങ്ങൾ

2018 മാർച്ചിൽ എസ്എസ്എൽസി പരീകിഷ എഴുതിയ കുട്ടികൾക്കായി ജനുവരിമാസം മുതൽ പ്രത്യേക പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. എസ്എസ്എൽസി പരീകിഷ ജയിച്ചകുട്ടികളെ പിടിഏയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പഞ്ചായത്തുതല അനുമോദനയോഗം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രുഗ്മണിസുബ്രഹ്മണ്യൻ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. വാർഡുമെമ്പർമാർ പങ്കെടുത്തു. IT@ School ൽ വർക്ക് അറേഞ്ച്മെന്റിൽ പോയിട്ടുള്ള അധ്യാപകൻ ശ്രീജിത്ത് കൊയ് ലോ ത്തിനുപകരം ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി അധ്യാപികയെ നിയമിച്ചു. സ്കൂളിൽ തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി താൽപര്യമുള്ള കുട്ടികൾക്ക് തയ്യൽ പഠിക്കുന്നതിനായി സൗകര്യമൊരുക്കുകയും പരിശീലനം നൽകുന്നതിനായി ഒരു താൽക്കാലിക പരിശീലകയെ നിയമിക്കുകയും ചെയ്തു. ങഝ യൂ പി അധ്യാപിക ശ്രീമതി വി എം രുഗദ്മിണ് ടീച്ചർ റിട്ടയർ ചെയ്തപ്പോൾ പിടിഏ ഉപഹാരം നൽകി.

കൃഷി

കഴിഞ്ഞവർഷം വളരെ വിപുലമായ രീതിയൽ സ്കൂളിൽ കൃഷി നടത്തി അധ്യാപകരും വിദ്യാർത്ഥികളും പങ്കാളിക്ളായചി നല്ല വിളവ് ലഭിച്ചു അവ ഉച്ചഭക്ഷണ്തതിന് ഉപയോഗിച്ചു. ശ്രദ്ധ., മലയാളത്തിളക്കം കഴിഞ്ഞ വർഷം നടപ്പാക്കിയ മറ്റു പദ്ധതികളാണ് ശ്രദ്ധയും മലയാളത്തിളക്കവും. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാകർത്ഥിഖളെ മറ്റു കുട്ടികൾ‌ക്ക് ഒപ്പം എത്തി്ക്കാനുള്ള ശ്രമത്തിന്റഎ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയത്ി. ഭാഷയിലും മറ്റു വിഷയങ്ങളിലും മുന്നേറാൻ ഈ പ്രവർത്തന്തതുലൂടെ കുട്ടികളഅ‍ക്കു കഴിഞ്‍ിട്ടുണ്ട്. സ്കൂളിന്റെ വികസനത്തിലും അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളിലുമെല്ലാം കർമ്മോത്സുകതയോടെ പങ്കാളിത്തം വഹിക്കാൻ ഈ പിടിഏ ശ്രമിച്ചിട്ടുണ്ട്. വലിയകാര്യങ്ങൾ ചെയ്തു എന്ന അവകാശമുന്നയിക്കാതെ കഴിഞ്ഞഒരു വർഷത്തെ പ്രവർത്തനങ്ങളുടെ രേഖ നിങ്ങളുടെ വിശകലനത്തിനും വിലയിരുത്തലിനും വിമർശനത്തിനുമായി സമർപ്പിക്കുന്നു. …...................

പിടിഏ റിപ്പോർട്ട് 2015-16

വാകേരി പ്രദേശത്തിന്റെ സാസ്കാരിക ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമാണ് വാകേരി ഗവൺമെന്റ് സ്കൂളിനുള്ളത്. 1962ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ നാടിന്റെ വികസനത്തിലും പുരോഗതിയിലും നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക ഉദ്യോഗതലങ്ങളിലെല്ലാം ഈ സ്കൂളിൽനിന്നു പഠിച്ചിറങ്ങിയ നിരവധി ആളുകൾ പ്രവർത്തിക്കുന്നു. പുതുതലമുറയേയും ഇത്തരത്തിൽ കർമ്മശേഷിയുള്ളവരാക്കുന്നതിൽ ശ്രദ്ധ പുലർത്തി നാനാവിധമായ പാഠ്യപ്രവർത്തനങ്ങളുമായി സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിതെളിച്ച് സ്കൂൾ പി.ടി.എ അതിന്റെ കർമ്മപഥകത്തിൽ മുന്നേറുകയാണ്.

