|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[ഗവ എച്ച് എസ് എസ് അഞ്ചേരി]]
| |
|
| |
|
| '''ഒരു തൈ നടാം... നാളെക്കായ്'''
| |
|
| |
|
| അയ്യോ ഓടിക്കോ ദാ വരുന്നേ ..ആ പ്രാന്തൻ തോമാച്ചൻ .ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന
| | [[22065 സൃഷ്ടികൾ]] |
| സച്ചിൻ വിളിച്ചു പറഞ്ഞു.അതു കേട്ട് എല്ലാ കുട്ടികളും ഓടി ..ഉം ...പ്രാന്തൻ പൊട്ടൻ എന്തെല്ലാം
| | കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക |
| പേരുകളാ ..സത്യം പറയുന്നവനെ എന്നും എല്ലാ കാലത്തും ഭ്രാന്തനാക്കാനാണ് എല്ലാവർക്കും ഇഷ്ടം .
| |
| ഇതിന്റെയെല്ലാം ഭവിഷ്യത്ത് അനുഭവിക്കാൻ ഇരിക്കുന്നേയുള്ളു ..തോമാച്ചൻ മനസ്സിൽകരുതി .
| |
| തോമാച്ചൻ താമസിക്കുന്നത് മകനോടൊപ്പമാണ് .മകൻ തോമസ് ഡോക്ടറാണ് അപ്പനോട്
| |
| വളരെ സ്നേഹം മകനും മകൾക്കും ഉണ്ടായിരുന്നെങ്കിലും അപ്പന്റെ ചില രീതികളോട് മകന്
| |
| ഇഷ്ടമില്ലായിരുന്നു.ഏറ്റവും വലിയ ഹൗസിങ്ങ് കൊളനിയായ ഗ്രീൻ ഗാർഡനിലാണ്
| |
| തോമാച്ചൻ മക്കളുമൊത് താമസിക്കുന്നത്.വലിയ ഹൗസിങ്ങ് കോളനിയാണെങ്കിലും ഒരു വാട്ട
| |
| പുല്ലുപോലും കാണാനില്ല.തോമാച്ചൻ വീടിന്റെ പുറകിലും മുറ്റത്തും ധാരാളം ചെടികൾ നട്ടു പിടിപ്പിക്കും
| |
| വെള്ളവും വളവും നൽകും ..പരിപാലിക്കും..ചെടികളോട് സംസാരിക്കും..ചിലപ്പോൾ അവയെ
| |
| തലോടിയിരിക്കും.ഇതൊന്നും മക്കൾക്കും മരുമക്കൾക്കും ഇഷ്ടമല്ല, മറ്റുള്ളവർ കണ്ടാൽ എന്ത് വിചാരിക്കും .
| |
| മറ്റുള്ളവരുടെ മുറ്റമെല്ലാം മനോഹരമായ മാർബിൾ കൊണ്ടും പ്ലാസ്റ്റിക് പുല്ലു പിടിപ്പിച്ച പരവതാനി
| |
| കൊണ്ടും അലങ്കരിച്ചിരുന്നു.പക്ഷെ തന്റെ മുറ്റത്തു മാർബിൾ വിരിക്കാൻ അപ്പൻ സമ്മതിക്കില്ല
| |
| ഈ കാര്യങ്ങൾ പറഞ്ഞ് അവർ എപ്പോഴു അപ്പനെ കുറ്റപ്പെടുത്തും...ഉപദേശിക്കും ..അപ്പോഴെല്ലാം
| |
| തോമാച്ചൻ നല്ല മറുപടി തിരിച്ചു പറയും ..നാം അനുഭവിക്കുന്നതെല്ലാം പൂർവികർ കരുതി
| |
| വച്ചതാണ് ..ഇന്ന് ഈ ഭൂമിയിൽ കാണുന്നതെല്ലാം നമ്മുടേതല്ല , വരും തലമുറയ്ക്ക് കൂടിയുള്ളതാണ് .
| |
| ഈ മറുപടി എപ്പോഴും ആവർത്തിക്കും.കോളനിയിൽ എവിടെയെങ്കിലും ഒരുതുണ്ട് മണ്ണ് കണ്ടാൽ
| |
| അവിടെ കിളച്ചു വൃത്തിയാക്കി തൈകൾ വെക്കും...എന്നും ചെന്ന് അവയോട് കിന്നാരം പറയും.
