"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2013-14 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:
  അഹമ്മദ്,ആർ.രാമചന്ദ്രൻ,ഡോ.വി.സി.സുപ്രിയ,നന്ദകിഷോർ തുടങ്ങി നിരവധി പേർ കുട്ടികളുമായി  
  അഹമ്മദ്,ആർ.രാമചന്ദ്രൻ,ഡോ.വി.സി.സുപ്രിയ,നന്ദകിഷോർ തുടങ്ങി നിരവധി പേർ കുട്ടികളുമായി  
  അഭിമുഖം നടത്തി.സ്കൂളിലെ അധ്യാപകരായ ധനം ടീച്ചർ,അഞ്ജലി ടീച്ചർ,ഗിരിജ  
  അഭിമുഖം നടത്തി.സ്കൂളിലെ അധ്യാപകരായ ധനം ടീച്ചർ,അഞ്ജലി ടീച്ചർ,ഗിരിജ  
  ടീച്ചർ,പ്രസീത ടീച്ചർ,റീത്താമ ടീച്ചർ,രേണുക ടീച്ചർ തുടങ്ങിയവർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി.</font color>
  ടീച്ചർ,പ്രസീത ടീച്ചർ,റീത്താമ ടീച്ചർ,രേണുക ടീച്ചർ തുടങ്ങിയവർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി.
 
'''ബോധവൽക്കരണ ക്ലാസുകൾനടത്തിയത്'''
1 പരിസ്ഥിതി ബോധവൽക്കരണക്ലാസ്-ഡോ.ബാബുജോസഫ്
2 ലഹരി വിരുദ്ധബോധവൽക്കരണക്ലാസ് വർക്കിച്ചൻ മേനാച്ചേരി
3 കാർഷികസംസ്കാരം വിദ്യാർത്ഥികളിൽ ശ്രീ മാത്യു ഉമ്മൻ
(കൃഷിഓഫീസർ)
4 പുരാവസ്തുക്കളുടെ പ്രാധാന്യം
ചരിത്രാവബോധം ശ്രീ.കെ.സി.പുഷ്കരൻ, ആർക്കിയോളജിക്കൽ വകുപ്പ് ഉദ്യോഗസ്ഥൻ
5 വായനയുടെ പ്രാധാന്യം -ശ്രീ.ആദർശ് കേരളവർമ്മകോളേജ്
6 interactive classroom activity – ശ്രീ.രമേശ് ചന്ദ്രശർമ്മ (ദേശീയ കോ-ഓർഡിനേറ്റർ ഗാന്ധിപീസ് ഫൗണ്ടേഷൻ)
7 മാതൃഭാഷയുടെ പ്രാധാന്യം -ശ്രീ.നന്ദകിഷോർ (ഹാസ്യ സാമ്രാട്ട്)
8വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം -ശ്രീ.ശ്രീജിത്ത് രവി (സിനിമാ നടൻ)
9മാധ്യമപരിശീലനക്കളരി -ശ്രീ.സി.ജെ.ജയിംസ്
ശ്രീ.വി.ജെ.റാഫി</font color>

23:15, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

 അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച് കൊണ്ടാണ് പുതിയ അധ്യയന വർഷത്തിലേക്ക്
പ്രവേശിച്ചത്.SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി. സുമൻ മനോഹർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്
നേടി.പ്രവേശനോത്സവം ശ്രീ .മുൻഷി വേണു ഉദ്ഘാടനം നടത്തി.' തിരക്കഥാകൃത്ത്  കലവൂർ രവികുമാർ മുഖ്യ 
പ്രഭാഷണം നടത്തി.പരിസ്ഥിതിദിനം ഡോ: അഗസ്റ്റിൻ ആന്റണി (റിട്ട. പ്രൊഫസർ ) ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ തണൽ സാന്ത്വന പരിരക്ഷ 
പദ്ധതി ആവിഷ്കരിച്ചു.സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കി വരുന്നു.