അംഗങ്ങൾ

16/09/15ന് ബുധനാഴ്ച 2014-15 PTA പ്രസിഡന്റ് ശ്രീ സുനിൽകുമാറിന്റെ അദ്ധ്യക്ഷത യിൽ രക്ഷിതാക്കളുടെ പൊതുയോഗം ചേർന്നു. യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ. സുരേന്ദ്രൻമാസ്റ്റർ സ്വാഗതം പറഞ്ഞു. യോഗതതിൽ 2014-15 വർഷത്തെ റിപ്പോർട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. റിപ്പോർട്ടും വരവുചെലവുകണക്കും യോഗം അംഗീകരിച്ചു. 2015-16 വർഷത്തെ ഭാരവാഹികളേയും അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു. ഷാജി സി. എം (പ്രസിഡന്റ്), ഗിരിജാമണി (വൈസ് പ്രസിഡന്റ്), കെ.കെ അബൂബക്കർ, വി.കെ. രാജൻമാസ്റ്റർ, ബാബു മടൂർ, രാജേന്ദ്രൻ, സി.പി.മുനീർ, കക്കടം റസാഖ്, കൊടൂർ സുരേഷ്, ജയ്സി പുളിക്കൽ, സിന്ധുപ്രകാശ്എന്നിവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു. ഇവർക്കു പുറമെ, ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ സീനിയർ അസിസ്റ്റന്റ് എന്നിവരുൾപ്പെടെ 10 അദ്ധ്യാപകപ്രതിനിധികളും ചേർന്ന 21 അംഗ എക്സിക്യുട്ടീവിനെ തെരഞ്ഞെടുത്തു. ഇതോടൊപ്പം 5 അംഗങ്ങളുള്ള മദർ പി.ടി.എ കമ്മറ്റിയേയും തെരഞ്ഞടുത്തു. സിന്ധുഅനിൽ (പ്രസിഡന്റ്), സാജിറ, മിനിസാബു, രാധാമണി, ശ്രീജ എന്നിവർ അംഗങ്ങൾ.

പഠനപ്രവർത്തനങ്ങൾ

പാഠ്യപ്രവർത്തനമികവുകൊണ്ട് അംഗീകാരങ്ങൾ നേടിയ ഒരുവർഷമാണ് കടന്നുപോയത്. ചിട്ടയായ പഠനപ്രവർത്തനങ്ങളുടെ ഫലമായി SSLC പരീക്ഷയിൽ 97% വിജയം നേടാൻ കഴിഞ്ഞു. സംസ്ഥാന,ജില്ലാ ശരാശരിയേക്കാൾ ഉയർന്ന വിജയമാണ് നമ്മുടെ സ്കൂളിനുണ്ടാ യത്. എബിയാ ജോർജ്, അനന്ദു റ്റി എം എന്നീ കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു. 5 കുട്ടികൾക്ക് 9 A+ ഉം, 3 കുട്ടികൾക്ക് 8 A+ ഉം ലഭിച്ചു.മുൻ‌വർഷത്തേതിനേക്കാൾ ഉയർന്ന ഗ്രേഡുകൾ ഇക്കഴിഞ്ഞ ബാച്ചിന് ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടേയും അദ്ധ്യാപകരു ടേയും രക്ഷിതാക്കളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം. ഒന്നരമാസം നീണ്ടുനിന്ന പകൽ സമയക്യാമ്പ്, എസ് റ്റി കുട്ടികൾക്കുള്ള പ്രത്യേക റസിഡൻഷ്യൽ ക്യാമ്പ്, മോർണിംഗ്- ഈവനിംഗ് ക്ലാസുകൾ, പ്രാദേശിക പഠനക്കൂട്ടം തുടങ്ങിയ പ്രവർത്തനങ്ങളി ലൂടെയാണ് ഉയർന്ന വിജയം നേടാനായത്. 44 SPC കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചതും ഉയർന്ന ഗ്രേഡുകളുടെ എണ്ണം വർക്കുന്നതിന് നിർണ്ണായകമായി. LSS, USS സ്കോളർഷിപ്പ് പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. കൈരളി വിജ്ഞാന പരീക്ഷ എഴുതിയ കുട്ടികൾ ഗ്രേഡോടെ യോഗ്യത നേടി.

