"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/തനതു പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
==<b><font size="5" color="green">ഔഷധ സസ്യാരാമം </font></b> ==
==<b><font size="5" color="green">ഔഷധ സസ്യാരാമം </font></b> ==
     ഏകദേശം അറുപതോളം ഔഷധ സസ്യങ്ങളുള്ള ഔഷധത്തോട്ടം ഇവിടെയുണ്ട്. തൃശ്ശൂർ  ഔഷധിയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ചതാണ് ഈ ഔഷധത്തോട്ടം. ഇപ്പോളിതൊരു ചെറിയ ഔഷധവനമായി മാറി .<font size="4" color=" #8B0000">കൂവളം , അകിൽ. രക്ത ചന്ദനം, പലകപ്പയ്യാനി, നീർമരുത്, പതിമുഖം, വാക, മഞ്ഞ മന്ദാരം</font> എന്നിവയാണ് പ്രധാന സസ്യങ്ങൾ. ഇതിനു ചുറ്റും ജൈവവേലിയായി  <font size="4" color=" #8B0000">ഒടിച്ചു കുത്തി, ചെമ്പരത്തി, ആടലോടകം </font> തുടങ്ങിയവയുമുണ്ട്.
     ഏകദേശം അറുപതോളം ഔഷധ സസ്യങ്ങളുള്ള ഔഷധത്തോട്ടം ഇവിടെയുണ്ട്. തൃശ്ശൂർ  ഔഷധിയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ചതാണ് ഈ ഔഷധത്തോട്ടം. ഇപ്പോളിതൊരു ചെറിയ ഔഷധവനമായി മാറി .<font size="4" color=" #8B0000">കൂവളം , അകിൽ. രക്ത ചന്ദനം, പലകപ്പയ്യാനി, നീർമരുത്, പതിമുഖം, വാക, മഞ്ഞ മന്ദാരം</font> എന്നിവയാണ് പ്രധാന സസ്യങ്ങൾ. ഇതിനു ചുറ്റും ജൈവവേലിയായി  <font size="4" color=" #8B0000">ഒടിച്ചു കുത്തി, ചെമ്പരത്തി, ആടലോടകം </font> തുടങ്ങിയവയുമുണ്ട്.
<gallery>
22076oushadhathottam1.jpg
22076thottam2.jpg
22076thottam3.jpg
</gallery>


== <b><font size="5" color="green">നക്ഷത്ര വനം </font></b> ==
== <b><font size="5" color="green">നക്ഷത്ര വനം </font></b> ==

21:54, 28 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

മഴവെള്ള സംഭരണി

       2008 -09 അക്കാദമിക വർഷത്തിൽ മലയാള മനോരമയുടെ ജലതരംഗം എന്ന പ്രൊജക്റ്റ് നടപ്പാക്കിയതിന്റെയും (അടാട്ട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് അറുപതോളം വീടുകളിലെ കിണർ ജലസാമ്പിളുകൾ ശേഖരിച്ച് സയൻസ് ലാബിൽ വെച്ച് പരിശോധനയ്ക്കു വിധേയമാക്കി അതിന്റെ റിപ്പോർട്ട് പഞ്ചായത്തിലേയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയും അധികൃതർക്ക് കൈമാറുകയും അവർ അതിന്മേൽ വേണ്ട മേൽ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു) പരിസ്ഥിതി സംരക്ഷണത്തിൽ മികവ് പുലർത്തിയതിന്റെയും ഫലമായി മലയാള മനോരമ 20000 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണി നിർമ്മിച്ചു തരികയുണ്ടായി. ഏകദേശം ജനുവരി - ഫെബ്രുവരി മാസം വരെ ഈ സംഭരണിയിൽ നിന്നുള്ള വെള്ളം ഉപയോഗിക്കാറുണ്ട്.