| |
| ഇതെല്ലാം കണ്ട് മറ്റുള്ളവർ തോമാച്ചനെ ഭ്രാന്തനെന്നു വിളിച്ചു.എന്നാലും ഒന്നും കൂസാതെ തന്റെ
| |
| മരണം വരെ തോമാച്ചൻ അത് തുടർന്നു. തോമാച്ചന്റെ മരണ ശേഷം കൊടിയ വേനലിൽ
| |
| നഗരമാകെ ചുട്ടു പഴുത്തപ്പോൾ ,ഒരു പുളിയില തണൽ പോലും കിട്ടാതെ വന്നപ്പോൾ
| |
| ഗ്രീൻ ഗാർഡനിൽ മാത്രം പൂക്കൾ പൂത്തു ..മുല്ലയുടെയും ലാങ്കിപ്പൂവിന്റെയും ചെമ്പകത്തിന്റെയും
| |
| സുഗന്ധമുള്ള ഇളം കാറ്റ് തോമസ് ഡോക്ടർക്കും കുടുംബത്തിനും ആശ്വാസമായി.അപ്പന്റെ
| |
| പ്രവൃത്തിയുടെ ഫലം അവർ അനുഭവിച്ചു.അപ്പന്റെ സത്യം അവർ തിരിച്ചറിഞ്ഞു.തോമസും ഭാര്യയും മക്കളെ കൂടി ചേർത്ത് അപ്പൻ ചെയ്തിരുന്ന പ്രവൃത്തി നാട്ടിലേക്കു കൂടി വ്യാപിപ്പിക്കാൻ ഒരുങ്ങി........ കെസിയ ജോയ് 10 ബി
| |
| | |
| '''നമ്മുടെ പ്രകൃതി'''
| |
|
| |
| വയലും കുന്നും കായലും പുഴകളും നദികളും കൊച്ചു കൊച്ചു പുൽമേടുകളും
| |
| മരങ്ങളും പൂക്കളും അരുവികളും ജലജന്യ ജീവ ജാലങ്ങളും നിറഞ്ഞതാണ്
| |
| നമ്മുടെ പ്രകൃതി.നിറ വൈവിധ്യത്താലും രൂപ വൈവിധ്യത്താലും
| |
| എല്ലാത്തിനാലും വ്യത്യസ്തമാർന്നതാണ് നമ്മുടെ പ്രകൃതി . നമുക്ക് ചുറ്റും കാണുന്ന
| |
| പച്ചപ്പാണ് ഈ പ്രകൃതിയുടെ മുഖം .നാനാ ഭാവങ്ങൾ നിറഞ്ഞ നമ്മുടെ
| |
| ഈ പ്രകൃതിയുടെ അവസ്ഥ വളരെ വിഷമം നിറഞ്ഞതാണ് വയലും
| |
| കുന്നുകളും പുഴകളും അങ്ങനെ അനേകം പ്രകൃതി സമ്പത്തുകൾ അപ്രത്യക്ഷമായിരിക്കുന്നു.
| |
| പുഴകൾ മലിനമായി..സസ്യ സമ്പത്തുകൾ വിരളമായിരിക്കുന്നു.ഇന്നത്തെ നമ്മുടെ
| |
| പ്രകൃതിയിൽ വളരെ അധികം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു.ദിനം പ്രതി മനുഷ്യർ
| |
| പ്രകൃതിയെ ചൂഷണം ചെയ്യുന്നു.ഇന്നത്തെ മനുഷ്യ സമൂഹം പരിസ്ഥിതി ദിനം എന്ന
| |
| ഒരു ദിനത്തിൽ മാത്രമേ പ്രകൃതിയെ ഓർക്കുന്നുള്ളു..ആ ദിവസത്തിൽ മാത്രമേ
| |
| പ്രകൃതിക്കായി ഒരു തൈ നടുന്നുള്ളു.മനുഷ്യ സമൂഹം അപ്പാടെ മണ്ണിനെ മറന്നു
| |
| കളഞ്ഞു.പ്രകൃതിയുടെ ആവശ്യം എന്തെന്നറിയാതെ മനുഷ്യർ ജീവിക്കുകയാണ്.
| |
| നമുക്ക് ജീവിക്കാനുള്ള വായുവും മണ്ണും ആഹാരവും നമുക്ക് ലഭിക്കുന്നത് പ്രകൃതിയിൽ
| |
| നിന്നാണ് .മനുഷ്യ സമൂഹത്തിന്റെ നില നില്പിനു് പ്രകൃതിയുടെ പങ്ക് ചെറുതൊന്നുമല്ല .
| |
| ഈ സത്യം നമ്മുടെ കൊച്ചു മക്കൾക്ക് വരെ അറിയുന്നതാണ് എന്നാലും ആരും
| |
| അതിനെ മാനിക്കുന്നില്ല.സ്വന്തം സുഖത്തിനും സൗകര്യത്തിനും വേണ്ടി നാം
| |
| ഓരോരുത്തരും പ്രകൃതിയെ ഇല്ലാതാക്കുന്നു.വർണ ശബളമായ പ്രകൃതി ഇന്ന് മാലിന്യങ്ങൾ
| |
| നിറഞ്ഞു മുങ്ങിപോയിരിക്കുന്നു .നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ ഈ പരിസ്ഥിതി ദിനം
| |
| മുതൽനമുക്ക് ഏവർക്കും ശ്രമിക്കാം. ....