കമ്പ്യൂട്ടർലാബ്

വയനാട് ജില്ലയിലെ തന്നെ മികച്ച കമ്പ്യൂട്ടർ ലാബുകളിലൊന്നാണ് നമ്മുടേത്.49 കമ്പ്യൂട്ടറുകൾ ഇതുവരെ വിവിധ ഏജൻസികളിൽനിന്നു ലഭിച്ചിട്ടുണ്ട്. അവയിൽ പ്രവർത്തനക്ഷമമായവയുടെ എണ്ണം കേവലം 13 മാത്രമാണ്. ഈവർഷം ലഭിച്ച 5 എണ്ണമൊഴികെ മറ്റുള്ളവ ഏറെ പഴക്കം ചെന്നവയാണ്. ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾ 13 എണ്ണം ലഭിച്ചിട്ടുണ്ട്, അവയിൽ 8എണ്ണം പ്രവർ ത്തനക്ഷമമാണ്. വിദ്യാർത്ഥികളുടെ ഐടി പഠനം സുഗമമായി നടക്കണമെങ്കിൽ ഇനിയും 15 കമ്പ്യൂട്ടറുകൾ ആവശ്യമാണ്. ഇവ സംഘടിപ്പിക്കുക എന്നതാണ് PTA യുടെ മുന്നിലുള്ള വലിയ വെല്ലുവിളി. നിലവിലുള്ള സ്മാർട്ട്റൂമിനു പുറമെ UP,HS വിഭാഗങ്ങളിൽ ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നതിനായി രണ്ട് ക്ലാസ്മുറികൾ കൂടി സ്മാർ‌ട്ട് റൂമാക്കി മാറ്റുന്നതിനുള്ള പ്രവർ ത്തനങ്ങൾ സ്കൂൾ ഐടി കോർഡിനേറ്റർ ബിജുമാഷിന്റെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു.

വായനശാല

ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 5000ത്തിൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല. ഹിന്ദി അധ്യാപകൻ സുനിൽമാഷാണ് ലൈബ്രേറിയൻ. ലൈബ്രേറിയന്റെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു. ലൈബ്രറികൗസിൽ നടത്തിവകരുന്ന വായനാമത്സരം ഈ വർഷം ജൂലൈ1ന് നടത്തി. മൂടക്കൊല്ലി പുലരിലൈബ്രറിയുമായി സഹകരിച്ചാണ് മത്സരം നടത്തിയത്.

പ്രഭാതഭക്ഷണം

സ്കൂളിലെ എസ് റ്റി വിഭാഗംകുട്ടികൾക്കും അർഹതപ്പെട്ട മറ്റു കുട്ടികൾക്കും മികച്ചരീതിയിൽ പ്രഭാതഭക്ഷണം നൽകിവരുന്നു. അധ്യാപകരുപടെ നേരിട്ടുള്ള ഇടപെടലുകൾ പ്രഭാതഭക്ഷണ വിതരണം സുതാര്യവും സമയബന്ധിതവുമാക്കിത്തീർത്തിട്ടുണ്ട്. ശ്രീമതി പുലിക്കുന്നേൽ രത്നമ്മയാണ് പ്രഭാതഭക്ഷണം പാകംചെയ്യുന്നത്. 180 കുട്ടികൾ രാവിലെ ഭക്ഷണം കഴിക്കുന്നു. UP അധ്യാപകൻ ശ്രീ രവിമാഷാണ് പ്രഭാതഭക്ഷണ ചുമതല നിർവ്വഹിക്കുന്നത്.

