"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(൧) |
(1) |
||
വരി 5: | വരി 5: | ||
രണ്ടാം ലോകമഹായുദ്ധകാലത്ത് മണ്ടോടി കണ്ണന്റെ നേതൃത്വത്തിൽ ജനകീയപ്രതിരോധ പ്രസ്ഥാനം ഉയിർകൊണ്ടു.കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ഏറാമല. വടക്കു മയ്യഴിപ്പുഴയും തെക്ക് ചോറോട്, വില്യാപ്പിള്ളി, ആയഞ്ചേരി പഞ്ചായത്തുകളും പടിഞ്ഞാറ് ഒഞ്ചിയം, അഴിയൂർ പഞ്ചായത്തുകളും ചെമ്പ്രക്കുന്ന്, മമ്പള്ളികുന്ന്, കണ്ടോത്ത്കുന്ന്, ചെറിയേരി ഭാഗം, മൊട്ടപ്പാറ, മൊട്ടേമ്മൽ, കുളരിക്കുന്ന്, പള്ളിക്കുന്ന്, കല്ലേരിക്കുന്ന്, മൂന്നാംകുന്ന്, മലയിൽ കുന്ന്, കൊടക്കുന്ന്, കല്ലറക്കാമല, ഇത്തിൾ കണ്ണിമല, കരിന്തണ്ടൻമല, മുതുവറ്റപ്പാറ അങ്ങനെ പോകുന്ന ഈ നാട്ടിലെ ഉയർന്ന പ്രദേശങ്ങൾ... | രണ്ടാം ലോകമഹായുദ്ധകാലത്ത് മണ്ടോടി കണ്ണന്റെ നേതൃത്വത്തിൽ ജനകീയപ്രതിരോധ പ്രസ്ഥാനം ഉയിർകൊണ്ടു.കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ഏറാമല. വടക്കു മയ്യഴിപ്പുഴയും തെക്ക് ചോറോട്, വില്യാപ്പിള്ളി, ആയഞ്ചേരി പഞ്ചായത്തുകളും പടിഞ്ഞാറ് ഒഞ്ചിയം, അഴിയൂർ പഞ്ചായത്തുകളും ചെമ്പ്രക്കുന്ന്, മമ്പള്ളികുന്ന്, കണ്ടോത്ത്കുന്ന്, ചെറിയേരി ഭാഗം, മൊട്ടപ്പാറ, മൊട്ടേമ്മൽ, കുളരിക്കുന്ന്, പള്ളിക്കുന്ന്, കല്ലേരിക്കുന്ന്, മൂന്നാംകുന്ന്, മലയിൽ കുന്ന്, കൊടക്കുന്ന്, കല്ലറക്കാമല, ഇത്തിൾ കണ്ണിമല, കരിന്തണ്ടൻമല, മുതുവറ്റപ്പാറ അങ്ങനെ പോകുന്ന ഈ നാട്ടിലെ ഉയർന്ന പ്രദേശങ്ങൾ... | ||
</div><br> | </div><br> | ||
16:01, 25 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഏറാമല – കുറുമ്പ്രനാട് താലൂക്കിലെ കുറ്റിപ്പുറം കോവിലകം ആസ്ഥാനമായി വാണിരുന്ന കടത്തനാട് രാജാക്കന്മാരുടെ.അധീനതയിലായിരുന്ന നാട്. കോവിലകത്തു നിന്നു തരക് വാങ്ങി ഭൂമിയുടെ ആധിപത്യം ജന്മിമാർ കയ്യിലെടുത്ത കാലമുണ്ടായിരുന്നു. ആ ജന്മിമാരുടെ ചൂഷണത്തിൽ നീറിപ്പുകഞ്ഞൊരു ചരിത്രം ഈ നാടിനുണ്ട്. പുറപ്പാട്, കുടിയിരുപ്പ്, ഓണം, വിഷു തുടങ്ങി വിശേഷം ഏതു വന്നാലും വിളകളുടെ പങ്കുമായി ജന്മിമാർക്കു മുന്നിൽ നിൽക്കേണ്ടി വന്നിരുന്ന വല്ലാത്ത കാലത്തിന്റെ ഓർമ ഇന്നും ഈ മണ്ണിനുണ്ട്. കാഴ്ചവയ്പ്പ് മുടങ്ങിയാൽ കുടിയാന്മാരെ നിർദാക്ഷിണ്യം കുടിയൊഴിപ്പിക്കുമായിരുന്നു. ഈ ജന്മിമാരിൽ പ്രധാനിയായിരുന്നു അംശാധികാരി പ്രവർത്തിച്ചു...