മണ്ണിര കമ്പോസ്റ്റ്

      പരിസ്ഥിതി ക്ലബ്ബിന്റെയും ഫാർമേഴ്‌സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി നടത്തിയതിന്റെയും ഔഷധത്തോട്ടം സജീവമായതിന്റെയും ഫലമായി അടാട്ട് കൃഷിവകുപ്പിന്റെ ധനസഹായത്തോടെ 2008 - 09 അക്കാദമിക വർഷത്തിൽ മണ്ണിര കമ്പോസ്റ്റ് നിർമ്മിക്കാൻ സാധിച്ചു. ഈ യൂണിറ്റ് ഇപ്പോഴും പ്രവർത്തനക്ഷമമാണ്. ഇതിലേയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കളായി വിദ്യാലയ പരിസരത്തുള്ള ജൈവമാലിന്യങ്ങൾ ഉപയോഗിക്കുന്നു. കൃഷിക്കാവശ്യമായ വളം ഇതിൽ നിന്നാണ് ലഭിക്കുന്നത്.

മഴക്കുഴി

     മഴവെള്ളം ഭൂമിയിലേക്കിറങ്ങി ഭൂഗർ ജലം സംരക്ഷിക്കാനായി മഴക്കുഴി നിർമ്മാണം നടത്തിവരുന്നു.ഈ വർഷം മുതൽ മേൽക്കൂരയിലെ വെള്ളം ഹോസു വഴി ശേഖരിച്ച് ശുദ്ധീകരിച്ച് കിണറിലേക്കൊഴുക്കുന്ന സംവിധാനവും പഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിച്ചിട്ടുണ്ട്.

ഔഷധ സസ്യാരാമം

    ഏകദേശം അറുപതോളം ഔഷധ സസ്യങ്ങളുള്ള ഔഷധത്തോട്ടം ഇവിടെയുണ്ട്. തൃശ്ശൂർ  ഔഷധിയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ചതാണ് ഈ ഔഷധത്തോട്ടം. ഇപ്പോളിതൊരു ചെറിയ ഔഷധവനമായി മാറി .കൂവളം , അകിൽ. രക്ത ചന്ദനം, പലകപ്പയ്യാനി, നീർമരുത്, പതിമുഖം, വാക, മഞ്ഞ മന്ദാരം എന്നിവയാണ് പ്രധാന സസ്യങ്ങൾ. ഇതിനു ചുറ്റും ജൈവവേലിയായി  ഒടിച്ചു കുത്തി, ചെമ്പരത്തി, ആടലോടകം  തുടങ്ങിയവയുമുണ്ട്.

നക്ഷത്ര വനം

     ഒല്ലൂർ വൈദ്യരത്നം ഔഷധ ശാലയും മാതൃഭൂമി സീഡും സംയുക്തമായാണ് നക്ഷത്ര വനം പദ്ധതി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ നാൾ വൃക്ഷങ്ങളുടെ പ്രാധാന്യവും അവയുടെ ഔഷധ ഗുണവും ബോധ്യപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി ലക്ഷ്യ പ്രാപ്തി കൈവരിക്കുന്നതേയുള്ളൂ. മധ്യവേനലവധിക്കാലത്ത് സംരക്ഷിക്കുന്നതിന് പ്രയാസം നേരിടുന്നു.

ശലഭോദ്യാനം

       ശലഭങ്ങളെ ആകർഷിക്കുന്നതിനായി ശലഭോദ്യാനം. കുട്ടികൾ മാത്രമാണ് ഇതിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. വിവിധ തരത്തിലുള്ള പൂച്ചെടികളാണ് ഇവിടെ നടുന്നത്. കുട്ടികൾ പിറന്നാൾ സമ്മാനമായും അല്ലാതെയും ധാരാളം പൂച്ചെടികൾ കൊണ്ടു വരുന്നു. അധ്യാപകരും സഹായിക്കാറുണ്ട്.