ഉച്ചഭക്ഷണം.

കുറ്റമറ്റരീതിയിൽ ഉച്ചഭക്ഷണവിതരണം ശ്രീമതി Regards ഷീനടീച്ചറുടെ ചുമതലയിൽ നടന്നുവരുന്നു. 350 കുട്ടികൾ സ്കൂളിൽനിന്ന് ഉച്ചക്കു ഭക്ഷണം കഴിക്കുന്നു. ശ്രീമാൻ നിഷാദാണ് ഉച്ചഭക്ഷണം പാകം ചെയ്യുന്നത്. അധ്യാപകരുടെ ഉത്തരവാദിത്വത്തിൽ കുട്ടികൾക്കു വിതരണം നടത്തുന്നു. LP,UP ക്ലാസുകളിലെ കുട്ടികൾക്ക് ക്ലാസ്മുറികളിൽ എത്തിച്ച് വിതരണം ചെയ്യുന്നു. ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്ക് കഞ്ഞിപ്പുരയിൽ വച്ചും വിളമ്പുന്നു. ഓരോ ദിവസവും ഉച്ചഭക്ഷണത്തിനും പ്രഭാതഭക്ഷണ വിതരണത്തിനും പ്രത്യേകം അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കലാ കായികം പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം കലാകായിക മേഖലയിലും കുട്ടികൾ മികവുപുലർത്തുന്നു. കുട്ടികളുടെ കഴിവുകൾ കണ്ടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി PTA പ്രത്യേകം ശ്രദ്ധപുലർത്തുന്നു. സ്കൂൾ കലോത്സവം 2015 ഒക്ടോബർ 29,30 തിയ്യതികളിലായി നടന്നു. മുകച്ച നിലവാരം പുലർത്തിയ സമ്മാനാർഹരായ കുട്ടികളെ സബ് ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിച്ചു. 2015-16 വർഷം കലോത്സവനടത്തിപ്പു ചുമതല പ്രവീൺ പി മാത്യ സാറിനാ യിരുന്നു. കലോത്സവകമ്മറ്റിയെ ഈ അവസരത്തിൽ അനുമോദിക്കുന്നു. കായികരംഗത്ത് വിദ്യാർത്ഥികളുടെ കഴിവുകൾ വി‌കസിപ്പിക്കുന്നതിന് കായികാദ്ധ്യാപകൻ പ്രത്യകം ശ്രദ്ധിക്കു ന്നു. 2015 നവംമ്പർ 7,8 തിയ്യതികളിലായി കായികമേള സംഘടിപ്പിച്ചു. വിജയികളെ സബ് ജില്ലാ കായികമേളയിൽ പങ്കെടുപ്പിച്ചു. കായികാദ്ധ്യാപകനായിരുന്ന കെ കെ മുകുന്ദൻ മാഷ് സ്ഥലംമാറ്റം വാങ്ങിപോയതിനാൽ നിലവിൽ കായികാദ്ധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നു.

ക്ലബ്ബ്പ്രവർത്തനങ്ങൾ

സ്കൂളിൽ നിരവധിക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി, കൈരളി, സയൻസ് ക്ലബ്ബ്, ഐടി, ഹിന്ദി, ഊർജ്ജക്ലബ്ബ്, ഗണിതം, ഹെൽത്ത്, പരിസ്ഥിതി, ഇംഗ്ലീഷ്, പാർലമെന്ററി,സോഷ്യൽക്ലബ്ബ്, നല്ലപാഠം, സീഡ് തുടങ്ങി അക്കാദമികവും അക്കാദമികേതരവുമായ എല്ലാ ക്ലബ്ബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകലുടെ ചുമതല പ്രത്യേകമായി അദ്ധ്യാപകർക്കു വീതിച്ചുനൽകിയിട്ടുണ്ട്. ഈ വർഷത്തെ ക്ലബ്ബ്പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രുഗ്മണി സുബ്രഹ്മണ്യൻ ജൂൺ 19ന് നിർവ്വഹിച്ചു.

