"ജി.എച്ച്. എസ്. എസ്. കൊട്ടോടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
[[പ്രമാണം:Hs ghssk.jpg|400px|center ]]
[[പ്രമാണം:Hs ghssk.jpg|400px|center ]]
== സ്കൂൾ ബസ്==
== സ്കൂൾ ബസ്==
<p style="text-align:justify">    </p>
[[പ്രമാണം:Schoolbus ghssk.jpeg|400px|center ]]
[[പ്രമാണം:Schoolbus ghssk.jpeg|400px|center ]]
<p style="text-align:justify"> കാഞ്ഞങ്ങാട് നിയോജകമണ്ഡലം എം.എൽ.എ ഇ.ചന്ദ്രശേഖരൻ സ്കൂളിന് അനുവദിച്ചതാണ് സ്കൂൾ ബസ്.കൊട്ടോടി പ്രദേശത്തെ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഒരു പരിധിവരെ സ്കൂൾ ബസ് സഹായിച്ചിട്ടുണ്ട്.സ്കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും കിലോമീറ്ററുകളോളം നടന്നാണ് സ്കൂളിലെത്തുന്നത്.ബസ് ലഭിച്ചതോടെ ചെറിയ ആശ്വാസം വിദ്യാർത്ഥികൾക്ക് ലഭിച്ചു.പക്ഷേ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ ബസിനെ ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല എന്നത് ഒരു പ്രശ്നമാണ്.ചുള്ളിക്കരയിൽ നിന്നും കുട്ടികൾ ഓട്ടോയിലാണ് സ്കൂളിലെത്തുന്നത്.  </p>
== ഹൈടെക് ക്ലാസ്സ് മുറികൾ ==
== ഹൈടെക് ക്ലാസ്സ് മുറികൾ ==
<p style="text-align:justify">'''ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും സർക്കാർ നിർദ്ദേശിച്ചതുപോലെ ടൈലുകൾ പാകി പൊടിരഹിതമാക്കിയിട്ടുണ്ട്.എല്ലാക്ലാസ്സുമുറികളിലും ഹൈടെക് പദ്ധതി പ്രകാരം ലഭ്യമായ പ്രൊജക്ടറുകളും ലാപ്‌ടോപ്പുകളും നിർദ്ദേശാനുസരണം ക്രമീകരിച്ചിട്ടുണ്ട്.എല്ലാ അദ്ധ്യാപകർക്കും ഈ ഉപകരണങ്ങൾ ക്ലാസ്സ് റൂം പഠന പ്രവർത്തനങ്ങൾക്കനുയോജ്യമായ രീതിയിൽ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്.കൂടാതെ ലിറ്റിൽ കൈറ്റ് യൂണിറ്റും എല്ലാ ക്ലാസ്സ് ലീഡർമാർക്കും ക്ലാസ്സ് അധ്യാപകർക്കും ഹൈടെക് ഉപകരണങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം നൽകി.സാമ്പ്രദായികമായ പഠനപ്രവർത്തനങ്ങൾക്കപ്പുറം കുറച്ചുകൂടി ഫലപ്രദമാണ് നിലവിലെ ഹൈടെക് ക്ലാസ്സുമുറി പഠനം എന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും സമ്മതിക്കുന്നു.'''    </p>
<p style="text-align:justify">'''ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും സർക്കാർ നിർദ്ദേശിച്ചതുപോലെ ടൈലുകൾ പാകി പൊടിരഹിതമാക്കിയിട്ടുണ്ട്.എല്ലാക്ലാസ്സുമുറികളിലും ഹൈടെക് പദ്ധതി പ്രകാരം ലഭ്യമായ പ്രൊജക്ടറുകളും ലാപ്‌ടോപ്പുകളും നിർദ്ദേശാനുസരണം ക്രമീകരിച്ചിട്ടുണ്ട്.എല്ലാ അദ്ധ്യാപകർക്കും ഈ ഉപകരണങ്ങൾ ക്ലാസ്സ് റൂം പഠന പ്രവർത്തനങ്ങൾക്കനുയോജ്യമായ രീതിയിൽ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്.കൂടാതെ ലിറ്റിൽ കൈറ്റ് യൂണിറ്റും എല്ലാ ക്ലാസ്സ് ലീഡർമാർക്കും ക്ലാസ്സ് അധ്യാപകർക്കും ഹൈടെക് ഉപകരണങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം നൽകി.സാമ്പ്രദായികമായ പഠനപ്രവർത്തനങ്ങൾക്കപ്പുറം കുറച്ചുകൂടി ഫലപ്രദമാണ് നിലവിലെ ഹൈടെക് ക്ലാസ്സുമുറി പഠനം എന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും സമ്മതിക്കുന്നു.'''    </p>