ബ്രിട്ടനെതിരായ പോരാട്ടത്തോടൊപ്പം അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായ പോരാട്ടവും ഈ മണ്ണിൽ നടന്നു. കെ. കുഞ്ഞിരാമക്കുറുപ്പ് എന്നൊരു നേതാവ് ഏറാമലക്കാർക്കു നേതൃത്വം നൽകാനായി വളർന്നു വന്നു. 1934 ഒക്ടോബർ രണ്ടിന് കുന്നുമ്മക്കരയിൽ കുഞ്ഞിരാമക്കുറുപ്പ് പൊതുപരിപാടിക്കു നേതൃത്വം നൽകി. ഗാന്ധിജിയെയും ദേശീയ പ്രസ്ഥാനത്തെയും പരിചയപ്പെടുത്തുന്നതായിരുന്നു പരിപാടി. അതൊരു തുടക്കമായിരുന്നു.... രണ്ടാം ലോകമഹായുദ്ധകാലത്ത് മണ്ടോടി കണ്ണന്റെ നേതൃത്വത്തിൽ ജനകീയപ്രതിരോധ പ്രസ്ഥാനം ഉയിർകൊണ്ടു.കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ഏറാമല. വടക്കു മയ്യഴിപ്പുഴയും തെക്ക് ചോറോട്, വില്യാപ്പിള്ളി, ആയഞ്ചേരി പഞ്ചായത്തുകളും പടിഞ്ഞാറ് ഒഞ്ചിയം, അഴിയൂർ പഞ്ചായത്തുകളും ചെമ്പ്രക്കുന്ന്, മമ്പള്ളികുന്ന്, കണ്ടോത്ത്കുന്ന്, ചെറിയേരി ഭാഗം, മൊട്ടപ്പാറ, മൊട്ടേമ്മൽ, കുളരിക്കുന്ന്, പള്ളിക്കുന്ന്, കല്ലേരിക്കുന്ന്, മൂന്നാംകുന്ന്, മലയിൽ കുന്ന്, കൊടക്കുന്ന്, കല്ലറക്കാമല, ഇത്തിൾ കണ്ണിമല, കരിന്തണ്ടൻമല, മുതുവറ്റപ്പാറ അങ്ങനെ പോകുന്ന ഈ നാട്ടിലെ ഉയർന്ന പ്രദേശങ്ങൾ...
ഓർക്കാട്ടെരി
മലബാറിലെ ജനങ്ങളുടെ സ്വകാര്യ അഹങ്കാരമാണ് ഓർക്കാട്ടേരി ക്ഷേത്ര ഉത്സവവും അവിടുത്തെ കന്നുകാലി ചന്തയും. ഓർക്കാട്ടേരി ശ്രീ ശിവ-ഭഗവതി താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചാണ് ഓർക്കാട്ടേരി ചന്ത നടക്കുന്നത്. വർഷം തോറും ഇവിടെ നടന്നു വരുന്ന കന്നുകാലി ചന്ത വടക്കേ മലബാറിൽ ഏറെ പേരുകേട്ടതാണ്. ഏറാമല പഞ്ചായത്താണ് കന്നു കാലി ചന്തയ്ക്ക് നേതൃത്വം നൽകുന്നത്.ക്ഷേത്രത്തിൽ കൊടി ഉയർന്നതോടുകൂടിയാണ് ചന്തയ്ക്ക് തുടക്കമാകുന്നു. ശേഷം രണ്ടാഴ്ച്ചയോളം നീളുന്ന ആഘോഷമാണ്. ഓർക്കാട്ടേരി ഉത്സവത്തിന്റെയും ചന്തയുടെയും ചരിത്രം