നല്ലപാഠം

നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷം മുക്കാൽ ഏക്കർ വയലിൽ നെൽകൃഷി നടത്തി. ശാസ്ത്രീയ കൃഷിയറിവുകൾ പകരുന്നതിന് പഠനക്ലാസ് സംഘടിപ്പിച്ചു. തേൻകുഴികാട്ടുനായ്ക്കകോളനി സ്കൂൾ ദത്തെടുത്തു. അവിടുത്തെ മുഴുവൻ കുടുംബങ്ങൾക്കും ഓണത്തിന് സൗജന്യമായി ഓണക്കിറ്റ് നൽകി. 9500 രൂപ ഈ ഇനത്തിൽ ചെലവായി. അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഈ കോളനിയിൽ 3 കുടുംബങ്ങൾക്കു ചെലവുകുറഞ്ഞ ടോയ്‍ലറ്റ് നല്ലപാഠം പ്രവർത്തകർ നിർമ്മിച്ചുനൽകി. 12000 രൂപ നിർമ്മാണത്തിനുവേണ്ടിവന്നു. ഗുരുതരകരൾരോഗം ബാധിച്ച പൂർവ്വ വിദ്യാർത്ഥി അമലിന് ചികിത്സാ സഹായമായി 30000 രൂപനൽകി. മേൽപ്രവർത്തനങ്ങൾക്കാവശ്യമായ തുകയത്രയും വിദ്യാർത്ഥികളിൽനിന്നും അധ്യാപകരിൽനിന്നും സമാഹരിക്കുകയാണ് ചെയ്കതത്. എം.കെ. രതീഷ് മാഷും കെ.കെ ബിജുമാഷുമാണ് നല്ലപാഠം കൺവീനർമാർ.

സീഡ്

പരിസ്ഥിതി സംരക്ഷണവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ സീഡ്ക്ലബ്ബ് നടത്തുന്നു. സ്കൂളിൽ ധാരാളം പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ സീഡ്ക്ലബ്ബിനു കഴിഞ്ഞിരിക്കുന്നു. തക്കാളി, വെണ്ട, പയർ, മുളക്, കാബേജ്, വഴുതന മത്തൻ ചേമ്പ്, തുടങ്ങിയ പച്ചക്കറിയിനങ്ങൾ കഴിഞ്ഞവർഷം ഉൽപാദിപ്പിച്ചു. നടുന്നതിനാവശ്യമായ പച്ചക്കറി തൈകൾ ലയൺസ് ക്ലബ്ബ് വാകേരിയാണ് സംഭാവനചെയ്ത്ത്. ബയോളജി അധ്യാപിക സജിന ടീച്ചറാണ് സീഡ്ക്ലബ്ബിന് മേൽനോട്ടം വഹിക്കുന്നത്.

സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ്. സ്കൂളിലെ ശാസ്ത്രമേള മികവുറ്റരീതിയിൽ സംഘടിപ്പിച്ചു. ഉപജില്ലാശാസ്ത്രമേളയിൽ പ്രൊജക്ടുകൾ, സെമിനാർ, പ്രാദേശിക ചരിത്രം, തുടങ്ങിയ മത്സര ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. സീനിയർ അസിസ്റ്റന്റ് സിനിമോൾ ടീച്ചറും രമ്യടീച്ചറുമാണ് സയൻസ് ക്ലബ്ബിന്റെ ചുമതലവഹിക്കുന്നത്.

2015-16 അദ്ധ്യയനവർഷത്തിലെ പ്രവേശനോത്സവം മുതൽ സ്കൂളിൽ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി. മെഡിക്കൽക്യാമ്പ്, വായനാദിനം, പൂക്കളമത്സരം, ഓണാഘോഷം, അധ്യാപകദിനം, ക്രിസ്തുമസ്, ബഷീർദിനാചരണം, അബ്ദുൾകലാം അനുസ്മരണം, സ്മൃതിവൃക്ഷംനടീൽ, ചാന്ദ്രദിനം, ഹിരോഷിമ, നാഗസാക്കിദിനാചരണം തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കളിത്തം കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിച്ചു. ഈ ദിനാഘോഷങ്ങൾ വിജയകരമാക്കിത്തീർത്തതിന് സഹകരിച്ച വിദ്യാർത്ഥികളേയും അധ്യാപകരേയും അഭിനന്ദനമറിയിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു.