| |
| അശ്വതി ഇ.കെ 10 എ
| |
| | |
| | |
| '''മഴ മഴ മഴ മഴ മഴ വന്നേ'''
| |
| | |
| മഴ മഴ മഴ മഴ മഴ വന്നേ
| |
| ഒരു മഴ ചെറു മഴ പുതിയ മഴ
| |
| നല്ലൊരു പുള്ളിക്കുടയും ചൂടി
| |
| മഴയത്തുടെ നടന്നല്ലോ ഞാൻമൂന്നു ചങ്ങാതിമാർ
| |
| പേക്രോം പേക്രോം തവളകൾ പാടി
| |
| മീനുകളെല്ലാം തുള്ളിച്ചാടി
| |
| ഹ ഹ എന്തൊരു മഴയാണിത്
| |
| നടന്നു രസിക്കാൻ കൊതിയായി ....
| |
| രോഹിത എം ആർ 3 എ
| |
| | |
| '''അപ്പുവും പട്ടവും'''
| |
| | |
| അപ്പു കൂട്ടുകാരോടൊപ്പം പട്ടം പറത്തുകയായിരുന്നു ശക്തമായ കാറ്റ് വന്നപ്പോൾ പട്ടം ഉയർന്നു
| |
| പൊങ്ങാൻ തുടങ്ങി.അപ്പു പിന്നാലെ ഓടി പട്ടമേ നില്ക്ക് നില്ക്ക് ഞാനും വരുന്നു...ഞുൻ നിന്റെ
| |
| പുറത്തു കയറിക്കോട്ടെ, പട്ടം സമ്മതിച്ചു.അപ്പു പട്ടത്തിൽ കയറി ഉയരത്തിലേക്ക് പറക്കാൻ
| |
| തുടങ്ങി.അപ്പു ചുറ്റും കണ്ണോടിച്ചു മനോഹരമായകാഴ്ചകൾ.. താഴെ കൊച്ചു കൊച്ചു വീടുകൾ
| |
| നിറയെ മരങ്ങൾ ഇട തൂർന്നു നിൽക്കുന്നു .മൈതാനത്തു കുട്ടികൾ കളിക്കുന്നത് ചെറുതായി
| |
| കാണുന്നു.ഹായ് എന്ത് രസം പട്ടം പറന്നു കൊണ്ടിരുന്നു.പെട്ടെന്നൊരു കാറ്റ് വന്നു.പട്ടം
| |
| താഴെ വീഴാൻ തുടങ്ങി.പട്ടമേ എന്നെ താഴെ ഇറക്ക്.ഞാൻ ഇപ്പോൾ വീഴും, പട്ടം
| |
| കേൾക്കുന്നില്ലെന്ന് അപ്പുവിന് മനസ്സിലായി.അപ്പു പട്ടത്തിൽ നിന്നും ഒറ്റ ചാട്ടം,താഴെ
| |
| വീണു.അയ്യോ എഴുന്നേൽക്കാൻ മേലാ....അവൻ ഉറക്കെ നിലവിളിച്ചു.ആളുകൾ
| |
| ഓടി വന്നു,അവനെ എഴുന്നേൽപ്പിച്ചു.അപ്പു നോക്കുമ്പോൾ പട്ടം നദിയിലൂടെ ഒഴുകി പോകുന്നു
| |
| അപ്പു മനസ്സിൽ തീരുമാനിച്ചു ഇനി വേണ്ടാത്ത കാര്യങ്ങൾ ചെയ്യില്ല...... ശ്രീഹരി ജി
| |
| | |
| | |
| '''മൂന്നു ചങ്ങാതിമാർ'''
| |
| | |
| ഒരിടത്തു ഒരു കടലുണ്ടായിരുന്നു .ആ കടലിൽ മൂന്നു മീനുകൾ ഉണ്ടായിരുന്നു .
| |
| മൂന്നു പേരും നല്ല കൂട്ടുകാരായിരുന്നു .ഒരു ദിവസം അവർക്ക് ഒരു വിവരം കിട്ടി .
| |
| അവിടെ മീൻ പിടുത്തക്കാർ വരുന്നു എന്ന് ..അവർ വല്ലാതെ പേടിച്ചു.ഒന്നാമൻ പറഞ്ഞു
| |
| നാളെ മീൻ പിടുത്തക്കാർ വരില്ലേ ..രണ്ടാമൻ പറഞ്ഞു അഥവാ വന്നാൽ ഞാൻ ഇവിടുന്നു പോകും .
| |
| മൂന്നാമൻ പറഞ്ഞു വലയിൽ വീണാൽ ഞാൻ ആ വല പൊട്ടിക്കും .
| |
| അടുത്ത ദിവസം മീൻ പിടുത്തക്കാർ വന്നു.ഒന്നാമനെ അവർ പിടിച്ചു .
| |
| രണ്ടാമൻ അവിടെ നിന്ന് ദൂരെ പോയി. വലയിലായ മൂന്നാമൻ വല പൊട്ടിച്ചു.
| |
| അങ്ങനെ കൂട്ടുകാരായ മൂന്നു പേരും മൂന്നു ദിക്കിലായി... താര ഗായത്രി 3 എ
| |