പിറന്നാൾ സമ്മാനം

      കുട്ടികൾ അവരുടെ ജന്മദിനത്തിന് നോട്ടു പുസ്തകങ്ങൾ, പേന, പെൻസിൽ, ജ്യോമട്രി ബോക്സ്, ലൈബ്രറി പുസ്തകങ്ങൾ, ഇവയിലേതെങ്കിലും സ്കൂളിലേക്ക് നൽകുന്നു.ഇതുകൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. മിഠായിയും മിഠായിക്കടലാസും ഒഴിവാക്കാൻ സാധിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം കുറയുന്നു. രക്ഷിതാക്കൾക്ക് ചിലവ് കുറയുന്നു. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പേനയും പുസ്തകങ്ങളും നൽകാൻ സാധിക്കുന്നു. ഈ വർഷം മുതൽ ശലഭോദ്യാനത്തിലേക്ക് പൂച്ചെടിയും കൊണ്ടു വരുന്നു.

സോപ്പു നിർമ്മാണം

       പഠനത്തോടൊപ്പം തൊഴിൽ നൈപുണിയും വളർത്തുന്നതിനു വേണ്ടി ഒരു സോപ്പു നിർമ്മാണ യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സോപ്പ്, ഡിഷ് വാഷ് എന്നിവ നിർമ്മിക്കുന്നു. ശുദ്ധമായ വെളിച്ചെണ്ണയാണ് സോപ്പു നിർമ്മാണത്തിനുപയോഗിക്കുന്നത്. ഏഴാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനു തിരഞ്ഞെടുത്തിരിക്കുന്നത്. ശ്രീമതി സജിത എം, ശ്രീമതി മായ സി സി എന്നീ അധ്യാപകരുടെ മേൽനോട്ടത്തിലാണ് ഇതു നടക്കുന്നത്. വിപണനം സ്കൂളിൽ തന്നെ. കുട്ടികൾക്കാവശ്യമായ ബാഗ്, കുട എന്നിവ ഇതിൽ നിന്നും ലഭിക്കുന്ന ലാഭം കൊണ്ട് കഴിഞ്ഞിട്ടുണ്ട്.

തായ്ഖൊൺഡോ

       പെൺകുട്ടികളുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി കൊറിയൻ ആയോധന കലയായ തായ്ഖൊൺഡൊ പരിശീലിപ്പിക്കുന്നു. കുട്ടികളുടെ മനഃശക്തിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനും പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമാക്കിയും ആണ് പരിശീലനം നടത്തുന്നത്. ചുമതലയേറ്റെടുത്തിര്ക്കുന്നത് ശ്രീമതി അംബിക ടീച്ചർ. ഹയർ സെക്കന്ററിയിൽ ശ്രീമതി ഷൈബിടീച്ചർ. ഈ വർഷം 60 കുട്ടികളാണ് ഉള്ളത്. ശ്രീ ബഷീർ താമരത്ത് ആണ് പരിശീലനം നൽകുന്നത്. 2017-18 വർഷത്തിൽ ഉപജില്ല തായ്ഖൊൺഡൊ മത്സരത്തിൽ ഉന്നത വിജയം കൈവരിയ്ക്കാൻ സാധിച്ചു. പൂജ പി ആർ, ശ്രീലക്ഷ്മി എം പി, നീതു കെ, പാർവണേശ്വരി എം എസ് എന്നിവർ സംസ്ഥാനതല തായ്ഖൊൺഡൊ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും പാർവണേശ്വരി എം എസിന് മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.

മാഗസിൻ

      എല്ലാ വർഷവും മാഗസിനുകൾ ക്ലാസ്സ് അ‌‌ടിസ്ഥാനത്തിലും സ്കൂളിലും പ്രസിദ്ധീകരിക്കാറുണ്ട്. നല്ല മാഗസിനുകൾക്ക് സമ്മാനവും നല്കാറുണ്ട്. ഈ വർഷത്തെ സ്കൂൾ അ‌‌ടിസ്ഥാനത്തിലുള്ള മാഗസിൻ പ്രകാശനം ജൂൺ 19 വായനാദിനത്തിൽ നടന്നു. പി ടി എ പ്രസിഡന്റാണ് സർഗോദയം മാഗസിൻ പ്രകാശനം നടത്തിയത്.