സ്കൂൾ സൊസൈറ്റി

സ്കൂൾ സൊസൈറ്റി 40 വർഷമായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. നമ്മുടെ സ്കൂളിലെ കുട്ടി കൾക്കുള്ള പാഠപുസ്തകങ്ങൾ വിതരണംചെയ്യുകയാണ് മുഖ്യലക്ഷം. ഈ സൊസൈറ്റിയിൽ‌ നിന്നാണ് സമീപത്തെ സ്കൂളുകളായ കക്കടം, സിസി, ശ്രീനാരായണപുരം, പഴുപ്പത്തൂർ എന്നിവിടങ്ങളിലേക്കു പുസ്തകങ്ങൾ നൽകുന്നത്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് ഭരണം നിർവ്വഹിക്കുന്നത്. ഗണിതാദ്ധ്യാപകൻ ശ്രീ ഷാജൻമാഷാണ് സൊസൈറ്റി പ്രസിഡന്റ്. കഴിഞ്ഞവർഷം മുതൽ സൊസൈറ്റി വഴി വിദ്യാർത്ഥികൾക്കാവശ്യമായ നോട്ട് ബുക്കുകൾ മറ്റ് പഠനോപകരണങ്ങൾ എന്നിവയും വിലകുറച്ച് വിൽപ്പന നടത്തുന്നു.

എസ് പി സി

44 കുട്ടികൾ വീതമുള്ള 2 സ്റ്റുഡന്റ് കേഡറ്റ് പോലീസ് ബാച്ചുകൾ നമുക്കുണ്ട്. 2016 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ 44 കുട്ടികൾക്ക് എസ് പി സി യുടെ ഗ്രേസ്മാർക്ക് ലഭിച്ചു. രമ്യ കെ ആർ, എം.കെ രതീഷ് എന്നീ അധ്യാപകരാണ് എസ് പി സിയടെ ചുമതല വഹിക്കുന്നത്. എസ് പി സി കുട്ടികൾക്കായി ആരംഭിച്ച ബാന്റ് സെറ്റിന്റെ പരിശീലനം പൂർത്തിയാക്കാൻ സാധിച്ചു. 2016 ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിൽ ഔഗ്യോഗികമായി ഉദ്ഘാടനംചെയ്ത് നമ്മുടെ ബാന്റ്സെറ്റ് പരേഡ്നടത്തി. കൽപ്പറ്റ എസ് കെ എംജെ സ്കൂൾഗ്രൗണ്ടിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിലാണ് അരങ്ങേറ്റം നടത്തിയത്. സ്കൂൾതല പരേഡ് ഫെബ്രുവരി 6ന് നടത്തി.

നീന്തൽ പരിശീലനം

കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളിലായി 2015-16 വർഷത്തെ നീന്തൽ പരിശീലനം സംഘടിപ്പിച്ചു. വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർക്ക് ജില്ലാ സ്പോർട്ടസ് കൗസിലിന്റെ സർട്ടിഫിക്കറ്റ് ലഭ്യമാക്കി. സർട്ടിഫിക്കറ്റ് വിതരണം ജില്ലാ സ്പോർട്ടസ് കൗൺസിൽ പ്രസിഡന്റ് ശ്രീ മോയിൻ കടവൻ നിർവ്വഹിച്ചു. കുട്ടികൾക്കു പരിശീലനം നൽകിയത് വേലിയമ്പം സ്കൂളിലെ സ്പോർട്ടസ് അധ്യാപകൻ ശ്രീ ഡിവൻ മാഷാണ്. എസ് പി സി, നല്ലപാഠം സംയുക്തമായാണ് നീന്തൽ പരിശീലനം നൽകിയത്.