വർക് എക്സ്പീരിയൻസിൽ കുടനിർമ്മാണത്തിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. ചോക്ക് നിർമ്മാണത്തിൽ കിരൺ മനോഹറിന്
ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. ഇലക്ട്രിക് വയറിങ്ങിൽ യു.പി വിഭാഗത്തിൽ ഷൈവോൺ ഷാബു വിന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.
സംസ്ഥാന തലത്തിലും ഷൈ വോൺ ഒന്നാം സ്ഥാനം നിലനിർത്തി. 2012-13 വർഷത്തെ ഗാന്ധിദർശൻ അവാർഡ്
സ്കൂളിന് ലഭിച്ചു.
ഗാന്ധി ദർശന്റെ നേതൃത്വത്തിൽ സോപ്പ് നിർമ്മാണം,നിർദ്ധനരായ കുട്ടികൾക്ക് വസ്ത്രം നൽകുന്ന ദൈവത്തിന്റെ 
കുപ്പായം പദ്ധതി ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പ്രവർത്തനങ്ങൾ എന്നിവ നടന്നു വരുന്നു. കിണറ്റിൽ വീണ 
രണ്ടാം ക്‌ളാസ് വിദ്യാർത്ഥി മണികണ്ഠനെ രക്ഷപ്പെടുത്തിയ സി എം എസ് സ്‌കൂളിലെ ഇർവിൻ നെല്സണെ
അനുമോദിച്ചു. 

കാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെട്ട ശ്രീലക്ഷ്മിക്ക് പി ടി എ ,വിദ്യാർഥികൾ ,അധ്യാപകർ എന്നിവർ ചേർന്ന് 
വീട് നിർമ്മിച്ച നൽകി.മയൂർ ശ്രീ ഐ പി പോൽ അവർകൾ അതിൽ സഹകരിച്ചു.ഓണദിനത്തിൽ പുതിയ വീട്ടിൽ
നടന്ന ഓണസസദ്യയിൽ എം എൽ എ എം പി വിൻസെന്റ്, മേയർ ഐ പി പോൾ എന്നിവരും പങ്കെടുത്തു.
സ്വീഡനിൽ നിന്നും ആയുർവേദ ചികിത്സക്കെത്തിയ അഞ്ചംഗ  സംഘം  സ്‌കൂളിലെ 20 പേർക്ക് 
പഠനോപകരണങ്ങൾ നൽകി സഹായിച്ചു. ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷ രാമവർമപുരത്തെ 
അന്തേവാസികൾക്കൊപ്പമായിരുന്നു.അവരോടൊപ്പം കേക്ക് മുറിച്ചും സദ്യ ഉണ്ടും അനുഭവമാക്കി മാറ്റി.
31 -12 -2013 നു വിദ്യാലയത്തിൽ ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷങ്ങൾക്കൻതുടക്കം കുറിച്ച്.
വിളംബര ജാഥ വർണ്ണാഭമായി നടത്തി .
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന് തെരുവ് നാടകങ്ങൾ നടത്തി 
സ്‌കൂളിന് സമീപത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നാടകം അവതരിപ്പിച്ചു.
വിദ്യാർഥികൾ വൈറ്റ് ലൈൻ സ്റുഡിയോയുമായി സഹകരിച്ച് പിറന്നാൾ സമ്മാനം എന്ന ഹ്രസ്വ ചിത്രം നിർമ്മിച്ച്.
സക്രിയം അവധിക്കാല ക്യാമ്പ് നടത്തി.കല സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ അതിൽ പങ്കെടുത്തു 
കവി റഫീഖ് അഹമ്മദ് ,തിരക്കഥാകൃത്ത് കലവൂർ രവികുമാർ ,ഗിരീഷ് കുമാർ ,കവയിത്രി ശ്രീലത വർമ്മ,
മനോജ് കുമാർ പി.സ് എന്നിവർ പങ്കെടുത്തു.നാടക കളരി നടത്തി.ഗണിതം വേദ ഗണിതം ക്ലാസ് നടത്തി.ലോക 
ക്ലാസിക് സിനിമകൾ പ്രദർശിപ്പിച്ചു.പ്രവൃത്തി  പരിചയ മേള നടത്തി. ഫുട് ബോൾ ക്രിക്കറ് ബാഡ്മിന്റൺ 
എന്നീ കളികളും ഉണ്ടായിരുന്നു.