11:17, 29 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

പഴയകെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.ഓട്മേഞ്ഞ കെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി എൻഡോസൾഫാൻ പാക്കേജിൽപ്പെടുത്തി 10 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം 25.10.2017 ന് ബഹു കാസറഗോഡ് എം.പി.പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു.പതിനായിരക്കണ ക്കിന് പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്.പക്ഷേ അവ ശരിയായി ക്രമീകരിക്കുന്നതിനാവശ്യമായ അലമാരകളോ ആവശ്യമായ വലിപ്പമുള്ള മുറിയോ,റീഡിംഗ് റൂമിനാവശ്യമായ സൗകര്യങ്ങളോ ഇല്ല.ഹയർ സെക്കന്ററി വിഭാഗത്തിനുള്ള പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.പക്ഷേ സൗകര്യം കുറവാണ്(പ്രൈമറി വിഭാഗത്തിനനുവദിച്ച ക്ലാസ്സുമുറികളിലാണ് അവ സജ്ജീകരിച്ചിരിക്കുന്നത്).ഒന്നുമുതൽ നാലു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ്,കൊമേഴ്സ്,ഹുമാനിറ്റീസ് ബാച്ചുകൾ ഉണ്ട്.ഹൈസ്കൂൾ വിഭാഗത്തിൽ 6 ക്ലാസ്സുമുറികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 6 ക്ലാസ്സുമുറികളും ഹൈടെക് പദ്ധതിയുടെ ഭാഗമായി പ്രൊജക്ടറും ലാപ്‌ടോപ്പും സജ്ജീകരിച്ചിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ്സ് മുറികൾ ഇന്റർനെറ്റ് കണക്ഷനു വേണ്ടിയുള്ള നെറ്റ്‌വർക്കിംഗ് പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്.

ഓഫീസ് മുറി

വളരെ പരിമിതമായ സൗകര്യങ്ങളാണ് സ്കൂൾ ഓഫീസിനുള്ളത്.സ്കൂൾ രേഖകൾ സൂക്ഷിക്കുന്നതിനോ ഓഫീസ് സ്റ്റാഫ് അംഗങ്ങൾക്ക് അത്യാവശ്യം വിശ്രമിക്കുന്നതിനോ ഉള്ള സൈകര്യം ഓഫീസിലില്ല.മാത്രമല്ല പ്രധാനാധ്യാപകനെ സന്ദർശിക്കുന്ന സന്ദർശകർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കാനുള്ള ഇടവും ഇല്ല.ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനുള്ള അത്യാവശ്യ സൗകര്യങ്ങൾ ഉണ്ട്.കമ്പ്യൂട്ടർ,പ്രിന്റർ,ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്നീ ഐ.ടി അനുബന്ധ ഉപകരണങ്ങൾ ഓഫീസിലുണ്ട്.ഇന്റർനെറ്റ് കണക്ഷനും ലഭ്യമാണ്.

പ്രൈമറി വിഭാഗം എൽ.പി കെട്ടിടം

പഴക്കമേറിയ ഓടിട്ട കെട്ടിടത്തിലാണ്ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും സ്റ്റാഫ് മുറിയും പ്രവർത്തിക്കുന്നത്. സ്റ്റാഫ് മുറിക്ക് ഇരുവശത്തുമുള്ള മുറികളാണ് ഒന്നും രണ്ടും ക്ലാസ്സ് മുറികൾ.രണ്ട് ക്ലാസ്സ് മുറികളും ടൈലുകൾ പാകി പൊടി രഹിതമാക്കിയിട്ടുണ്ട്.ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കനുയോജ്യമായ ഇരിപ്പിടങ്ങളാണ് ഒന്നാം ക്ലാസ്സിൽ സജ്ജീകരിച്ചിരിക്കുന്നത്.ഫാൻ രണ്ടുക്ലാസ്സു മുറികളിലും ഉണ്ട്.