ബാലമുകുളം, പ്രസാദം

ഭാരതീയ ചികിത്സാവകുപ്പ് വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന സൗജന്യ ചികിത്സാ പദ്ധതിയാണ് ബാലമുകുളവും പ്രസാദവും. ജില്ലയിൽ 5 സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പാക്കിയത്. അതിലൊന്ന് നമ്മുടെ സ്കൂൾ ആയിരുന്നു. 1 മുതൽ 8 വരെ ക്ലാസിലുള്ള മുഴുവൻ കുട്ടികൾക്കും പത്താം ക്ലാസ് വരെയുള്ള എല്ലാ എസ്റ്റി വിഭാഗം കുട്ടികൾക്കും സൗജന്യമായി ചികിത്സയും ആയുർവേദമരുന്നുകളും ലഭ്യമാക്കി.

നിർമ്മാണ പ്രവർത്തനങ്ങൾ

കാര്യമായ നിർമ്മാണപ്രവർത്തങ്ങളൊന്നുംതന്നെ കഴിഞ്ഞ അക്കാദമിക വർഷത്തിൽ നടന്നിട്ടില്ല. സർക്കാർ, ജില്ലാപഞ്ചായത്ത് തലങ്ങളിൽനിന്ന് പുതിയ പദ്ധതികളൊന്നും നമ്മുടെ സ്കൂളിന് ലഭിച്ചില്ല. 250000 രൂപയുടെ മെയിന്റനൻസ് ഗ്രാന്റ് ലഭിച്ചു. ക്ലാസ്മുറികളും വരാന്തയും ടൈൽചെയ്യുന്നതിനായി ഈ തുക വിനിയോഗിച്ചു. കുട്ടികൾക്കു കൈകഴുകുന്നതിനായി പിടിഏ ഒരു വാഷ്ബേസിൻ നിർമ്മിച്ചു. 38000 രൂപ ചെലവു വന്നിട്ടുണ്ട്. പ്രധാനകെട്ടിടവും കഞ്ഞിപ്പുരയും പെയിന്റ് ചെയ്തു ഭംഗിയാക്കി.

മറ്റുപ്രവർത്തനങ്ങൾ

2016 മാർച്ചിൽ എസ്എസ്എൽസി പരീകിഷ എഴുതിയ കുട്ടികൾക്കായി ജനുവരിമാസം മുതൽ പ്രത്യേക പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. എസ്എസ്എൽസി പരീകിഷ ജയിച്ചകുട്ടികളെ പിടിഏയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പഞ്ചായത്തുതല അനുമോദനയോഗം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രുഗ്മണിസുബ്രഹ്മണ്യൻ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. വാർഡുമെമ്പർമാർ പങ്കെടുത്തു. IT@ School ൽ വർക്ക് അറേഞ്ച്മെന്റിൽ പോയിട്ടുള്ള അധ്യാപകൻ ശ്രീജിത്ത് കൊയ് ലോ ത്തിനുപകരം ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി അധ്യാപികയെ നിയമിച്ചു. സ്കൂളിൽ തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി താൽപര്യമുള്ള കുട്ടികൾക്ക് തയ്യൽ പഠിക്കുന്നതിനായി സൗകര്യമൊരുക്കുകയും പരിശീലനം നൽകുന്നതിനായി ഒരു താൽക്കാലിക പരിശീലകയെ നിയമിക്കുകയും ചെയ്തു. സ്കൂളിലെ ജീവനക്കാരൻ ആയിരുന്ന ശ്രീ അഹമ്മു റിട്ടയർ ചെയ്തപ്പോൾ അദ്ദേഹത്തിന് പിടിഏ ഉപഹാരം നൽകി.

സ്കൂളിന്റെ വികസനത്തിലും അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളിലുമെല്ലാം കർമ്മോത്സുകതയോടെ പങ്കാളിത്തം വഹിക്കാൻ ഈ പിടിഏ ശ്രമിച്ചിട്ടുണ്ട്. വലിയകാര്യങ്ങൾ ചെയ്തു എന്ന അവകാശമുന്നയിക്കാതെ കഴിഞ്ഞഒരു വർഷത്തെ പ്രവർത്തനങ്ങളുടെ രേഖ നിങ്ങളുടെ വിശകലനത്തിനും വിലയിരുത്തലിനും വിമർശനത്തിനുമായി സമർപ്പിക്കുന്നു. …...................