 വൈഖരി
കുട്ടികളിൽ സാഹിത്യ അഭിരുചിയും വായനാശീലവും വളർത്താൻ ഉദ്ദേശിച്ചുകൊണ്ടുളള പ്രവർത്തനമാണിത്.
പുതിയ എഴുത്തുകാർ പുതിയപുസ്തകങ്ങൾ എന്നിവ പരിചയപ്പെടൽ 
എഴുത്തുകാരുമായി സംവദിക്കൽ കവിയരങ്ങ് എന്നിവ നടത്തുന്നു. എല്ലാ വെളളിയാഴ്ചയും ഉച്ചയൂണിന്റെ 
ഇടവേളയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.മലയാളം അധ്യാപകർ മാത്രമല്ല 
സയൻസ് കണക്ക് തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരും പുസ്തകാനുഭവങ്ങൾ കുട്ടികളുമായി 
പങ്കുവെയ്ക്കുന്നു.സിനിമാ നടൻ ശ്രീജിത്ത് രവി ഉദ്ഘാടനം ചെയ്തു.റഫീക്ക് 
അഹമ്മദ്,ആർ.രാമചന്ദ്രൻ,ഡോ.വി.സി.സുപ്രിയ,നന്ദകിഷോർ തുടങ്ങി നിരവധി പേർ കുട്ടികളുമായി 
അഭിമുഖം നടത്തി.സ്കൂളിലെ അധ്യാപകരായ ധനം ടീച്ചർ,അഞ്ജലി ടീച്ചർ,ഗിരിജ 
ടീച്ചർ,പ്രസീത ടീച്ചർ,റീത്താമ ടീച്ചർ,രേണുക ടീച്ചർ തുടങ്ങിയവർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി.
ബോധവൽക്കരണ ക്ലാസുകൾനടത്തിയത്
1 പരിസ്ഥിതി ബോധവൽക്കരണക്ലാസ്-ഡോ.ബാബുജോസഫ്
2 ലഹരി വിരുദ്ധബോധവൽക്കരണക്ലാസ് വർക്കിച്ചൻ മേനാച്ചേരി
3 കാർഷികസംസ്കാരം വിദ്യാർത്ഥികളിൽ ശ്രീ മാത്യു ഉമ്മൻ
(കൃഷിഓഫീസർ)
4 പുരാവസ്തുക്കളുടെ പ്രാധാന്യം
ചരിത്രാവബോധം ശ്രീ.കെ.സി.പുഷ്കരൻ, ആർക്കിയോളജിക്കൽ വകുപ്പ് ഉദ്യോഗസ്ഥൻ
5 വായനയുടെ പ്രാധാന്യം -ശ്രീ.ആദർശ് കേരളവർമ്മകോളേജ്
6 interactive classroom activity – ശ്രീ.രമേശ് ചന്ദ്രശർമ്മ (ദേശീയ കോ-ഓർഡിനേറ്റർ ഗാന്ധിപീസ് ഫൗണ്ടേഷൻ)
7 മാതൃഭാഷയുടെ പ്രാധാന്യം -ശ്രീ.നന്ദകിഷോർ (ഹാസ്യ സാമ്രാട്ട്)
8വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം -ശ്രീ.ശ്രീജിത്ത് രവി (സിനിമാ നടൻ)
9മാധ്യമപരിശീലനക്കളരി -ശ്രീ.സി.ജെ.ജയിംസ്
ശ്രീ.വി.ജെ.റാഫി