പ്രൈമറി വിഭാഗം യു.പി കെട്ടിടം

മൂന്നാം ക്ലാസ്സുമുതൽ ആറാം ക്ലാസ്സുവരെ രണ്ട് കെട്ടിടങ്ങളിലായി മുറികൾ ക്രമീകരിച്ചിട്ടുണ്ട്.












ഹൈസ്കൂൾ കെട്ടിടം

സ്കൂൾ ബസ്

കാഞ്ഞങ്ങാട് നിയോജകമണ്ഡലം എം.എൽ.എ ഇ.ചന്ദ്രശേഖരൻ സ്കൂളിന് അനുവദിച്ചതാണ് സ്കൂൾ ബസ്.കൊട്ടോടി പ്രദേശത്തെ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഒരു പരിധിവരെ സ്കൂൾ ബസ് സഹായിച്ചിട്ടുണ്ട്.സ്കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും കിലോമീറ്ററുകളോളം നടന്നാണ് സ്കൂളിലെത്തുന്നത്.ബസ് ലഭിച്ചതോടെ ചെറിയ ആശ്വാസം വിദ്യാർത്ഥികൾക്ക് ലഭിച്ചു.പക്ഷേ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ ബസിനെ ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല എന്നത് ഒരു പ്രശ്നമാണ്.ചുള്ളിക്കരയിൽ നിന്നും കുട്ടികൾ ഓട്ടോയിലാണ് സ്കൂളിലെത്തുന്നത്.

ഹൈടെക് ക്ലാസ്സ് മുറികൾ

ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും സർക്കാർ നിർദ്ദേശിച്ചതുപോലെ ടൈലുകൾ പാകി പൊടിരഹിതമാക്കിയിട്ടുണ്ട്.എല്ലാക്ലാസ്സുമുറികളിലും ഹൈടെക് പദ്ധതി പ്രകാരം ലഭ്യമായ പ്രൊജക്ടറുകളും ലാപ്‌ടോപ്പുകളും നിർദ്ദേശാനുസരണം ക്രമീകരിച്ചിട്ടുണ്ട്.എല്ലാ അദ്ധ്യാപകർക്കും ഈ ഉപകരണങ്ങൾ ക്ലാസ്സ് റൂം പഠന പ്രവർത്തനങ്ങൾക്കനുയോജ്യമായ രീതിയിൽ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്.കൂടാതെ ലിറ്റിൽ കൈറ്റ് യൂണിറ്റും എല്ലാ ക്ലാസ്സ് ലീഡർമാർക്കും ക്ലാസ്സ് അധ്യാപകർക്കും ഹൈടെക് ഉപകരണങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം നൽകി.സാമ്പ്രദായികമായ പഠനപ്രവർത്തനങ്ങൾക്കപ്പുറം കുറച്ചുകൂടി ഫലപ്രദമാണ് നിലവിലെ ഹൈടെക് ക്ലാസ്സുമുറി പഠനം എന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും സമ്മതിക്കുന്നു.

സയൻസ് ലാബ്

കമ്പ്യൂട്ടർ ലാബ്

സ്കൂൾ ഗ്രൗണ്ട്

സ്കൂൾ ഹാൾ

സ്കൂളിലെ ഏറ്റവും പഴക്കമേറിയ കെട്ടിടം നവീകരിച്ചാണ് സ്കൂൾ ഹാളായി ഉപയോഗിക്കുന്നത്.പഴമയെ നിലനിർത്താനുള്ള ഒരു ശ്രമം കൂടി ഇതിനു പിറകിലുണ്ട്.നേരത്തേ ക്ലാസ്സുമുറിയും ഹാളുമായി ഉപയോഗിച്ചിരുന്ന ആസ്‌ബസ്റ്റോസ് മേൽക്കൂര കെട്ടിടം പൊളിച്ചുമാറ്റി എൻഡോസൾഫാൻ പാക്കേജിൽ അനുവദിച്ച കെട്ടിടം പണിതപ്പോൾ സ്കൂളിൽ വിവിധ പരിപാടികൾ നടത്താൻ സൗകര്യം ഇല്ലാതായപ്പോഴാണ്.പ്രൈമറി വിഭാഗം പഴയകെട്ടിടം നവീകരിച്ച് ഹാളായി ഉപയോഗിക്കാൻ തീരുമാനിച്ചത്.

പാചകപ്പുര

ശുചിമുറികൾ