…..നന്ദി.......
• ഹാജർനില

2015-16 അദ്ധ്യായന വർഷത്തിൽ അകെ 8 PTA യോഗങ്ങളാണ് ചേർന്നത്. ഈ യോഗങ്ങളിൽ പങ്കെടുത്ത രക്ഷിതാക്കളുടെ പ്രതിനിധികളായ എക്സിക്യുട്ടീവ് അംഗങ്ങളുടെ ഹാജർനില ഇനി പറയും പ്രകാരമാണ്.

ഷാജി സി. എം 7
ഗിരിജാമണി 2
കെ.കെ അബൂബക്കർ 6
വി.കെ രാജൻമാസ്റ്റർ 2
ബാബുമടൂർ 5
രാജേന്ദ്രൻ 7
സി.പി.മുനീർ 0
കക്കടം റസാഖ് 1
കൊടൂർ സുരേഷ് 3
ജയ്സി പുളിക്കൽ 0
സിന്ധുപ്രകാശ് 6

മുൻവർഷങ്ങളിലെ പിടിഎ കമ്മറ്റികൾ

2017 - 18

അജിത്ത് മാവത്ത്

Ajith Mavath

2016 - 17

• പിടിഎ പ്രസിഡന്റ് ജിഷു സി. സി

2015 - 16

• പിടിഎ പ്രസിഡന്റ് ഷാജി ചൊറിക്കാവിൽ
ഷാജി ചൊറിക്കാവിൽ

2014 - 15

• പിടിഎ പ്രസിഡന്റ് സുനിൽകുമാർ കേളനാംതടത്തിൽ
സുനിൽകുമാർ കെ. ഐ

2013 - 14

• പിടിഎ പ്രസിഡന്റ് കെ. കെ. അബൂബക്കർ പാലത്തിങ്കൽ
അബൂബക്കർ

2012 - 13

• പിടിഎ പ്രസിഡന്റ് ഷാജി ചൊറിക്കാവിൽ
ഷാജി ചൊറിക്കാവിൽ

2011 - 12

• പിടിഎ പ്രസിഡന്റ് ഷാജി ചൊറിക്കാവിൽ
ഷാജി ചൊറിക്കാവിൽ

2010 - 11

• പിടിഎ പ്രസിഡന്റ് ഷാജി ചൊറിക്കാവിൽ
ഷാജി ചൊറിക്കാവിൽ

2009 - 10

• പിടിഎ പ്രസിഡന്റ് സുരേഷ് പുലിക്കുന്നേൽ
പി. കെ സുരേഷ്

2008 – 09

• പിടിഎ പ്രസിഡന്റ് ഒ എം ഷാജി

2007 – 08

• പിടിഎ പ്രസിഡന്റ് ഇ കെ ബാലകൃഷ്ണ്ൻ
ഇ. കെ ബാലകൃഷ്ണൻ

2006 – 07

• പിടിഎ പ്രസിഡന്റ് പി വി ദാമോദരൻ

2005 – 06

• പിടിഎ പ്രസിഡന്റ് വിശ്വാമിത്രൻ കരിമ്പനക്കൽ
വിശ്വാമിത്രൻ

2004 – 05

• പിടിഎ പ്രസിഡന്റ് വളവിൽ പക്കർ
പക്കർ

2003 – 04

• പിടിഎ പ്രസിഡന്റ് വളവിൽ പക്കർ
പക്കർ

2002 – 03

• പിടിഎ പ്രസിഡന്റ് പി വി ദാമോദരൻ

2001 – 02

.സി. ആർ സുകുമാരൻ

C R സുകുമാരൻ

2000 – 01

1999 – 2000

ടി. പി മാധവൻ

ടി പി മാധവൻ

1998 – 1999