പുരാവൃത്തവും ചരിത്രവും ഇഴപിരിക്കാനാവാതെ ഒന്നായിമാറുന്നു എന്നതാണ് ഏറാമല പഞ്ചായത്തിലെ ശിവ ഭഗവതി ക്ഷേത്രോത്സവത്തിന്റെ പ്രത്യേകത.ഒരു ദേശത്തിന്റെ രൂപീകരണത്തെവരെ സ്വാധീനിക്കുന്നതാണ് ഇവിടുത്തെ ഐതിഹ്യം. ഓർക്കാട്ടേരി എന്ന നാടിന്റെ വ്യവഹാരങ്ങൾ ഒരു പരിധി വരെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് നടന്നിരുന്നത്. കാലത്തിന്റേതായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഇന്നും ഒരു ദേശത്തിന്റെ ഉത്സവമായിത്തന്നെയാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഓർക്കാട്ടേരി പ്രദേശത്തു തന്നെയുള്ള എടത്തിൽ എന്ന തറവാടുമായി ചേർന്നാണ് ക്ഷേത്രത്തിന്റെയും ഓർക്കാട്ടേരിയുടെയും ചരിത്രം ഉരുത്തിരിശതാബ്ദങ്ങൾക്ക് മുൻപ് എടത്തിൽ തറവാട്ടിലെ ഒരു സ്ത്രീ കൂവ കിളച്ചെടുക്കുമ്പോൾ തൂമ്പ കല്ലിൽ തട്ടി കല്ലിൽ നിന്നും രക്തം വന്നെന്നും,തുടർന്ന് ഗണിച്ച് നോക്കിയപ്പോൾ കല്ല് ശിവലിംഗമാണെന്ന് അറിയുകയും അത് പ്രതിഷ്ഠിച്ചുമെന്നുമാണ് ഐതിഹ്യം. ഇതറിഞ്ഞ കടത്തനാട് വാഴുന്നവർ ഈ ദേശത്തിന്റെ അധികാരം എടത്തിൽ തറവാടിന് നൽകിഎന്നു ചരിത്രം ഇങ്ങനെ ഓർക്കാതെ കിട്ടിയ 'എരി' അഥവാ ദേശം ആയതിനാൽ ഓർക്കാട്ടേരി എന്ന പേരുവന്നുവെന്നും ചരിത്രം പറയുന്നു. ഒരു ദേശത്തിന്റെ ഐക്യം കാത്തുസൂക്ഷിച്ചു കൊണ്ട് എങ്ങനെ ഒരു ഉത്സവം കൊണ്ടാടാം എന്നതിന് വലിയൊരു ഉദാഹരണമാണ് ഓർക്കാട്ടേരി ഉത്സവവും ചന്തയും.എല്ലാ ജാതി വിഭാഗങ്ങൾക്കും ഉത്സവം ആഘോഷിക്കാൻ ഇവിടെ വരാം.
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഏറാമല പഞ്ചായത്തിലെ ഒരു ചെറു പട്ടണമാണ് ഓർക്കാട്ടെരി. വർഷം തോറും ഇവിടെ നടന്നു വരുന്ന കന്നുകാലി ചന്ത വടക്കേ മലബാറിൽ ഏറെ പേരുകേട്ടതാണ്. വടകരയിൽ നിന്നും കോഴിക്കോട് - കണ്ണൂർ ഹൈവയിൽ കൈനാട്ടി ജങ്ങ്ഷനിൽ നിന്നും പക്ക്രന്തളം റോഡിലേക്ക് തിരിഞ്ഞു അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ ഓർക്കാട്ടെരിയിൽ എത്താവുന്നതാണ്. ഗൾഫ് പണം ഏറെ സ്വാധീനിക്കുന്ന ഈ പ്രദേശം ജനസാന്ദ്രത കൊണ്ടു സജീവമാവുന്ന അങ്ങാടികളിൽ ഒന്നാണ് മത സൗഹാർദത്തിനു പേരുകേട്ട സ്ഥലവുമാണിത്